നമ്മുടെ കോളേജ് രാഷ്ട്രിയവും ചില ഓർമ്മ കുറിപ്പുകളും പുതിയ വെല്ലുവിളികളും .
ജാതിയും മതവും പ്രദേശികവാദവും നമ്മുടെ ജനാധിപത്യ സംവിധാനത്തിലും സമൂഹത്തിലും വളരെ ശക്തമായി കടന്നുവരുകയും നമ്മുടെ ജനങ്ങളെ തമ്മിൽ അടിപ്പിക്കുകയും വിഭജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്തു മലയാള മനോരമയുടെ ഒരു പ്രധാന വാർത്തയായി എം ജി യൂണിവേഴ്സിറ്റിയിൽ നിന്നു റിപ്പോർട്ട് ചെയ്ത ഈ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പു ഫലം വളരെ ശ്രദ്ധേയമായി തോന്നി .
"സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം" തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ മതേതരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാങ്ങൾക്ക് പിന്നിൽ യൂവജനങ്ങൾ അണിനിരക്കുന്നതു തീർച്ചയായും ഇന്നും നമ്മുടെ നാടിന് ഒരു ശുഭപ്രതീക്ഷയാണ് .
1957 ൽ ആലപ്പുഴയിൽ " ഒരണ സമര"ത്തിലൂടെ ജന്മം കൊള്ളുകയും പിന്നീട് "വിമോചന സമരത്തിലൂടെ" ശക്തിപ്രാപിക്കുകയും ചെയ്ത കെ എസ് യു എന്ന വിദ്യർത്ഥിസംഘടന കേരളത്തിലേ കോളേജ് ക്യാമ്പസുകൾ പൂർണ്ണമായും കയ്യടക്കിയിരുന്ന 1970 ലാണ് എസ് എഫ് ഐ ജന്മമെടുത്തത് . കേരളത്തിലെ പ്രമുഖനേതാക്കളായ എ കെ ആന്റണി ഉമ്മൻ ചാണ്ടി തുടങ്ങി നിരവധി പേർ കെ.ഏസ്. യു.വിലൂടെy ജനിക്കുകയും വളരുകയും ചെയ്തവരാണ്.
1970 ൽ കേരളത്തിൽ വളരെ ചുരുക്കം കോളേജുകളിൽ മാത്രമാണ് കോളേജ് തിരഞ്ഞെടുപ്പിലൂടെ എസ് എഫ് ഐ ക്ക് അന്ന് ആ സംഘടനയുടെ സാന്നിധ്യം തെളിയിക്കാൻ സാധിച്ചത്. അതിൽ ഒന്നായിരുന്നു അന്ന് ഞാൻ പഠിച്ചിരുന്ന ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് . വിമൻസ് ക്ലബ് സെക്രട്ടറി , കോളേജ് യൂണിയൻ സെക്രട്ടറി, യൂണിവേഴ്‌സിറ്റി യൂനിയൻ കൗൺസിലർ എന്നീ പോസ്റ്റുകളിൽ വലിയഭൂരിപക്ഷത്തോടെ കെ എസ് യൂ വിനെ പരാജയപ്പെടുത്താൻ അന്ന് എസ് എഫ് ഐ ക്കു അവിടെ സാധിച്ചു .
കോളേജ് യൂണിയൻ സെക്രട്ടറി എന്ന പോസ്റ്റിൽ എസ്. എഫ്. ഐ. ക്കുവേണ്ടി മത്സരിക്കാനും ഏറ്റവും കൂടുതൽ വോട്ട് വാങ്ങി ജയിക്കാനും എനിക്ക് കോളേജിൽ അവസരം കിട്ടിയത് നന്ദിയോടെ ഈ അവസരത്തിൽ സ്മരിക്കുന്നു .കോട്ടയം ജില്ലയിൽ അന്ന് അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നു . 42 വർഷങ്ങൾക്കു ശേഷം ഉഴവൂർ കോളേജിനോപ്പം കോട്ടയം ജില്ലയിൽ 39 ൽ 38 കോളേജിലും ഇപ്പോൾ എസ് എഫ് ഐ വിജയിച്ചു വെന്ന വാർത്ത വായിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല . മാത്രമല്ല ഇപ്പോൾ ഏതാണ്ട് 45 ലക്ഷത്തോളം വിദ്യർഥികളുടെ മെമ്പർഷിപ്പോടെ അത് ഇന്ത്യയിലേ ഏറ്റവും വലിയ വിദ്യർഥി സംഘടനയായി മാറുകയും ചെയ്തിരിക്കുന്നുവത്രേ !
നയപരമായ പാളിച്ചകളും നേതൃത്വത്തിൻ്റെ പിടിപ്പുകേടും മൂലം കെ എസ് യൂ പിന്നീട് പിൻതള്ളപ്പെടുകയായിരുന്നു എന്നു തോന്നുന്നു . സ്വതന്ത്ര ചിന്തയും അന്വേഷണ മനോഭാവവും വിപ്ലവബോധവുമുള്ള നമ്മുടെ വിദ്യാർത്ഥി സമൂഹം എപ്പോഴും മാറ്റങ്ങളുടെ പാതയിലാണ് . തീർച്ചയായും അവർ നമ്മുടെ നാടിൻ്റെ പ്രതീക്ഷയാണ് .
ഒറ്റപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ പോലും പല കോളേജ് ക്യാമ്പസുകളിലും ഇടക്കെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘടനങ്ങളും അക്രമങ്ങളും തീർത്തും അപലപനീയമാണ്. അത് നമ്മുടെ ക്യാമ്പസുകളിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതു മാണ് എന്നു പറയാതിരിക്കാൻ നിവർത്തിയില്ല. ഇത്തരം പ്രവണതകളെയും അതിനു ശ്രമിക്കുന്ന പ്രസ്ഥാനകളെയും വിദ്യാർഥികൾ കോളേജുകളിൽ നിന്നും തള്ളിക്കളയുമെന്നതിൽ സംശയമില്ല.
കോളേജ് ക്യാമ്പസുകളിൽ പഠിക്കുമ്പോൾ വിപ്ലവകരമായി ചിന്തിക്കുന്ന നമ്മുടെ യുവജനങ്ങൾ അധികവും എന്തുകൊണ്ടാണ് അവരുടെ വീടുകളിലേക്കും ഭാവി ജീവിതത്തിലേക്കും കടക്കുന്നതോടെ പ്രതീക്ഷകൾ ഇല്ലാത്തവരായി മാറുന്നു വെന്നത് ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു .പലരും ഒരു ജോലിക്കായി വര്ഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു .
പണവും സ്വാധിനവും ഇല്ലാത്തതുകൊണ്ടു പലരും ക്രമേണ നിരാശരും അസ്വസ്ഥരും ആകുകയും വീടിനും നാടിനും ഒരു ഭാരമായി മാറുകയും ചെയ്യുന്നുവെന്ന യാഥാര്ഥ്യം ഇവിടെ വളരെ പ്രസക്തമാണ് . സമൂഹത്തിൽ നിലനിൽക്കുന്ന മതപരവും സാമൂഹികവും സാമ്പത്തികവുമായ വൈരുധ്യങ്ങൾ ഇവരിലും ക്രമേണ നിരാശയും അസ്വസ്ഥതയും വിഭാഗീകതയും ഉണ്ടാവാൻ കാരണമാകുന്നു .
ലോകത്തിലെ ഏതെങ്കിലും രാജ്യത്ത് ഏന്തെങ്കിലും ജോലിചെയ്ത് ജീവിക്കാനായി ഇവരിൽ പലരും ഇന്ന് നാടുവിടുകയാണ് . സ്റ്റുഡൻറ് വിസയിൽ നമ്മുടെ ഏറ്റവും സമൃദ്ധരായ യുവജനങ്ങൾ പോലും ഇ പ്പോൾ വിദേശ രാജ്യങ്ങളിക്ക് ചേക്കേറിക്കൊണ്ടിരിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുകയാണല്ലോ ? ഒരു ചെറിയ രാജ്യമായ ഉക്രയ്‌നിൽ നിന്നുതന്നെ 20000 ത്തോളം വിദ്യർഥികൾക്കു യുദ്ധത്തിനിടയിൽ വിദ്യാഭ്യാസം തന്നെ പൂർത്തിയാക്കാനാവാതെ നാട്ടിൽ തിരിച്ചു വരേണ്ടിവന്നുഎന്നകാര്യം ഇവിടെ ഓർക്കേണ്ടതാണ് .
നിർഭാഗ്യവശാൽ നമ്മുടെ സമൃദ്ധരായ യുവജനങ്ങളുടെ കർമശേഷിയും സേവനവും ഇന്ന് ഏറ്റവും അധികവും പ്രയോജനപ്പെടുത്തുന്നത് U S A ,U K ,Canada ,Australia , Newzeland തുടങ്ങിയ വികസിത രാജ്യങ്ങളിലാണ് . ധാരാളം തൊഴിൽ അവസരങ്ങളും ഉയർന്ന വേതനവും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും അവിടെ കുടുംബമായി സ്ഥിരമായി ജീവിക്കാനുള്ള അവസരങ്ങളും ലെഭിക്കുന്നതുകൊണ്ടാണ് ഇവരെല്ലാം ഈ രാജ്യങ്ങളിക്ക് പോകുന്നത് . ഇത്തരം അവസരങ്ങൾ നമ്മുടെ രാജ്യത്തും നിലവിൽ വരേണ്ടതുണ്ട് .
U N D P ( യുണൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം ) യുടെ നിഗമനത്തിൽ ഇന്ത്യക്ക് വർഷം തോറും അമേരിക്കയിലേക്കുകുടിയേറുന്ന IT വിദക്തരുടെ പേരിലുള്ള രാജ്യത്തിൻ്റെ നഷ്ടം 2 ബില്യൺ ഡോളറും ( ഏകദേശം 15000 കോടി രൂപാ ) വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യർഥികളുടെ ചിലവ് 10 ബില്യൺ ഡോളറും ( ഏതാണ്ട് 75000 കോടി രൂപാ ) വരുമത്രെ !
ഈ മസ്കിഷ ചോർച്ച ( brain drain ) ഇല്ലാതാക്കാൻ കഴിഞ്ഞാൽ മാത്രമേ ഇന്ത്യയിൽ ഒരു സുസ്ഥിരമായ വളർച്ച ഉണ്ടാകുകയുള്ളൂ .
അതുകൊണ്ടു തന്നെ കുട്ടികളുടെ സ്വതത്ര ചിന്തയും സാമൂഹ്യ ബോധവും ആല്മവിശ്വാസവും നിലനിർത്താനും അത് നമ്മുടെ നാടിന്റെ പുരോഗതിക്കു പ്രയോജനപ്പെടാനും
കോളേജ് കാമ്പസുകളിൽ നിന്നും പുറത്തുവരുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട ജോലിയും വേതനവും ജീവിത സൗകര്യങ്ങളും ഒരുക്കുന്നതിൽ നമ്മളുടെ ഗവണ്മെന്റുകൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ