2022, നവംബർ 12, ശനിയാഴ്‌ച

ആഫ്രിക്കൻ ഓർമ്മകുറിപ്പുകൾ




മണ്ടേലയുടെ നാട്ടിൽ--ഗാന്ധിജിയുടെയും.



ഒരു  വ്യക്തിയുടെ മോചനം ഒരു നാടിന്റെ തന്നെ മോചനമായി  മാറുന്ന സംഭവങ്ങൾ ലോകചരിത്രത്തിൽത്തന്നെ വളരെ അപൂർവമാണ്. 1990 ഫെബ്രുവരി11ന്  10000 ദിവസത്തെകരാഗ്രഹവാസം കഴിഞ്ഞു നെൽസൺ മണ്ടെലപുറത്തുവരുമ്പോൾ അതാണ്സംഭവിച്ചത്.       

 .  "മഡിപ "  (Madiba is a clan name for  Father ) എന്നു  ആർത്തുവിളിക്കുന്ന    ഒരു വലിയജനക്കൂട്ടത്തിനു നേരെ        കൈ ഉയർത്തി  " അമാൻഡലാ" (Amandla is a political slogan calling  power to the Black population)  എന്ന്      അഭിവാദനംചെയ്യുന്ന  നെൽസൺ മണ്ടേലയുടെയുടേയും  അദ്ദേഹത്തിൻ്റെ   വിപ്ലവസഖി  വിനിമണ്ഡേലയുടേയും  ചിത്രം  ഇന്നും  അധികം  ആർക്കുംഎളുപ്പം  മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .


                             
 (Ahammed Katrads was  in prison  with Nelson Mandela for 26 years )

തൻ്റെ 27 വർഷത്തെ  കാരാഗ്രഹജീവിതത്തിൽ  18  വർഷവും അദ്ദേഹം ചിലവഴിച്ചത് റോബിൻ ഐലൻഡിലെ ഏകാന്ത തടവിൽ തന്നെപ്പോലുള്ള  ആഫ്രിക്കൻ  വംശജരായ കറുത്തവരും ഇന്ത്യക്കാരും ,സങ്കര വർഗ്ഗക്കാരായ   കാളേർഡ്സ്   തുടങ്ങിയരാഷ്ട്രീയത്തടവുകാരോടൊപ്പമായിരുന്നു . റോബിൻ  ഐലൻഡിൽ  യൂറോപ്യൻ തടവുകാരെ  പാർപ്പിച്ചിരുന്നില്ല.

           ( Mandela & his fellow ANC   activist Walter Sisulu in prison on Robin Island)


മണ്ടേലയുടെ  മോചനം  സൗത്ത്  ആഫ്രിക്കയിലെന്നപോലെ മറ്റെല്ലാ ആഫ്രിക്കൻ രാജ്യങ്ങളിലും  ലോകത്താകെയും  ചലനങ്ങൾ സ്രഷ്ഠിച്ചു  ലെസോത്തോയിലെ എൻ്റെ  സഹപ്രവർത്തകരും വിദ്യാർഥികളുമെല്ലാം   അത് വളരെ വൈകാരികമായി ആഘോഷിക്കുകയും ചെയ്തു .

1964 ൽ മണ്ടേലയെ   ജയിലിലടക്കുബോൾ ഒരു  സ്കൂൾ വിദ്യാർഥി ആയിരുന്ന  എനിക്ക് ഒരു കോളേജ് വിദ്യാർഥി എന്നനിലയിലും    പിന്നീട് ഇന്ത്യയിലെയും  മറ്റു   പല ആഫ്രിക്കൻ രാജ്യങ്ങളിലെ യും  അധ്യാപകനെന്നനിലയിലും  വര്ണവിവേചനത്തെപ്പറ്റിയുംമണ്ടേലയെന്ന വിപ്ലവകാരിയെപ്പറ്റിയും  കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും  അവസരങ്ങൾ ലഭിച്ചിരുന്നു . 
ഇൻഡ്യൻ  സ്വാതന്ദ്ര്യ സമരചരിത്രത്തെ പറ്റിയും    ഗാന്ധിജിയുടെ    സൗത്താഫ്രിക്കയിലെ   സത്യന്വഷണ പരീക്ഷണങ്ങളെ പറ്റിയും    നേടിയ അറിവ്  എൻ്റെ  ജീവിതവീക്ഷണകളെ  രൂപപ്പെടുത്തുന്നതിൽ  പങ്കുവഹിച്ചിട്ടുണ്ട് .  മണ്ടേലയുടെ  ജയിൽ മോചനത്തിൽ  സ്വാഭാവികമായും ലോകത്തിലെ   ബഹുഭൂരിപഷം   ജനങ്ങളോടൊപ്പം ഞാനും   അഭിമാനംകൊണ്ടു . 



(M K Gandhi  as an young atorney  just arrived from  India to South Africa)

ഏതാണ്ട്  ഒരു നൂറ്റാണ്ടുമുൻപ് 1893ൽ  ഒരു  യുവ ബാരിസ്റ്റർ ആയി എത്തിയ   M K  ഗാന്ധി  1914 വരെയുള്ള 21 വർഷക്കാലം   സൗത്ത് ആഫ്രിക്കയിൽ ജീവിക്കുകയും  ഇവിടുത്തെ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി   നിലകൊള്ളുകയും ചെയ്‌തു .  അഹിംസാപ്രസ്ഥാനത്തിലൂടെയും നിസഹകരണസമരത്തിലൂടെയും തൻ്റെ  സത്യന്വഷണപരിഷണങ്ങളിലൂടേയും  അദ്ദേഹം  സൗത്താഫിക്കയിലും ഇന്ത്യയിലും ശ്രദ്ധിക്കപ്പെടുന്ന  "ഗാന്ധിജി" യായി മാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ   ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻസമൂഹത്തിന്റെ നേതാവായി മാറി. സത്യത്തിൽ  ഗാന്ധിജിയുടെ  സൗത്ത് ആഫ്രിക്കയിലെ  ജീവിതാനുഭവങ്ങളാണ്  പിന്നീട്  അദ്ദേഹത്തെ  ഇന്ത്യയുടെ  രാഷ്ട്രപിതാവാക്കിമാറ്റിയതും ലോകാരാധ്യനാക്കിയതും .  


ഗാന്ധിജി ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി നടത്തിയ സമരങ്ങളാണ്പി ന്നീട് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്  ഏറ്റടുത്തതും    തുടർന്ന്   മണ്ടേലയുടെ നേതൃത്വത്തിൽ  സൗത്ത് ആഫ്രിക്കയുടെ  മോചനത്തിലേക്കുനയിച്ചതും .

മണ്ടേലയുടെ മോചനത്തിനുശേഷം  അധികം താമസമില്ലാതെ  ഞങ്ങൾക്ക്   സൗത്ത് ആഫ്രിക്കൻ ടൂറിസ്റ്റ് വിസാ ലഭിക്കുകയും  കുടുംബസമേതം ബോർഡർപോസ്റ്റിലൂടെത്തന്നെ   സൗത്ത് ആഫ്രിക്ക സന്ദർശിക്കുകയും    ചെയ്തു.   ആഫ്രിക്കൻ  വംശജർ താമസിച്ചിരുന്ന മലൂട്ടിയെന്ന  ഗ്രാമവും    യൂറോപ്പ്യൻ വംശജർ  താമസിച്ചിരുന്ന മറ്റാറ്റിലെ  എന്ന നഗരവും അവരുടെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും  ആദ്യമായി  നേരിട്ടു   കണ്ടു . ആഫ്രിക്കൻ  വംശജരായ  ജനങ്ങൾ  എവിടേയും ഒരുമിച്ചുകൂടുകയും ആഹ്ളാദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . നാടിൻറെ പുതിയ മാറ്റങ്ങളെഅവിടുത്തെ യൂറോപ്യൻ വംശജർ  വളരെ ഭയത്തോടും ഉൽക്കണ്ഠയോടു മാണ്  സ്വീകരിച്ചത് .

നെൽസൺ മണ്ടേല  ജ യിൽ വിമുക്തനായതോടുകൂടി  യൂറോപ്യൻ  വംശജരായ   വെള്ളക്കാരുടെ കൈവശമുള്ള വലിയ വീടുകളും  കച്ചവടസ്ഥാപനങ്ങളും സൂപ്പർമാർക്കറ്റുകളും    വ്യവസായശാലകളും    ഗോൾഡ്  -ഡയമണ്ട്  ഖനികളും  കൃഷിഭൂമികളുമെല്ലാം   പിടിച്ചെടക്കുമെന്നും    എല്ലാവർക്കുമായി   വിതരണം  ചെയ്യുമെന്നൊക്കെ  അവരിൽ പലരും വിശ്വസിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ   മണ്ടേലയുടെ നേതൃത്വത്തിലുള്ള   A N C  യും    ഡി  ക്ലർക്കിന്റെ  നേതൃത്വത്തിലുള്ള  ഗോവെര്ന്മേന്റും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുക മാത്രമാണ്   അപ്പോൾ  നടന്നിരുന്നത് .

വർണവിവചനത്തിന്റെ  ആഴമുള്ള  മുറിവുകൾ  ആക്കാലത്തു എല്ലാവരുടേയും  ഓര്മകളിലും ജീവിതത്തിലും വളരെ പ്രകടമായികാണപ്പെട്ടിരുന്നു .  അതുകൊണ്ടു തന്നെ  രക്തച്ചൊരിച്ചിലുകളും  കലാപങ്ങളും ഇല്ലാതെ  ചർച്ചയിലൂടെയുള്ള    ഒരു ശാന്തമായ അധികാരകൈമാറ്റം    എളുപ്പമായിരുന്നില്ല . 
 












 

2022, നവംബർ 2, ബുധനാഴ്‌ച

ആഫ്രിക്കൻ ഓർമ്മ കുറിപ്പുകൾ


ഒരു നുഴഞ്ഞു കയറ്റത്തിന്റ്റെ കഥ 



(Darkin`s burg Moutain range    behind the Mahaula High School  Quacha`s Nek in Lesotho .)


 മലയാളികൾ  പത്തേമാരി  കയറി   അറബിക്കടലിലൂടെ  ഗൾഫ് രാജ്യങ്ങളിലേക്കും  ശ്രീലങ്കക്കാരും  വിയറ്റ്നാംകാരും ബോട്ടുകളിൽ കയറി  ഓസ്‌ട്രേലിയയിലേക്കും  ലാറ്റിൻ  അമെരിക്കക്കാർ      മെക്സിക്കോ വഴി  U S  A  യിലേക്കും  ബംഗ്ലാദേശികൾ  അതിർത്തി കടന്ന്‌  ഇന്ത്യയിലേക്കും  ആഫ്രിക്കൻ അഭയാർഥികൾ മെഡിറ്ററേനിയൻ  സമുദ്രം നീന്തിക്കടന്ന്  യൂറോപ്പിലേക്കും  എല്ലാം    അനധികൃതമായി  നുഴഞ്ഞു കയറുന്ന വാർത്തകൾ  നമുക്ക്  അറിവുള്ളതാണല്ലോ ?     ലോകചരിത്രം തന്നെ  
ഓരോകാലത്തും  മനുഷ്യർ ഒറ്റക്കും കൂട്ടായും   അനധികൃതമായും  അധികൃതവുമായും നടത്തിയ രാജ്യങ്ങളുടെ അതിർത്തികൾ കടന്നുള്ള  കുടിയേറ്റങ്ങളുടെകൂടി യാണല്ലോ?

ഏതാണ്ട് 33 വർഷങ്ങൾക്കിമുൻപ്അനധികൃതമായി എനിക്കും  ലെസോത്തോയിൽ നിന്നും സൗത്താഫ്രിക്കയിലേക്ക്  ഒരു നുഴഞ്ഞുകേറ്റം  നടത്തേണ്ടിവന്നു .    നെൽസൺ മണ്ടേല   അന്ന്  കാരാഗ്രഹത്തിലായിരുന്നു . 


ലെസോത്തോയിലെ  മഹാവൂലാ  ഹൈസ്കൂളിൽ  എന്നോടൊപ്പം  ജോലിചെയ്തിരുന്ന  ആ നാട്ടു കാരിയായ മപ്പലെസ  എന്ന  അദ്ധ്യാപികയാണ്  ഞങ്ങളുടെ സ്കൂളിൽ നിന്നും  ഡാർകിൻസ്ബർഗ്  പർവ്വതനിരകൾക്കു താഴെ  6  കിലോമീറ്റർ  മാത്രം  ദൂരെയുള്ള    സൗത്താഫ്രിക്കയിലേ  ലക്രഞ്ചെ  സീനിയർ സെക്കണ്ടറി സ്കൂളിനെപ്പറ്റിയും  അവിടുത്തെ  മലയാളി  അദ്ധ്യാപക ദമ്പതികളെ കുറിച്ചും എന്നോട്  സൂചിപ്പിച്ചത് . ലെസോത്തോക്കാർക്കും  സൗത്താഫ്രിക്കൻ  പൗരന്മാർക്കും  പരസ്പ്പരം അതിർത്തി കടക്കാൻ സാധിച്ചിരുന്നുവെങ്കിലും  ഇന്ത്യക്കാർക്കു  സൗത്താഫ്രിക്കയിൽ പ്രവേശനമില്ലായിരുന്നു .     


അപ്പാർത്തീഡ് കാലത്തു 80% വരുന്ന സൗത്താഫ്രിക്കയിലെ  ബ്ലാക്ക് വംശജരായ    സൗത്താഫ്രിക്കൻ ജനതയ്ക്ക്  നൽകിയിരുന്ന  ട്രാൻസ്‍കൈ  എന്ന  "ബ്ലാക്ക്ഹോം ലാൻഡി"ലായിരുന്നു  ഈ  സൂചിപ്പിച്ച സ്കൂൾ. രാജ്യത്തെ ഫലഭൂവിഷ്ടമായ  കൃഷിസ്ഥലങ്ങളും  സ്വർണഖനികളും 
രാജ്യത്തിൻറെ  ഭരണവും  ജനസംഖ്യയിൽ വെറും  15% മാത്രമുള്ള യൂറോപ്യൻ വൈറ്റ് സെറ്റലേർസിൻറെ   നിയന്ത്രണത്തിലായിരുന്നു .
അതുകൊണ്ടുതന്നെ സൗത്താഫ്രിക്കയുടെ "ബ്ലാക്ക് ഹോംലാൻഡ് "  കളെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല.

ഇന്ത്യാ ഗോവെന്മേന്റിന്റെ  അംഗീകാരമില്ലാത്തതിനാൽ  ട്രാൻസ്‌കൈ ബോർഡർ വഴി  ലക്രാഞ്ചെ സ്കൂളിലുള്ള മലയാളി അദ്ധ്യാപരെ  കാണാനുള്ള എന്റെ ശ്രമം   വിജയിച്ചല്ല.

ഇതിനിടയിൽ  സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയ ഇന്ത്യൻ വംശ്ജനായഒരു ഇദ്രിസ് മുഹമ്മദ്  ലെസോതോയിലുള്ള ഞങ്ങളുടെ  സ്കൂളിന്റെ അടുത്ത് ഒരു ഫർണിചർ  കട ആരംഭിക്കുകയും തുടർന്ന്  ഇന്ത്യക്കാരായ ഞങ്ങളുമായി  അടുത്ത സൗഹൃദം  സ്ഥാപിക്കുകയും ചെയ്തു.  അദേഹത്തിന്റെ പിതാമഹാന്മാർ  ഏതാണ്ട്  80 വർഷങ്ങൾക്കു മുൻപ്  ഇന്ത്യയിൽനിന്നും സൗത്താഫ്രിക്കയിൽ കുടിയേറിയവരായിരുന്നു.

ഇന്ത്യയിൽ വരുകയോ നമ്മുടെ നാട്  നേരിട്ടു കാ ണുകയോ   ചെയ്തിട്ടില്ലങ്കിലും ഇന്ദ്രിസിനെപ്പോലുള്ള  ഏതാണ്ട്  എല്ലാ സൗത്താഫ്രിക്കൻ ഇന്ത്യൻ വംശജരും (they are more than 2 % of the    Sout African population  )   ഇന്ത്യക്കാരോടും ഇന്ത്യയോടും കടുത്ത ആരാധനയും സ്നേഹവും മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അപ്പാർത്തിഡ് കാലത്ത്   അവരുടെ പലരുടെയും മനസ്സിൽ  ഇന്ത്യ ഒരു സ്വപ്നവും പ്രതീക്ഷയും  അഭിമാനവമായി രുന്നു .

 എന്റെ ആഗ്രഹം മനസ്സിലാക്കിയ ഇദ്രിസ്   സൗത്ത്ആഫിക്കയുടെ 
ബോർഡർപോസ്റ്റിൽ കൂടെ അല്ലാതെ ഒരു   മലയുടെ ചുരം വഴി എന്നെ സൗത്താഫിക്കയിലെ ട്രാൻസക്കായിലുള്ള  ലക്രാഞ്ചെ സെക്കന്ററി സ്കൂളിൽ കൊണ്ടുപോകാൻ  ഒരു പ്ലാൻ ആസുത്രണം ചെയ്തു.

1989 ഡിസംബർ  11 ന്   ഒരു ശനിയാഴ്ച  എന്റെ സുഹൃത്ത് ഇദ്രിസ് അയാളുടെ പ്ലാൻ അനുസരിച്  എന്നെ  ബോർഡർപോസ്റ്റിന്റ ഏതാണ്ട് ഒരു കിലോമീറ്റർ മുൻപായി   അയാളുടെ ട്രക്കിൽ നിന്നും ഇറക്കി.
മറ്റൊരാളോടൊപ്പം ഒരു  വളഞ്ഞ വഴിയേ അതിർത്തി കടത്തി. യാത്രക്കിടയിൽ എനിക്ക് അൽപ്പം ഭയം തോന്നിയെങ്കിലും അതിർത്തിയിൽ കാവൽനിന്നിരുന്ന പട്ടാളക്കാരുടെ ശ്രദ്ധയിൽ പെടാതെ  ഒരുവിധം രക്ഷപ്പെട്ടു.
അപ്പോഴേക്കും അദ്ദേഹംതന്നെ വന്ന് ഞങ്ങളെ കളക്ട് ചെയ്ത്  ലക്രാഞ്ച് സെക്കന്ററിസ്കൂളിൽ മലയാളികളായ അധ്യാപകരുടെ അടുത്ത്ഏ തിക്കുകയും  ചെയ്തു.

1984ൽ മറ്റൊരു സഹസികയാത്രയിലൂടെ സാംമ്പിയായിൽ നിന്നും  അനധികൃതമായി സൗത്ത് ആഫ്രിക്കയിൽ എത്തി ജോലിസമ്പാദിച്ച
ആ മലയാളി കുടുംബം  വളരെ സ്നേഹപൂർവ്വം  എന്നെ സ്വീകരിക്കുകയും സൽക്കരിക്കുകയും എല്ലാ വിവരങ്ങളും അൽപ്പം ഭയത്തോടെയാണെങ്കിലും തുറന്നു പറയുകയും ചെയ്തു. സൗത്താഫ്രിക്കൻ ജനതയെപ്പറ്റിയും അവിടെ ഭാവിയിൽ  ഉണ്ടാകാനിടയുള്ള   രാഷ്ട്രീയ സാമൂഹ്യ മാറ്റാങ്ങളെപ്പറ്റിയും തൊഴിൽ സാധ്യതകളെപ്പറ്റിയും  കാര്യഗ്രഹത്തിൽ കഴിയുന്ന 
 മണ്ടേലയുടെ  ഭാവിയെപ്പറ്റിയുമെല്ലാം ഞങ്ങൾ  സംസാരിക്കുകയും പരസ്പ്പരം മനസ്സിലാക്കുകയും ചെയ്തു.

എതാണ്ട്   രണ്ടുവർഷമായി  കുട്ടികളെ  പഠിപ്പിക്കാൻ പോലും  സൗകര്യമില്ലാതെ കടുത്ത തണുപ്പും  വളരെ പരിമിതമായ ജീവിതസൗകര്യങ്ങളുമായി  ലെസോതോയിൽ ജീവിച്ചിരുന്ന എനിക്ക്  ഈ  സന്ദർശനം  വളരെ  പ്രയോജനകരമായി അനുഭവപ്പെട്ടു.
 
എങ്കിലും  എൻ്റെ  അനധികൃതമായ ഈ  യാത്രയെപ്പറ്റി  അവർ   എന്നെ  കുറ്റപ്പെടുത്താൻ മറന്നില്ല .  അത് ഒരു പരിധിവരെയെങ്കിലും ശരിയായിരുന്നു താനും. കുറച്ചുദിവസങ്ങജൽക്കുമുൻപ്  ഇത്തരം ചില യാത്രക്കാരെ സൗത്ആഫ്രിക്കൻ പട്ടാളക്കാർ വെടിവയ്ക്കുകയും ഗുരുതരമായി  പരുക്കുപറ്റുകയും ചെയ്തത്രേ. ഭാര്യയെയും  രണ്ടു കുട്ടികളെയും തനിയെ ആക്കി ഇത്തരം ഒരു സാഹസത്തിനു ഇറങ്ങിയത് ശരിയായില്ലന്നായിരുന്നു അവരുടെ അഭിപ്രായം.

തിരിച്ചു പോകുമ്പോൾ സത്യത്തിൽ ഞാൻ അൽപ്പം ഭയപ്പെട്ടിരുന്നു. മൊബൈൽ സൗകര്യവും ടെലിഫോൺ കണക്ഷനും ഒന്നും  അന്ന് ഇല്ലാതിരുന്നതുകൊണ്ട്  വീടുമായി  ബന്ധപ്പെടാനും നിവർത്തിയില്ലായിരുന്നുതാനും.
ഏതായാലും ഏതാണ്ട് 2 മണിക്കൂർ കഴിഞ്ഞപ്പോൾ  എന്റെ സുഹൃത്ത്‌ ഒരുലോഡ് ഫാർണിച്ചറുമായി വളരെ വൈകിയ സമയത്തു എന്നെ കളക്ട് ചെയ്തു.

മടക്കയാത്രയുടെ ഇടക്കുവച്ചു സഹായിയോടൊപ്പം എന്നെ നടപ്പാതയിൽ ഇറക്കി വിട്ടശേഷം അയാൾ മുന്നോട്ടുപോയി.  അപ്പോഴേക്കും സമയം  രാത്രിയാവുകയും  എനിക്ക് അൽപ്പം ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ തോന്നുകയും ചെയ്തു.  ഭയപ്പെട്ടതുപോലെ ഇടക്കുവെച്ചു കുറേപേർ വലിയ ശബ്ദം ഉണ്ടാക്കി  വേഗത്തിൽ കുതരി ഓടി  കാട്ടിൽ ഒളിക്കുന്നതും  കാണാൻ  ഇടയായി . അവരിൽ പലരും അനധികൃതമായി  ബോർഡർ ക്രോസ്സ് ചെയ്തു  പെട്രോളും  ലെഹരി മരുന്നുമൊക്കെ കള്ളക്കടത്തു നടത്തുന്നവരായിരുന്നെന്നു പിന്നീട് മനസ്സിലാക്കാൻ സാധിച്ചു . ഏതായാലും  ഞങ്ങളും കാടുപിടിച്ചുകിടന്ന  കൂർത്ത കല്ലുകളും  മുള്ളുകളുമുള്ള  മലം ചെരുവിലൂടെ  ആ രാത്രി  ഓടി  രക്ഷപ്പെട്ടുവെന്നു പറയാം . ഇതിനിടയിൽ മറ്റൊരു സൈഡിൽ നിന്നും സൗത്താഫിക്കൻ പട്ടാളക്കാരുടെ ഗൺ ഷോട്ടുകളുടെ ശബ്ദം കേൾക്കുകയും ചെയ്തു. അവസാനം  ഭയന്നു വിറച്ചാണ് ഞങ്ങൾ രണ്ടുപേരും ലേസോതോയുടെ  സൈഡിൽ ഞങ്ങളെ കത്ത് കിടന്നിരുന്ന സുഹൃത്തിന്റെ ട്രക്കിന്റെ അടുത്ത് എത്തിയത്.

വീട്ടിൽ എത്തുമ്പോൾ സമയം രാത്രി 9 മണി കഴിഞ്ഞിരുന്നു. ഭാര്യയും  കുട്ടികളും  അത്രയും സമയം എന്നെകാണാതെ വലിയ ഉൽക്കണ്ടയിലായിരുന്നു.  ഏതായാലും തിരിച്ചുവന്നപ്പോൾ  ഒരു സാഹസികയാത്ര നടത്തിയ  വലിയ  ഹീറോ ആയി  അവർ  എന്നെ സ്വീകരിച്ചു.

 സത്യത്തിൽ യാത്രക്കിടയിൽ എനിക്കു അനുഭവപ്പെട്ട  ബുദ്ധിമുട്ടുകൾ ഞാൻ മനഃപൂർവം അന്ന് അവരെ അറിയിച്ചില്ല.
സത്യത്തിൽ ഈ യാത്ര തീരുമാനിച്ചതും  നടത്തിയതും എല്ലാം ഞാൻ മാത്രമായിരുന്നല്ലോ ?.  എന്തെകിലും സംഭവിച്ചിരുന്നെങ്കിൽ  ചിലപ്പോൾ  എൻ്റെ സുഹൃത്തുക്കളും എന്തിന്  ഇന്ത്യഗവണ്മെന്റുപോലും എന്റെ യാത്രയേ ന്യായികരിക്കാൻ സാധ്യതയില്ലായിരിക്കും .

ഏതായാലും  എൻ്റെ നുഴഞ്ഞുകയറ്റം  ഒരു നഷ്ടമായില്ല .  ഏതാനം  മാസങ്ങൾക്കുശേഷം  ഞങ്ങൾ  സൗത്ത് ആഫ്രിക്കയിൽ  ലീഗൽ ആയി പ്രവേശിക്കുകയും   ലക്രാഞ്ചേ  സീനിയർ  സെക്കണ്ടറിസ്കൂളിൽ  ത്തന്നെ അധ്യാപകരയിചാർജ് എടുക്കുകയും ചെയ്തു എന്നത്‌  മറ്റൊരു തുടക്കഥ .



(This  was  our  temporary residence  and  toilet (behind )  in Lesotho )


 












2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ആഫ്രിക്കൻ ഓർമക്കുറിപ്പുകൾ .

സൗത്തഫിക്കക്കുള്ളിലെ  ലെസോതോ 



 

വേൾഡ് മാപ്പിൽ  പൂർണമായും   മറ്റൊരു  രാജ്യത്തിനുള്ളിൽ  ചുറ്റപ്പെട്ടുകിടക്കുന്ന    മൂന്നു  രാജ്യങ്ങലുണ്ട്   - വർത്തിക്കാനും സാൻ മറിയയും  ലെസോത്തോയും.   ഇതിൽ വർത്തിക്കാനും  സാൻ മരിയായും   ഇറ്റലിക്കുള്ളിലും  ലെസോത്തോ  സൗത്ത് ആഫ്രിക്കക്കുള്ളിലുമാണ്‌ സ്ഥിതി ചെയ്യ്യുന്നത്   . 

 "മൗണ്ടൻ കിങ്ങിടം " എന്നാണ്  ലേസോത്തോ  അറിയപ്പെടുന്നത്.  ഏതാണ്ട് 20 ലക്ഷത്തോളം മാത്രംജനസംഖ്യയുള്ള ഈ   കൊച്ചു  രാജ്യംമുഴുവൻ സമുദ്രനിരപ്പിൽനിന്നും ഏതാണ് 1000  മീറ്ററിൽഅധികംഉയരത്തിലാണ്സ്ഥിതിചെയ്യുന്നത്,80% 1800 മീറ്ററിൽ അധികം ഉയരത്തിലും.തികച്ചും വിത്യസ്തമായ  ചെടികളും മൃഗങ്ങളും പക്ഷികളും  കൊണ്ട്   സമ്പന്നമാണ്  ഈ  രാജ്യം . ജൂൺ ജൂലൈ മാസങ്ങളിലെ  ശീതകാലത്തു   ലെസോത്തോയിലെ  മഞ്ഞു മൂടിക്കിടക്കുന്ന  തബാന  ന്ടലിന്യനാ ,  മലൂട്ടി മൗണ്ടൻസ്    തുടങ്ങിയ   പർവ്വതനിരകളുടെ (3482 meter above sea level ) മനോഹാരിത ഒരു വേറിട്ട  കാഴ്ച്ചയാണ് .ചീഫ്   മോഷെഷേ    ചക്രവർത്തിതൻ്റെ    സോത്തോ  ട്രൈബിനുവേണ്ടി  1871 ൽ  സ്‌ഥാപിച്ച ബെസോത്തു  ലാൻഡ്  എന്ന രാജ്യമാണ് പിന്നീട് ലെസോത്തോ ആയി മാറിയത് .   ലെസോത്തോയിൽ  പ്രധാനമായും  ജീവിക്കുന്നത്   സോസോത്തോ  എന്ന ഭാഷ  സംസാരിക്കുന്ന  ഈ   ജനതയാണ് .

തികച്ചും  ശാന്തരും സമാധാനപ്രീയരുമായ സോത്തോ ജനത  സൗത്താഫിക്കയോട് ചേരാതെ  ബ്രിട്ടീഷ്  പ്രൊട്ടക്ഷൻ  ട്രീറ്റി  അനുസരിച്ചു  സൗത്ത് ആഫ്രിക്കക്കുള്ളിലിൽ  സ്വതന്ത്രമായ  ഒരു രാജ്യമായി  രൂപം കൊള്ളൂ കയായിരുന്നു  .  ഇപ്പോൾ ഭരണഘടനാ പരമായി  ഭരണത്തലവൻ  രാജാവാണെങ്കിലും  പാർലിമെന്ററി സമ്പ്രദായത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന  പ്രധാനമന്ത്രിയും  മന്ത്രിമാരും  പാർലിമെന്റുമാണ്‌     ഇവിടെ  ഭരണം നടത്തുന്നത് . മസൂരു  എന്ന  സുന്ദര മായ ഒരു ചെറിയ പട്ടണമാണ്  ലെസോത്തോയുടെ  ഭരണകേന്ദ്രവും തലസ്ഥാനവും .

ഈസ്റ്റ്‌  ആഫ്രിക്കയും വെസ്റ്റാഫ്രിക്കയും കഴിഞ്ഞു ഞങ്ങൾ  1988 ലാണ് സതേൻ  ആഫ്രിക്കയിലെ ഈ ലെസോത്തോയിൽ അദ്ധ്യാപകരായി എത്തിയത്.ആ കാലത്തു അഫിക്കയിലെ നൈജീരിയ, കെനിയ, സാമ്പിയ തുടങ്ങിയ  പല രാജ്യങ്ങളിലും അദ്ധ്യാപകരാ യി ജോലിചെയ്തിരുന്ന ധാരാളം മലയാളികൾ ലേസോത്തോ യിലേക്ക്  ചേക്കേറിയിരുന്നു. സാമ്പിയായിൽ  നിന്നും കുറേപേർ  ഇന്ത്യ ഗവണ്മെന്റിന്റെ  വിലക്കുകൾ  നിലനിൽക്കെത്തന്നെ സൗത്ത് അഫിക്കയിലെ "ഹോം ലാണ്ടുകളിൽ "ജോലിക്കായി പ്രവേശിച്ചിരുന്നു.സത്യത്തിൽ എല്ലാവരുടേയും ലക്ഷ്യം സൗത്ത് ആഫ്രിക്കആയിരുന്നു. ഇന്ത്യയുമായി നയതന്ദ്ര ബന്ധമുള്ള ലേസോത്തോ എല്ലാവരും ഒരു ഇടത്താവളമായി ഉപയോഗിക്കുകയായിരുന്നു

വർഷത്തിൽ അധികം സമoയവും ഐസ്  വീണുകിടന്ന്  തണുത്ത കാറ്റ്  അടിച്ചുകൊണ്ടിരുന്നു മലോട്ടി  മൗണ്ടൈൻ റേഞ്ചിനാൽ   ചുറ്റപ്പെട്ട ക്വാച്ചസ്‌  നെഗ്‌  എന്ന  സ്ഥലത്തുള്ള  മഹാവൂല സീനിയർ സെക്കണ്ടറി  സ്കൂളിലാണ്  ഞാൻ  പഠിപ്പിച്ചിരുന്നത് . ഈ സ്കൂൾ ഒരു പ്രോട്ടേസ്റ്റന്റ് ചർച്ചിന്റെ  നിയന്ത്രണത്തിലായിരുന്നു.

അവിടെ അടുത്തുള്ള  ഈഗ്ൾസ് പീക്ക്  സീനിർ സെക്കണ്ടറി സ്‌കൂളിലാണ് ആനിയമ്മ പഠിപ്പിച്ചിരുന്നത്. ആ സ്കൂൾ ഫ്രാൻസിലെ കത്തൊലിക്കാ മിഷനറിമാരുടെ നിയന്ത്രണത്തിൽ നല്ല  നിലയിൽ  പ്രവർത്തിച്ചിരുന്നു.  ഒരു മലയുടെ  മുകളിൽ  വളരെ മനോഹരമായി  നിർമ്മിക്കപ്പെട്ട  ഈ സ്കൂളിൽ ലേസോത്തോ യുടെ പല പ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികൾ  പഠിച്ചിരുന്നു.  സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ ബിഷോപ്പിന്റെ വസ്തിയും  അവരുടെ സെമിനാരിയും ഉണ്ടായിരുന്നു.

പലപ്പോഴും ബിഷോപ്പിനോടൊപ്പം ബാറ്റ്മെന്റൻ കളിക്കാനും സായാഹ്ന സവാരിക്കുപോകാനും അദ്ദേഹം എന്നെ ക്ഷനിച്ചിരുന്നു. അദ്ദേഹം വളരെ ഹ്യൂമറസും ജനകീയനായ ഒരു മനുഷ്യനായിരുന്നു. ഞങ്ങളുടെ കു ട്ടികൾ  അവിടെ ഹെർമിറ്റേജ് പ്രൈമറി സ്കൂളിലാണ് പഠനം ആരംഭിച്ചത്.

 നൈജീരിയയിൽ  സാഹാറാ മരുഭുമിയോട് ചേർന്നുകിടക്കുന്ന  Borno സ്റ്റേറ്റിലെ Gashua  എന്ന സ്ഥലത്തെ കഠിനമായ ചുടിൽനിന്നാണ്  ഞങ്ങൾ  ലെസോത്തോയിലെ  കൊടും തണുപ്പിലേക്ക്  ഇറങ്ങിവന്നത്!! ഇപ്പോൾ  നൈജീരിയയിലെ ആ  പ്രദേശങ്ങളിലാണ്  "ബോക്കോഹറാം "  എന്ന ഭീകര സംഘടന  ആധിപത്യം  സ്ഥാപിച്ചിരിക്കുന്നത് .വളരെ പരിമിതമായ ജീവിതസൗകര്യങ്ങളും പ്രതികൂലമായ കാലാവസ്ഥയും  മൂലം  ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും  സോത്തോകളുടെ  സ്നേഹവും കരുതലും  ഞങ്ങൾക്ക്   നല്ലതുപോലെ അനുഭവിക്കാൻ സാധിച്ചു.   വളരെ വലിയ ആഗ്രഹങ്ങളും  പരിഭവങ്ങളുമൊന്നുമില്ലാതെ  പരസ്പ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്നവരാണ്  ലേസോത്തോയിലെ ജനങ്ങൾ. മറ്റു അഫിക്കൻ വംശരെപ്പോലെ  സംഗീതവും നൃത്തവും  ഇവരുടേയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.   

 സാമ്പത്തികമായി  വളരെ പിന്നോക്കമായിരുന്നതിനാൽ  എല്ലാ കാര്യത്തിനും ഇവർ സൗത്താഫ്രിക്കയെയാണ്  ആശ്രയിച്ചിരുന്നത് .  പുരുഷന്മാർ അധികംപേരും  സൗത്താഫ്രിക്കയിലെ  സ്വർണഖനികളിൽ കഠിനമായി  ജോലിചെയ്‌ത്‌ ജീവിക്കുന്നവരായിരുന്നു.   വളരെ കാലത്തിനുശേഷമാണ് പലരും ജോലിക്കിടയിൽ സ്വന്തം വീട്ടിൽ എത്തിയിരുന്നത്.  അവരുടെ  അധ്വാനമായിരുന്നു ലെസോത്തോയുടെ പ്രധാനപ്പെട്ട  വരുമാനമാർഗം.  അതുകൊണ്ടുതന്നെ  ഒരു ഖനി തെഴിലാളി  അവധിക്കു വരുമ്പോൾ  ഒരു നാടുമുഴുവൻ  അയാളെ സ്വീകരിക്കാൻ എത്തിയിരുന്നു,   പുരുഷന്മാരുടെ  അഭാവം കുടുംബത്തിലും സമൂഹത്തിലും  അവിടത്തെ സ്ത്രീ കളുടെ ജീവിതത്തിലും  വളരെ  പ്രകടമായി കാണപ്പെട്ടിരുന്നുവെന്ന്  പറയേണ്ടതില്ലല്ലോ ?

ക്വാച്ചസ് നെഗ്‌  അയാൽ രാജ്യമായ സൗത്ത് ആഫിക്കയുമായി വളരെ അടുത്തുതന്നെ ആയിരുന്നെങ്കിലും  പലകാരണങ്ങള്കൊണ്ടും അവിടെ പോയി കാണാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും  ഇതിനിടയിൽ പരാജയപ്പെട്ടു. അടിയന്തിരാമായിട്ടുള്ള  മെഡിക്കൽ ചെക്കപ്പിനായി  പോകുന്നതിനു  ഇന്ത്യ അനുവദിച്ചിരുന്നെങ്കിലും ഇമിഗ്രേഷൻ ബോർഡർ  ട്രാൻസ്‍കൈ എന്ന ഹോംലാൻഡിൻെ നിയന്ത്രണത്തിലായിരുന്നതിനാൽ അതിനും സാധിച്ചില്ല . സൗത്ത് ആഫ്രിക്കയും അവരുടെ ഹോം ലാൻഡുകളുമായി   ആ കാലത്തു ഇന്ത്യക്കു നയതന്ത്ര ബന്ധങ്ങൾ ഉണ്ടായിരുന്നില്ല . അപ്പാർതീഡ്  കാലത്തു  ആഫ്രികാൻ വംശർക്കായി  മാറ്റിവച്ചിരുന്നു കുറെ  മോശമായ  പ്രദേശങ്ങളായിരുന്നു "ബ്ലാക്ക്ഹോം ലാൻഡ്‌സ് " എന്ന് അറിയപ്പെട്ടിരിന്നതു.

നെൽസൺ    മണ്ടേലയുടെ നേതൃത്വത്തിൽ അന്ന് സൗത്ത് ആഫ്രിക്കയിൽ  ശക്തമായ ജനകീയ  സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു  കാലമായിരുന്നു.കാരാഗൃഹത്തിൽ  നിന്ന്  നെൽസൺ മണ്ടേലയെയും മറ്റു രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുന്നതിനും എല്ലാവർക്കും വോട്ടവകാശവും തുല്യമായ പരിഗണയും സ്വാതന്ദ്ര്യവും ലഭിക്കുന്നതിനുമുള്ള ചർച്ചകളും  ഇതിനകം  ആരംഭിച്ചിരിക്കുന്ന   എന്ന ശുഭ    വാർത്ത ഇതിനിടയിൽ പ്രചരിച്ചിരുന്നു എന്നത്   പ്രതീക്ഷകൾ  നൽകുന്നതായിരുന്നു.

മണ്ടേലയുടെ  മോചനത്തിനായി ആഫ്രിക്കൻ ജനതയോടൊപ്പം   ഞങ്ങളും  കാത്തിരുന്നു .മണ്ടെയുടെ മോചനംത്തോടെ സൗത്താഫിക്കയുടെ വാതിലുകൾ  തുറക്കുമെന്ന പ്രതീക്ഷയോടെ!!



 








 




  

.



2022, മാർച്ച് 17, വ്യാഴാഴ്‌ച

 നമ്മുടെ കോളേജ്‌ രാഷ്ട്രിയവും  ചില  ഓർമ്മ കുറിപ്പുകളും  പുതിയ വെല്ലുവിളികളും  .

ജാതിയും മതവും പ്രദേശികവാദവും നമ്മുടെ  ജനാധിപത്യ  സംവിധാനത്തിലും  
 സമൂഹത്തിലും വളരെ  ശക്തമായി  കടന്നുവരുകയും നമ്മുടെ ജനങ്ങളെ തമ്മിൽ അടിപ്പിക്കുകയും വിഭജിക്കുകയും  ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്തു മലയാള മനോരമയുടെ ഒരു പ്രധാന വാർത്തയായി  എം  ജി  യൂണിവേഴ്സിറ്റിയിൽ  നിന്നു  റിപ്പോർട്ട്‌ ചെയ്ത ഈ   വിദ്യാർത്ഥി യൂണിയൻ   തിരഞ്ഞെടുപ്പു ഫലം  വളരെ ശ്രദ്ധേയമായി തോന്നി . 

"സ്വാതന്ത്ര്യം  ജനാധിപത്യം സോഷ്യലിസം"  തുടങ്ങിയ  മുദ്രാവാക്യങ്ങളിലൂടെ  മതേതരമായ  നിലപാടുകൾ  ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാങ്ങൾക്ക്  പിന്നിൽ   യൂവജനങ്ങൾ അണിനിരക്കുന്നതു   തീർച്ചയായും ഇന്നും   നമ്മുടെ നാടിന്    ഒരു  ശുഭപ്രതീക്ഷയാണ് . 

1957 ൽ   ആലപ്പുഴയിൽ " ഒരണ സമര"ത്തിലൂടെ  ജന്മം കൊള്ളുകയും പിന്നീട്  "വിമോചന സമരത്തിലൂടെ"  ശക്തിപ്രാപിക്കുകയും   ചെയ്ത   കെ എസ്  യു   എന്ന  വിദ്യർത്ഥിസംഘടന  കേരളത്തിലേ  കോളേജ് ക്യാമ്പസുകൾ  പൂർണ്ണമായും  കയ്യടക്കിയിരുന്ന  1970 ലാണ്  എസ് എഫ്  ഐ   ജന്മമെടുത്തത് . കേരളത്തിലെ പ്രമുഖനേതാക്കളായ  എ കെ ആന്റണി ഉമ്മൻ ചാണ്ടി തുടങ്ങി നിരവധി പേർ കെ.ഏസ്. യു.വിലൂടെy ജനിക്കുകയും വളരുകയും ചെയ്തവരാണ്.


1970 ൽ  കേരളത്തിൽ  വളരെ  ചുരുക്കം  കോളേജുകളിൽ മാത്രമാണ്  കോളേജ് തിരഞ്ഞെടുപ്പിലൂടെ    എസ്  എഫ് ഐ  ക്ക്  അന്ന്  ആ സംഘടനയുടെ    സാന്നിധ്യം തെളിയിക്കാൻ സാധിച്ചത്.  അതിൽ  ഒന്നായിരുന്നു    അന്ന് ഞാൻ പഠിച്ചിരുന്ന  ഉഴവൂർ സെൻറ് സ്റ്റീഫൻസ്‌ കോളേജ് .  വിമൻസ് ക്ലബ് സെക്രട്ടറി , കോളേജ് യൂണിയൻ   സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർ  എന്നീ പോസ്റ്റുകളിൽ  വലിയഭൂരിപക്ഷത്തോടെ  കെ എസ്  യൂ  വിനെ  പരാജയപ്പെടുത്താൻ    അന്ന്  എസ് എഫ് ഐ  ക്കു  അവിടെ സാധിച്ചു .

കോളേജ്  യൂണിയൻ   സെക്രട്ടറി  എന്ന  പോസ്റ്റിൽ   എസ്. എഫ്. ഐ. ക്കുവേണ്ടി  മത്സരിക്കാനും  ഏറ്റവും  കൂടുതൽ വോട്ട്   വാങ്ങി ജയിക്കാനും  എനിക്ക്  കോളേജിൽ  അവസരം  കിട്ടിയത്  നന്ദിയോടെ ഈ അവസരത്തിൽ  സ്മരിക്കുന്നു .കോട്ടയം ജില്ലയിൽ  അന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നു . 42 വർഷങ്ങൾക്കു ശേഷം  ഉഴവൂർ കോളേജിനോപ്പം  കോട്ടയം ജില്ലയിൽ 39 ൽ 38 കോളേജിലും ഇപ്പോൾ  എസ് എഫ്  ഐ  വിജയിച്ചു വെന്ന  വാർത്ത   വായിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല . മാത്രമല്ല ഇപ്പോൾ ഏതാണ്ട്  45 ലക്ഷത്തോളം  വിദ്യർഥികളുടെ  മെമ്പർഷിപ്പോടെ  അത്  ഇന്ത്യയിലേ  ഏറ്റവും വലിയ  വിദ്യർഥി സംഘടനയായി  മാറുകയും ചെയ്തിരിക്കുന്നുവത്രേ !

നയപരമായ  പാളിച്ചകളും  നേതൃത്വത്തിൻ്റെ  പിടിപ്പുകേടും മൂലം  കെ എസ് യൂ  പിന്നീട്   പിൻതള്ളപ്പെടുകയായിരുന്നു എന്നു തോന്നുന്നു . സ്വതന്ത്ര ചിന്തയും അന്വേഷണ മനോഭാവവും  വിപ്ലവബോധവുമുള്ള നമ്മുടെ  വിദ്യാർത്ഥി സമൂഹം  എപ്പോഴും  മാറ്റങ്ങളുടെ  പാതയിലാണ് . തീർച്ചയായും  അവർ  നമ്മുടെ നാടിൻ്റെ  പ്രതീക്ഷയാണ് .

  ഒറ്റപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ പോലും പല കോളേജ് ക്യാമ്പസുകളിലും ഇടക്കെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘടനങ്ങളും  അക്രമങ്ങളും തീർത്തും അപലപനീയമാണ്. അത്  നമ്മുടെ ക്യാമ്പസുകളിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതു മാണ്  എന്നു പറയാതിരിക്കാൻ നിവർത്തിയില്ല. ഇത്തരം പ്രവണതകളെയും  അതിനു ശ്രമിക്കുന്ന പ്രസ്ഥാനകളെയും  വിദ്യാർഥികൾ കോളേജുകളിൽ നിന്നും തള്ളിക്കളയുമെന്നതിൽ സംശയമില്ല.

 കോളേജ് ക്യാമ്പസുകളിൽ  പഠിക്കുമ്പോൾ  വിപ്ലവകരമായി ചിന്തിക്കുന്ന  നമ്മുടെ യുവജനങ്ങൾ  അധികവും എന്തുകൊണ്ടാണ്   അവരുടെ  വീടുകളിലേക്കും  ഭാവി ജീവിതത്തിലേക്കും കടക്കുന്നതോടെ   പ്രതീക്ഷകൾ  ഇല്ലാത്തവരായി  മാറുന്നു വെന്നത്  ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു .പലരും  ഒരു ജോലിക്കായി വര്ഷങ്ങളോളം  കാത്തിരിക്കേണ്ടിവരുന്നു .      
പണവും സ്വാധിനവും  ഇല്ലാത്തതുകൊണ്ടു   പലരും    ക്രമേണ  നിരാശരും അസ്വസ്ഥരും  ആകുകയും    വീടിനും നാടിനും  ഒരു  ഭാരമായി മാറുകയും ചെയ്യുന്നുവെന്ന  യാഥാര്ഥ്യം  ഇവിടെ  വളരെ  പ്രസക്തമാണ്  . സമൂഹത്തിൽ   നിലനിൽക്കുന്ന മതപരവും സാമൂഹികവും സാമ്പത്തികവുമായ  വൈരുധ്യങ്ങൾ  ഇവരിലും  ക്രമേണ    നിരാശയും  അസ്വസ്ഥതയും     വിഭാഗീകതയും ഉണ്ടാവാൻ കാരണമാകുന്നു .

ലോകത്തിലെ ഏതെങ്കിലും രാജ്യത്ത്  ഏന്തെങ്കിലും ജോലിചെയ്ത് ജീവിക്കാനായി  ഇവരിൽ പലരും   ഇന്ന്   നാടുവിടുകയാണ്  . സ്റ്റുഡൻറ് വിസയിൽ നമ്മുടെ  ഏറ്റവും സമൃദ്ധരായ യുവജനങ്ങൾ പോലും  ഇ പ്പോൾ വിദേശ രാജ്യങ്ങളിക്ക്  ചേക്കേറിക്കൊണ്ടിരിക്കുകയും  അവിടെ സ്ഥിരതാമസമാക്കുകയും  ചെയ്യുകയാണല്ലോ ?  ഒരു  ചെറിയ രാജ്യമായ  ഉക്രയ്‌നിൽ നിന്നുതന്നെ  20000  ത്തോളം  വിദ്യർഥികൾക്കു യുദ്ധത്തിനിടയിൽ  വിദ്യാഭ്യാസം തന്നെ പൂർത്തിയാക്കാനാവാതെ നാട്ടിൽ  തിരിച്ചു വരേണ്ടിവന്നുഎന്നകാര്യം  ഇവിടെ  ഓർക്കേണ്ടതാണ് .

നിർഭാഗ്യവശാൽ നമ്മുടെ   സമൃദ്ധരായ   യുവജനങ്ങളുടെ  കർമശേഷിയും  സേവനവും  ഇന്ന്  ഏറ്റവും അധികവും പ്രയോജനപ്പെടുത്തുന്നത്  U S A ,U  K ,Canada ,Australia , Newzeland തുടങ്ങിയ    വികസിത  രാജ്യങ്ങളിലാണ് .  ധാരാളം  തൊഴിൽ അവസരങ്ങളും ഉയർന്ന വേതനവും  മെച്ചപ്പെട്ട  ജീവിതസൗകര്യങ്ങളും  അവിടെ  കുടുംബമായി സ്ഥിരമായി ജീവിക്കാനുള്ള  അവസരങ്ങളും ലെഭിക്കുന്നതുകൊണ്ടാണ്  ഇവരെല്ലാം  ഈ  രാജ്യങ്ങളിക്ക്  പോകുന്നത് .  ഇത്തരം  അവസരങ്ങൾ    നമ്മുടെ   രാജ്യത്തും നിലവിൽ  വരേണ്ടതുണ്ട് . 

 U N D P ( യുണൈറ്റഡ്‌  നേഷൻസ് ഡെവലപ്മെൻറ്  പ്രോഗ്രാം )  യുടെ  നിഗമനത്തിൽ  ഇന്ത്യക്ക്   വർഷം  തോറും  അമേരിക്കയിലേക്കുകുടിയേറുന്ന   IT  വിദക്തരുടെ  പേരിലുള്ള  രാജ്യത്തിൻ്റെ  നഷ്ടം  2  ബില്യൺ ഡോളറും ( ഏകദേശം 15000   കോടി  രൂപാ )  വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന    വിദ്യർഥികളുടെ  ചിലവ്  10 ബില്യൺ  ഡോളറും ( ഏതാണ്ട്  75000  കോടി രൂപാ ) വരുമത്രെ !
ഈ  മസ്കിഷ  ചോർച്ച ( brain drain )  ഇല്ലാതാക്കാൻ  കഴിഞ്ഞാൽ മാത്രമേ  ഇന്ത്യയിൽ  ഒരു  സുസ്ഥിരമായ  വളർച്ച  ഉണ്ടാകുകയുള്ളൂ .  

 അതുകൊണ്ടു തന്നെ  കുട്ടികളുടെ സ്വതത്ര ചിന്തയും  സാമൂഹ്യ ബോധവും   ആല്മവിശ്വാസവും നിലനിർത്താനും അത് നമ്മുടെ നാടിന്റെ  പുരോഗതിക്കു  പ്രയോജനപ്പെടാനും 
കോളേജ് കാമ്പസുകളിൽ  നിന്നും പുറത്തുവരുന്ന  കുട്ടികൾക്ക്  മെച്ചപ്പെട്ട ജോലിയും വേതനവും ജീവിത സൗകര്യങ്ങളും  ഒരുക്കുന്നതിൽ  നമ്മളുടെ ഗവണ്മെന്റുകൾ  കൂടുതൽ  ശ്രദ്ധ ചെലുത്തുകയാണ്   ഇപ്പോൾ  ചെയ്യേണ്ടത് .