ഒരു ഓർമ്മ ദിനവും കുറെ ഓർമ്മകുറിപ്പുകളും
കേരളത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ഈ കെ നയനാരുടെ 19ആം ഓർമ്മ ദിവസം ഇന്ന് പല പത്രങ്ങളും പ്രാധാന്യം കൊടുത്ത്പ്രസിദ്ധികരിച്ചിരുന്നു.
അദ്ദേഹത്തെപ്പട്ടിയുള്ള എന്റെ ചില പഴയ ഓർമകൾ ഇവിടെ കുറിച്ച് വയ്ക്കുന്നതിൽ സന്തോഷമുണ്ട്.
എന്നും കേരളത്തിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ സ്വന്തം
K S RT C ആനവണ്ടിയിൽ ഒരു കണ്ടക്ടർ ആയി ഞാൻ സേവനം നടത്തിയിരുന്ന 1974 ൽ ഒരു ദിവസം. രാവിലെ എന്റെ വണ്ടി പയ്യന്നൂരൂനിന്നും കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു.
രാവിലത്തെ തിരക്കുള്ള യാത്രക്കിടയിൽ ധാരാളം യാത്രക്കാർ ഓരോ സ്റ്റോപ്പിലും കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു .
മൈബൈൽ ഫോണുകളും കമ്പുട്ടറുകളും ഒന്നും ഇല്ലാതിരുന്ന ആക്കാലത്തു ഇന്നത്തെപോലെ ടിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള മെഷിൻ ഒന്നും ഉണ്ടായിരുന്നില്ല. ഡസൺ കണക്കിനുള്ള വിത്യസ്ത നിറത്തിലുള്ള പലതരം ടിക്കറ്റുകൾ അടുക്കി വച്ച ഒരു റാക്കറ്റ്
ഒരു കക്ഷത്തിലും പണസഞ്ചി മറ്റൊരു കക്ഷത്തിലും വച്ചായിരുന്നു അന്നത്തെ വണ്ടിയിലെ ഞങ്ങളുടെ ജോലി.
ഓരോ പോയിന്റിലും വേബില്ലിയിൽ ടിക്കറ്റുകളുടെ അവസാനത്തെ നമ്പർ എഴുതി യാത്രക്കാരുടെ എണ്ണം ടാലൂചെയ്തു നോക്കുകയും വേണം. അല്ലങ്കിൽഇടക്ക്പരിശോധനക്കെത്തുന്ന ചെക്കറോ സ്പെഷ്യൽ സ്‌ക്വടോ പിടികൂടും.
കല്യശേരിയിൽയിൽ നിന്നും കയറിയ ഒരു വലിയ ജനക്കട്ടത്തിന് ടിക്കറ്റ് നൽകിതതിനുശേഷം പലപ്രാവശ്യം കൗണ്ട് ചെയ്തിട്ടും വിളിച്ചു ചൊതിച്ചിട്ടും ഒരാൾ അധികമായി കണ്ടു. ആരും റെസ്പോൻണ്ടു ചെയ്തില്ല.
കുറെ ആളുകൾ അപ്പോൾ സ്റ്റാൻഡിങ് ഉണ്ടായിരുന്നു താനും.
അവസാനം ഒരറ്റം മുതൽ ഞാൻ ടിക്കറ്റ് ഓരോരുത്തരോടുമായി ചോദിച്ചു. പുറകിലെത്തിയപ്പോൾ ഒരാൾ തലയിൽ ഒരു ടർക്കി ടൗവൽ ഇട്ടു പുറത്തേക്കു നോക്കി ചിന്തിച്ചിരിക്കുന്നുണ്ടായിയിരുന്നു. ഞാൻ അയാളുടെ തോളിൽ തട്ടി ടിക്കറ്റ് ചോദിച്ചു.
അടുത്തിരുന്ന ആൾ എന്നോട് പറഞ്ഞു "ഇത് സഖാവ് നയനരാണ് "
മാർക്സിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയും ഇരിക്കൂർ M L A യുമായിരുന്ന നയനാരേ ഞാനും തിരിച്ചറിഞ്ഞു. തന്റെ ഫ്രീ പാസ്സിനെപ്പറ്റി എന്നോട് പറയാൻ മറന്നു പോയ നയനാർ അൽപ്പം കുറ്റബോധത്തോടെ തന്റെ ഫ്രീ പാസ്സ് എടുത്തു കാണിച്ചു അന്നത്തെ അടുത്ത ഏതോ പരിപാടിയെപ്പറ്റി അദ്ദേഹം ചിന്തിച്ചരിക്കുകയായിരുന്നു എന്നു തോന്നുന്നു.
സത്യത്തിൽ നയനാർ അന്ന് എല്ലാവരും ശ്രദ്ധിക്കപ്പെടുന്ന ഒരു നേതാവായിരുന്നു. തിര ക്കിനിടയിൽ എനിക്ക് അദ്ദേഹത്തെ ശ്രദ്ധിക്കാൻ കഴിയാതെ പോയതായിരുന്നു ഇവിടെ പ്രശ്ശനമായത്.
ഫലിതങ്ങളിലൂടെ പലപ്പോഴും ഗൗരവം മുള്ള വിഷയങ്ങൾ രസകരമായി അവതരിപ്പിക്കുന്നതിൽ നയനാർ എന്നും സമൃദ്ധനായിരുന്നു . അതെല്ലാം പലപ്പോഴും വളരെ അധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുമുണ്ട്. "ഭഗവാനെന്തിന് പാറാവ് " " അമേരിക്കക്കാർ ചായകുടിക്കുന്നതുപോലെ " തുടങ്ങിയ അദ്ദേഹത്തിന്റെ ഫലിതങ്ങൾ പ്രസിദ്ധമാണല്ലോ?
വർഷങ്ങൾക്കുശേഷം 1998 ൽ നയനാർ കേരള മുഖ്യമന്ത്രി ആയിരിക്കെ സൗത്ആഫ്രിക്കയിൽ വച്ചു ഞങ്ങളുടെ ഒരു അധ്യാപക സുഹൃത്തിനെ കാണാതായി. അതിന്റെ അന്വഷണം എവിടേയും എത്തിയില്ല. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അധികം താമസിയാതെ നാട്ടിലേക്ക് തിരിച്ചുപോരുകയും ചെയ്തു.
ഭർത്താവിന്റെ തിരോധാനത്തെ അന്വേഷിക്കാൻ സഹായം ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യഏഷ്യാനെറ്റിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുകയുണ്ടായി . മുഖ്യമന്ത്രി ആ വാർത്ത വളരെ ഗൗരവമായി എടുക്കുകയു തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തെങ്കിലും പിന്നീട് ആ സംഭാഷണം വിമർശന വിധേയമാകുകയുണ്ടായി.
28സെപ്റ്റംബർ 1998 ന് മലയാള മനോരമയിൽ ആ വാർത്ത റിപ്പോർട്ട് ചെയ്തു.സംഭാഷണത്തിനിടയിൽ മലബാർ ഭാഷയിൽ അദ്ദേഹം " ഓനെ ആരപ്പാ കാശപ്പുചെയ്തത് " എന്നു. നടത്തിയ ആത്മാഗത മാണ് പിന്നീട് വിവാദമായി റിപ്പോർട്ട് ചെയ്തത്.
കേരളത്തിലെ തെക്കുഭാഗത്തു നിന്നുവന്ന ഞങ്ങളിൽ ചിലരെല്ലാം ആ വാർത്ത കണ്ട് വേദനിപ്പിച്ചു. മലയാളി അസോസിയേഷന്റെ സെക്രട്ടറി എന്നപേരിൽ മുഖ്യമന്ത്രിക്ക് നേരിട്ട് ഞാനും സുഹൃത്തുക്കളും കൂടി ഒരു പരാതി എഴുതി അറിയിക്കുകയും ചെയ്തു.
ഏതാണ്ട് രണ്ടാഴക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡർബനിലെ ഇന്ത്യൻ എംബസിയിൽ നിന്നും ഞങ്ങളെ നേരിട്ട്കോൺടാക്ട് ചെയ്യുകയുണ്ടായി. കുറെ ക്കാലം കേരളഗവണ്മെന്റിന്റെ നിർദ്ദേശമനുസരിച് ഇന്ത്യൻ ഹൈ കമ്മീഷൻ ഇടപെടുകയും സൗത്താഫ്രിക്കൻ പോലീസ് വഴി അന്വഷണം
തുടരുകയും ചെയ്തു.
നിർഭാഗ്യവശാൽ ഞങ്ങളുടെ സുഹൃത്തിന്റെ തിരോധാനം ഇന്നും ദുരുഹമായി തുടരുന്നു. പിന്നീട അവരുടെ കുട്ടികൾ അമ്മയുടെ സംരക്ഷണത്തിൽ പഠിക്കുകയും ഇപ്പോൾ നല്ലനിലയിൽ ജീവിക്കുകയും ചെയ്യുന്നു വെന്നാണ്അറിയാൻ കഴിഞ്ഞത്. വിദേശ ജീവിതത്തിനിടയിൽ ഇത്തരം ദുഃഖകരമായ പല സംഭവങ്ങളും കാണാനിടയായിട്ടുണ്ട്!
കേരളത്തിലെ സാമൂഹ്യ മാറ്റങ്ങളുടെ ശക്തനായ പോരാളിയും ചിന്തിപ്പിക്കുന്ന ഫലിതങ്ങളിലൂടെ ജനങ്ങലെ കയ്യിലെടുത്തയാളുമായിരുന്നു അദ്ദേഹം.മികച്ച ഭരണാധികാരി, സമരനായകൻ, പാർലമെന്ററിയൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നിനിലകളിൽ അദ്ദേഹം ജനപ്രീയനായി മാറി. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ചു മുഖ്യമന്ത്രി യായിരുന്നു അദ്ദേഹം. ജാടയില്ലാതെ പച്ചയായി ജനങ്ങൾക്കൊപ്പം എന്നും നിലഉറപ്പിച്ചിരുന്നുവെന്നതാണ് നയനാരുടെ ജീവിതരെഹസ്യം. അദേഹത്തിന്റെ ഓർമകൾക്കുമുൻപിൽ അഭിവാദനങ്ങൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ