2017, ജനുവരി 23, തിങ്കളാഴ്‌ച


വഴിയോരക്കാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും -4

ആസ്ട്രേലിയയിലെ നടപ്പാതകളും  സായാന്ന യാത്രകളും









ഓസ്‌ട്രേലിയയിൽ  ഒരു  അവധിക്കാലം  ചിലവഴിക്കാനെത്തുന്ന  ഏതൊരാൾക്കും  ഏറ്റവും ഇഷ്ടപ്പെടുക ഇവിടുത്തെ നടപ്പാതകളും അതിലൂടെയുള്ള കാല്നടയാത്രകളുമാണ് .
 ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നുമെല്ലാമുള്ളമൂന്നാംലോകരാജ്യങ്ങളിലുള്ളവർക്ക്   
അതൊരു വേറിട്ട അനുഭവമായിരിക്കും .

ഫെഡറൽ ഗവൺമെന്റിന്റയും പ്രോവിൻഷ്യൽ ഗവൺമെന്റിന്റയും റെഗുലേഷന്റ  അടിസ്ഥാനത്തിൽ ലോക്കൽ  കൗൺസിലുകൾ റിലീസ് ചെയ്‌യുന്ന പ്ലോട്ടിൽ അംഗീകൃതമായ  രീതിയിലും   പ്ലാനിലും  എല്ലാ ജീവിത സൗകര്യങ്ങളോടും കൂടിമാത്രമെ താമസത്തിനുള്ള വീടുകൾ നിർമ്മിക്കുവാൻ കഴിയു .
ഓരോവർഷവും രാജ്യത്ത് പുതിയതായി വീടുകൾ ആവശ്യമുള്ളവരുടേയും വിദശരാജ്യങ്ങ്ളിൽനിന്നും PR എടുത്തു   വരുന്നവരുടേയും  കണക്കുകൾ നോക്കിയാണ്എത്ര വീടുകൾ രാജ്യത്ത്
എവിടെയെല്ലാം  നിർമ്മിക്കണം എന്നുതീരുമാനിക്കുക .കൂടുതൽ വീടുകൾ നിർമ്മിച്ച്  മാർക്കറ്റിൽ വിലഇടിയാൽ ഇവർക്ക് താൽപ്പര്യമില്ല . വീടുകൾനിർമ്മിക്കുന്നതിനു  മുന്പായി  ഒരുവലിയ ഏരിയ മുഴുവൻ  അതിനായി ഒരുക്കിയിടുക്കുകയും റോഡുകൾ നിർമ്മിക്കുകയും  പ്ലോട്ടുതിരിച്ച്  ഓരോന്നിനും Electricity ,Water  Gas , Sewage തൂടങ്ങിയവയുടെ കണക്ഷൻ നിർമ്മിക്കുകയും ചെയ്യും .

ബിൽഡിംഗ് നിർമ്മാണം ഇവിടെ വളരെ ഡിമാൻറ്റുള്ള  ഒരു വ്യവസായമാണ് . പല ബിൽഡിംഗ് കമ്പനികൾക്കും അവരുടെ Show Homes ഉണ്ട്.അവർ പ്ലോട്ടുകൾ മേടിച്ചു ഇഷ്ടമുള്ള മോഡലിലുള്ള വീടുകൾ നിർമ്മിച്ചുതരും.വീടുകൾക്ക് നല്ല വിലയുണ്ടങ്കിലും ബാങ്കുകൾ കുറഞ്ഞപലിശക്കു ലോണും നീണ്ട repayment നുള്ള  അവധിയും കൊടുക്കുന്നതുകൊണ്ടു ജോലിയുള്ളവർക്ക്  വീടുവാങ്ങാൻ വലിയ ബുദ്ധിമുട്ടില്ല. പിന്നെ  ലോൺ അടച്ചു തീരുന്നതുവരെ വീട് ബാങ്കിന്റ്റെ  property യായിരിക്കുമെന്നുമാത്രം . ജോലിയും  interest rate  എല്ലാം നന്നായി പോയാൽ  വലിയ താമസമില്ലാതെ വീടു് സ്വന്തമാക്കാം .സ്വന്തം വീടിനുപുറമെ സേവിങ്ങിനായി പലവീടുകളും വാങ്ങി വാടകയ്ക്കു കൊടുക്കുന്ന മലയാളികളും ഇവിടെ ഉണ്ട് .

എല്ലാ സൗകര്യങ്ങളുമുള്ള വീടുകളോടൊപ്പം  വീടിനുപുറകിലൊരു പച്ചക്കറിത്തോട്ടവും  വീടിമുന്പിലുള്ള  പൂന്തോട്ടവും  അതിനുചേർന്നുള്ള നട പ്പാതകളും പിന്നെ അതിനുമുന്പിൽ ഗതാഗതത്തിനുള്ള റോഡുമെല്ലാം ചേർന്നതാണ് ഇവിടുത്തെ താമസസ്ഥലങ്ങൾ.നടപ്പാതകൾക്കും റോഡുകൾക്കുമിടയിലുള്ള സ്ഥലത്ത് കൗൺസിൽത്തന്നെ പുൽത്തകിടികളും മരങ്ങളുംവെച്ചു പിടിപ്പിക്കും .വീടിനുള്ളിലുള്ള ഗാരേജുകളിൽനിന്നും റോഡുകളിലേക്കുള്ള ഭാഗം നന്നായികോൺ ക്രീറ്റ് ചെയ്തിരിക്കും .വീടിനുമുന്പിലുള്ള നടപ്പാതകളിലൂടെ എത്രദൂരം വേണമെങ്കിലും നമുക്കുനടന്നുപോകാം . റോഡുകളെ കടന്നുപോ കുന്ന  നടപ്പാതകൾക്ക  Zebra lines വരച്ചു   സുരക്ഷിതമായ Passage ഒരുക്കിയിട്ടുണ്ട് .ട്രാഫിക്കിൻറ്റെ നിയമങ്ങളെല്ലാം നന്നായി അനുസരിക്കുന്നവരായതുകൊണ്ട് വഴിയാത്രക്കാർക്ക് ഇവിടെ അപകടങ്ങൾ ഉണ്ടാകാറില്ലന്നുതന്നെ  പറയാം .

കാലാവസ്ഥ വളരെ മോശമല്ലാത്ത രാവിലെയും വൈകുന്നേരവും ഈ നടപ്പാതകൾ വളരെ സജീവമാകും . സായാഹ്നങ്ങളിലാണ് അധികവുംഞങ്ങലുടെ സഞ്ചാരം   ഞങ്ങളെപ്പോലെ ഇന്ത്യയിൽ നിന്നും   വന്നിട്ടുള്ള കുറേ പേരേക്കൂടി ഈ സമയത്തു വഴിയിൽ കണ്ടുമുട്ടാൻ കഴിയും  . ഡൽഹിയിലെ റിപ്പബ്ലിക്ക് ദിന പരേഡിനിടയിൽ കാണപ്പെടുന്നതുപോലെ ഇന്ത്യയിലെ പല ഭാഗത്തുനിന്നുമുള്ള   .മലയാളികളും പഞ്ചാബികളും ഗുജറാത്തികളും തമിഴ്‌നാട്ടുകാരും  എല്ലാം ഈ സമയത്തു  യാത്രക്കാരായി വഴിയിൽ ഉണ്ടാവും .

ആഫ്രിക്കയിലേകറുത്തവർഗ്ഗക്കാരും ചൈന,വിയറ്റ്നാം,ഫിലിപ്പയിൻസ് ശ്രീലങ്ക,ആഫ്ഘ്നിസ്ഥാൻ,ലെബോനോൻ തുടങ്ങിയ രാജ്യങ്ങളിലെ  ഏഷ്യക്കാരും    പല യൂറോപ്പ്യൻ രാജ്യങ്ങളിലുംനിന്നു മെത്തിയ വെള്ളക്കാരുമെല്ലാം നടപ്പാതകളിലെ  നിറസാന്നിധ്യമാണ്. കുടുംബവുമായി എത്തുന്നവരുടെ കൂടെ കുഞ്ഞുകൾക്കുള്ള 
Pram ലും     സൈക്കിളിലും സ്കേറ്റിംഗ് ബോർഡിലും യാത്രചെയ്യുന്ന കുട്ടികളും കൂടെ   ഉണ്ടാവും . ചെറുപ്പക്കാരായ കായികതാരങ്ങൾ നടക്കുമ്പോൾ അവരുടെ സ്പീഡ്,പൾസ്‌ ,റണ്ണിങ്‌സമയം  തുടങ്ങിവ റെക്കോർഡ് ചെയ്യുന്ന ഉപകരണങ്ങൾ   ശരീരത്തിൽ  ധരിച്ചിരിക്കുന്നതുകാണാം    .

തെരുവുനായ്ക്കളെ ഇവിടെ എവിടെയും കാണാൻകഴിയില്ല. ഓസ്‌ട്രേലിയായിൽ അവരുടെ നീലയും വിലയും മനസ്സിലാക്കാൻ കഴിഞ്ഞതു ഞങ്ളുടെ യാത്രകൾക്കിടയിലാണ് . പല നിറത്തിലും വലിപ്പത്തിലും രൂപത്തിലും സ്വഭാവത്തിലുമുള്ള  നായ്ക്കളുമായി അവരുടെ യജമാനന്മാർ   ബോഡിഗാർഡുകളെപ്പോലെ  അവരുടെ കൂടെയുണ്ടാകും .യാത്രക്കിടയിൽ ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് അവരുടെ  ജോലി . നായ്ക്കൾ വഴിയിൽ കാഷ്ടിച്ചാൽ അതുകോരിയടുത്തു പ്ലാസ്റ്റിക് ബാഗിലാക്കി കൊണ്ടുപോകുന്ന പണി കൂടെയുള്ളയാൾ  തന്നെ ചെയ്യും .നടപ്പാതകൾ പോലെ നാടുമുഴുവൻ വൃത്തിയായി സൂക്ഷിക്കാൻ ഇവിടെ എല്ലാവരും ജാഗ്രത പുലർത്താറുണ്ട്  . വീടുകളിലും സ്ട്രീറ്റുകളിലുമെല്ലാമുള്ളകൗണ്സിലിന്റ്റെ Waste Box കളിലെ മാലിന്യങ്ങൾ അവർതന്നെ ട്രക്കുകളുമായിവന്നു എല്ലാ ആഴ്ച്ചയും എടുത്തുകൊണ്ടുപോയിക്കൊള്ളും .

  പൂത്തുനിൽക്കുന്ന മരങ്ങളും പുഷ്പ്പങ്ങളും  അതിനിടയിൽകാണ പ്പെടുന്ന പലനിറത്തിലുള്ള തത്തകളും കുളിർമ്മയുള്ള ഇളംകാറ്റും  എല്ലാംകണ്ടും ആസ്വാദിച്ചുമുള്ള സായാഹ്നയാത്രകൾ  നമ്മുടെ മനസ്സിനും ശരീരത്തിനും കൂടുതൽ കരുത്തുപകരുന്നതാണ് . ഞങ്ങൾ  ദിവസവും ഏതാണ്ട്  ഒരു മണിക്കൂറിലധികം യാത്രചെയ്താറുണ്ട് .ഇതിനിടയിൽ കൊച്ചുകുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ എല്ലാസൗകര്യങ്ങളുമുള്ള ഒരു പാർക്കുണ്ട് .കുട്ടികളുമായി എത്തുന്നവർക്കും വിശ്രമിക്കുന്നതിനുള്ള  ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് .

എല്ലാ വീടുകളുടെയും മുൻപിൽ നന്നായി ഡിസൈൻ ചെയ്‌തുണ്ടാക്കിയ പൂന്തോട്ടങ്ങളും  പുൽത്തകിടികളുമുണ്ട് .ചിലവീടുകളുടെ മുൻപിൽAartificial പുൽത്തകിടികളാണുള്ളത് .ഓരോ വീട്ടുകാരും അവരുടെ ചിലവിൽ ഇതെല്ലാം നന്നായി Maintain  ചെയ്തുകൊണ്ടിരിക്കും .കോംപൗണ്ടനുപുറത്തുള്ള പുൽത്തകിടികളും പാർക്കുകളും കളിസ്ഥലങ്ങളുമെല്ലാം കൃത്യസമയത്തുതന്നെ  ഭംഗിയാക്കുന്ന ജോലി  കൗൺസിലിനാണ് . 
 ഇതുകൂടാതെ   ഞങ്ങൾ യാത്രചെയ്യുന്ന വഴിയുടെ സൈഡിൽ ഒരു ക്രിക്കറ്റ്‌ഗൗണ്ടും സോക്കർഗ്രൗണ്ടും മൂന്നു ടെന്നിസ് ഗൗണ്ടുമുണ്ട്..അതെല്ലാം നന്നായി Maintain ചെയ്തു മതിലുകെട്ടി ഭംഗിയായി കാണപ്പെടുന്നു.

വിശാലമായ ഒരു തടാകത്തിൽനൂറുകണക്കിനു കൊക്കുകളും താറാവുകളും നീന്തിനടക്കുന്നതുകാണാം .തടാകത്തിനുചുറ്റും കോണ്ക്രീറ്റുചെയ്യ്തു ള്ള ഇരുപ്പിടങ്ങൾനിർമ്മിച്ചിട്ടുണ്ട് .  മാതാപിതാക്കന്മാർ കുട്ടികളുമായിവന്ന്  പക്ഷികൾക്കെല്ലാം ഭക്ഷണം(bread ) കൊടുക്കുന്നത് വളരെ രസകരമായ കാഴ്ച്ചയാണ് . യാത്രക്കിടയിൽ ഞങ്ങളും മറ്റുള്ളവരെപ്പോലെ കുറേസമയം ഇവിടെ  ഇരിക്കാറുണ്ട്‌ .  അസ്തമനസുര്യനും ശാന്തമായ തടാകവും അതിലെ ജലനിരപ്പിൽ  ഓടിനടക്കുന്ന പക്ഷികളുംഅവർ കൊച്ചുകുട്ടികളുടെമുൻപിൽ ബ്രെഡിനായി  കാത്തിരിക്കുന്നതുമെല്ലാം  എത്രനേരം കണ്ടാലും മതിയാവില്ല!  ചില ദിവസങ്ങളിൽ റെസിഡൻഷ്യൽ ഏരിയയുടെ  അല്പം അകലെ കങ്കാരുവിനെ കാണാൻ കഴിയും .ചെറിയ   ഗ്രൂപ്പുകളായാണ് അവർ വരുക.അടുത്തുചെന്നാൽ അവർ കൂട്ടമായി അകന്നുപോകും .

ഇവിടെഎത്തിയിട്ട്  ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെ ഒരുകാറിൻറ്റ ഹോൺ പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലന്നുള്ളത് ആസ്ട്രേലിയയിൽ ഒരു വലിയകാര്യമൊന്നുമില്ല .താമസസ്ഥലങ്ങളിലെ കുട്ടികളുടെ കരച്ചിൽപോലും പുറത്തുകേൾക്കാറില്ല .ഇവിടെ ഓരോ വ്യക്തികളും അവരുടെ സ്വകാര്യതയും ശാന്തമായ ചുറ്റുപാടുകളും ഇഷ്ടപ്പെടുന്നവരാണ് . മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ ഇവർ ഇടപെടാറില്ല.ആഫ്രിക്കയിലെയും കേരളത്തിലേയുംപോലെ മറ്റുള്ളവരുടെ ഇഷ്ടങ്ങളനുസരിച്ചു ജീവിക്കുന്നതിനേക്കാൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധിക്കുന്നവരാണ്ഇവർ. People Oriented നേക്കാൾ  ഇവിടെയുള്ളവർ  Process Oriented ആണ് . ആരോടും തനിക്കുശരിയെന്നു തോന്നുന്ന അഭിപ്രായങ്ങൾ  തുറന്നു പറയാനും ചെയ്യുന്നജോലിയിൽ 100 ശതമാനവും ശ്രദ്ധിക്കാനും  ചെറുപ്പത്തിൽത്തന്നെ ഇവർ ശീലിക്കുന്നുണ്ട് . നടപ്പിലും പെരുമാറ്റത്തിലുമെല്ലാം നമുക്കതു മനസ്സിലാവും  .  അതുകൊണ്ടുതന്നെ ഇവിടുത്തുകാർ  അപരിചിതരുമായി യാത്രക്കിടയിൽ കൂടുതൽ സൗഹൃതത്തിനൊന്നും നിൽക്കാറില്ല .ചിരിച്ചുകാണിച്ചാൽ അവരും അങ്ങനെചെയ്യുമെന്നുമാത്രം .

നന്നായി ആസൂത്രണം ചെയ്തുണ്ടാക്കിയ നഗരങ്ങളും താമസ്ഥലങ്ങളും റോഡുകളും പാർക്കുകളുമെല്ലാമാണ് ഈ നാടിൻറ്റെ ഭംഗിയും സൗന്നര്യവും .അതെല്ലാം ഭംഗിയായി സൂക്ഷിക്കാൻ ഗവണ്മെന്റും ജനങ്ങളും ഒരുപോലെ ജാഗരൂകരുമാണ് . എല്ലാജോലിക്കാർക്കും സമൂഹത്തിൽ മാന്യമായ പരിഗണയും നല്ല വേതനവും ലഭിക്കുന്നതു മൂലം ആർക്കുംതന്നെ വലിയ പരാധീനതകളില്ലെന്നുപറയാം . കുട്ടികളുടെയും പ്രായമായവരുടേയും കാര്യങ്ങളിൽ ഭരണകൂടം വളരെ ശ്രദ്ധിക്കുണ്ട് .അവരുടെ സംരക്ഷണം  രാജ്യത്തിൻറ്റെ ചുമതലകൂടിയായി കണക്കാക്കുന്നു . Medical Care ഉം Education നും സൗജന്യവും സാർവത്രികവുമായതിനാൽ ആർക്കും ആരുടേയും മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ആവശ്യവും ഇല്ല .

സാമ്പത്തികരംഗത്തും  സാങ്കതികമായും   വളർച്ച പ്രാപിച്ചിട്ടുണ്ടങ്കിലും  ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിതസൗകര്യങ്ങൾ വികസിതരാജ്യങ്ങ്ളിലെക്കാൾ വളരെ പുറകിലാണന്നു പറയേണ്ടതില്ലല്ലൊ ? റോഡുകളും പാർക്കുകളും നടപ്പാതകളുമെല്ലാം നവീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാൻ നിവൃത്തിയില്ല. ജീവിതനിലവാരത്തിലുള്ള  അസന്തുലിതാവസ്ഥയും ഉയർന്ന Population
Density ഉം ആരോഗ്യപരിപാലനത്തിലും വിദ്യാഭാസ ചിലവുകളിലുമുള്ള ഉൽക്കണ്ഠയുമെല്ലാം മൂലം ഇവിടെ അധികംപേരുടെ യും ജീവിതം ദുരിതപൂർണ്ണമാണല്ലോ ?  രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം നിലനിൽക്കുന്ന വ്യക്തിപൂജയും അന്ധവിശ്വാസങ്ങളും അഴിമതിയും നമ്മുടെ വളർച്ചക്കും ആത്മാഭിമാനത്തിനും  എന്നും ഒരു വിലങ്ങുതടിയാണ്  . അത്ഭുതങ്ങളിലും വിധിയിലും വിശ്വസിച് കുറ്റബോധത്തോടെ കഴിയുകയാണ് പലരും .

ബുദ്ധിമുട്ടുകളും പരാധീനകളുമെല്ലാമുണ്ടങ്കിലും പരസ്പ്പരം സഹായിക്കാനും സ്‌നേഹിക്കാനും സഹതപിക്കാനും  പരിശ്രമിക്കാനും കഴിയുന്ന നമ്മുടെ ഒരു നല്ല പാരമ്പര്യം കൈവിടാതെ  നാടിൻറ്റെ  സമ്പത്ത്  അഴിമതിയില്ലാതെ  ചിലവഴിച്ചാൽ  ഇന്ത്യക്ക് ഒരു വികസിതരാജ്യമായി രൂപാന്തരപ്പെടാൻ കഴിയുമെന്നതിൽ
  സംശയമില്ല  .കേരളത്തിലേയും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലേയും അഭ്യസ്തവിദ്യരായ ചെറുപ്പക്കാരാണ്  ഇപ്പോൾ ലോകത്തിലെ മിക്കവാറും എല്ലാ  വികസിത രാജ്യങ്ളിലും നിർണ്ണായക മായ പല സ്ഥാനങ്ങളും വഹിക്കുന്നത് .  പരിശ്രമശാലികളുമായ നമ്മുടെ യുവതലമുറയുടെ  സേവനങ്ങൾ ഇവിടെ ഇന്ത്യയിൽത്തന്നെ വേണ്ടതുപോലെ പ്രയോജനപ്പെടുത്തുകയാണുവേണ്ടത്  . കൊളോണിയൽ കാലഘട്ടത്തിൽ കയ്യൂക്കുകൊണ്ടും ആയുധപ്പന്തയത്തിലൂടെയും ലോകത്തെ കയ്യിലൊതുക്കിയിരുന്ന  സാംപ്രാജിത്വശക്തികൾ സ്വന്തം നിലനില്പിനായി ഇന്ന് മുറവിളികൂട്ടുകയാണ് .ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ  വേണ്ടതുപോലെ പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണമെന്നുമാത്രം .

ഏതായാലും കേരളത്തിലെ തിരക്കിലും ബഹളത്തിലും നിന്നും അകന്നുനില്കുമ്പോൾ ഒരു വല്ലായ്മ്മ അനുഭവപ്പെടുന്നതുപോലെതോന്നും .   നാട്ടിലെ ജീവിതത്തിന്റ്റെ മധുരമുള്ള ഓർമ്മകൾ  അവിടെനിന്നും അകന്നുനില്കുമ്പോളാണ് ഏതു മലയാളിക്കും മനസ്സിലാവുക .   മോസ്കിലെ നമസ്ക്കാരവും പള്ളിയിലെ മണിയടികളുടെ ശബ്‌ദവും അബലത്തിലെ  ഭക്തിഗാനവും  തിരുന്നാളുകളും ഉത്സവങ്ങളും തെയ്യങ്ങളും എല്ലാം ഒത്തുചേരുന്നതാണല്ലോ നമ്മുടെ നാടും  സംസ്കാരവും .അതെല്ലാം നശിക്കാതിരിക്കട്ടെ . അതോടൊപ്പം  നമ്മുടെ   വികസനവും    ഇവിടത്തെ ജനങ്ങളുടെ  സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർഥ്യമാവട്ടെ .    







 










































































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ