2021 ജനുവരി 13, ബുധനാഴ്‌ച

ഓസ്‌ട്രേലിയയിൽ നിന്നും കുറെ ക്രിക്കറ്റ് വിശേഷങ്ങൾ.


പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഒരു ജനകിയ വിനോദമായി നിലവിൽ വന്ന  ക്രിക്കറ്റ്  പതിനെട്ടാം നൂറ്റാണ്ടിലാണ് അവരുടെ കോളനികൾ വഴി ഒരു ഇന്റർനാഷൻ സ്പോർട്സ് ആയി അറിയപ്പെടാൻ തുടങ്ങിയത് .  പിന്നീട്  ടെലിവിഷന്റെ  വരവിനു ശേഷം  ആഗോളവൽക്കരണവും  പരസ്യങ്ങളും  മൂലം   കൂടുതൽ കൂടുതൽ  ജനങ്ങൾ    ക്രിക്കറ്റി ലേക്ക്  ആകർഷിക്കപ്പെട്ടു .

ഇന്ന്  ലോകത്തു  ഏറ്റവും കൂടുതൽ  ക്രിക്കറ്റ്  ആരാധകരുള്ള രാജ്യം ഇന്ത്യ ആണ്. അതിനു  പിന്നാലെ  ഏഷ്യൻ രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലദേശും ഉണ്ട് . ഏഷ്യക്കു പുറത്തു  ഏറ്റവും കൂടുതൽ ക്രിക്കറ്റ്‌  ആരാധകരുള്ള  രാജ്യം ഓസ്‌ട്രേലിയയാണ് .  ഫുട്ബോളാ(Soccer)യിരിന്നു   സൗത്ത് ആഫിക്കയിലെ 
ബഹു ഭൂരിപക്ഷം 
ജനവിഭാഗത്തിന്റെയും    ഏറ്റവും ജനകീയമായ ഗെയിം.   എങ്കിലും   അവരുടെ ഇടയിൽ നിന്നും  വളർന്നു വന്ന Makhaya Ntni   ക്രിക്കറ്റ്   ടീമിൽ  അംഗമായതിനുശേഷം  പൊതുവെ എല്ലാവർക്കും   ക്രിക്കറ്റ്   ഇഷ്ടമായിതുടങ്ങി . ലോകത്തിന്റെ   ക്രിക്കറ്റ്  ആരാധകരുടെ  
പട്ടികയിൽ  സൗത്ത് ആഫ്രിക്കയുടെ  സ്ഥാനം  9 ആണ്.
പക്ഷേ  ക്രിക്കറ്റ് ജന്മമെടുത്ത  ഇംഗ്ലണ്ടി ന്    ഇപ്പോൾ നുസിലാൻഡിനും  പുറകിൽ  11മത്തെ  സ്ഥാനമെയുള്ളു..

1860 യിൽ കൽക്കട്ടയിൽ  ക്രിക്കറ്റ്  ആരംഭിക്കുന്നതിനു  60 വർഷം  മുൻപു തന്നെ   കേരളത്തിലെ ഇന്നത്തെ കണ്ണൂർ  ജില്ലയിലെ   തലശ്ശേരിയിൽ ഈ കളി  ആരംഭിച്ചിരുന്നു.  ഇന്ത്യയിലെ പ്രമുഖരായ  പല പഴയ ക്രിക്കറ്റ്കളിക്കാരും  ഹോക്കി കളിക്കാരും   ഈ നാട്ടിൽ  നിന്നും  കളിച്ചു  വളർന്നു വന്നിട്ടുള്ളവരാണ്.  ബ്രിട്ടീഷ്  ഭരണകാലത്തു മലബാറിലെ  സബ് കളക്ടർ  ആയിരുന്ന  സർ  ആർതർ     വെല്ലസ്ലി യാണ്    ക്രിക്കറ്റിനെ  തലശ്ശേരിയിലെ     ജനങ്ങളിൽ  ഏത്തിച്ചത്.   തലശ്ശേരി   ക്രിക്കറ്റിന്റെ  200മത്തെ  ജന്മദിനം ഒരു ഇന്ത്യ ശ്രീലങ്ക  മത്സരത്തോടെ   2002 ൽ  തലശ്ശേരി  മുൻസിപ്പൽ സ്റ്റേടിയത്തിൽ  വച്ചു ആഘോഷിക്കുകയുണ്ടായി. 

ഒരുകാലത്തു  ലോകത്തിലെ  ഏറ്റവും നല്ല  ഒരു ക്രിക്കറ്റ് ടീമിന്റെ   പട്ടികയിൽ   സൗത്ത് അഫിക്കയും ഉണ്ടായിരുന്നു. ജോണ്ടി റോഡ്‌സിനെ പ്പോലെയും  ഹാൻസി ക്രോണിയെപ്പോലെയും  ഡിവിലിയേഴ്‌സിനെ പ്പോലെയും  ഒക്കെ   കരുത്തരയാ ധാരാളം കളികാർ   സൗത്ത് ആഫ്രിക്കൻ ടീമിൽ ഉണ്ടായിരുന്നു. നിർബാഗ്യവശാൽ  ഒന്നിലധികം തവണ  world cup  അവരുടെ കയ്യിൽ നിന്നും വഴുതി പോയി!

  പ്രകൽപ്പരായിരുന്നസച്ചിൽ തെണ്ടുക്കറും   അനിൽ കുമ്പളയും   ഗാംഗുലിയു  മൊക്കെയാണ്   അന്നത്തെ   ഇന്ത്യൻ  ടീമിൽ  ഉണ്ടായിരുന്നത്  .1983 ൽ  ഇന്ത്യക്ക്  വേൾഡ് കപ്പ്  നേടിത്തന്ന ക്രിക്കറ്റ്  ഇതിഹാസനായകൻ   കപിൽ ദേവും ഒരിക്കൽ  സൗത്ത്  ആഫ്രിക്കയിൽ  വന്ന് കളിച്ചകാര്യം ഓർക്കുന്നു . അനിതര സാധാരമായ  ബൌളിംഗ്  പ്രകടങ്ങളോടെ   ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന മലയാളിയായ ചെറുപ്പക്കാരൻ    ശ്രീശാന്ത്  എല്ലാവർക്കും  ഒരു  പുതിയ  അനുഭവവും ആവേശവുമായിരുന്നു. 

    സൗത്ത് ആഫ്രിക്കയുമായും പാകിസ്താനുമായുമൊക്കെ  ഇന്ത്യ    ഏറ്റുമുട്ടുമ്പോൾ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ 
 സൗത്ത് ആഫ്രിക്കൻ ജനതയോടൊപ്പം   മലയാളികളായ  ഞങ്ങളും   കളി   കാണാൻ ഏത്തി യിരുന്നു . മലയാളികൾ  ഇന്ത്യൻ ടീമിന്റെ  ആരാധകരായിരുന്നെങ്കിലും  സൗത്ത് ആഫ്രിക്കൻ  സ്കൂളുകളിൽ  പഠിക്കുകയും  അവിടെ ക്രിക്കറ്റ്  കളിക്കുകയും ചെയ്തിരുന്ന  ഞങ്ങളുടെ  മകനും  
മകളും ഉൾപ്പടെ   പലരുടേയും  കുട്ടികൾക്ക്‌  താൽപ്പര്യം    സൗത്ത് ആഫിക്കൻടീമിനോടൊപ്പമായിരുന്നു.

അന്നൊക്കെ  ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  ആവേശത്തോടെ ഉയർത്തി പിടിച്ചിരുന്ന   ഇന്ത്യൻ പതാകയും  സൗത്ത് ആഫ്രിക്കൻ പതാകയും ഒക്കെ  ഈ പെൻഷൻ കാലത്തും  ഞങ്ങൾ   കാഞ്ഞങ്ങാട്ടെ  ഞങ്ങളുടെ  വീട്ടിൽ  ഭദ്രമായി  സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഇന്ത്യയും  പാകിസ്ഥാനും തമ്മിൽ  നടന്നിരുന്ന മാച്ചുകൾ  ഇന്ത്യയിലെ പ്പോലെ തന്നെ  സൗത്ത് ആഫ്രിക്കയിലും  ഒരു   യുദ്ധത്തിന്റെ  പ്രതീതി  ഉണ്ടാക്കിയിരുന്നു.  ഇന്ത്യയും പാക്കിസ്താനുമോന്നുമില്ലാത്ത   ഒരു കളിക്കും  ഇത്രമാത്രം  കാണികളും ആവേശവും ആരവങ്ങളും  ഉണ്ടാകാറില്ലായിരുന്നു.

 ഏറ്റവും കൂടുതൽ സൗത്ത് ആഫ്രിക്കൻ 
 ഇന്ത്യക്കാർ  താമസിച്ചിരുന്ന   Durban നിൽ   മാസങ്ങൾക്ക്  മുൻപുതന്നെ   ടിക്കറ്റുകൾ  വിറ്റു  തീർന്നിരിക്കും.
ഏതാണ്ട്  15 ലക്ഷത്തി ലധികം   ഇന്ത്യൻ  വംശജർ  ഇപ്പോൾ   സൗത്ത് ആഫ്രിക്കയിൽ   ജീവിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ  പൗരത്വ മുള്ളവരാണെങ്കിലും    ഇന്ത്യൻ സംസ്കാരവും ഇന്ത്യൻ ഭാഷകളും കുടുംബ ബന്ധങ്ങളും ഇന്ത്യൻ ആത്മീയതയും  ജാതി ചിന്തകളും  ഇന്ത്യൻ സിനിമപ്രേമവും  എല്ലാമുള്ള  ഇന്ത്യ കണ്ടിട്ടുപോലുമില്ലാത്ത ഇവിടുത്തെ  ഇന്ത്യക്കാർക്ക്   ഇന്ത്യൻ  ക്രിക്കറ്റ് ടീമിനോടും  കടുത്ത ആരാധനയായിരുന്നു.

അവിഭക്ത ഇന്ത്യയുടെ കാലത്ത് ഇവിടെ എത്തിയ   പല ഇന്ത്യക്കാരും ഇപ്പോൾ   പാക്കിസ്ഥാൻ ആരാധകാരാണ്.    ഇന്ത്യയിൽ നിന്നും   പാകിസ്ഥാനിൽ നീന്നും   ശ്രീലെങ്കയിൽ നിന്നുമൊക്ക ധാരാളം ഏഷ്യക്കാർ  അടുത്ത കാലത്തും  ഇവിടെ  വന്നു   പലതരത്തിലുള്ള  ജോലിചെയ്തു ജീവിക്കുന്നുണ്ട്.



2021 ജനുവരി  15 നാണു  ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യയും  ഓസ്ട്രേലിയമായുള്ള  നാലാമത്തെ നിർണായകമായ  ടെസ്റ്റ് മത്സരം. ഇതു നടക്കുന്നത്  ഓസ്‌ട്രേലിയയിലെ  ബ്രിസ്‌ബേൻ നഗരത്തിലുള്ള  ഗാബ സ്റ്റേഡിയത്തിലാണ്. താമസിക്കുന്ന വീട്ടിൽ നിന്നും 14 മിനിറ്റ്  യാത്ര ചെയ്താൽ ഇപ്പോൾ എനിക്ക് ബ്രിസ്‌ബേനിലെ  Gabba സ്റ്റേഡിയത്തിലെത്താൻ കഴിയും. 

ബ്രിസ്ബനിൽ  COVID19  ഇപ്പോൾ വളരെ നിയന്ത്രവിധേയമാണ്. ഏങ്കിലും  നഗരത്തിൽ     എല്ലായിടത്തും   സുരക്ഷ നിർദേശങ്ങൾ  നിലവിലുണ്ട്.  ജനത്തിരക്ക്  കുറക്കാനായി  സ്റ്റേഡിയത്തിൽ 50%  കാണികൾക്ക് മാത്രമേ  പ്രവേശനം ഉണ്ടാവു. സ്റ്റേഡിയത്തിലേക്കുള്ള  യാത്രകൾ ക്കിടയിൽ  മാസ്ക്  നിർബന്ധുമയും  ധരിച്ചിരിക്കണം.

 കോവിഡ് കാലത്ത്   കടുത്ത 
യന്ത്രണകൾക്കിടയിൽ  ഓസ്ട്രേലിയയിലേ  മൂന്നു 
നഗരങ്ങളിൽ    ക്രിക്കറ്റ്  ടെസ്റ്റ്‌ മാച്ചുകൾ കഴിഞ്ഞാണ്  ഇന്ത്യൻ ടീം ബ്രിസ്ബനിൽ എത്തിയത്.  പലർക്കും കളിക്കിടയിൽ സാരമായ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. താമസിക്കുന്ന   മുറിയിൽ നിന്നും പുറത്തുവരാനും   ഹോട്ടലിൽ  മറ്റ്  കളിക്കാർ  തമ്മിൽ  പരസ്പ്പരം ഇടപഴകാനുമെല്ലാം  ഇവിടെ അനുവദിച്ചിട്ടുണ്ടന്നുള്ളത്  ആശാവഹമാണ്.
ബുദ്ധിമുട്ടുകൾക്കിടയിലും  മെൽബൺ ടെസ്റ്റ്‌ ജയിക്കാനും  സിഡ്നി  ടെസ്റ്റിൽ  കരുത്തോടെ പിടിച്ചു നിൽക്കാനും  കഴിഞ്ഞ ഇന്ത്യൻ ടീമിന്  ബ്രിസ്ബൺ  ടെസ്റ്റിലും  ജയിക്കാൻ  കഴിയുമെന്നും   ടെസ്റ്റ്‌ മാച്ചിന്റെ  ട്രോഫി  നേടാനാവുമെന്നുമുള്ള ആത്മവിശ്വാസമുണ്ട്.

 ഓസ്ട്രേലിയയും  കരുത്തുള്ള  ഒരു സ്പോർട്സ്  രാജ്യമാണ്.   ക്രിക്കറ്റിന്റ കാര്യത്തിലും ഇവർ     ലോകത്തിലെ  ഏറ്റവും നല്ല  ടീമുകളിൽ  ഒന്നാണ്‌ .  Gabba   സ്റ്റേഡിയത്തിൽ 1988 ശേഷം നടന്ന  28  കളിയിലും     പരാജയപ്പെട്ടിട്ടില്ലാത്ത   ഓസ്ട്രേലിയൻ ടീം  ഈ തവണയും  ഇവിടെ   പരാജയം  പ്രതീക്ഷിക്കുന്നില്ല. നല്ല മത്സരം  പ്രതീക്ഷിക്കാം.

ഏതായാലും  നമുക്ക്  കാത്തിരിക്കാം.




















2021 ജനുവരി 8, വെള്ളിയാഴ്‌ച

മഴവില്ലിന്റെ നാട്ടിൽ 1

 John Ryan  എന്ന  എഴുത്തുകാരൻ  തന്റെ  One Men's Africa എന്ന  പുസ്തകത്തിൽ  ഒരു Rainbow Nation  എന്ന  ഒരു  ആശയം  അവതരിപ്പിക്കുകയുണ്ടായി. എത്ര പ്രായവും പട്ടിണിയും  പരാധിനതകളും ഉള്ളപ്പോഴും തന്റെ കുഞ്ഞുകളെ  മാറോടു ചേർത്ത്  താലോലിക്കുന്ന ഒരു അമ്മയെപ്പോലെ  വിത്യസ്തമയ  രാജ്യങ്ങളിൽ നിന്നും  സംസ്കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ  നിന്നും  വരുന്ന

ജനാവിഭാഗങ്ങളെ  ഒരു  strong magnet  പോലെ  തന്റെ  മണ്ണിലേക്ക്  ആകർഷിക്കാൻ  കഴിയുന്ന  ഒരു രാജ്യമാണ്  അദ്ദേഹത്തിലെ  Rainbow Nation.

1994 ൽ സൗത്ത് ആഫ്രിക്ക  apartheid അവസാനിപ്പിച്ചു  Nelson Mandela യുടെ നേതൃത്വത്തിൽ ഒരു  ജനാധിപത്യ രാജ്യമായി  രൂപം പ്രാപിച്ചപ്പോൾ  അവിടത്തെ  Arch Bishop  Desmond Tutu
South Africa   ഒരു  Rainbow  Nation ആയതായി  ചിത്രീകരിക്കുകയുണ്ടായി.
അതിനുശേഷം " Rainbow Nation" എന്നു സൗത്ത് ആഫിക്കയെപ്പറ്റി അറിയപ്പെടാറുണ്ട്. അതിനു കാരണം ആ നാടിൻ്റെ  മനോഹാരിത മാത്രമല്ല , അവിടെ    വിത്യസ്തരായ   ജനാവിഭാഗങ്ങൾ  ജീവിക്കുന്ന്തു  എന്നതു   കൊണ്ടുകൂടിയാണ്.

അപ്പാർത്തിഡ്കാലത്ത് ഈ   ജനങ്ങളെ 
 ഏല്ലാം  Whites, Blacks, Coloured, Indiansഎന്നെല്ലാം  പേരിൽ  രാജ്യത്തെ  ഓരോ പ്രദേശങ്ങളിൽ  മാത്രമേ താമസിക്കാൻ   അനുവദിച്ചിരുന്നുള്ളു. Bishop Tutu വിന്റെ  സ്വപ്നങ്ങൾ  ഒരു പരിധി വരെ  പരിഹരിക്കാൻ  സാധിച്ചെങ്കിലും    വിവേചനത്തിൻ്റെ  ചില അവശിഷ്ടങ്ങൾ  ഇപ്പോഴു  ആ രാജ്യത്ത്നിന്ന് ഇനിയും  പൂർണമായി   തുടച്ചു നീക്കാൻ  കഴിഞ്ഞിട്ടില്ല.   

ഏതാണ്ട്  37 വർഷം  Ethiopia, Nigeria, Lesotho, South Africa  എന്നി ആഫ്രിക്കൻ രാജ്യങ്ങളിൽ   അധ്യാപകരായി  ജോലി ചെയ്തതിനുശേഷം  ഭാര്യയും ഞാനും 
റിട്ടയേർമെന്റ് കാലം  കേരളത്തിൽ   ചിലവഴിക്കുന്നതിനിടയിൽ   ഓസ്‌ട്രേലിയയിൽ  ജോലിചെയ്യുന്ന മക്കളുടേയും  കൊച്ചു മക്കളുടേയും       അടുത്ത്  എത്തിയപ്പോഴാണ്  ആസ്ട്രേലിയയെപ്പറ്റി കൂടുതൽ    
 ശ്രദ്ധിക്കാൻ സാധിച്ചത്.   

ആഫ്രിക്കയിൽ നിന്നും  നോക്കുമ്പോൾ ഓസ്ട്രേലിയ വളരെ  വിത്യസ്തമായി അനുഭവപ്പെട്ടു .നല്ലതുപോലെ  പ്ലാൻ ചെയ്‌തു നിർമിച്ച നഗരങ്ങളും  താമസസ്ഥലങ്ങളും പാർക്കുകളും പ്ലൈഗ്രൗണ്ടുകളും  ലൈബ്രറികളും എല്ലാം  ഇവിടെയുമുണ്ട് . വൃത്തിയുള്ള  നഗരങ്ങളും വഴിയിടങ്ങളും ടോയ്‌ലെറ്റുകളും കൃത്യമായ  മാലിന്യനിർമ്മാർജ്ജനവും  പബ്ലിക്  ട്രാൻസ്‌പോർട്  സംവിധാനവുമെല്ലാം    ഈ നാടിനെ   മനോഹരമാക്കി യിരിക്കുന്നു . ധാരാളം മലയാളികൾ കുടുംബങ്ങളും  മറ്റ്  ഇന്ത്യക്കാരും  ഇവിടെ   സന്തോഷത്തോടെ    ജോലിചെയ്ത്  ജീവിക്കുന്നുന്നുണ്ട്.

മെച്ചപ്പെട്ട ജീവിത സാഹച ര്യങ്ങളും  ഗോവെർന്മെന്റിന്റെ  കരുതലും  ജനങ്ങൾ ക്ക്  കൂടുതൽ ആത്മവിശ്വാസവും  സമാധാനവും നല്കുന്നതുപോലെ തൊന്നി . ലോകത്തിലെ മിക്കവാറും എല്ലാരാജ്യങ്ങ്ളിൽ നിന്നുമുള്ള  വ്യത്യസ്ഥ ജനവിഭാഗങ്ങൾ  ഒന്നിച്ചു ചേർന്ന്  നടന്നു നീങ്ങുന്ന  നഗരങ്ങളും  വഴിയിടങ്ങളും  സ്കൂളുകളും  പാർക്കുകളും എല്ലാം  ഒരു പുതിയ  ലോകത്തിന്റെ  മനോഹരമായ ഒരു  നേർകാഴ്ചയായി  അനുഭവപ്പെട്ടു. 
ആഫ്രിക്കനെന്നോ ഏഷ്യനെന്നോ യൂറോപ്യനെന്നോ  ലാറ്റിനമേരിക്കാനെന്നോ  വിത്യസമില്ലാതെ ഇവിടെ യുവജനങ്ങളും  കുടുംബങ്ങളും   കുട്ടികളും ഒന്നിച്ചു  നീങ്ങുന്നത്  പുതിയ ഒരു  ലോകത്തിലേക്കുള്ള  ചരിത്രപരമായ  ചുവടുവയ്പ്പു പോലെ  തോന്നി.

  ലോകത്തിന്റെ നാനാഭാഗത്തുനിന്നും  വര്ഷം തോറും എത്തുന്ന  വിദ്യാസമ്പന്നരായ  ചെറുപ്പക്കാരാന് ഓസ്ട്രേലിയയുടെ ഒരു  വലിയ മുതൽക്കൂട്ട്.  
ഓസ്‌ട്രേലിയയിലെ ഏതാണ്ട്  25 മില്ല്യൺ  ജനങ്ങളിൽ  ഏതാണ്ട്  4 ൽ ഒരാൾ ഏതെങ്കിലും  വിദേശ രാജ്യങ്ങളിൽ  ജനിച്ചവരാണ്‌. അതിലധികം പേർ   ഒന്നോ രണ്ടോ തലമുറയ്ക്ക് മുൻപ് ഇവിടെ കുടിയേറ്റക്കാരായോ അഭ്യർത്ഥികകളായി  വന്നവരുടെ  മക്കളായി  ഇവിടെ  ജനിച്ചവരും.
ഓസ്ട്രേലിയുടെ  യ്ഥാർത്ഥ  സൗന്ദര്യം  ലോകത്തിലെ വിത്യസ്തകളായ  ജനാവിഭാഗങ്ങളുടെ
 കൂടിച്ചേരലാണ്. 

250 വർഷങ്ങൾക്ക് മുൻപ്   500 ഓളം  വിത്യസ്ത  ആചാരങ്ങളും  വിശ്വാസങ്ങളും  ഭാഷകളും സംസാരിക്കുന്നവരുമായ  ഒരു ജനത  ഓസ്ട്രേലിയൻ  ഭൂഘണ്ഡത്തിൽ  ജീവിച്ചിരുന്നു എന്ന്  അറിയുമ്പോഴാണ്    ഈ നാടിന്റെ  യഥാർഥ  സൗന്ദര്യം  നമുക്ക്കാണാൻ കഴിയുക.

1770 ൽ  ക്യാപ്റ്റൻ കുക്ക്  ഓസ്‌ട്രേലിയയിൽ  വരുമ്പോൾ  സ്വന്തമായി  വേട്ടയാടിയും കൃഷിചെയ്തും  കാലാവസ്ഥ അനുസരിച്ചു  ചുറ്റികറങ്ങിയും   മരങ്ങളെയും അരുവികളെയും മലകളെയും കല്ലുകളെയും  ഭൂമിയെയും പ്രകൃതിയെയും തങ്ങളുടെ ജീവനോടൊപ്പം സ്നേഹിച്ചു  ചില റിച്വലുകളിലും  ആചാരപരമായ അനുഷ്ടനങ്ങളിലും  ഉത്സവങ്ങളിലും കൂടിച്ചേരലുകളിലും   വിനോദകളിലും മുഴുകിയൂമാണ്   ഇവിടെ  ജനങ്ങൾ   
ജീവിച്ചിരുന്നത് . 60000  ൽ അധികം  വര്ഷങ്ങളോളം   ഇവിടെ 
അധിവാസിച്ചിരുന്ന   ഈ   ജനതയെ പൊതുവെ   അബോർജിൻസ്‌  എന്നാണ്
ഇപ്പോൾ അറിയപ്പെടുന്നത്.

 Black Life Matter  issue  അമേരിക്കൻ  നഗരങ്ങളെ  കലാപഭൂമിയാക്കിയപ്പോൾ  അതിനു സാമാന്തരമായി ഓസ്‌ട്രേലിയയിൽ നഗരങ്ങളിലും  വലിയ   പ്രകടനങ്ങൾ  നടക്കുകയുണ്ടായി.
ഓസ്‌ട്രേലിയയിലെ  അബോർജിൻ  ജനതയുടെപിൻതലമുറക്കാരും അവരുടെ സുഹൃത്തുക്കളുമായിരുന്നു ഈ പ്രകടനകളിൽ  പങ്കെടുത്തത്  എന്ന്   പിന്നീട്എനിക്ക്മനസിലാക്കാൻ കഴിഞ്ഞു.    ഈ  ജനതയുടെ  ചരിത്രവും  പാരമ്പര്യവും പരിഗണിക്കാതെ  250 വർഷത്തെമാത്രം  പഴക്കമുള്ള  ഒരു പുതിയ  രാജ്യമായി ഓസ്ട്രേലിയ മാറുകയാണെന്നായിരുന്നു  ഇവരുടെ  പരാതി . 

അധിനിവേശ കാലത്തു  കാനഡയിലും  ന്യൂസിലാൻഡിലും  സൗത്ത് ആഫ്രിക്കയിലും  മറ്റും നടന്നതുപോലെ ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളുമായി എന്തെങ്കിലും  ചർച്ചകളോ  ഉടമ്പടികളോ പോലും നടത്താൻ  ക്യാപ്റ്റൺ കുക്കോ അയാളുടെ പിൻഗാമികളോ അന്ന്  തയ്യാറാ യിരുന്നില്ല.കടുത്ത  യാതനകളും അവഗണകളും  അടിച്ചമർത്തുകളും  നേരിട്ട്   സ്വന്തം  നാടും  സംസ്കാരവും ഭാഷയും  ആത്മാഭിമാനവും  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ  ജനതയുടെ  ജീവിതം    ചരിത്രത്തിൻറെ  ഒരു  വികൃതി യാണെന്ന്  പറയാം.  ഗവെർന്മെന്റിന്റെ  നിർദേശമനുസരിച്ചു  വിവിധ ക്രിസ്ത്യൻ  സഭകൾ  ഇവരുടെ കുഞ്ഞുങ്ങളെ  മാതാപിതാക്കളിൽ നിന്നും വേർപെടുത്തി  ഇംഗ്ലീഷ്  പഠിപ്പിച്ചു .അവരുടെ മാതാപിതാക്കളിൽ നിന്നും സമൂഹത്തിൽ  നിന്നും  അവരുടെ  സംസ്കാരത്തിൽ നിന്നും  അകറ്റി. Stolen  Generation  എന്നപേരിൽ  ചരിത്രത്തിലെ  ഒരു  കറുത്ത അദ്ധ്യായമായി ഇതെല്ലാം  ഇന്ന്   നിലനിൽക്കുന്നു .

 ഓസ്‌ട്രേലിയയിലെ 25 മില്യനോളം  ജനങ്ങളിൽ  ഏതാണ്ട് 3% പേർ  ഈ   അബോർജിൻസ്‌  വിഭാഗത്തിൽ  പെട്ടവരോ അവരുടെ  lenage  ഉള്ളവരോ ആണ്.   

  ഇവരുടെ  ആരോഗ്യകരവും  വിദ്യാഭ്യാസപരവുമായ  കാര്യങ്ങളിൽ ഇന്നത്തെ ഗവണ്മെന്റ്  കൂടുതൽ  ശ്രദ്ധചെലുത്തുന്നുണ്ടന്നുള്ളത്  വളരെ  സന്തോഷകാരമായ കാര്യമാണ്.ഓസ്ട്രേലിയൻ  സമൂഹത്തിന്റെ  മുഖ്യധാരായിലേക്ക്  അവർ  ഇപ്പോൾ  വന്നുകണ്ടിരിക്കുന്നു.  എല്ലാ  പൊതു പരിപാടികളിലും  ഇവരുടെ  ഈ രാജ്യത്തെ  പ്രാധാന്യം  എടുത്തുപറയുകയും പ്രകടമാക്കുകയും ചെയ്യാറുണ്ട്..

2008 ഫെബ്രുവരി 13ന്  അന്നത്തെ പ്രധാന മന്ത്രി Kevin Rudd  ഓസ്ട്രേലിയയിലെ   indigenenous community യോട്   അവരുടെ കുട്ടികളെ നിർബന്ധിതമായി  മാതാപിതാക്കളിൽ നിന്നും  കമ്മ്യൂണിറ്റിയിൽ നിന്നും  വേർപെടുത്തിയതിനും  അവഗണിച്ചതിനും    പരസ്യമായി  മാപ്പുപറയുകയും ചെയ്തു.
 

ഏതായാലും   2021 ജനുവരി  ഒന്നിന് വെള്ളിയാഴ്ച്ച  ഓസ്‌ട്രേലിയ  ഉണർന്നെഴുന്നേറ്റതു അൽപം  വിത്യസ്ഥമായ  ഒരു  National Anthem  കേട്ടുകൊണ്ടാണ് . പുതുവർഷത്തിന്  മുന്നോടിയായി .Prime Minister  Scout Morrison    ഈ രാജ്യത്തെ Indegenouse  Community യുടെ  ചരിത്രപരമായ   പ്രാധന്യവും    ഇവിടുത്തെ സാനിധ്യവും  പ്രകടമാക്കുകയായിരുന്നു.   
1878 ൽ  രെചിക്കപ്പെട്ട  National Anthem ത്തിലെ   We are  young and free   എന്നതിനു  പകരം  We  are  one and  free എന്നു  തിരുത്തിയെഴുതി . ഒരു  വാക്ക്  മാറ്റിയെഴുതിയതിലൂടെ  
ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികളെ 
ആംഗീകരിക്കുകയും അവരുടെ ചരിത്രത്തെ  ഈ രാജ്യത്തിന്റെ ചരിത്രമായി അഗികരിക്കുകയും അങ്ങനെ ഒരു തെറ്റു തിരുത്തുകയു മായിരുന്നു, 
 
".Happy  New  Year  Australia , we  are  one and   free "  Scout Morrison twitts.

അങ്ങനെ 2021 ൽ  വെറും  250  വർഷം മാത്രം  പ്രായമായിരുന്ന  ഓസ്ട്രേലിയ  60000  വർഷത്തെ  ഒരു  ചരിത്രത്തിൻറെയും ജനതയുടെയും  ഭാഗമായി  മാറി .  ഓസ്‌ട്രേലിയൻ ജനത  പൊതുവെയും   പ്രമുഖരായ   പല  indegeneous  community  പ്രവർത്തകരും   ഗോവർണ്മെന്റിന്റെ  പുതിയ  തീരുമാനത്തെ സ്വാഗതം  ചെയ്യുകയും  അഭിനന്ദിക്കുകയും ചെയ്തു.
എല്ലാത്തരത്തിലുമുള്ള   ഇവിടുത്തെ  ജനവിഭാഗങ്ങൾക്കൊപ്പം  വളരെ വിത്യസ്തമായ  പക്ഷികളും മൃഗങ്ങളും  പുഷ്‌പ്പങ്ങളും  മനോഹരമായ  പ്രകൃതിദർശ്യങ്ങളും  ഏല്ലാം  ഈ നാടിന്റെ  ഒരു  വേറിട്ട അനുഭവമാണ്.

രാജ്യത്തിനുള്ളിലെ  വേറിട്ടുനിൽക്കുന്ന   സംസ്കാരങ്ങളും  ആചാരങ്ങളും  ചരിത്രവും  എല്ലാം  ഉൾക്കൊണ്ടുകൊണ്ടു  മാത്രമേ  ഏതൊരു  പരിഷ്‌കൃത  ജനാധിപത്യ രാജ്യത്തിനും  സുഖമമായി മുന്നോട്ടു 
പോകാൻ കഴിയു എന്ന  ചരിത്ര സത്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. ലോകത്ത് മറ്റെവിടയും കാണാൻ കഴിയാത്ത  ഒരു  അത്ഭുത പ്രതിഭാസമായി  ഓസ്ട്രേലിയ ഇവിടെ  മാറിയിരിക്കുന്നു. 
 Indigenous community കൂടി  രാജ്യത്തിൻറെ മുഖ്യ ധാരയിലേക്ക്  വരുന്നതോടുകൂടി   ലോകത്തിലെ ഞാൻ കാണാനിടയായ  ഏറ്റവും  നല്ല  "Rainbow Nation Bow Nation " ഇപ്പോൾ  ഓസ്‌ട്രേലിയ  തന്നെയാ ണെന്ന്  പറയാൻ  എനിക്ക്  ഇപ്പോൾ ഒട്ടും 
സംശയമില്ല.
 
മതത്തിന്റയും സംസ്കാരത്തിന്റയും നിറ ത്തിന്റയും ഭാഷയുടെയും  പേരിൽ  തമ്മിലടിക്കുന്നവർക്കും  മതിലുകൾ തീർക്കുന്നവർക്കും  ഈ  രാജ്യം   ഒരു നല്ല  മാതൃകയാണ്. 
ഒരു പക്ഷേ John Ryan ന്റെ  ഭാവനയിൽ  രൂപം കൊണ്ട  ആ  സ്വപ്നലോകം   ഇന്നത്തെ ഓസ്ട്രേലിയ തന്നെ ആയിരിക്കാം.









 

2020 ഡിസംബർ 31, വ്യാഴാഴ്‌ച

ഓസ്‌ട്രേലിയയിൽ ഒരു ക്രിസ്തുമസ്കാലം




ഈ  വർഷം ജനുവരിമാസത്തിൽ  കേരളത്തിൽ  COVID19 ഏത്തി ച്ചേരുന്നതിനു  കുറച്ചു   മുൻ പാണ്  ഓസ്‌ട്രേലിയയിൽ  കുട്ടികളുടെ അടുത്തു വന്നത്  . അവസാന ദിവസം  മുടങ്ങിപ്പോയ  ഒരു വിയറ്റ്നാം കമ്പോഡിയ യാത്രയുടെ സങ്കടം  കൊച്ചുമകളയും  മക്കളെയും  കണ്ടും  പറഞ്ഞും   തീർക്കാമെന്നുകരുതികൂടിയാണ്  അവർ  വിളിച്ചപ്പോൾത്തന്നെ   ഓടി  വന്നത്.അധികം  താമസിക്കാതെ   ചൈനയിൽ നിന്നെത്തിയ COVID 19 ലോകത്തെമുഴുവൻ  കരാഗ്രഹത്തിലാക്കുകയും  ഉണ്ടാക്കിയ രാജ്യങ്ങളുടെ അതിർത്തികളും മറ്റു   എല്ലാ വൻ മതിലുകളും (മതവും ജാതിയും പണക്കാരുംപാവപ്പെട്ടവരും) എല്ലാം ‌തകർത്താണ്   അത്  മനുഷ്യരെ മുഴുവൻ  വേട്ടയാടിക്കൊണ്ടിരിക്കുന്നത് .ഇതിനോടകം  അത് 7 കോടിയിലധികം മനുഷ്യരെ രോഗികളാക്കുകയും  1 കോടിയോളം പേരെ ഭൂമിയിൽ നിന്നും  പറഞ്ഞയക്കുകയും ചെയ്തുകഴിഞ്ഞു . വർധിച്ച പ്രഹര ശേഷിയോടഇന്ത്മനുഷ്യന്റെ  സാധാരണ 
 ജീവിതത്തിന്  കടുത്ത വെല്ലുവിളി ഉയർത്തി നമ്മുടെ മുൻപിൽ നിൽക്കുന്നു 
പ്രകൃതി ദുരിതങ്ങളയും  സംക്രമിക രോഗങ്ങളുടേയും  മുൻപിൽ ഏന്നുംപതറാതെ പിടിച്ചു നിന്നിരുന്ന കേരളം ഈ മഹാമാരിക്കുമുൻപിൽഇപ്പോഴുപ്രതീക്ഷയോടെ   അതിജീവനത്തിനുള്ള  ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
ഏതായാലും പല കാരണങ്ങളാലും  ഈ പ്രതിസന്ധിയുടെ  കാലത്തു മക്കൾ   ഓസ്ട്രേലിയിലേക്ക്  ക്ഷണിച്ചത്  ഒരു  ഭാഗ്യമായി .  സാമൂഹ്യമായ കൂടിച്ചേരലുകലില്ലാതെ   കേരളത്തിലെ  റിട്ടയേർഡ് ലൈഫ്  ഈ കാലത്തു വളരെ  ബുദ്ധമുട്ടുകൾ ഉണ്ടാക്കുമായിരുന്നു.  വിദേശത്തു വളരെക്കാലം ജോലിചയ്തശേഷം  നാട്ടിൽ എത്തുന്നവരുടെ  കുട്ടികൾ പോലും നാട്ടിൽ  ഉണ്ടാവാറില്ലല്ലോ?

. ഇവിടെ മികച്ച ജീവിത സൗകര്യങ്ങളും ആരോഗ്യപരിപാലനവുമുണ്ടകിലും    നമ്മുടെ  നാട്ടിലതുപോലെയുള്ള വ്യപകമായ സാക്രമിക രോഗങ്ങളെയും ആയിരിക്കണക്കിനുള്ള  അത്തരം രോഗികളയും  ചികിൽസിക്കാൻ  ആദ്യം പര്യാപ്തമായിരുന്നില്ല.  അതുപോലെ തന്നെ വ്യക്തികളുടെ സ്വകാര്യതയും  സ്വാതന്ത്ര്യവും  സ്വതന്ദ്രമായ യാത്രകളും  ദിനചര്യകളും ഏല്ലാം  നിയത്രിക്കാനും ഗവണ്മെന്റിന്  എളുപ്പമായിരുന്നില്ല.
COVD 19 മഹാമാരിയെ  നേരിടുന്നതിൽ  ഓസ്ട്രേലിയ ആദ്യം ഒന്നു പകച്ചു നിന്നെങ്കിലും  വളരെ  വിജയകരമായി  അതിന്റെ ഗതിയെ നിയത്രിക്ഓസ്ട്രേലിയക്കുകഴിഞ്ഞു.
ഒരു വർഷത്തോളമായി  ക്വീൻസ്‌ലാണ്ടിലെ  മക്കയിലും ബ്രിസ്ബാനിലും    കഴിഞ്ഞ ഞങ്ങളെ   കോവിഡ് കാലത്തിന്റെ  ആശ്വാസ്ഥ്യങ്ങൾ കാര്യമായി അലട്ടിയിട്ടില്ല. പബ്ലിക് ട്രാൻസ്‌പോർട് ഏന്നും ഓടിക്കൊണ്ടിരിക്കുന്നു. കോവിഡ് നിയന്ത്രങ്ങളൂടെ  നഗരവും സ്കൂളുകളും കളിസ്ഥലങ്ങളും  പാർക്കുകളും  സാമൂഹ്യമായ ഒത്തുകൂടലുകളും  എല്ലായിടതുമുണ്ട്. മാസ്‌ക്കുകൾ  ഉപയോഗിക്കുന്നതിനുള്ള   ഉത്തരവുകളൊന്നും  ഞങ്ങളുടെ പ്രദേശത്തു  വന്നിട്ടില്ല.  റോഡിന്റെ ഇറുവശത്തുമുള്ള  നടപ്പാതകളിൽ കൂടി  രാവിലെയും വൈകുന്നേരവും  മണിക്കൂറുകളോളം  വേണമെങ്കിൽ നടക്കാം.   ഇടക്കൊക്കെ പാർക്കുകളിൽ ഇരിക്കുകയോ  അവിടെയുള്ള  മെഷിനുകളിൽ  വ്യായാമം ചെയ്യുകയോ ചെയ്യാം. മിക്കവാറും എല്ലാദിവസവും ഞങ്ങൾ  സായാഹ്നസവാരിക്കൂ പോയിരുന്നു.

2020 ഡിസംബർ 30, ബുധനാഴ്‌ച

പുതുവർഷത്തെ വരവേൽക്കുമ്പോൾ



ഓസ്‌ട്രേലിയയിലെ  സിഡ്‌നി നഗരം  പതിവുപോലെ ഈ വർഷവും വർണശബലമായ  fire works ലൂടെ   പുതുവർഷത്തിന്റെ  ആഗമനം     ലോകത്തെ അറിയിക്കാൻ  തയാറെടുത്തു  കൊണ്ടിരിക്കുകയാണ്. 

2020  ജനുവരി മാസത്തിൽ ചൈനയിൽനിന്നും  കൊറോണ വൈറസ്  കേരളത്തിലെത്തുമ്പോൾ  ആനിയമ്മയും ഞാനും  ടൂറിസ്റ്റുകളായി   ഓസ്‌ട്രേലിയയിൽ ബ്രിസ്ബനിലുള്ള  മക്കളുടേയും കൊച്ചുമക്കളുടേയും  അടുത്ത്  എത്തിയിരുന്നു . 

മനുഷ്യൻ നിർമ്മിച്ച  രാജ്യങ്ങളുടെ അതിരുകളും മതിലുകളും  കടന്ന്  അതിവേഗം COVID 19  എന്ന ഓമന പേരിൽ  ഈ  വൈറസ്  ലോകം കീഴടക്കുന്ന കാഴ്‌ചയാണ്‌ പിന്നീട്  കണ്ടത്. 

 ഏതാണ്ട്  ഒരു വർഷം പിന്നിടുമ്പോൾ ലോകത്തു 8 കോടിയോളം  ആളുകളെ  രോഗികളാക്കാനും 18 ലക്ഷത്തോളം പേരുടെ ജീവൻ  അപഹരിക്കാനും ഈ  വൈറസിന്  കഴിഞ്ഞു. ഇതോടൊപ്പം ലോകം  വളരെ കഷ്ടപ്പെട്ട്   നേടിയെടുത്ത  പൊതുജനാരോഗ്യ സംവിധാനങ്ങളും   കൃഷി ഭക്ഷണ സംഭരണ  വിതരണവും   മനുഷ്യൻ്റെ തൊഴിൽ   മേഖലയും ടൂറിസവും ഗതാഗതവുമെല്ലാം   അതിന്റെ    താളം തെറ്റു കയും ചെയ്തു.    കോടികണക്കിനാളുകളും  അവരുടെ കുടുംബങ്ങളും  ഇതിനകം തൊഴിൽ ഇല്ലായ്മയിലും  കടുത്ത പട്ടിണിയിലുമായി .

വിഷാദരോഗവും  മാനസികമായ  ആസ്വസ്ഥതകളും ആത്മഹത്യയും  ക്രിമിനൽ  സ്വഭാവങ്ങളും  ഈ കാലഘട്ടത്തിൽ  വളരെ വർധിച്ചിരി ക്കുന്നു . കുട്ടികളുടെ വിദ്യാഭ്യാസവും  ജീവിതവും വൃദ്ധജങ്ങളുടെ പരിപാലനവും  കുടുംബങ്ങൾക്കും സമൂഹത്തിനും    ഒരു  വെല്ലുവിളിയായി  മാറുകയും ചെയ്തു.

 കോവിഡ്  ഒരു  കോടിയോളം ജനങ്ങളെ  ഇന്ത്യയിൽ  രോഗികളാക്കിയെങ്കിലും   മരണസംഖ്യ ഏതാണ്ട് 1 ,5  ലക്ഷമായി പിടിച്ചുനിർത്താനും വളരെ പേർക്ക് രോഗവിമുക്തി നേടാനും കഴിഞ്ഞുവെന്നത്   ആശ്വാസകരമാണ് .

 പരാധിനതകൾ  ഉണ്ടെങ്കിലും  ഒരു പരിധി വരെയെങ്കിലും  കേരളത്തിന്   ഈ  മഹാമാരിയുടെ  വെല്ലുവിളികളെ ഇതുവരെ   അതിജീവിക്കാൻ കഴിഞ്ഞു വെന്നത് അഭിമാനകരമാണ് . കരുതലുള്ള   ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും  അവർക്കൊപ്പം ഉണർന്നു പ്രവർത്തിക്കുന്ന കേരളത്തിലെ  ഭരണസംവിധാനവും   തീർച്ചയായും അഭിനന്ദനങ്ങൾ  അർഹിക്കുന്നുണ്ട്.  

ഇതുവരെ കോവിഡ് 19    വൈറസിനെനിയന്ത്രണത്തിലാക്കാൻ    ഓസ്‌ട്രേലിയക്ക്   കഴിഞ്ഞി ട്ടു ണ്ട്‌. .എങ്കിലും മെൽബണിലെ  ക്വാറന്റൈൻ  സംവിധാനത്തിലുണ്ടായ ആശ്രദ്ധ വിക്ടോറിയ പ്രൊവിൻസിൽ  രോഗം വ്യാപകമായി  പടരാൻ  കാരണമായി . അതുകൊണ്ട്  യാത്ര വിലക്കു മൂലം മെൽബനിലുള്ളമക്കളെയും കൊച്ചു മക്കളെയും    കാണാൻ  ഇനിയും സാധിച്ചിട്ടില്ല.

  ക്രിസ്തുമസ്‌   ആഘോഷങ്ങൾ ഇവിടെ എല്ലായിടത്തും   സജീവമായി  നടക്കുന്നുണ്ട്  . എങ്കിലും  സിഡ്‌നിയിലെ ബീച്ചിൽ  സംബർഗത്തിലൂടെ കണ്ടെത്തിയ വൈറസ്  അതിരുകടക്കാതിരിക്കാൻ  ശ്രദ്ധിക്കുന്നുണ്ട് .    പ്രൊവിൻസുകൾ തമ്മിലുള്ള  യാത്രകൾക്ക് പലപ്പോഴും നിയന്ത്രണനകൾ ഉണ്ട് .  വിദേശയാത്രകളും  സാധരണഗതിയിലായിട്ടില്ല . 

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും  ഗോവെന്മേന്റിന്റെ  നല്ല കരുതലും ഉള്ള രാജ്യമാണ്  ഓസ്ട്രേലിയ.   ഇവിടെ ജോലിചെയ്യുന്ന  മലയാളികളും  മറ്റ്ഇ ന്ത്യക്കാരും   COVID മൂലം മരിച്ചതായോ  ഗുരുതരമായ രോഗം ബാധിച്ചതായോ   ഇതുവരെ  റിപ്പോർട്ട്‌  ചെയ്തതായി കേട്ടില്ല.

പുതു വർഷത്തെ വരവേൽക്കാൻ   എല്ലാവർഷവും    നടത്താറുള്ള വര്ണശബളമായ ഫയർ വർക്സ്‌  ഈവർഷം   ബ്രിസ്ബനിലും മെൽബണിലും ഉണ്ടാവില്ല ങ്കിലും  സിഡ്‌നിയിൽ   നിയന്ത്രണങ്ങളോടെ ഈ വർഷവും ഫയർ  വർക്‌സ് ഉണ്ടാവും .  65  ലക്ഷം   ഡോളർ  ആണ്  കഴിഞ്ഞ വർഷം ഇതിനായി  ബഡ്ജറ്റ് ചെയ്‌തി രുന്നു ‌  .   ഈ വർഷം COVID നിയന്ത്രണങ്ങളോടെ     വളരെ കുറച്ചു പേർക്ക്  മാത്രമേ അവിടെ  പ്രവേശനം ഉണ്ടാകുകയുള്ളു.  കഴിഞ്ഞ വർഷം  അവിടെ എത്തിയ 16 ലക്ഷത്തോളം   ആളുകൾ     ഏതാണ്ട്  13 കോടിയോളം  ഡോളർ   സിഡ്നി  നഗരത്തിൽ  ചെലവഴിക്കുകയും  ചെയ്തിരുന്നുവത്രേ!!

COVID 19 നു ജനിതക മാറ്റം വന്നത്തോടെ ലോകം ഇപ്പോൾ  കൂടുതൽ  ഉൽക്കണ്ടയിലാണ്.  രാജ്യങ്ങളും വ്യക്തികളും കൂടുതൽ കൂടുതൽ ഒറ്റപ്പെടുകയും  പരസ്‌പരം കലഹിക്കുകയും ചെയ്യുന്നത്  നിരാശാ ജനകമാണ് . മനുഷ്യസമൂഹം പരസ്പരമുള്ള വൈരുദ്യങ്ങൾ  മാറ്റിവച്ചു   ഒന്നിച്ചു നിന്ന്  കോവിടു പോലുള്ള മഹാമാരികൾക്കെതിരെ  യുദ്ധം പ്രഖ്യപിക്കുകയാണ്  വേണ്ടത് .   കോവിഡ്നൊപ്പം  ജീവിക്കാൻ നമ്മൾ പഠിച്ചു   കഴിഞ്ഞിരിക്കുന്നുവെന്നത്   ഒരു നല്ല കാര്യമാണ്.  

COVID  നെ നേരിടാനും പരാജയപ്പെടുത്താനും  ഇപ്പോൾ  പ്രചാരത്തിലുള്ള  വാക്‌സിനേഷനു  കഴിയുംമെന്നും 2021ൽ   രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾ തമ്മിലുള്ള വാതിലുകൾ  തുറക്കപ്പെടുമെന്നും  മനുഷ്യജീവിതം സാധാരഗതിയിലാക്കുമെന്നും   നമുക്ക് ആശിക്കാം, കാത്തിരിക്കാം .

എല്ലാവർക്കും ഊഷ്മളമായ  പുതുവർഷാശംസകൾ .


   


 



             

2020 ജൂലൈ 10, വെള്ളിയാഴ്‌ച

കൊറോണകാലവും കുറേ ഓർമ്മകുറിപ്പുകളും പ്രതീക്ഷകളും.

Brisbane city view

കേരളത്തിൽ  കൊറോണ റിപ്പോർട്ട്‌ ചെയ്യുന്നതിന്  അൽപ്പം   മുൻപ്  ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ  കാണാൻ  ടൂറിസ്റ്റ്  വിസയിൽ  ബ്രിസ്ബനിൽ എത്തി യിരുന്നു . ഇവിടെ  മക്കളും  കൊച്ചുമക്കളും  ഒത്തു  കറങ്ങി നടക്കുന്നതിനിടയിൽ   ലോകത്തെ ഞട്ടിച്ചു കൊണ്ടുള്ള കൊറോണയുടെ  വരവായി .

   വൈകുന്നേരം    ഒരു  ഈവെനിംഗ്  യാത്രക്കിടയിലാണ്  നാട്ടിലെ  മറക്കാൻ  കഴിയാത്ത  സായാഹ്നങ്ങളിലെ  ഒരു  കൂട്ടായ്മയെപ്പറ്റി  ഓർമമയിൽ വന്നത്   .  ഉടനെത്തന്നെ  അതിൽ  സജീവമായി  പങ്കെടുത്തിരുന്ന   ഒരു സുഹൃത്തിനെ ഫോണിൽ   വിളിച്ചു.  അവരെ എല്ലാം  മിസ്സ്‌  ചെയ്തതിലും ഉടനെ തിരിച്ചു പോരാൻ   സാധിക്കാത്തതിലുമുള്ള   നിരാശയിലുമായിരുന്നു  ഞാനപ്പോൾ .   പക്ഷേ എന്റെ  സ്നേഹന്വഷണത്തിനിടയിലെ അദേഹത്തിന്റെ   പ്രതികരണം  എന്നെ കൂടുതൽ  വിഷമത്തിലാക്കി. അദ്ദേഹം  പറഞ്ഞു......... 

"ഇവിടെ വീട്ടിലിരുന്നു മടുത്തു മാസ്റ്ററെ ."

"മാർച്ചു മാസത്തിൽ ഞങ്ങൾ പിരിഞ്ഞതാണ് പിന്നെ ആരെയും കാണാൻ കഴിഞ്ഞിട്ടില്ല "

"വിജയേട്ടനെയും  നമ്മുടെ മററുസുഹൃത്തുക്കളെയും പറ്റിയും കൂടുതൽ ഒ ന്നും അറിയില്ല,  "

"ഇവിടെ പ്രായമായവരുടെ സ്ഥിതി വളരെ ബുദ്ധിമുട്ടാണു മാസ്റ്ററെ   , വീട്ടിലിരുന്നു മടുത്തു " .

 "ഇവിടെയെല്ലാം   പലയിടത്തും  പ്രായമായവരും   തെഴിൽ നഷ്ടപ്പെട്ടവരുമൊക്കെ  കടുത്ത അസ്വസ്ഥരാണ്.    ആത്മഹത്യകളും  മരണങ്ങളും ഒക്കെ  കൂടി വരുന്നു."

"സ്കൂളിലൊന്നുനും  പോകാതെയും  വീട്ടിലിരുന്നും  കുട്ടികളും  അസ്വാസ്ഥരായിരിക്കുന്നു "

അവസാനം  എനിക്ക്   ഒരു  ഉപദേശവും തന്നു -
"  ഇവിടെ ഇപ്പോൾ  വരാതിരിക്കുന്നതാണ്  നല്ലത്  മാസ്റ്ററെ  !! "
 -
" പിന്നെ  കഴിയുമെങ്കിൽ  തല്ക്കാലം  അവിടെ  പിടിച്ചു നിൽക്കുക".


 "സീനിയർ സിറ്റിസൺസ്  "എന്നൊക്ക  പറയാറുള്ള ഞങ്ങളുടെ  നാട്ടിലെ വൃദ്ധന്മാരുടെ സായാഹ്ന  കൂട്ടായ്മയിൽ  കൃത്യ  സമയത്തു തന്നെ മുടങ്ങാതെ  എത്തിയിരുന്ന   ആളാണ്. സ്ഥലത്തെ റവന്യൂ വകുപ്പിന്റെ  തലവനായി നീണ്ട കാലത്തെ  സേവനം കഴിഞ്ഞു  ഏതാണ്ട്  പത്തു വർഷത്തിന് മുൻപ്  പെൻഷനായി. ഇപ്പോൾ  ഭാര്യയുമൊത്തു  പത്രംമൊക്കെ  വായിച്ചു  മിതമായി ഭക്ഷണം മാത്രം കഴിച്ചു  അത്യവശ്യം  ടെലിവിഷനും  കണ്ടു വീട്ടിൽ   സ്വസ്ഥ ജീവിതം.  രണ്ടു മക്കളും  വിവാഹമൊക്കെ കഴിഞ്ഞു ജോലിയിലുമാണ്.  ഞങ്ങളുടെ  കൂട്ടയ്മകളിൽ    സജീവമായി പങ്കെടുക്കുകയും കലയും സാഹിത്യവും  രാഷ്ട്രിയവും  നാടിന്റെ  മാറുന്ന മുഖവുമെല്ലാം  വസ്തുനിഷ്ടമായി  വിശകലനം ചെയ്തിരുന്ന ഒരു സുഹൃത്തിന്റെ   ഈ പ്രതികരണം എന്നെ  വേദനിപ്പിച്ചു.

ബാംഗ്ലൂരിൽ ജോലി ചെയ്തിതിരുന്ന ഇദ്ദേഹത്തിന്റെ  മകനും  കുടുംബവും  ഇപ്പോൾ  വീട്ടിൽ എത്തിയിരിക്കുന്നു . അതുകൊണ്ട്  ഈ സുഹൃത്തും  മുഴുവൻ   കുടുംബവും  പുറത്തിറങ്ങാതെ ഇപ്പോൾ  14 ദിവസത്തെ കോറൻസേയിനിലാണത്രെ !!


ഇതുപോലെ ഞങ്ങളുടെ  നാട്ടിലെ വളരെ പ്രധാനപ്പെട്ട പല മേഖലകളിലും  സേവനം  ചെയ്ത്  ഇപ്പോൾ  സ്വസ്ഥജീവിതം  നയിക്കുന്ന  എട്ടോളം  പേരുള്ള  ഒരു കൂട്ടായ്മയായിരുന്നു   ഞങ്ങളുടെ  സായാഹ്നങ്ങൾ. ഹെഡ്മാസ്റ്ററായി  വിശിഷ്ടസേവനത്തിന്റെ  നാഷണൽ  അവാർഡ് വാങ്ങിയ  അദ്ധ്യാപകരും, രാജ്യരക്ഷക്കു വേണ്ടി ഇൻഡ്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന ഒരാളും  പോലീസ് SI മാരും ,  കൃഷി ഓഫീസറും ,  അക്കൗണ്ടനുമെല്ലാം  ഈ കൂട്ടത്തിൽ  ഉണ്ടായിരുന്നു. .  എല്ലാവരും  മുതിർന്ന പൗരന്മാർ  തന്നെയായിരുന്നു !! 
ഏതാണ്ട് 50 വർഷത്തോളം  പഴയ  ഒരു ചരിത്രവും   പാരമ്പര്യവും ഒക്കെ   ഈ  ഒത്തുചേരലിനുണ്ട്.  ഇവരോടൊപ്പം   പ്രവർത്തിച്ചിരുന്ന പല  എഴുത്തു കാരും   കലാകാരമാരും   പൊതുപ്രവർത്തകരും ഇതിനിടയിൽ   പലപ്പോഴായി  നാടുനീങ്ങി പോയി രിക്കുന്നു.......

ചമ്മട്ടം വയലിലെ  ഒരു പാറപ്പുറത്തു  വളർന്നുവന്ന  ഈ  ഒത്തുചേരൽ  പിന്നീട്  കാഞ്ഞങ്ങാട്  മുൻസിപ്പാലിറ്റി യുടെ  കീഴിലുള്ള  വയോജന സെന്ററിലേ വിശാലമായ ഒരു കെട്ടിടത്തിലേക്ക് മാറ്റി.  ഈ പ്രദേശത്തെ  മുതിർന്ന പൗരന്മാരെയെല്ലാം  പങ്കെടുപ്പിച്ചുകൊണ്ടുള്ള  കൂട്ടായ്മകളും കലാ സാംസ്‌കാരിക  പരിപാടികളും  എന്റർടൈൻമെന്റ്  പ്രോഗ്രാംസും  മെഡിക്കൽ പരിശോധനകളും  എല്ലാം ഇവിടെ നടന്നിരുന്നു.   


ഞങ്ങളുടെ കുറേ വർഷം  നീണ്ട   ആഫ്രിക്കയിലെ  അദ്ധ്യാപക  ജീവിതം   കഴിഞ്ഞു   നാട്ടിലെത്തിയപ്പോൾ  നാടും  നാട്ടുകാരും സൗഹൃദങ്ങളും   നാടിന്റെ  പുതിയ  കാഴ്ച്ചപ്പാടുകളും  എല്ലാം  കുറേ വിത്യസ്തമായി  കാണപ്പെട്ടു. എല്ലാം  ഒന്നു കറങ്ങിനടന്നു  പഠിക്കുന്നതിനിടയിലാണ്  ഒരു  കുടുംബക്ഷേത്രത്തിലെ തെയ്യാട്ട  പരിപാടിക്കിടയിൽ  ഒരു  കൃഷ്ണൻ മാസ്റ്റർ  എന്നെ  ഇവരുടെ  കൂട്ടായ്മയിലേക്ക്    ക്ഷണിച്ചതും   തുടർന്ന്  എനിക്ക്  അതിന്റെ  ഭാഗമാകാൻ കഴിഞ്ഞതും.

ഇത്തരം ഒരു കൂട്ടായ്മ എനിക്കും   ഒരു പരിധിവരെ   ഈ   നാട്ടിന്റെ  നന്മയും  പുതിയ ജീവിതരീതികളും   ശരിക്കും   മനസ്സിലാക്കാനും   ചുറ്റുപാടുകളുമായി  ഇടപഴകാനും     കുറെകാലമെങ്കിലും  സന്തോഷമായി ഇവിടെ  ജീവിക്കാനും  സഹായകരമായി.
കഴിഞ്ഞ വർഷം  കാഞ്ഞങ്ങാട്  വച്ചു നടന്ന  സംസ്ഥാന  സ്കൂൾ  കലോത്സവത്തിന് പങ്കെടുത്തവരെല്ലാം  ഈ  നാടിന്റെ   ആദിത്യമനോഭാവത്തെയും  സൗഹൃദത്തേയും    തിരിച്ചറിയുകയും
ചയ്തു.

ഇതെല്ലാം  ഇപ്പോൾ നിലച്ചിരിക്കുന്നു ഏന്ന്  അറിയുബോൾ  തീർച്ചയായും വേദനതോന്നുന്നു .  COVID 19 അതിന്റെ  താണ്ടവം  ഇവിടേയും  സാധാരണ ജീവിതം  ദുസ്സഹകരമാക്കിയിരിക്കുന്നു . എല്ലാ ഒത്തുകൂടലും നിർത്തിവച്ചു.  എല്ലാവരും അവരവരുടെ  വീടിനുള്ളിൽ  അഭയം തേടിയിരുന്നു. സ്കൂളുകളും കളിക്കളങ്ങളും വായനശാലകളും  കല്യാണമണ്ഡപങ്ങളും  ആരാധനാലങ്ങളും  സിനിമാശാലകളും  എല്ലാം എല്ലാം  വിജനമായിരിക്കുന്നു .........

എങ്കിലും  എല്ലാ  വെല്ലുവിളികളെയും നേരിട്ട്    പ്രതീക്ഷകൾ   കൈവിടാതെ  കൂടുതൽ  ജാഗ്രതയോടെ   മുന്നോട്ട്  പോകാൻ  ശ്രമിക്കുന്ന  കേരളത്തിലെ  ആരോഗ്യപ്രവർത്തകരും  നിയമപാലകരും പോതുജനങ്ങളും  അവരെ  ശ്രദ്ധയോടെ  നയിക്കുന്ന ഒരു  ഭരണ സംവിധാനവും   നമുക്ക് പ്രതീക്ഷകൾ  നൽകുന്നതാണ്.   ഇനിയും  എല്ലാവർക്കും  പഴയതുപോലെ ഒത്തുചേരാനും  മുന്നോട്ടുപോകാനും   കഴിയുമെന്നുതന്നെ  കരുതാൻ  നമുക്ക്   കഴിയണം ! ലോകമെല്ലാം ഇപ്പോൾ  അതിനായി  നിയന്ത്രണങ്ങൾ  പാലിക്കുകയും  പുതിയ  വാക്‌സിൻ കണ്ടെത്താനുള്ള  ശ്രമങ്ങൾ  നടത്തുന്നു വെന്നതും  പ്രതീക്ഷ  നൽകുന്നതാണ്.

  രാജ്യങ്ങൾ  അവരുടെ  അതിർത്തികൾ തുറക്കുകയും   മനുഷ്യർ  സ്വതന്ത്രമായി  യാത്ര ചെയ്യുകയും  ജീവിതം  വീണ്ടും  സാധാരണ നിലയിലാവുകയും ചെയ്യാതിരിക്കില്ല.

  അപ്പോൾ   നാട്ടിലെത്തി  പഴയ സുഹൃത്തുക്കളെയും സഹോദരങ്ങളെയും അയൽ വാസികളേയും  വിശ്രമജീവിതം കഴിക്കുന്ന അമ്മാവനേയും    ഏല്ലാം  വീണ്ടും കാണണം.  മുൾട്ടിപ്ളെക്സ്  തീയറ്ററിൽ ഞങ്ങളുടെ  പ്രിയപ്പെട്ട  സുഹൃത്തുക്കൾക്കൊപ്പം  പുതിയ  ഒരു  മലയാളം  മൂവി  കാണണം.    ഇടക്കുവച്ചു  മുടങ്ങിപ്പോയ ഞങ്ങളുടെ   വിയറ്റ്നാം കമ്പോഡിയ യാത്ര  ചെയ്യണം.  പിന്നെ ആഫ്രിക്കയിലെ  പഴയ സുഹൃത്തുക്കളെയും  സ്കൂളുകളും  ഗ്രാമങ്ങളും  ഒരിക്കൽ കൂടി കാണണം. ഇന്ത്യയുടെ ഹൃദയഭൂമിയിലൂടെ  തുടർച്ചയായി  യാത്രചെയ്യണം.

അങ്ങനെ  പലതും  ഇനിയും  ബാക്കിയുണ്ട്.
കാത്തിരിക്കുന്നു.


J

2017 ജനുവരി 23, തിങ്കളാഴ്‌ച


വഴിയോരക്കാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും -4

ആസ്ട്രേലിയയിലെ നടപ്പാതകളും  സായാന്ന യാത്രകളും









ഓസ്‌ട്രേലിയയിൽ  ഒരു  അവധിക്കാലം  ചിലവഴിക്കാനെത്തുന്ന  ഏതൊരാൾക്കും  ഏറ്റവും ഇഷ്ടപ്പെടുക ഇവിടുത്തെ നടപ്പാതകളും അതിലൂടെയുള്ള കാല്നടയാത്രകളുമാണ് .
 ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമെല്ലാമുള്ളമൂന്നാംലോകരാജ്യങ്ങളിലുള്ളവർക്ക്   
അതൊരു വേറിട്ട അനുഭവമായിരിക്കും .

ഫെഡറൽ ഗവൺമെന്റിന്റയും പ്രോവിൻഷ്യൽ ഗവൺമെന്റിന്റയും റെഗുലേഷന്റ  അടിസ്ഥാനത്തിൽ ലോക്കൽ  കൗൺസിലുകൾ റിലീസ് ചെയ്‌യുന്ന പ്ലോട്ടിൽ അംഗീകൃതമായ  രീതിയിലും   പ്ലാനിലും  എല്ലാ ജീവിത സൗകര്യങ്ങളോടും കൂടിമാത്രമെ താമസത്തിനുള്ള വീടുകൾ നിർമ്മിക്കുവാൻ കഴിയു .
ഓരോവർഷവും രാജ്യത്ത് പുതിയതായി വീടുകൾ ആവശ്യമുള്ളവരുടേയും വിദശരാജ്യങ്ങ്ളിൽനിന്നും PR എടുത്തു   വരുന്നവരുടേയും  കണക്കുകൾ നോക്കിയാണ്എത്ര വീടുകൾ രാജ്യത്ത്
എവിടെയെല്ലാം  നിർമ്മിക്കണം എന്നുതീരുമാനിക്കുക .കൂടുതൽ വീടുകൾ നിർമ്മിച്ച്  മാർക്കറ്റിൽ വിലഇടിയാൽ ഇവർക്ക് താൽപ്പര്യമില്ല . വീടുകൾനിർമ്മിക്കുന്നതിനു  മുന്പായി  ഒരുവലിയ ഏരിയ മുഴുവൻ  അതിനായി ഒരുക്കിയിടുക്കുകയും റോഡുകൾ നിർമ്മിക്കുകയും  പ്ലോട്ടുതിരിച്ച്  ഓരോന്നിനും Electricity ,Water  Gas , Sewage തൂടങ്ങിയവയുടെ കണക്ഷൻ നിർമ്മിക്കുകയും ചെയ്യും .

ബിൽഡിംഗ് നിർമ്മാണം ഇവിടെ വളരെ ഡിമാൻറ്റുള്ള  ഒരു വ്യവസായമാണ് . പല ബിൽഡിംഗ് കമ്പനികൾക്കും അവരുടെ Show Homes ഉണ്ട്.അവർ പ്ലോട്ടുകൾ മേടിച്ചു ഇഷ്ടമുള്ള മോഡലിലുള്ള വീടുകൾ നിർമ്മിച്ചുതരും.വീടുകൾക്ക് നല്ല വിലയുണ്ടങ്കിലും ബാങ്കുകൾ കുറഞ്ഞപലിശക്കു ലോണും നീണ്ട repayment നുള്ള  അവധിയും കൊടുക്കുന്നതുകൊണ്ടു ജോലിയുള്ളവർക്ക്  വീടുവാങ്ങാൻ വലിയ ബുദ്ധിമുട്ടില്ല. പിന്നെ  ലോൺ അടച്ചു തീരുന്നതുവരെ വീട് ബാങ്കിന്റ്റെ  property യായിരിക്കുമെന്നുമാത്രം . ജോലിയും  interest rate  എല്ലാം നന്നായി പോയാൽ  വലിയ താമസമില്ലാതെ വീടു് സ്വന്തമാക്കാം .സ്വന്തം വീടിനുപുറമെ സേവിങ്ങിനായി പലവീടുകളും വാങ്ങി വാടകയ്ക്കു കൊടുക്കുന്ന മലയാളികളും ഇവിടെ ഉണ്ട് .

എല്ലാ സൗകര്യങ്ങളുമുള്ള വീടുകളോടൊപ്പം  വീടിനുപുറകിലൊരു പച്ചക്കറിത്തോട്ടവും  വീടിമുന്പിലുള്ള  പൂന്തോട്ടവും  അതിനുചേർന്നുള്ള നട പ്പാതകളും പിന്നെ അതിനുമുന്പിൽ ഗതാഗതത്തിനുള്ള റോഡുമെല്ലാം ചേർന്നതാണ് ഇവിടുത്തെ താമസസ്ഥലങ്ങൾ.നടപ്പാതകൾക്കും റോഡുകൾക്കുമിടയിലുള്ള സ്ഥലത്ത് കൗൺസിൽത്തന്നെ പുൽത്തകിടികളും മരങ്ങളുംവെച്ചു പിടിപ്പിക്കും .വീടിനുള്ളിലുള്ള ഗാരേജുകളിൽനിന്നും റോഡുകളിലേക്കുള്ള ഭാഗം നന്നായികോൺ ക്രീറ്റ് ചെയ്തിരിക്കും .വീടിനുമുന്പിലുള്ള നടപ്പാതകളിലൂടെ എത്രദൂരം വേണമെങ്കിലും നമുക്കുനടന്നുപോകാം . റോഡുകളെ കടന്നുപോ കുന്ന  നടപ്പാതകൾക്ക  Zebra lines വരച്ചു   സുരക്ഷിതമായ Passage ഒരുക്കിയിട്ടുണ്ട് .ട്രാഫിക്കിൻറ്റെ നിയമങ്ങളെല്ലാം നന്നായി അനുസരിക്കുന്നവരായതുകൊണ്ട് വഴിയാത്രക്കാർക്ക് ഇവിടെ അപകടങ്ങൾ ഉണ്ടാകാറില്ലന്നുതന്നെ  പറയാം .

കാലാവസ്ഥ വളരെ മോശമല്ലാത്ത രാവിലെയും വൈകുന്നേരവും ഈ നടപ്പാതകൾ വളരെ സജീവമാകും . സായാഹ്നങ്ങളിലാണ് അധികവുംഞങ്ങലുടെ സഞ്ചാരം   ഞങ്ങളെപ്പോലെ ഇന്ത്യയിൽ നിന്നും   വന്നിട്ടുള്ള കുറേ പേരേക്കൂടി ഈ സമയത്തു വഴിയിൽ കണ്ടുമുട്ടാൻ കഴിയും  . ഡൽഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡിനിടയിൽ കാണപ്പെടുന്നതുപോലെ ഇന്ത്യയിലെ പല ഭാഗത്തുനിന്നുമുള്ള   .മലയാളികളും പഞ്ചാബികളും ഗുജറാത്തികളും തമിഴ്‌നാട്ടുകാരും  എല്ലാം ഈ സമയത്തു  യാത്രക്കാരായി വഴിയിൽ ഉണ്ടാവും .

ആഫ്രിക്കയിലേകറുത്തവർഗ്ഗക്കാരും ചൈന,വിയറ്റ്നാം,ഫിലിപ്പയിൻസ് ശ്രീലങ്ക,ആഫ്ഘ്നിസ്ഥാൻ,ലെബോനോൻ തുടങ്ങിയ രാജ്യങ്ങളിലെ  ഏഷ്യക്കാരും    പല യൂറോപ്പ്യൻ രാജ്യങ്ങളിലുംനിന്നു മെത്തിയ വെള്ളക്കാരുമെല്ലാം നടപ്പാതകളിലെ  നിറസാന്നിധ്യമാണ്. കുടുംബവുമായി എത്തുന്നവരുടെ കൂടെ കുഞ്ഞുകൾക്കുള്ള 
Pram ലും     സൈക്കിളിലും സ്കേറ്റിംഗ് ബോർഡിലും യാത്രചെയ്യുന്ന കുട്ടികളും കൂടെ   ഉണ്ടാവും . ചെറുപ്പക്കാരായ കായികതാരങ്ങൾ നടക്കുമ്പോൾ അവരുടെ സ്പീഡ്,പൾസ്‌ ,റണ്ണിങ്‌സമയം  തുടങ്ങിവ റെക്കോർഡ് ചെയ്യുന്ന ഉപകരണങ്ങൾ   ശരീരത്തിൽ  ധരിച്ചിരിക്കുന്നതുകാണാം    .

തെരുവുനായ്ക്കളെ ഇവിടെ എവിടെയും കാണാൻകഴിയില്ല. ഓസ്‌ട്രേലിയായിൽ അവരുടെ നീലയും വിലയും മനസ്സിലാക്കാൻ കഴിഞ്ഞതു ഞങ്ളുടെ യാത്രകൾക്കിടയിലാണ് . പല നിറത്തിലും വലിപ്പത്തിലും രൂപത്തിലും സ്വഭാവത്തിലുമുള്ള  നായ്ക്കളുമായി അവരുടെ യജമാനന്മാർ   ബോഡിഗാർഡുകളെപ്പോലെ  അവരുടെ കൂടെയുണ്ടാകും .യാത്രക്കിടയിൽ ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് അവരുടെ  ജോലി . നായ്ക്കൾ വഴിയിൽ കാഷ്ടിച്ചാൽ അതുകോരിയടുത്തു പ്ലാസ്റ്റിക് ബാഗിലാക്കി കൊണ്ടുപോകുന്ന പണി കൂടെയുള്ളയാൾ  തന്നെ ചെയ്യും .നടപ്പാതകൾ പോലെ നാടുമുഴുവൻ വൃത്തിയായി സൂക്ഷിക്കാൻ ഇവിടെ എല്ലാവരും ജാഗ്രത പുലർത്താറുണ്ട്  . വീടുകളിലും സ്ട്രീറ്റുകളിലുമെല്ലാമുള്ളകൗണ്സിലിന്റ്റെ Waste Box കളിലെ മാലിന്യങ്ങൾ അവർതന്നെ ട്രക്കുകളുമായിവന്നു എല്ലാ ആഴ്ച്ചയും എടുത്തുകൊണ്ടുപോയിക്കൊള്ളും .

  പൂത്തുനിൽക്കുന്ന മരങ്ങളും പുഷ്പ്പങ്ങളും  അതിനിടയിൽകാണ പ്പെടുന്ന പലനിറത്തിലുള്ള തത്തകളും കുളിർമ്മയുള്ള ഇളംകാറ്റും  എല്ലാംകണ്ടും ആസ്വാദിച്ചുമുള്ള സായാഹ്നയാത്രകൾ  നമ്മുടെ മനസ്സിനും ശരീരത്തിനും കൂടുതൽ കരുത്തുപകരുന്നതാണ് . ഞങ്ങൾ  ദിവസവും ഏതാണ്ട്  ഒരു മണിക്കൂറിലധികം യാത്രചെയ്താറുണ്ട് .ഇതിനിടയിൽ കൊച്ചുകുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ എല്ലാസൗകര്യങ്ങളുമുള്ള ഒരു പാർക്കുണ്ട് .കുട്ടികളുമായി എത്തുന്നവർക്കും വിശ്രമിക്കുന്നതിനുള്ള  ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് .

എല്ലാ വീടുകളുടെയും മുൻപിൽ നന്നായി ഡിസൈൻ ചെയ്‌തുണ്ടാക്കിയ പൂന്തോട്ടങ്ങളും  പുൽത്തകിടികളുമുണ്ട് .ചിലവീടുകളുടെ മുൻപിൽAartificial പുൽത്തകിടികളാണുള്ളത് .ഓരോ വീട്ടുകാരും അവരുടെ ചിലവിൽ ഇതെല്ലാം നന്നായി Maintain  ചെയ്തുകൊണ്ടിരിക്കും .കോംപൗണ്ടനുപുറത്തുള്ള പുൽത്തകിടികളും പാർക്കുകളും കളിസ്ഥലങ്ങളുമെല്ലാം കൃത്യസമയത്തുതന്നെ  ഭംഗിയാക്കുന്ന ജോലി  കൗൺസിലിനാണ് . 
 ഇതുകൂടാതെ   ഞങ്ങൾ യാത്രചെയ്യുന്ന വഴിയുടെ സൈഡിൽ ഒരു ക്രിക്കറ്റ്‌ഗൗണ്ടും സോക്കർഗ്രൗണ്ടും മൂന്നു ടെന്നിസ് ഗൗണ്ടുമുണ്ട്..അതെല്ലാം നന്നായി Maintain ചെയ്തു മതിലുകെട്ടി ഭംഗിയായി കാണപ്പെടുന്നു.

വിശാലമായ ഒരു തടാകത്തിൽനൂറുകണക്കിനു കൊക്കുകളും താറാവുകളും നീന്തിനടക്കുന്നതുകാണാം .തടാകത്തിനുചുറ്റും കോണ്ക്രീറ്റുചെയ്യ്തു ള്ള ഇരുപ്പിടങ്ങൾനിർമ്മിച്ചിട്ടുണ്ട് .  മാതാപിതാക്കന്മാർ കുട്ടികളുമായിവന്ന്  പക്ഷികൾക്കെല്ലാം ഭക്ഷണം(bread ) കൊടുക്കുന്നത് വളരെ രസകരമായ കാഴ്ച്ചയാണ് . യാത്രക്കിടയിൽ ഞങ്ങളും മറ്റുള്ളവരെപ്പോലെ കുറേസമയം ഇവിടെ  ഇരിക്കാറുണ്ട്‌ .  അസ്തമനസുര്യനും ശാന്തമായ തടാകവും അതിലെ ജലനിരപ്പിൽ  ഓടിനടക്കുന്ന പക്ഷികളുംഅവർ കൊച്ചുകുട്ടികളുടെമുൻപിൽ ബ്രെഡിനായി  കാത്തിരിക്കുന്നതുമെല്ലാം  എത്രനേരം കണ്ടാലും മതിയാവില്ല!  ചില ദിവസങ്ങളിൽ റെസിഡൻഷ്യൽ ഏരിയയുടെ  അല്പം അകലെ കങ്കാരുവിനെ കാണാൻ കഴിയും .ചെറിയ   ഗ്രൂപ്പുകളായാണ് അവർ വരുക.അടുത്തുചെന്നാൽ അവർ കൂട്ടമായി അകന്നുപോകും .

ഇവിടെഎത്തിയിട്ട്  ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഒരുകാറിൻറ്റ ഹോൺ പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലന്നുള്ളത് ആസ്ട്രേലിയയിൽ ഒരു വലിയകാര്യമൊന്നുമില്ല .താമസസ്ഥലങ്ങളിലെ കുട്ടികളുടെ കരച്ചിൽപോലും പുറത്തുകേൾക്കാറില്ല .ഇവിടെ ഓരോ വ്യക്തികളും അവരുടെ സ്വകാര്യതയും ശാന്തമായ ചുറ്റുപാടുകളും ഇഷ്ടപ്പെടുന്നവരാണ് . മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ ഇവർ ഇടപെടാറില്ല.ആഫ്രിക്കയിലെയും കേരളത്തിലേയുംപോലെ മറ്റുള്ളവരുടെ ഇഷ്ടങ്ങളനുസരിച്ചു ജീവിക്കുന്നതിനേക്കാൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്നവരാണ്ഇവർ. People Oriented നേക്കാൾ  ഇവിടെയുള്ളവർ  Process Oriented ആണ് . ആരോടും തനിക്കുശരിയെന്നു തോന്നുന്ന അഭിപ്രായങ്ങൾ  തുറന്നു പറയാനും ചെയ്യുന്നജോലിയിൽ 100 ശതമാനവും ശ്രദ്ധിക്കാനും  ചെറുപ്പത്തിൽത്തന്നെ ഇവർ ശീലിക്കുന്നുണ്ട് . നടപ്പിലും പെരുമാറ്റത്തിലുമെല്ലാം നമുക്കതു മനസ്സിലാവും  .  അതുകൊണ്ടുതന്നെ ഇവിടുത്തുകാർ  അപരിചിതരുമായി യാത്രക്കിടയിൽ കൂടുതൽ സൗഹൃതത്തിനൊന്നും നിൽക്കാറില്ല .ചിരിച്ചുകാണിച്ചാൽ അവരും അങ്ങനെചെയ്യുമെന്നുമാത്രം .

നന്നായി ആസൂത്രണം ചെയ്തുണ്ടാക്കിയ നഗരങ്ങളും താമസ്ഥലങ്ങളും റോഡുകളും പാർക്കുകളുമെല്ലാമാണ് ഈ നാടിൻറ്റെ ഭംഗിയും സൗന്നര്യവും .അതെല്ലാം ഭംഗിയായി സൂക്ഷിക്കാൻ ഗവണ്മെന്റും ജനങ്ങളും ഒരുപോലെ ജാഗരൂകരുമാണ് . എല്ലാജോലിക്കാർക്കും സമൂഹത്തിൽ മാന്യമായ പരിഗണയും നല്ല വേതനവും ലഭിക്കുന്നതു മൂലം ആർക്കുംതന്നെ വലിയ പരാധീനതകളില്ലെന്നുപറയാം . കുട്ടികളുടെയും പ്രായമായവരുടേയും കാര്യങ്ങളിൽ ഭരണകൂടം വളരെ ശ്രദ്ധിക്കുണ്ട് .അവരുടെ സംരക്ഷണം  രാജ്യത്തിൻറ്റെ ചുമതലകൂടിയായി കണക്കാക്കുന്നു . Medical Care ഉം Education നും സൗജന്യവും സാർവത്രികവുമായതിനാൽ ആർക്കും ആരുടേയും മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ആവശ്യവും ഇല്ല .

സാമ്പത്തികരംഗത്തും  സാങ്കതികമായും   വളർച്ച പ്രാപിച്ചിട്ടുണ്ടങ്കിലും  ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിതസൗകര്യങ്ങൾ വികസിതരാജ്യങ്ങ്ളിലെക്കാൾ വളരെ പുറകിലാണന്നു പറയേണ്ടതില്ലല്ലൊ ? റോഡുകളും പാർക്കുകളും നടപ്പാതകളുമെല്ലാം നവീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാൻ നിവൃത്തിയില്ല. ജീവിതനിലവാരത്തിലുള്ള  അസന്തുലിതാവസ്ഥയും ഉയർന്ന Population
Density ഉം ആരോഗ്യപരിപാലനത്തിലും വിദ്യാഭാസ ചിലവുകളിലുമുള്ള ഉൽക്കണ്ഠയുമെല്ലാം മൂലം ഇവിടെ അധികംപേരുടെ യും ജീവിതം ദുരിതപൂർണ്ണമാണല്ലോ ?  രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം നിലനിൽക്കുന്ന വ്യക്തിപൂജയും അന്ധവിശ്വാസങ്ങളും അഴിമതിയും നമ്മുടെ വളർച്ചക്കും ആത്മാഭിമാനത്തിനും  എന്നും ഒരു വിലങ്ങുതടിയാണ്  . അത്ഭുതങ്ങളിലും വിധിയിലും വിശ്വസിച് കുറ്റബോധത്തോടെ കഴിയുകയാണ് പലരും .

ബുദ്ധിമുട്ടുകളും പരാധീനകളുമെല്ലാമുണ്ടങ്കിലും പരസ്പ്പരം സഹായിക്കാനും സ്‌നേഹിക്കാനും സഹതപിക്കാനും  പരിശ്രമിക്കാനും കഴിയുന്ന നമ്മുടെ ഒരു നല്ല പാരമ്പര്യം കൈവിടാതെ  നാടിൻറ്റെ  സമ്പത്ത്  അഴിമതിയില്ലാതെ  ചിലവഴിച്ചാൽ  ഇന്ത്യക്ക് ഒരു വികസിതരാജ്യമായി രൂപാന്തരപ്പെടാൻ കഴിയുമെന്നതിൽ
  സംശയമില്ല  .കേരളത്തിലേയും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലേയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ്  ഇപ്പോൾ ലോകത്തിലെ മിക്കവാറും എല്ലാ  വികസിത രാജ്യങ്ളിലും നിർണ്ണായക മായ പല സ്ഥാനങ്ങളും വഹിക്കുന്നത് .  പരിശ്രമശാലികളുമായ നമ്മുടെ യുവതലമുറയുടെ  സേവനങ്ങൾ ഇവിടെ ഇന്ത്യയിൽത്തന്നെ വേണ്ടതുപോലെ പ്രയോജനപ്പെടുത്തുകയാണുവേണ്ടത്  . കൊളോണിയൽ കാലഘട്ടത്തിൽ കയ്യൂക്കുകൊണ്ടും ആയുധപ്പന്തയത്തിലൂടെയും ലോകത്തെ കയ്യിലൊതുക്കിയിരുന്ന  സാംപ്രാജിത്വശക്തികൾ സ്വന്തം നിലനില്പിനായി ഇന്ന് മുറവിളികൂട്ടുകയാണ് .ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ  വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണമെന്നുമാത്രം .

ഏതായാലും കേരളത്തിലെ തിരക്കിലും ബഹളത്തിലും നിന്നും അകന്നുനില്കുമ്പോൾ ഒരു വല്ലായ്മ്മ അനുഭവപ്പെടുന്നതുപോലെതോന്നും .   നാട്ടിലെ ജീവിതത്തിന്റ്റെ മധുരമുള്ള ഓർമ്മകൾ  അവിടെനിന്നും അകന്നുനില്കുമ്പോളാണ് ഏതു മലയാളിക്കും മനസ്സിലാവുക .   മോസ്കിലെ നമസ്ക്കാരവും പള്ളിയിലെ മണിയടികളുടെ ശബ്‌ദവും അബലത്തിലെ  ഭക്തിഗാനവും  തിരുന്നാളുകളും ഉത്സവങ്ങളും തെയ്യങ്ങളും എല്ലാം ഒത്തുചേരുന്നതാണല്ലോ നമ്മുടെ നാടും  സംസ്കാരവും .അതെല്ലാം നശിക്കാതിരിക്കട്ടെ . അതോടൊപ്പം  നമ്മുടെ   വികസനവും    ഇവിടത്തെ ജനങ്ങളുടെ  സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർഥ്യമാവട്ടെ .    







 










































































2017 ജനുവരി 4, ബുധനാഴ്‌ച

വഴിയോരക്കാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും -3 

ഓസ്‌ട്രേലിയായിൽ  നിന്ന്  കുറേ  പുതുവർഷ  വി(ശഷങ്ങൾ .




 15 ദിവസം  നീണ്ടുനിൽക്കുന്ന ചൈനീസ്  പുതുവർഷാഘോഷങ്ങൾ ഒരു ന്യൂ മൂൺ മുതൽ  ഫുൾ മൂൺ   വരെ  നീണ്ടുനിൽക്കും. പല നിറങ്ങളിൽ വീടും  തെരുവുകളും  അലങ്കരിക്കുമെങ്കിലും  ഭാഗ്യത്തിൻറ്റെയും സന്തോഷത്തിൻറ്റെയും ആരോഗ്യത്തിൻറ്റേയും  ചിഹ്നമായ ചുവപ്പിനായിരിക്കും കൂടുതൽ  സ്ഥാനം  .Dragon   ഡാൻസ് ഉം  firecracker ഉം ആഘോഷങ്ങളുടെ  മാറ്റുകൂട്ടും . കാരണവന്മാരുടെ കല്ലറകൾ  സന്നർശിച്ചു    പ്രാർത്ഥിക്കുന്നതും  കുടുമ്പസമേധം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിൽ  visit  ചെയ്യുന്നതും ഈ ആഘോഷത്തിൻ്റെ  ഭാഗമാണ് . Chinese New Year Eve  തുടങ്ങുന്നതിന്    Chinese  traditional  വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണം നിർബദ്ധമാണ് .

ദിപാവലിയാണ്  ഇന്ത്യയിലെ ഏറ്റവുംപ്രചാരത്തിലുള്ള  പുതുവർഷ ആഘോഷം. കോടിക്കണക്കിനു ദീപങ്ങളാൽ വീടും നാടും അലങ്കരിക്കും.  തിൻമ്മക്കതിരായുള്ള നൻമ്മയുടെ വിജയത്തെയാണ് ദീപാവലിയിലൂടെ ആഘോഷിക്കുന്നത്.  ഇന്ത്യക്കുപുറമേ ഏഷ്യയിലെ ഏതാണ്ട് 10 ൽ  അധികം രാജ്യങ്ങളിൽ ദീപാവലി അവധിദിനമാണ് .ഏതാണ്ട്  20 ലക്ഷത്തോളം ഇന്ത്യൻ വംശജർ  അധിവസിക്കുന്ന South Africa യിലും  ഇത് ഒരു നിയന്ത്രിത holiday യാണ്‌  .പാക്കിസ്ഥാനിലെ സിന്ധു province ലും ഇത് അവധി ദിനമാണെന്നാണ് അറിയപ്പെടുന്നത് .   ഒക്ടോ ബർ മാസത്തിലാണ് സാധാരണയായി ദീപാവലി ആഘോഷിക്കപ്പെടുന്നത്‌ . ചിങ്ങമാസം ഒന്നാം തിയതിയാണ്  മലയാളികളുടെ  സ്വന്തമായ  കൊല്ലവർഷത്തിൻറ്റ  പുതുവർഷം ആഘോഷിക്കുന്നത് .ഏപ്രിൽ മാസത്തിൽ ആഘോഷിക്കപ്പെടുന്ന Puthandu  ആണ് തമിഴ് ജനതയുടെ പുതുവർഷം . 13മാസങ്ങളുള്ള  എത്യോപ്യൻ കലണ്ടർ  ഇപ്പോൾ  2009  ആയിട്ടെയുള്ളു .Maskaram  1 (around  September 11 )നാണ് അവരുടെ പുതുവർഷം . ഇങ്ങനെ  ലോകത്തിലെ ഓരോജനവിഭാഗങ്ങൾക്കും അവ.രുടേതായ പുതുവർഷാഘോഷങ്ളുണ്ട് .എല്ലാ പുതുവർഷാഘോഷങ്ങളും അവിടത്തെ ജങ്ങളുടെ harvest festivals നോട് ബന്ധപ്പെട്ടിരിക്കുന്നു .

 ഗ്രിഗോറിയൻ  കലണ്ടറിലെ  അദ്യദിനമായ   ജനുവരി 1 പുതുവര്ഷാദിനമായി ഇപ്പോൾ എല്ലാരാജ്യങ്ങളിലും  തന്നെ   ആചരിച്ചു തുടങ്ങിയിട്ടുണ്ട് ..യൂറോപ്പിൽ  നിലനിന്നരുന്ന ഈ ആഘോഷം പിന്നീട് അവരുടെ കോളണികൾവഴി ലോകംമുഴുവൻ വ്യാപിക്കുകയായിരുന്നു .ഡിസംബർ 31 ന് രാത്രി 12 മണി മുഴങ്ങുമ്പോൾ ലോകം മുഴുവൻ  പുതുവർഷത്തിലേക്ക് കടക്കുന്നു . പുതിയ പ്രതീക്ഷകളും സ്വപ്‌നകളുമായ് നാംഎല്ലാവർഷവും  അതിനെ വരവേൽക്കുന്നു.

യൂറോപ്പിൽ നിന്നും എത്തിയ ഓസ്‌ട്രേലിയയില ജനതയും ക്രിസ്തുമസും ജനുവരി ഒന്നിലെ പുതുവർഷാഘോഷവും അവരുടെ സംസ്ക്കാരത്തിന്റ വർണ്ണശഭളമായ ഭാഗമാക്കി മാറ്റിയിട്ടുണ്ട് .പുതുവര്ഷത്തിൻ്റെ ആഗമനത്തെ എല്ലാവർഷവും ലോകത്തെ ആദ്യമായി വിളിച്ചറിയിക്കുന്നത് ഓസ്‌ട്രേലിയയിലെ  സിഡ്‌നിയെന്ന നഗരമാണ് .പ്രസിദ്ധമായ  സിഡ്‌നി ഹാർബർ ബ്രിഡ്‌ജിലെ 80000 ത്തിലധികം വരുന്ന കരിമരുന്നുപ്രയോ ഗങ്ളിലൂടെയാണ്  അസാധരണവും മറക്കാനാവാത്തതുമായ വർണപ്രഭാവത്തോടെ ലോകം പുതുവര്ഷത്തിലേ ക്കുകടക്കുന്നത് .  അവിടെ  കാത്തിക്കു ന്ന  15 ലക്ഷത്തിലധികം വരാറുള്ള ജനക്കൂട്ടത്തെയും  ലോകംമുഴുവൻ പുതുവർഷത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന ശതകോടി ടെലിവിഷൻ പ്രേക്ഷകരെയും ഇത് കോരിത്തരിപ്പിക്കും.
പുതുവർഷത്തെ വരവേൽക്കാൻ കാലിഫോർ ണിയായിലെ  സാൻഫ്രാൻസിസ്കോക്കാർക്ക് പിന്നയും 19 മണിക്കൂർ  കൂടി  സമയമുണ്ട് .കേരളത്തിലെ മലയാളികൾ അപ്പോഴും   05 :30  മണിക്കൂർ   കൂടി   ക്ഷമയോടെ ടെലിവിഷനുമുന്പിൽ കാത്തിരിക്കേണ്ടിവരും .

ഓസ്‌ട്രേലിയയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലും പുതുവർഷത്തെ സ്വികരിക്കാനുള്ള ഒരുക്കങ്ങൾ നടത്താറുണ്ട് .സിറ്റി കൗണ്സിലുകൾക്കും ലോക്കൽ കൗൺസിലുകളുമെല്ലാം നല്ല ഒരു തുക അതിനായി മാറ്റിവയ്ക്കാറുണ്ട് . ഓസ്‌ട്രേലിയയിലെ വിക്ടോറിയ പ്രൊവിൻസിൻ്റെ  തലസ്ഥാനമായ Melbourne  City 30  ലക്ഷം ഡോളർ ( 15  കോടി രൂപ )  ഈ വർഷത്തെ പുതുവര്ഷാഘോഷത്തിന് ചിലവഴിച്ചു .അ തിൽ 5 ലക്ഷത്തിൽ  അധി കം  ഡോളർ fireworks   നും   ബാക്കി  safety  and  event  management നുമാണ്  ഉപയോഗിച്ചത്  . Sydney  City Council    അതിൽ  ഇരട്ടിയോളം തുക  നീക്കിവച്ചിട്ടുണ്ട്  . ഏതാണ്ട്  5  ലക്ഷം ആളുകൾ ഈ വർഷം  New Year Eve ന്   Melbourne  City  യിൽ എത്തിയിരുന്നതായിട്ടാണ്  റിപ്പോർട്ട് .    ഇവിടുത്തെ എല്ലാ  പബ്ലിക് ട്രാൻസ്‌പോർട്ടുകളിലും New Year Eve ന്  രാത്രി മുഴുവൻ (6 PM to 6 A M )  യാത്ര സൗജന്യമാണ് .
.

8  മാസം പ്രായമായ കൊച്ചുമകളും  അവളുടെ സഹോദരനും  ഒപ്പം   ഞങ്ങളുടെ കുടുബവും ട്രെയിനിൽ അരമണക്കുറോളംയാത്രചെയ്താണ് ആഘോ ഷങ്ങളിൽ പങ്കടുക്കാൻ പോയത് .മോളുടെ ആദ്യത്തെ ട്രെയിൻ യാത്രയും  പുതുവര്ഷവുമായി രുന്നതുകൊണ്ട് ആവശ്യമായ ഭക്ഷണവും മറ്റും കരുതിയിരുന്നു. യാത്ര സൗജന്യമായിരുന്നതുകൊണ്ട് കാർഡ്  ഉപയോ ഗിച്ചു  swipe    ചെയ്യാതെതന്നെ   റെയിൽവേ ഗേറ്റ് ഞങ്ങളുടെ മുമ്പിൽ തുറന്നു. സിറ്റിക്കടുത്തു  9 :30 നുരാത്രിനടക്കുന്ന    early family  fire work കാണാനായി പോകുന്ന ഞങ്ങളെപ്പോലെ ധാരാളം കുടുംബങ്ങൾ റെയിൽവേ പ്ലാറ്റുഫോമിൽ എത്തിയിരുന്നു.   സിറ്റിയിൽ midnight ലേ തിരക്കിൽ കുഞ്ഞുകൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ പ്രോഗ്രാം നടത്തുന്നത് .കുട്ടികളുടെ കാര്യങ്ങ്ളിൽ പുരുഷൻമാർ ഇവിടേ സ്രീകളെക്കാൾ ശ്രദ്ധിക്കുന്നവരാണ്.കുട്ടികളെ  pram ൽ കയറ്റി നടക്കുന്നതും  carry  ചെയ്യുന്നതു മെല്ലാം അവർ തന്നെ . ട്രെയിൻ  പുറപ്പെടുന്ന സ്റ്റേഷനായതുകൊണ്ട് നല്ലതിരക്കുള്ള സമയമായിരുന്നങ്കിലും ഞങ്ങൾക്ക് സീറ്റ് കിട്ടി .

പലതരത്തിലുള്ള ആളുകളുടെ തിക്കും  തിരക്കു0    കണ്ടപ്പോൾ മോൾ അൽപം   നീരസം കാട്ടിയങ്കിലും അടുത്തിരുന്ന ചൈനക്കാരി അവളെ ചിരിച്ചുകാണിച്ചു കയ്യിലെടുത്തു.പിന്നെ അവൾ എല്ലാവരുമായിഅടുപ്പത്തിലാവുകയും ചെയ്തു .ഏതാണ്ടു 30 കിലോമീറ്റർ യാത്രചെയ്‌ത്‌ ട്രെയിൻ Melbourne  Cricket Stadium ത്തിനടുത്തുള്ള Jolmont  സ്റ്റേഷനിൽ  എത്തി . സ്റ്റേഡിയത്തിനുമുന്പിലുള്ള  പ്രദേശത്തുള്ള  പുൽത്തകിടികൾ  മുഴുവൻ  പതിനായിരക്കണക്കിന്‌ ആളു കളുമായി  നിറഞ്ഞുകഴിഞ്ഞിരുന്നു . ഏതാണ്ട്‌   ലോകത്തിലെ  എല്ലാരാജ്യത്തുനിന്നുമായി   പലകാലങ്ങളിലായി  ഇവിടെ  എത്തിയ ഭാഗ്യന്വേഷികളുടെ ഒരു കുടുംബ സംഘമം !  അവരുടെയിടയിൽ ഗ്രൗണ്ടിലെ പുൽത്തകിടിയിൽ  ഒരു  സീറ്റുവിരിച്ചൂ ഞങ്ങളും സ്ഥാനം പിടിച്ചു . വ്യത്യസ്ഥ സംസ്‌കാരങ്ങളും മതങ്ങളും നിറങ്ങളും  വിശ്വാസങ്ങളും ഭാഷകളും സംസാരിക്കുന്നവരും തീപ്രമായ ദേശീയബോധമോ മതപ്രബോധനങ്ങളോ ഒന്നുമി ല്ലാതെ ഇവിടെ  ഒത്തുകൂടിയിരിക്കുന്നു.   രാജ്യം  അവർക്ക്   വേണ്ടസഹായങ്ങളെല്ലാം ചെ യ്തുകൊടുക്കുന്നുമു ണ്ട്‌.  അതുകൊണ്ടുതന്നെ   ഇവർ ഈ  നാടിനെ സ്‌നേഹിക്കുന്നു .

 Rainbow Nation എന്നു വിളിക്കുമെങ്കിലും അപ്പർത്തീഡുണ്ടാക്കിയ    മുറിവുകൾ  ഉണങ്ങാത്ത സൗത്ത്  ആഫ്രിക്കയിലോ  ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമെന്നു നാം അഭിമാനിക്കുന്ന ഇന്ത്യയിലോ എനിക്ക് കാണാൻ കഴിയാതിരുന്ന ഒരു വലിയ കാഴ്ച്ചയായിരുന്നു  ഇത്തരം ഒരു ജനതയുടെ കൂടിച്ചേരൽ  ! ഏതാണ്ട്  3000  വര്ഷങ്ങള്ക്കുമുൻ പ്  ഇന്ത്യയിൽ നിലവിൽ വന്ന caste system  ഇന്ത്യയിലെ ജനങ്ങളേ  ഇന്നും  ജാതിയും ഉപജാതികളുമെല്ലാമാക്കി  മാറ്റിനിര്ത്തിയിരിക്കുകയാണല്ലോ?

വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്നബിസ്കറ്റുകളും സ്‌നാക്‌സും സോഫ്റ്ഡ്രിങ്ക്സും   മറ്റുള്ളവരെപ്പോലെ ഞങ്ങളും ഷെയർ ചെയ്തു.വലിയ സ്‌ക്രീനിൽ play ചെയ്‌തിരുന്ന  കാർട്ടൂൺമൂവി  കുറച്ചുനേരം കൊച്ചുമോനും മോൾക്കുമൊപ്പം കണ്ടു .Fireworks തുടങ്ങാൻ പിന്നയും അരമണിക്കൂർ  കൂടിയുണ്ട് .  ലോകത്തിലെഏറ്റവും വലിയ  Cricket Stadium   മായ  MCG  യുടെ  പുറംകാഴ്ച്കൾ കാണാൻ ആ സമയം ചിലവാക്കി .ഒരുലക്ഷത്തിലധികം കാണികൾക്കു ഇരിക്കാൻ സാധിക്കുന്ന ഈ സ്റ്റേഡിയത്തിന്റ ചരിത്രമൊക്കെ സൗത്ത് ആഫ്രിക്കയിൽവച്ചുതന്നെ അനുപ് എനിക്കു പറഞ്ഞുതന്നിരുന്നു .ക്രിക്കറ്റ്‌പ്രേമികളുടെ ഈ സ്വപ്നസ്റ്റേഡിയത്തിനു  പുറത്തുനിന്നും  രണ്ടുമൂന്ന്‌ഫോട്ടോകൾ മങ്ങിയ വെളിച്ചത്തിൽ ഞാൻ   ക്യാമറയിൽ  എടുക്കുകയുംചെയ്തു .

അടുത്തുകണ്ട കൊറിയൻ  കടയുടെ മുൻപിൽ  ക്യു  നിന്ന്‌ ഒരു റിംഗ് രൂപത്തിൽ   പോ രിച്ചെടുക്കുന്ന രണ്ടു പൊട്ടറ്റോ  സ്‌നാക്സ്ന് ഓർഡർ കൊടുത്തു .വില 14 ഓസ്‌ട്രേലിയൻ ഡോളറായി( 700 രൂപ ).പണം കൊടുത്തപ്പോൾ വന്നതിനേക്കാൾ വിഷമം receipt  ഒന്നും തരാതെ   മറ്റൊരു ക്യു വിലൂടെ നിൽക്കണമെന്ന് കേട്ടപ്പോഴാണ്  . ഒന്നും രണ്ടും മൂന്നുമൊക്കെ ഓർഡർ ചെയ്തവരുണ്ട് .രസീതില്ലങ്കിൽ എൻ്റെ രണ്ടാമത്തെ ഓർഡർ നഷ്ടപ്പെടുമെന്നായിരുന്നു  എൻ്റെ ഭയം. ഓസ്‌ട്രേലിയയിൽ ഇത്തരം കാര്യങ്ങളിൽ ആരും നുണപറയുകയോ സംശയിക്കാറോ ഇല്ലന്ന് അനുപ് പറഞ്ഞുതന്നിട്ടും  സാധനം കൈയിൽ കിട്ടുന്നതുവരെ ഞാൻ അൽപം ടെൻഷനിലായിരുന്നു !ഞാൻ  ഏതായാലും ഒരു മലയാളിയാണല്ലോ !!

കോലിൽ  കോർത്ത പൊട്ടറ്റോ റിങ്ങുകളുമായി  ഞങളുടെ ഇരിപ്പിടത്തിയിലെത്തിയപ്പോൾ കൊച്ചുമകൻ  ജിയുവും  കുടുംബവും അടുത്തുള്ള ചൈനക്കാരും  സിക്കുകരുമായി  സൗഹൃദത്തിലായി മാറിയിരുന്നു . ഉടനെത്തന്നെ fireworks തുടങ്ങുകയും ചെയ്തു. മാറ്റരു തൃശ്ശൂർപ്പൂരം കണ്ടതുപോലെ തികച്ചും വർണ്ണശഭളമായ ആകാശം !!.ഞാൻ   ആകാശത്തിൻ്റെ  വർണ്ണപ്പൊലിമകൾ  ക്യാമറയിൽ  പകർത്തി  .10 മിനിറ്റു കഴിഞ്ഞപ്പോൾ ഫാമിലിക്കുള്ള fireworks  അവസാനിച്ചു . ഭാഗ്യവശാൽ മോൾ   ജിയായുടെ    ആദ്യത്തെ   fireworks അവളുടെ  ഉറക്കത്തിലായിരിന്നതുകൊണ്ട് എല്ലാവരും  രക്ഷപ്പെട്ടു . ഇനിയുള്ള ആഘോഷങ്ങൾ  സിറ്റിയിലെ സിബിഡി യിലാണ് .ഞങ്ങൾ  അവിടെ പോയില്ല .  അരമണിക്കൂർ വെയിറ്റ് ചെയ്തശഷം തിരക്കുകുറഞ്ഞപ്പോൾ അടുത്ത ട്രെയിനിൽ കയറി  തിരിച്ചുപോന്നു.ഒരാൾക്ക് സീറ്റ് കിട്ടിയതുകൊണ്ട് കുട്ടികൾക്ക് അല്പം ആശ്വാസമായി .സൗത്ത് മൊറാങ്  റെയിൽവേ സ്റ്റേഷനടുത് പാർക്ക്
ചെയ്തിരുന്ന കാറിൽ  കയറി വീട്ടിലെത്തിയപ്പോൾ അയൽവക്കത്തെ ഓസ്ട്രേലിയക്കാരനായ  Cris    വീട്ടിൽ അയാളുടെ ഭാര്യയും മക്കളും സുഹൃത്തുക്കളുമൊത്തു  ആടിയുംപാടിയും ആഘോഷങ്ങൾപൊടിപൊടിക്കുകയായിരുന്നു.ഇവിടുത്തെ അദ്യകാല കുടിയേറ്റക്കാരുടെ തലമുറയിൽപ്പെട്ട ക്രിസ്  നല്ല ഒരു അയൽവാസിയാണ് .മകനും   ഭാര്യ കിറ്റി യും  അവരുടേ കൂടെ കൂടി  .ഞാൻ ഫേസ് ബുക്കിലും വാട്സപ്പിലും  സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി  ഫയർ വർക്‌സിൻറ്റെ    വീഡിയോയും  New Year  Greetings ഉം  പോസ്റ്റുചെയ്തു . ആ സമയത്തു  ടീവി യിൽ  സിഡ്‌നിയിലും  Melbourne   ലും നടക്കുന്ന   New Year  Celebrationsഉം   Fireworks ഉം  broadcast  ചെയ്‌തു   തുടങ്ങിക്കഴിഞ്ഞിരുന്നു..കുറേ സമയം ഭാര്യയും ഞാനും   മനോഹരമായ  അതിലെ കാഴ്ചകൾ   കൺകുളിർക്കെ  നോക്കിയിരുന്നു . കഴിഞ്ഞവർഷം നാട്ടിൽ ഒന്നിച്ചിരുന്ന്‌ New Year celebrate ചെയ്ത   സുഹൃത്തും അയൽവാസിയുമായ തോമമ സിനേയും  കുടുംബത്തെയും മറ്റ് സുഹൃത്തുക്കളെപ്പറ്റിയും  ഓർത്തു . അ ങ്ങനെ അവസാനം  പുതിയ പ്രതീക്ഷകളുമായി പുതുവർഷം  2017  പിറന്നുവീണു

അനന്തമായ പ്രപ ഞ്ച കടാഹത്തിലെ  ഒരു ചെറിയ ഗ്രഹമായ ഈ സുന്ദരമായ ഈ  ഭൂമി യിൽ  ജനിക്കാനും  ജീവിക്കാനും  പല  പുതുവർഷങ്ങളെ      കാണാനും  കഴിഞ്ഞത്   ഭാഗ്യം  തന്നെ  .ഇനിയു ള്ളആഘോഷങ്ളെല്ലാം  വെറും  ബോണസ്  മാത്രം   .സംഭവാമി യുഗേ യുഗേ എന്നാണല്ലോ ?
Gold Coast ൽ നിന്നു അധികം താമസിയാതെ മകൾ ആസ്റ്ററിന്റ ന്യൂ ഇയർ ഗ്രീറ്റിംഗ്‌സ് വന്നു. ഹോസ്പിറ്റലിലെ ലേറ്റ് ഡ്യൂട്ടി കഴിഞ്  അവളും   ഭർത്താവും കുട്ടിയുമൊത്തു ഗോൾഡ് കോസ്റ്റിലേ  beach front ൽ New Year  Celebration ആഘോഷിക്കുന്നു .ഞങ്ങളും അവർക്ക് പുതുവര്ഷത്തിൻ്റെ  മംഗളങ്ങൾ അറിയിച്ചു  ബെഡ്റൂമിലേക്ക്  പോയി  .

പട്ടിണിയും യുദ്ധങ്ങളും കലാപങ്ങളും ഇല്ലാത്ത എല്ലാ മനുഷ്യർക്കും മാന്യമായ ജോലിയും അവസര സമത്വവും ആരോഗ്യ പരിരക്ഷണവുമുള്ള   ഒരു സന്തോഷകരമായ  പുതുവർഷത്തിനായി നമുക്കു ആശിക്കാം  കാത്തിരിക്കാം ...........





.