വഴിയോരക്കാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും -3
ഓസ്‌ട്രേലിയായിൽ നിന്ന് കുറേ പുതുവർഷ വി(ശഷങ്ങൾ .
15 ദിവസം നീണ്ടുനിൽക്കുന്ന ചൈനീസ് പുതുവർഷാഘോഷങ്ങൾ ഒരു ന്യൂ മൂൺ മുതൽ ഫുൾ മൂൺ വരെ നീണ്ടുനിൽക്കും. പല നിറങ്ങളിൽ വീടും തെരുവുകളും അലങ്കരിക്കുമെങ്കിലും ഭാഗ്യത്തിൻറ്റെയും സന്തോഷത്തിൻറ്റെയും ആരോഗ്യത്തിൻറ്റേയും ചിഹ്നമായ ചുവപ്പിനായിരിക്കും കൂടുതൽ സ്ഥാനം .Dragon ഡാൻസ് ഉം firecracker ഉം ആഘോഷങ്ങളുടെ മാറ്റുകൂട്ടും . കാരണവന്മാരുടെ കല്ലറകൾ സന്നർശിച്ചു പ്രാർത്ഥിക്കുന്നതും കുടുമ്പസമേധം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഭവനങ്ങളിൽ visit ചെയ്യുന്നതും ഈ ആഘോഷത്തിൻ്റെ ഭാഗമാണ് . Chinese New Year Eve തുടങ്ങുന്നതിന് Chinese traditional വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണം നിർബദ്ധമാണ് .
ദിപാവലിയാണ് ഇന്ത്യയിലെ ഏറ്റവുംപ്രചാരത്തിലുള്ള പുതുവർഷ ആഘോഷം. കോടിക്കണക്കിനു ദീപങ്ങളാൽ വീടും നാടും അലങ്കരിക്കും. തിൻമ്മക്കതിരായുള്ള നൻമ്മയുടെ വിജയത്തെയാണ് ദീപാവലിയിലൂടെ ആഘോഷിക്കുന്നത്. ഇന്ത്യക്കുപുറമേ ഏഷ്യയിലെ ഏതാണ്ട് 10 ൽ അധികം രാജ്യങ്ങളിൽ ദീപാവലി അവധിദിനമാണ് .ഏതാണ്ട് 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ അധിവസിക്കുന്ന South Africa യിലും ഇത് ഒരു നിയന്ത്രിത holiday യാണ് .പാക്കിസ്ഥാനിലെ സിന്ധു province ലും ഇത് അവധി ദിനമാണെന്നാണ് അറിയപ്പെടുന്നത് . ഒക്ടോ ബർ മാസത്തിലാണ് സാധാരണയായി ദീപാവലി ആഘോഷിക്കപ്പെടുന്നത് . ചിങ്ങമാസം ഒന്നാം തിയതിയാണ് മലയാളികളുടെ സ്വന്തമായ കൊല്ലവർഷത്തിൻറ്റ പുതുവർഷം ആഘോഷിക്കുന്നത് .ഏപ്രിൽ മാസത്തിൽ ആഘോഷിക്കപ്പെടുന്ന Puthandu ആണ് തമിഴ് ജനതയുടെ പുതുവർഷം . 13മാസങ്ങളുള്ള എത്യോപ്യൻ കലണ്ടർ ഇപ്പോൾ 2009 ആയിട്ടെയുള്ളു .Maskaram 1 (around September 11 )നാണ് അവരുടെ പുതുവർഷം . ഇങ്ങനെ ലോകത്തിലെ ഓരോജനവിഭാഗങ്ങൾക്കും അവ.രുടേതായ പുതുവർഷാഘോഷങ്ളുണ്ട് .എല്ലാ പുതുവർഷാഘോഷങ്ങളും അവിടത്തെ ജങ്ങളുടെ harvest festivals നോട് ബന്ധപ്പെട്ടിരിക്കുന്നു .
ഗ്രിഗോറിയൻ കലണ്ടറിലെ അദ്യദിനമായ ജനുവരി 1 പുതുവര്ഷാദിനമായി ഇപ്പോൾ എല്ലാരാജ്യങ്ങളിലും തന്നെ ആചരിച്ചു തുടങ്ങിയിട്ടുണ്ട് ..യൂറോപ്പിൽ നിലനിന്നരുന്ന ഈ ആഘോഷം പിന്നീട് അവരുടെ കോളണികൾവഴി ലോകംമുഴുവൻ വ്യാപിക്കുകയായിരുന്നു .ഡിസംബർ 31 ന് രാത്രി 12 മണി മുഴങ്ങുമ്പോൾ ലോകം മുഴുവൻ പുതുവർഷത്തിലേക്ക് കടക്കുന്നു . പുതിയ പ്രതീക്ഷകളും സ്വപ്‌നകളുമായ് നാംഎല്ലാവർഷവും അതിനെ വരവേൽക്കുന്നു.
യൂറോപ്പിൽ നിന്നും എത്തിയ ഓസ്‌ട്രേലിയയില ജനതയും ക്രിസ്തുമസും ജനുവരി ഒന്നിലെ പുതുവർഷാഘോഷവും അവരുടെ സംസ്ക്കാരത്തിന്റ വർണ്ണശഭളമായ ഭാഗമാക്കി മാറ്റിയിട്ടുണ്ട് .പുതുവര്ഷത്തിൻ്റെ ആഗമനത്തെ എല്ലാവർഷവും ലോകത്തെ ആദ്യമായി വിളിച്ചറിയിക്കുന്നത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയെന്ന നഗരമാണ് .പ്രസിദ്ധമായ സിഡ്‌നി ഹാർബർ ബ്രിഡ്‌ജിലെ 80000 ത്തിലധികം വരുന്ന കരിമരുന്നുപ്രയോ ഗങ്ളിലൂടെയാണ് അസാധരണവും മറക്കാനാവാത്തതുമായ വർണപ്രഭാവത്തോടെ ലോകം പുതുവര്ഷത്തിലേ ക്കുകടക്കുന്നത് . അവിടെ കാത്തിക്കു ന്ന 15 ലക്ഷത്തിലധികം വരാറുള്ള ജനക്കൂട്ടത്തെയും ലോകംമുഴുവൻ പുതുവർഷത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന ശതകോടി ടെലിവിഷൻ പ്രേക്ഷകരെയും ഇത് കോരിത്തരിപ്പിക്കും.
പുതുവർഷത്തെ വരവേൽക്കാൻ കാലിഫോർ ണിയായിലെ സാൻഫ്രാൻസിസ്കോക്കാർക്ക് പിന്നയും 19 മണിക്കൂർ കൂടി സമയമുണ്ട് .കേരളത്തിലെ മലയാളികൾ അപ്പോഴും 05 :30 മണിക്കൂർ കൂടി ക്ഷമയോടെ ടെലിവിഷനുമുന്പിൽ കാത്തിരിക്കേണ്ടിവരും .
ഓസ്‌ട്രേലിയയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകളിലും പുതുവർഷത്തെ സ്വികരിക്കാനുള്ള ഒരുക്കങ്ങൾ നടത്താറുണ്ട് .സിറ്റി കൗണ്സിലുകൾക്കും ലോക്കൽ കൗൺസിലുകളുമെല്ലാം നല്ല ഒരു തുക അതിനായി മാറ്റിവയ്ക്കാറുണ്ട് . ഓസ്‌ട്രേലിയയിലെ വിക്ടോറിയ പ്രൊവിൻസിൻ്റെ തലസ്ഥാനമായ Melbourne City 30 ലക്ഷം ഡോളർ ( 15 കോടി രൂപ ) ഈ വർഷത്തെ പുതുവര്ഷാഘോഷത്തിന് ചിലവഴിച്ചു .അ തിൽ 5 ലക്ഷത്തിൽ അധി കം ഡോളർ fireworks നും ബാക്കി safety and event management നുമാണ് ഉപയോഗിച്ചത് . Sydney City Council അതിൽ ഇരട്ടിയോളം തുക നീക്കിവച്ചിട്ടുണ്ട് . ഏതാണ്ട് 5 ലക്ഷം ആളുകൾ ഈ വർഷം New Year Eve ന് Melbourne City യിൽ എത്തിയിരുന്നതായിട്ടാണ് റിപ്പോർട്ട് . ഇവിടുത്തെ എല്ലാ പബ്ലിക് ട്രാൻസ്‌പോർട്ടുകളിലും New Year Eve ന് രാത്രി മുഴുവൻ (6 PM to 6 A M ) യാത്ര സൗജന്യമാണ് .
8 മാസം പ്രായമായ കൊച്ചുമകളും അവളുടെ സഹോദരനും ഒപ്പം ഞങ്ങളുടെ കുടുബവും ട്രെയിനിൽ അരമണക്കുറോളംയാത്രചെയ്താണ് ആഘോ ഷങ്ങളിൽ പങ്കടുക്കാൻ പോയത് .മോളുടെ ആദ്യത്തെ ട്രെയിൻ യാത്രയും പുതുവര്ഷവുമായി രുന്നതുകൊണ്ട് ആവശ്യമായ ഭക്ഷണവും മറ്റും കരുതിയിരുന്നു. യാത്ര സൗജന്യമായിരുന്നതുകൊണ്ട് കാർഡ് ഉപയോ ഗിച്ചു swipe ചെയ്യാതെതന്നെ റെയിൽവേ ഗേറ്റ് ഞങ്ങളുടെ മുമ്പിൽ തുറന്നു. സിറ്റിക്കടുത്തു 9 :30 നുരാത്രിനടക്കുന്ന early family fire work കാണാനായി പോകുന്ന ഞങ്ങളെപ്പോലെ ധാരാളം കുടുംബങ്ങൾ റെയിൽവേ പ്ലാറ്റുഫോമിൽ എത്തിയിരുന്നു. സിറ്റിയിൽ midnight ലേ തിരക്കിൽ കുഞ്ഞുകൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ പ്രോഗ്രാം നടത്തുന്നത് .കുട്ടികളുടെ കാര്യങ്ങ്ളിൽ പുരുഷൻമാർ ഇവിടേ സ്രീകളെക്കാൾ ശ്രദ്ധിക്കുന്നവരാണ്.കുട്ടികളെ pram ൽ കയറ്റി നടക്കുന്നതും carry ചെയ്യുന്നതു മെല്ലാം അവർ തന്നെ . ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനായതുകൊണ്ട് നല്ലതിരക്കുള്ള സമയമായിരുന്നങ്കിലും ഞങ്ങൾക്ക് സീറ്റ് കിട്ടി .
പലതരത്തിലുള്ള ആളുകളുടെ തിക്കും തിരക്കു0 കണ്ടപ്പോൾ മോൾ അൽപം നീരസം കാട്ടിയങ്കിലും അടുത്തിരുന്ന ചൈനക്കാരി അവളെ ചിരിച്ചുകാണിച്ചു കയ്യിലെടുത്തു.പിന്നെ അവൾ എല്ലാവരുമായിഅടുപ്പത്തിലാവുകയും ചെയ്തു .ഏതാണ്ടു 30 കിലോമീറ്റർ യാത്രചെയ്‌ത് ട്രെയിൻ Melbourne Cricket Stadium ത്തിനടുത്തുള്ള Jolmont സ്റ്റേഷനിൽ എത്തി . സ്റ്റേഡിയത്തിനുമുന്പിലുള്ള പ്രദേശത്തുള്ള പുൽത്തകിടികൾ മുഴുവൻ പതിനായിരക്കണക്കിന് ആളു കളുമായി നിറഞ്ഞുകഴിഞ്ഞിരുന്നു . ഏതാണ്ട് ലോകത്തിലെ എല്ലാരാജ്യത്തുനിന്നുമായി പലകാലങ്ങളിലായി ഇവിടെ എത്തിയ ഭാഗ്യന്വേഷികളുടെ ഒരു കുടുംബ സംഘമം ! അവരുടെയിടയിൽ ഗ്രൗണ്ടിലെ പുൽത്തകിടിയിൽ ഒരു സീറ്റുവിരിച്ചൂ ഞങ്ങളും സ്ഥാനം പിടിച്ചു . വ്യത്യസ്ഥ സംസ്‌കാരങ്ങളും മതങ്ങളും നിറങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസാരിക്കുന്നവരും തീപ്രമായ ദേശീയബോധമോ മതപ്രബോധനങ്ങളോ ഒന്നുമി ല്ലാതെ ഇവിടെ ഒത്തുകൂടിയിരിക്കുന്നു. രാജ്യം അവർക്ക് വേണ്ടസഹായങ്ങളെല്ലാം ചെ യ്തുകൊടുക്കുന്നുമു ണ്ട്. അതുകൊണ്ടുതന്നെ ഇവർ ഈ നാടിനെ സ്‌നേഹിക്കുന്നു .
Rainbow Nation എന്നു വിളിക്കുമെങ്കിലും അപ്പർത്തീഡുണ്ടാക്കിയ മുറിവുകൾ ഉണങ്ങാത്ത സൗത്ത് ആഫ്രിക്കയിലോ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യമെന്നു നാം അഭിമാനിക്കുന്ന ഇന്ത്യയിലോ എനിക്ക് കാണാൻ കഴിയാതിരുന്ന ഒരു വലിയ കാഴ്ച്ചയായിരുന്നു ഇത്തരം ഒരു ജനതയുടെ കൂടിച്ചേരൽ ! ഏതാണ്ട് 3000 വര്ഷങ്ങള്ക്കുമുൻ പ് ഇന്ത്യയിൽ നിലവിൽ വന്ന caste system ഇന്ത്യയിലെ ജനങ്ങളേ ഇന്നും ജാതിയും ഉപജാതികളുമെല്ലാമാക്കി മാറ്റിനിര്ത്തിയിരിക്കുകയാണല്ലോ?
വീട്ടിൽ നിന്നും കൊണ്ടുവന്നിരുന്നബിസ്കറ്റുകളും സ്‌നാക്‌സും സോഫ്റ്ഡ്രിങ്ക്സും മറ്റുള്ളവരെപ്പോലെ ഞങ്ങളും ഷെയർ ചെയ്തു.വലിയ സ്‌ക്രീനിൽ play ചെയ്‌തിരുന്ന കാർട്ടൂൺമൂവി കുറച്ചുനേരം കൊച്ചുമോനും മോൾക്കുമൊപ്പം കണ്ടു .Fireworks തുടങ്ങാൻ പിന്നയും അരമണിക്കൂർ കൂടിയുണ്ട് . ലോകത്തിലെഏറ്റവും വലിയ Cricket Stadium മായ MCG യുടെ പുറംകാഴ്ച്കൾ കാണാൻ ആ സമയം ചിലവാക്കി .ഒരുലക്ഷത്തിലധികം കാണികൾക്കു ഇരിക്കാൻ സാധിക്കുന്ന ഈ സ്റ്റേഡിയത്തിന്റ ചരിത്രമൊക്കെ സൗത്ത് ആഫ്രിക്കയിൽവച്ചുതന്നെ അനുപ് എനിക്കു പറഞ്ഞുതന്നിരുന്നു .ക്രിക്കറ്റ്‌പ്രേമികളുടെ ഈ സ്വപ്നസ്റ്റേഡിയത്തിനു പുറത്തുനിന്നും രണ്ടുമൂന്ന്‌ഫോട്ടോകൾ മങ്ങിയ വെളിച്ചത്തിൽ ഞാൻ ക്യാമറയിൽ എടുക്കുകയുംചെയ്തു .
അടുത്തുകണ്ട കൊറിയൻ കടയുടെ മുൻപിൽ ക്യു നിന്ന് ഒരു റിംഗ് രൂപത്തിൽ പോ രിച്ചെടുക്കുന്ന രണ്ടു പൊട്ടറ്റോ സ്‌നാക്സ്ന് ഓർഡർ കൊടുത്തു .വില 14 ഓസ്‌ട്രേലിയൻ ഡോളറായി( 700 രൂപ ).പണം കൊടുത്തപ്പോൾ വന്നതിനേക്കാൾ വിഷമം receipt ഒന്നും തരാതെ മറ്റൊരു ക്യു വിലൂടെ നിൽക്കണമെന്ന് കേട്ടപ്പോഴാണ് . ഒന്നും രണ്ടും മൂന്നുമൊക്കെ ഓർഡർ ചെയ്തവരുണ്ട് .രസീതില്ലങ്കിൽ എൻ്റെ രണ്ടാമത്തെ ഓർഡർ നഷ്ടപ്പെടുമെന്നായിരുന്നു എൻ്റെ ഭയം. ഓസ്‌ട്രേലിയയിൽ ഇത്തരം കാര്യങ്ങളിൽ ആരും നുണപറയുകയോ സംശയിക്കാറോ ഇല്ലന്ന് അനുപ് പറഞ്ഞുതന്നിട്ടും സാധനം കൈയിൽ കിട്ടുന്നതുവരെ ഞാൻ അൽപം ടെൻഷനിലായിരുന്നു !ഞാൻ ഏതായാലും ഒരു മലയാളിയാണല്ലോ !!
കോലിൽ കോർത്ത പൊട്ടറ്റോ റിങ്ങുകളുമായി ഞങളുടെ ഇരിപ്പിടത്തിയിലെത്തിയപ്പോൾ കൊച്ചുമകൻ ജിയുവും കുടുംബവും അടുത്തുള്ള ചൈനക്കാരും സിക്കുകരുമായി സൗഹൃദത്തിലായി മാറിയിരുന്നു . ഉടനെത്തന്നെ fireworks തുടങ്ങുകയും ചെയ്തു. മാറ്റരു തൃശ്ശൂർപ്പൂരം കണ്ടതുപോലെ തികച്ചും വർണ്ണശഭളമായ ആകാശം !!.ഞാൻ ആകാശത്തിൻ്റെ വർണ്ണപ്പൊലിമകൾ ക്യാമറയിൽ പകർത്തി .10 മിനിറ്റു കഴിഞ്ഞപ്പോൾ ഫാമിലിക്കുള്ള fireworks അവസാനിച്ചു . ഭാഗ്യവശാൽ മോൾ ജിയായുടെ ആദ്യത്തെ fireworks അവളുടെ ഉറക്കത്തിലായിരിന്നതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു . ഇനിയുള്ള ആഘോഷങ്ങൾ സിറ്റിയിലെ സിബിഡി യിലാണ് .ഞങ്ങൾ അവിടെ പോയില്ല . അരമണിക്കൂർ വെയിറ്റ് ചെയ്തശഷം തിരക്കുകുറഞ്ഞപ്പോൾ അടുത്ത ട്രെയിനിൽ കയറി തിരിച്ചുപോന്നു.ഒരാൾക്ക് സീറ്റ് കിട്ടിയതുകൊണ്ട് കുട്ടികൾക്ക് അല്പം ആശ്വാസമായി .സൗത്ത് മൊറാങ് റെയിൽവേ സ്റ്റേഷനടുത് പാർക്ക്
ചെയ്തിരുന്ന കാറിൽ കയറി വീട്ടിലെത്തിയപ്പോൾ അയൽവക്കത്തെ ഓസ്ട്രേലിയക്കാരനായ Cris വീട്ടിൽ അയാളുടെ ഭാര്യയും മക്കളും സുഹൃത്തുക്കളുമൊത്തു ആടിയുംപാടിയും ആഘോഷങ്ങൾപൊടിപൊടിക്കുകയായിരുന്നു.ഇവിടുത്തെ അദ്യകാല കുടിയേറ്റക്കാരുടെ തലമുറയിൽപ്പെട്ട ക്രിസ് നല്ല ഒരു അയൽവാസിയാണ് .മകനും ഭാര്യ കിറ്റി യും അവരുടേ കൂടെ കൂടി .ഞാൻ ഫേസ് ബുക്കിലും വാട്സപ്പിലും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഫയർ വർക്‌സിൻറ്റെ വീഡിയോയും New Year Greetings ഉം പോസ്റ്റുചെയ്തു . ആ സമയത്തു ടീവി യിൽ സിഡ്‌നിയിലും Melbourne ലും നടക്കുന്ന New Year Celebrationsഉം Fireworks ഉം broadcast ചെയ്‌തു തുടങ്ങിക്കഴിഞ്ഞിരുന്നു..കുറേ സമയം ഭാര്യയും ഞാനും മനോഹരമായ അതിലെ കാഴ്ചകൾ കൺകുളിർക്കെ നോക്കിയിരുന്നു . കഴിഞ്ഞവർഷം നാട്ടിൽ ഒന്നിച്ചിരുന്ന് New Year celebrate ചെയ്ത സുഹൃത്തും അയൽവാസിയുമായ തോമമ സിനേയും കുടുംബത്തെയും മറ്റ് സുഹൃത്തുക്കളെപ്പറ്റിയും ഓർത്തു . അ ങ്ങനെ അവസാനം പുതിയ പ്രതീക്ഷകളുമായി പുതുവർഷം 2017 പിറന്നുവീണു
അനന്തമായ പ്രപ ഞ്ച കടാഹത്തിലെ ഒരു ചെറിയ ഗ്രഹമായ ഈ സുന്ദരമായ ഈ ഭൂമി യിൽ ജനിക്കാനും ജീവിക്കാനും പല പുതുവർഷങ്ങളെ കാണാനും കഴിഞ്ഞത് ഭാഗ്യം തന്നെ .ഇനിയു ള്ളആഘോഷങ്ളെല്ലാം വെറും ബോണസ് മാത്രം .സംഭവാമി യുഗേ യുഗേ എന്നാണല്ലോ ?
Gold Coast ൽ നിന്നു അധികം താമസിയാതെ മകൾ ആസ്റ്ററിന്റ ന്യൂ ഇയർ ഗ്രീറ്റിംഗ്‌സ് വന്നു. ഹോസ്പിറ്റലിലെ ലേറ്റ് ഡ്യൂട്ടി കഴിഞ് അവളും ഭർത്താവും കുട്ടിയുമൊത്തു ഗോൾഡ് കോസ്റ്റിലേ beach front ൽ New Year Celebration ആഘോഷിക്കുന്നു .ഞങ്ങളും അവർക്ക് പുതുവര്ഷത്തിൻ്റെ മംഗളങ്ങൾ അറിയിച്ചു ബെഡ്റൂമിലേക്ക് പോയി .
പട്ടിണിയും യുദ്ധങ്ങളും കലാപങ്ങളും ഇല്ലാത്ത എല്ലാ മനുഷ്യർക്കും മാന്യമായ ജോലിയും അവസര സമത്വവും ആരോഗ്യ പരിരക്ഷണവുമുള്ള ഒരു സന്തോഷകരമായ പുതുവർഷത്തിനായി നമുക്കു ആശിക്കാം കാത്തിരിക്കാം ...........
.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ