2023, ഡിസംബർ 7, വ്യാഴാഴ്‌ച

ഒരു സീനിയർ സിറ്റിസൺ ന്റെ ഡയറി കുറിപ്പുകൾ.





ഒരു സീനിയർ  സിറ്റിസന്റ്റെ  ഡയറി  കുറിപ്പുകൾ

2023 നോട്  വിടപറയാനായും 2024 നെ വരവേൽക്കാനും  നമ്മൾ   ഇപ്പോൾ  തയാറെടുത്തുകൊണ്ടിരിക്കുകയാണല്ലോ ? നക്ഷത്ര  വിളക്കുകളും  മിന്നിപ്രകാശിക്കുന്ന  ക്രിസ്തുമസ്  ട്രീകളും  ഇപ്പോൾ    നഗരത്തിലെ പല കടകളിലും  നിരന്നുകഴിഞ്ഞിരിക്കുന്നു .  ക്രിസ്തുമസും പുതുവർഷവും   ആഘോഷിക്കാനായി  പാശ്ചാത്യ  രാജ്യങ്ങലെ പോലെ  നമ്മുടെ നാടുംശീലിച്ചു തുടങ്ങിയിരിക്കുന്നു ,   

 കോവിഡുകാലത്തിന്റെ പരാധീനതകളിൽ നിന്നും മുന്നോട്ടുപോകുവാൻ   സാധിച്ചതിൻറെ  സന്തോഷം  ഇപ്പോൾ   എല്ലാവരുടേയും  ജീവിതത്തിൽ  പ്രതിഫലിക്കുന്നുണ്ട്. എങ്കിലും   ഉക്രയിനും  റഷ്യയുമായി  നടക്കുന്ന  യുദ്ധവും  ഇസ്രയേലും പലസ്തിനിലെ ഗാസയുമായി  നിലനിൽക്കുന്ന  ചരിത്രപരമായ  ശത്രുതയും ഏറ്റുമുട്ടലുകളും അതുണ്ടാക്കികൊണ്ടിരിക്കുന്ന  വേദനാജനകമായ  സംഭവവികാസങ്ങളും ഇന്ന് ലോകത്തിനു ഒരു ഭീഷണിയായി നിലനിൽക്കുന്നുണ്ട്. ഇതെല്ലാം 2023  ഓടെ  അവസാനിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം.2024  കൂടുതൽ  സന്തോഷകരവും  സമാധാനകരവും  ലോകത്തിന്  കൂടുതൽ  പ്രതീക്ഷ  നൽകാൻ  കഴിയുന്നതുമാവട്ടെ എന്ന്  ആശിക്കുകയും ചെയ്യാം .

പുതുവർഷത്തിലെ   കലണ്ടറുകളും  ഡയറികളും  ഇപ്പോൾ  മാർക്കറ്റിൽ എത്തിക്കഴിഞ്ഞിട്ടുണ്ട് . പതിവുപോലെ   ഒരുകലണ്ടറും  ഡയറിയും  ഞാനും  വാങ്ങി. വർഷങ്ങൽക്കുമുൻപ്  വീട്ടിൽ  വാങ്ങിസൂക്ഷിച്ചിരുന്ന  ഒറ്റ പേജിൽ  ചിങ്ങം മുതൽ കർക്കിടകം വരെയുള്ള മാസങ്ങളും   നാളുകളും രാഹുകാലവും രേഖപ്പെടുത്തിയിരുന്ന കലണ്ടറിൽ നിന്നും  വളരെ വിത്യസ്തമായി  ചിത്രങ്ങളും വിവിധ വർണങ്ങളിൽ നിരവധിപേജുകളും  വിത്യസ്തങ്ങളായ വിവരണങ്ങളുമുള്ള താണല്ലോ ഇന്ന് ലഭിക്കുന്ന കലണ്ടാറുകൾ .


 കോളേജിൻ പഠിക്കുന്നകാലം മുതൽ ഡയറി എഴുതുക  എന്റെ ഒരു ശീല മായിരുന്നു.  1977 ൽ അദ്ധ്യാപകനായി ആഫ്രിക്കയിലേക്ക്
യാത്രതിരിക്കുമ്പോൾ അതുവരെ എഴുതിയ  ഡയറികളും   വായിക്കാനായി വാങ്ങിയ നിരവധി പുസ്തകങ്ങളും എനിക്ക് വീട്ടിലെ  ഷെൽഫിൽ സൂക്ഷിച്ചു വൈക്കേണ്ടിവന്നു. വ്യക്തിപരമായ കാര്യങ്ങൾക്കു പുറമെ   ആ കാലത്തെ    സാമൂഹിക രാഷ്ട്രീയ  വിഷയങ്ങൾ  കൂടി   എന്റെ  ഡയറി കളിൽ എഴുതിതുടങ്ങിയിരുന്നു .

പിന്നീട്   എത്യോപ്യായിലും നൈജീരിയയിലും  ലെസോത്തോയിലും  സൗത്താഫ്രിക്കയിലും ജോലിചെയ്‌തിരുന്ന  കാലത്തും   ഡയറി  എഴുതുന്ന  ശീലം  തുടരുകയും ചെയ്തു.


ഫോൺ കോളുകൾ  ഉൾപ്പടെയുള്ള  കമ്മ്യൂണിക്കേഷൻ   മാർഗങ്ങൾ  ദുര്ലഭമായിരുന്നു  ഒരുകാലത്തു  നാട്ടിൽ നിന്നും  മാതാപിതാക്കളും സുഹൃത്തുക്കളും  സഹോദരങ്ങളും   സ്നേഹപൂർവ്വം  എഴുതി   പോസ്റ്റുചെയ്‌തിരുന്ന   കത്തുകളായിരുന്നല്ലോ  പ്രവാസികൾക്ക്സ്വ ന്തം നാടും വീടുമായി  കണക്ട്ചെയ്യാനുള്ള  പ്രധാന മാർഗ്ഗം. ഞാനും മറ്റു സുഹൃത്തുക്കൾക്കൊപ്പം കണ്ണിൽ എണ്ണയൊഴിച്ചു  കത്തുകൾക്കായി കാത്തിരി ക്കുകയും തുടർച്ചയായി കത്തുകൾ എഴുതി പോസ്റ്റ്‌ ചെയ്യുകയും ചെയ്തു..  പലപ്പോഴും  രണ്ടും മൂണും ആഴ്ച്ചകൾക്കു  ശേഷമാണ്     കത്തുകൾ   ലഭിച്ചിരുന്നത് .  രാജ്യങ്ങളും സ്കൂളുകളും  തുടർച്ചയായി  മാറിവന്നിട്ടും  എൻ്റെ  ഡയറികളും   നാട്ടിൽ നിന്നും ലെഭിച്ചിരുന്ന പ്രധാനപ്പെട്ട കത്തുകളും  കൂടെതന്നെ കൊണ്ടുപോയി.

2014  ൽ സൗത്ത് ആഫ്രിക്കയിൽ വെച്ചു   ഞങ്ങൾ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ   നിന്നും റിട്ടയർ ആയപ്പോൾ വീട്ടിലെ  ഒന്നു രണ്ടുമുറി  നിറയെ  ബുക്കുകളും  ഡോക്യൂമെൻറ്‌ കളും  കംപ്യൂട്ടറുകളും ആൽബങ്ങളും ഡ്രെസുകളും  കത്തുകളും   ബുക്കുകളും ഫർണിച്ചറുകളും   ഉൾപ്പടെ  നിരവധി   സാധനങ്ങൾ  ബാക്കിയായി വീട്ടിൽ   കിടന്നിരുന്നു , 

 പല  ആഫ്രിക്കൻ    രാജ്യങ്ങളിൽ  നിന്നും  ഞാൻ വളരെ താൽപ്പര്യത്തോടെ  എഴുതിസൂക്ഷിച്ചിരുന്ന  35 ഓളം  ഡയറികൾ   എൻ്റെ   കൈവശം  ഉണ്ടായിരുന്നു .     ഡയറികളിൽ  വ്യക്തിപരമായ വിവരങ്ങളോടൊപ്പം  ജീവിച്ച ഓരോ പ്രദേശത്തെയും  സുഹൃത്തുക്കളുമായുള്ള  സൗഹൃബന്ധങ്ങളും   അവിടത്തെ രാഷ്ട്രിയസംഭവവികസങ്ങളും ജനങ്ങളുടെ ജീവിത രീതികളും വിശ്വാസങ്ങളും വിദ്യാഭ്യാസ രീതികളും മറ്റും     രേഖപ്പെടുത്തിയിരുന്നു. അതെല്ലാം   എങ്ങനെ   നാട്ടിൽ  എത്തിക്കാൻ  കഴിയുമെന്നതായിരുന്നു  ആ കാലത്തെ എൻ്റെ   ചിന്ത .  

  കമ്പ്യൂട്ടർ  പ്രചാരത്തിൽ വരുന്നതിനു വളരെമുൻപ്   നൈജീരിയയിൽ നിന്നും  വാങ്ങി  ഉപേയാഗിച്ചിരുന്ന  ബ്രദർ  കമ്പനിയുടെ   വളരെ  ഹാൻഡ്‌ലി   ആയ  ഒരു    ടൈപ്പ് റൈറ്ററൂമായി   എനിക്ക്  വളരെ  അടുത്ത  ആൽമബദ്ധ മുണ്ടായിരുന്നു . ടൈപ്പ്  റൈറ്ററിൽ  ഒരുതരം   സ്റ്റെൻസിൽ കട്ട് ചെയ്ത്   കോപ്പി എടുത്തായിരുന്നു     സ്കൂളിൽ   പരീക്ഷക്കാലത്തു   കുട്ടികൾക്ക്   പരീക്ഷക്കുള്ള   ചോദ്യപേപ്പറുകൾ   തയ്യാറാക്കിയിരുന്നത് .  സ്കൂൾ  അഡ്‌മിനിസ്‌ട്രേഷൻ  കൂടി ഉണ്ടായിരുന്നതുകൊണ്ട്   എനിക്ക്   ഈ   ടൈപ്പ് റൈറ്റർ   ഒരു  അടുത്ത  ബന്ധുവായി മാറിയിരുന്നു .     


4000ഓളം എഴുത്തുകാരുടെ പരിശ്രമത്തോടെ 100പേർ   മുഴുവൻ സമയ   എഡിറ്റഴ്‌സായി   പ്രസിദ്ധികരിച്ച  32  വോളിയമ്സും  32640  പേജുകൾ  ഉള്ളതുമായ 
ബ്രിട്ടാണിക്കയുടെ  എൻസൈക്ലോപീഡിയ അന്ന്  ലോകത്തു   ഏറ്റവും  കൂടുതൽ  സര്കുലഷൻ ഉണ്ടായിരുന്ന   വിശ്വ വിഞ്ജാനകോശമായിരുന്നു  . 2010 ൽ  പബ്ലിഷ് ചെയ്ത ബ്രിട്ടാനിക്കയുടെ  15 ആമത്തെ   എഡിഷൻ ചില  അടുത്ത സുഹൃത്തുക്കളോടൊപ്പം  ഞങ്ങളും  വാങ്ങി   വീട്ടിലെ  സ്വീകരണ മുറിയിലേ   ഷെൽഫിൻ  വളരെ വൃത്തിയായി ആദരപൂർവം  സൂക്ഷിച്ചിരുന്നു .

  പ്രസിദ്ധ  എഴുത്തുകാരനും പ്രഭാഷകനും  വിദ്യാഭ്യസ പ്രവർത്തകനുമായിരുന്നു   സുകുമാർ അഴിക്കോട്  തൻ്റെ  ജീവിതത്തിലെ  ഏറ്റവും  വലിയ  സ്വപ്‌നം   ബ്രിട്ടാണിക്ക സ്വന്താമായി   വാങ്ങിക്കുകയാണെന്നു  ഒരിക്കൽ    ആഗ്രഹം   പ്രകടിപ്പിച്ചിരുന്നു .  ഒന്നോര ലക്ഷത്തോളം   രൂപ  മുടക്കി  ആരോ  അത്  അദ്ദേഹത്തിനു  സാധിച്ചു  കൊടുത്തെന്നും   ആ  കാലത്തു  കേട്ടിരുന്നു . 

നാട്ടിലേക്കു  മടങ്ങുബോൾ  വളരെ  പരിമിധമായ  ലഗേജ്  മാത്രമേ  കൊണ്ടുവരാൻ  സാധിച്ചിരുന്നുള്ളു .   ഫർണിച്ചറുകളും  ടീവി യും  റേഡിയോയോയും  മറ്റു  ഗ്രഹ ഉപകാരണകളും   ഞങ്ങളുടെ അയൽവാസികളായ   അഫ്രിക്കൻ  സുഹൃത്തുക്കൾക്കു   നൽകി ,

ഇംഗ്ലീഷ്ബു ക്കുകൾ  പലതും  മുൻസിപ്പൽ  ലൈബ്രറിയിൽ  ഏൽപ്പിച്ചു . അതിൽ ഞങ്ങളുടെ മകൾ  ആസ്റ്റർ   മെഡിക്കൽ  സ്കൂളിൽ പഠിക്കാനായി വാങ്ങിയ  വലിയ  മെഡിക്കൽ ബുക്കുകളും ഉണ്ടായിരുന്നു .    മലയാളം ബുക്കുകൾ  സൗത്ത് ആഫ്രിക്കയിൽ  ജോലിചെയ്യുന്ന ചില മലയാളി  സുഹ്ര്ത്തുക്കളേയും  ഏൽപ്പിച്ചു

 വീട്ടിലെ  ഷെൽഫിൽ   ഉണ്ടായിരുന്ന 
എൻസൈക്ലോപീഡിയോമാത്രം    ഏതാണ്ട്   64  കിലോ ഗ്രാമിൽ   അധികം ഭാരം ഉണ്ടായിരുന്നു. അത് 
ഏങ്ങനെ  എങ്കിലും  ഇന്ത്യയിൽ  കൊണ്ടുവരണമെന്ന്  ആഗ്രഹിച്ചിരുന്നു .  ഭാഗ്യവശാൽ   ഈ  സമയത്തു  ഓസ്‌ട്രേലിയക്ക്   ഇമിഗ്രൻഡ്‌സ്  ആയി പോയ  മകൻ  അനുപ്  അതെല്ലാം  കൊണ്ടുപോകാൻ   തയാറായി .  സൗത്ത് ആഫ്രിക്കയിൽ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട   സ്റ്റാറ്റസോടെ അതെല്ലാം ഇന്ന്ഓസ്ട്രേലിയയിലെ   അനൂപിൻറെ   സ്വീകരണ മുറിയിൽ      നന്നായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.

  2016  മുതൽ   ബ്രിട്ടാനിക്ക  എൻസൈക്ലോപീഡിയയുടെ  പ്രിന്റിങ് അവസാനിപ്പിച്ചു'. ഇപ്പോൾ അത്ഓൺലൈൻ  ആയി  പബ്ലിഷ്    ചെയ്യുന്നുണ്ട്.
ഞങ്ങളുടെ "ബ്രദർ" ടൈപ്പ്  റൈറ്റർ നഗരത്തിലെ പുരാവസ്തു മ്യൂസിയത്തിൽ ഏൽപ്പിച്ചു.


അവസാനം  യാത്രയൂടെ  ലഗേജ്   കുറയ്ക്കുന്നതിനായി   ആൽബത്തിലെ കുറെ  ഫോട്ടോകളും  പ്രധാനപ്പെട്ട  കുറെ ഡോക്യൂമെന്റുകളും   സ്കാൻ ചെയ്തു   കമ്പ്യൂട്ടറിൽ  സേവ് ചെയ്തു   .  ഓരോ   ഡയറികളിലെ   പ്രധാനപ്പെട്ട  ഇൻഫൊർമേഷൻസ്   ഒരു   പുതിയ   വലിയ   ബുക്കിൽ   പകർത്തി  എഴുതിയെടുത്തു കൂടെ കൊണ്ടുപോരുന്ന പെട്ടിയിലാക്കി.വളരെ   പ്രധാനപ്പെട്ട  പല  കത്തുകളും   വേര്തിരിച്ചെടുത്   യൂനിവേഴ്‌സിറ്റി   സർട്ടിഫിക്കറ്റുകക്കൊപ്പം  ഫയലിൽ   വച്ചു . 

  നൂറുകണക്കിനുള്ള  പഴയ   കത്തുകളും   കുറെ   ഡോക്യൂമെൻറ്‌സും   എല്ലാം  തീയിലിട്ടു കത്തിച്ചു .   അവസാനം   ഏറ്റവും  വേദനിപ്പിക്കുന്ന  ഒരു  നശിപ്പിക്കൽ  കൂടി  നടത്തേണ്ടിവന്നു . ഞങ്ങളുടെ   പ്രവാസജീവിതത്തിൻ്റെ   സന്തോഷങ്ങളും  ദുഃഖങ്ങളും  സാഹസങ്ങളും  സൗഹൃതങ്ങളും  എല്ലാം  രേഖപ്പെടുത്തിയിരുന്ന  35    ഡയറികളും   അഗ്നിഭഗവന്   സമര്പ്പിച്ചു  നിറകണ്ണുകളോടെ  നോക്കിനിന്നു .  ജീവിതത്തിൽ ഓരോ  വിടവാങ്ങലുകളും  വേദനനിറഞ്ഞതാണല്ലോ ?   ഓർമ്മകൾ  നിലനിൽക്കുന്നതുവരെ   അതെല്ലാം  നമ്മളെ   വേദനിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും ......



അങ്ങനെ   ജന്മനാട്ടിലേക്ക്    ശാന്തമായ  ഒരു  വിശ്രമജീവിതത്തിനായി ഞങ്ങൾ  യാത്രയായി  . 



   
    
          

2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച

ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും

 ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും.

(സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കൾക്കൊപ്പം.)

ഗോത്രങ്ങളും മതങ്ങളും ആരാധനകളും എല്ലാം നിലവിൽ വരാനിടയത് ചരിത്രപരവും സാമൂഹ്യവുമായ  ചില കാരണങ്ങളാലാണ്.

പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലിന്റെ കാലത്ത് പ്രകൃതി ആരാധന സജീവമായി. ക്രമേണ മഴയുടെ ദേവനായ ഇന്ദ്രനും കാറ്റിന്റെ ദേവനായ  വരുണനും തീയുടെ ദേവനായ അഗ്നിയും എല്ലാം രുപപ്പട്ടു. 

കൃഷി ആരംഭിക്കുകയും മനുഷ്യ സമുഹത്തിന്റെ ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ അടിമ ഉടമ ബന്ധങ്ങളുണ്ടായി. ഇൻഡ്യയിൽ അത് വർണ ജാതിവ്യവസ്ഥയായി മാറി.  പിന്നിട് ഇൻഡ്യയിൽ നിലവിൽ വന്ന ബുദ്ധമതവും ജൈനമതവും ഈ ജാതി വ്യവസ്ഥക്ക്  ഒരു  വെല്ലവിളിയായിരുന്നു.

പുരാതന റോമാ സാമ്രാജ്യത്വത്തിനു കീഴിൽ  അടിമത്തത്തിനും യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അവിടത്തെ പൗരോഹിത്യ മേധാവിത്വത്തിനും എതിരായുള്ള കലാപത്തിന്റെ ഭാഗമായിട്ടാണ്ക്രിസ്തുമതം രൂപപ്പെടുന്നത്.

അറേബ്യൻ ഉപ ദീപിനെ അബിസീനിയായിൽ നിന്നും മോചിപ്പിക്കുന്നതിനും മറഞ്ഞുപോയ വ്യാപാര മാർഗ്ഗങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള അറബ് ദേശീയ ബോധത്തിന്റെ ഉന്നവു കൂടിയായിരുന്നു ഇസ്ളാം മതത്തിന്റെ രൂപികരണത്തിന് സാഹചര്യമായതെന്ന് കരുതപ്പെടുന്നു. അറബ്ഗോത്ര സമൂഹത്തിലെ പാവപ്പെട ജനതയുടെ പക്ഷത്തു നിന്നു ള്ള സമീപനമാണ്  ഇസ്ലാം അന്ന് മുന്നോട്ടു വച്ചത്.

ഗോത്രങ്ങളും ഗോത്ര സംസ്ക്കാരങ്ങളും നിലവിൽ വന്നത്  ആദ്യ കാലത്തെ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന സമൂഹങ്ങളിലാണ്. ആഫ്രിക്കയിൽ ഇന്നും വിത്യസ്തങ്ങളായനിരവധി ഗോത്രസമൂഹങ്ങളുണ്ട്. 

ഇന്ന് ശാസ്ത്രം വളരുകയും ലോകം വളരെ ചെറുതാകുകയും ചെയ്തത്തോടെ ഗോത്രങ്ങളുടെയും മതങ്ങളുടെയും ആരാധനയുടെയും രുപവും ഭാവവും വളരെ അധികം മാറി കഴിഞ്ഞു.  ശാസ്ത്രത്തിന്റെയും സാങ്കേത വിദ്യയുടെയും വളച്ചയിൽ നമ്മുടെ പല ധാരണകളും വിശ്വാസങ്ങളും മിത്തുകളും  ചോദ്യചെയ്യപ്പെട്ടു കഴിഞ്ഞിരിക്കു ന്നു.

മനുഷ്യ സമൂഹത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും മറെറാന്നായി മാറിയതു കൊണ്ടാണ് ഈ മാറ്റം ഉണ്ടായത്.

ഇസ്രായേൽ ജനത ഈജീപ്റ്റിൽ നിന്നും ഇസ്രായേലിലേക്കു സിനായി മരുഭൂമിയിലൂടെ മോശയുടെ നേതൃത്വത്തിൽ   ഏതാണ്ട് 32--4o km (20-25 miles) ദുരം യാത്ര ചെയ്യാൻ 40 വർക്ഷമെടുത്തു. ഇന്നതു വെറും 4 മണികൂറിൽ താഴെ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത സമൂഹങ്ങളും ഗോത്രങ്ങളും മതങ്ങളും ജാതികളും സംസ്ക്കാരങ്ങളും കലയും സാഹിത്യവും സാപ്രാജ്യങ്ങളും രാഷ്ട്രിയപ്രസ്ഥാനങ്ങളും വ്യക്തികളു മെല്ലാം  ക്രമേണ സമൂഹത്തിൽ അപ്രസക്തമാവുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.

2023, മേയ് 19, വെള്ളിയാഴ്‌ച


ഒരു ഓർമ്മ ദിനവും കുറെ ഓർമ്മകുറിപ്പുകളും  


 കേരളത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ഈ കെ നയനാരുടെ   19ആം ഓർമ്മ ദിവസം ഇന്ന് പല പത്രങ്ങളും  പ്രാധാന്യം കൊടുത്ത്പ്രസിദ്ധികരിച്ചിരുന്നു.
അദ്ദേഹത്തെപ്പട്ടിയുള്ള എന്റെ ചില പഴയ ഓർമകൾ ഇവിടെ കുറിച്ച് വയ്ക്കുന്നതിൽ സന്തോഷമുണ്ട്. 


എന്നും  കേരളത്തിൽ  വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ സ്വന്തം
 K S RT C    ആനവണ്ടിയിൽ  ഒരു കണ്ടക്ടർ ആയി ഞാൻ സേവനം നടത്തിയിരുന്ന 1974  ൽ ഒരു ദിവസം.  രാവിലെ   എന്റെ വണ്ടി പയ്യന്നൂരൂനിന്നും  കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു. 
 രാവിലത്തെ തിരക്കുള്ള യാത്രക്കിടയിൽ  ധാരാളം യാത്രക്കാർ ഓരോ സ്റ്റോപ്പിലും കയറുകയും  ഇറങ്ങുകയും ചെയ്തിരുന്നു  .

മൈബൈൽ ഫോണുകളും കമ്പുട്ടറുകളും ഒന്നും ഇല്ലാതിരുന്ന ആക്കാലത്തു ഇന്നത്തെപോലെ ടിക്കറ്റ്  ഇഷ്യൂ ചെയ്യാനുള്ള മെഷിൻ ഒന്നും  ഉണ്ടായിരുന്നില്ല.  ഡസൺ കണക്കിനുള്ള വിത്യസ്ത നിറത്തിലുള്ള പലതരം  ടിക്കറ്റുകൾ   അടുക്കി വച്ച ഒരു  റാക്കറ്റ്
ഒരു  കക്ഷത്തിലും പണസഞ്ചി  മറ്റൊരു കക്ഷത്തിലും  വച്ചായിരുന്നു അന്നത്തെ വണ്ടിയിലെ ഞങ്ങളുടെ ജോലി.

 ഓരോ പോയിന്റിലും വേബില്ലിയിൽ ടിക്കറ്റുകളുടെ അവസാനത്തെ  നമ്പർ  എഴുതി യാത്രക്കാരുടെ എണ്ണം  ടാലൂചെയ്തു  നോക്കുകയും വേണം. അല്ലങ്കിൽഇടക്ക്പരിശോധനക്കെത്തുന്ന  ചെക്കറോ സ്പെഷ്യൽ സ്‌ക്വടോ പിടികൂടും.

കല്യശേരിയിൽയിൽ  നിന്നും കയറിയ ഒരു വലിയ ജനക്കട്ടത്തിന്  ടിക്കറ്റ് നൽകിതതിനുശേഷം  പലപ്രാവശ്യം  കൗണ്ട് ചെയ്തിട്ടും  വിളിച്ചു ചൊതിച്ചിട്ടും ഒരാൾ അധികമായി കണ്ടു. ആരും റെസ്പോൻണ്ടു ചെയ്തില്ല.
 കുറെ ആളുകൾ അപ്പോൾ സ്റ്റാൻഡിങ് ഉണ്ടായിരുന്നു താനും.
അവസാനം  ഒരറ്റം മുതൽ ഞാൻ ടിക്കറ്റ് ഓരോരുത്തരോടുമായി ചോദിച്ചു. പുറകിലെത്തിയപ്പോൾ ഒരാൾ തലയിൽ ഒരു ടർക്കി ടൗവൽ ഇട്ടു പുറത്തേക്കു നോക്കി ചിന്തിച്ചിരിക്കുന്നുണ്ടായിയിരുന്നു.  ഞാൻ  അയാളുടെ തോളിൽ തട്ടി ടിക്കറ്റ് ചോദിച്ചു.

അടുത്തിരുന്ന ആൾ  എന്നോട് പറഞ്ഞു  "ഇത്  സഖാവ്  നയനരാണ് "
മാർക്സിസ്റ്റ്‌ പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയും ഇരിക്കൂർ M L A യുമായിരുന്ന നയനാരേ  ഞാനും  തിരിച്ചറിഞ്ഞു.  തന്റെ  ഫ്രീ പാസ്സിനെപ്പറ്റി  എന്നോട് പറയാൻ  മറന്നു പോയ നയനാർ അൽപ്പം  കുറ്റബോധത്തോടെ തന്റെ  ഫ്രീ പാസ്സ് എടുത്തു കാണിച്ചു  അന്നത്തെ അടുത്ത ഏതോ  പരിപാടിയെപ്പറ്റി  അദ്ദേഹം ചിന്തിച്ചരിക്കുകയായിരുന്നു എന്നു തോന്നുന്നു. 

സത്യത്തിൽ നയനാർ അന്ന് എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന ഒരു നേതാവായിരുന്നു. തിര ക്കിനിടയിൽ  എനിക്ക് അദ്ദേഹത്തെ ശ്രദ്ധിക്കാൻ കഴിയാതെ പോയതായിരുന്നു ഇവിടെ പ്രശ്ശനമായത്.

ഫലിതങ്ങളിലൂടെ  പലപ്പോഴും ഗൗരവം മുള്ള വിഷയങ്ങൾ  രസകരമായി  അവതരിപ്പിക്കുന്നതിൽ  നയനാർ എന്നും സമൃദ്ധനായിരുന്നു . അതെല്ലാം പലപ്പോഴും വളരെ അധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുമുണ്ട്. "ഭഗവാനെന്തിന് പാറാവ് " " അമേരിക്കക്കാർ ചായകുടിക്കുന്നതുപോലെ "  തുടങ്ങിയ   അദ്ദേഹത്തിന്റെ  ഫലിതങ്ങൾ പ്രസിദ്ധമാണല്ലോ?

വർഷങ്ങൾക്കുശേഷം 1998 ൽ  നയനാർ കേരള മുഖ്യമന്ത്രി ആയിരിക്കെ സൗത്ആഫ്രിക്കയിൽ വച്ചു  ഞങ്ങളുടെ ഒരു അധ്യാപക സുഹൃത്തിനെ കാണാതായി. അതിന്റെ അന്വഷണം  എവിടേയും എത്തിയില്ല. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അധികം താമസിയാതെ നാട്ടിലേക്ക് തിരിച്ചുപോരുകയും ചെയ്തു.

ഭർത്താവിന്റെ തിരോധാനത്തെ അന്വേഷിക്കാൻ സഹായം ആവശ്യപ്പെട്ട  അദ്ദേഹത്തിന്റെ ഭാര്യഏഷ്യാനെറ്റിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുകയുണ്ടായി  .  മുഖ്യമന്ത്രി ആ വാർത്ത വളരെ  ഗൗരവമായി  എടുക്കുകയു തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തെങ്കിലും പിന്നീട് ആ സംഭാഷണം വിമർശന വിധേയമാകുകയുണ്ടായി.
 28സെപ്റ്റംബർ 1998 ന്  മലയാള മനോരമയിൽ ആ വാർത്ത റിപ്പോർട്ട്‌ ചെയ്തു.സംഭാഷണത്തിനിടയിൽ മലബാർ  ഭാഷയിൽ അദ്ദേഹം " ഓനെ ആരപ്പാ കാശപ്പുചെയ്തത് "  എന്നു. നടത്തിയ ആത്മാഗത മാണ് പിന്നീട് വിവാദമായി റിപ്പോർട്ട് ചെയ്തത്.
കേരളത്തിലെ  തെക്കുഭാഗത്തു നിന്നുവന്ന ഞങ്ങളിൽ  ചിലരെല്ലാം  ആ വാർത്ത കണ്ട്‌  വേദനിപ്പിച്ചു. മലയാളി അസോസിയേഷന്റെ സെക്രട്ടറി എന്നപേരിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ഞാനും സുഹൃത്തുക്കളും കൂടി ഒരു പരാതി എഴുതി അറിയിക്കുകയും ചെയ്തു.

ഏതാണ്ട്  രണ്ടാഴക്ക് ശേഷം  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും  ഡർബനിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഞങ്ങളെ  നേരിട്ട്കോൺടാക്ട് ചെയ്യുകയുണ്ടായി. കുറെ ക്കാലം കേരളഗവണ്മെന്റിന്റെ  നിർദ്ദേശമനുസരിച്  ഇന്ത്യൻ ഹൈ കമ്മീഷൻ ഇടപെടുകയും  സൗത്താഫ്രിക്കൻ പോലീസ് വഴി അന്വഷണം 
 തുടരുകയും ചെയ്തു.

നിർഭാഗ്യവശാൽ  ഞങ്ങളുടെ സുഹൃത്തിന്റെ തിരോധാനം  ഇന്നും ദുരുഹമായി  തുടരുന്നു. പിന്നീട  അവരുടെ കുട്ടികൾ  അമ്മയുടെ സംരക്ഷണത്തിൽ  പഠിക്കുകയും  ഇപ്പോൾ നല്ലനിലയിൽ ജീവിക്കുകയും ചെയ്യുന്നു വെന്നാണ്അറിയാൻ കഴിഞ്ഞത്. വിദേശ ജീവിതത്തിനിടയിൽ  ഇത്തരം ദുഃഖകരമായ പല  സംഭവങ്ങളും  കാണാനിടയായിട്ടുണ്ട്!

കേരളത്തിലെ സാമൂഹ്യ മാറ്റങ്ങളുടെ ശക്തനായ  പോരാളിയും ചിന്തിപ്പിക്കുന്ന ഫലിതങ്ങളിലൂടെ  ജനങ്ങലെ കയ്യിലെടുത്തയാളുമായിരുന്നു അദ്ദേഹം.മികച്ച  ഭരണാധികാരി, സമരനായകൻ, പാർലമെന്ററിയൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നിനിലകളിൽ  അദ്ദേഹം ജനപ്രീയനായി മാറി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ചു  മുഖ്യമന്ത്രി യായിരുന്നു അദ്ദേഹം. ജാടയില്ലാതെ പച്ചയായി ജനങ്ങൾക്കൊപ്പം എന്നും നിലഉറപ്പിച്ചിരുന്നുവെന്നതാണ് നയനാരുടെ  ജീവിതരെഹസ്യം. അദേഹത്തിന്റെ ഓർമകൾക്കുമുൻപിൽ അഭിവാദനങ്ങൾ.