കെ റെയിൽ പ്രോജക്റ്റും കേരളത്തിൻ്റെ കടക്കെണിയും (ii)
വികസനത്തിൻറെ പുതിയ പാഠങ്ങൾ .
ലോകത്ത് ഇതുവരെ ഏതാണ്ട് 26 കോടിയോളം ജനങ്ങളെ രോഗികളാക്കുകയും 50ലക്ഷത്തോളം പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത കോവിഡ് മഹാമാരി ഇപ്പോഴും ഒരു വെല്ലുവിളിപോലെ നമ്മുടെ ഇടയിൽ നിലനിൽക്കുകയാണല്ലോ? ശാസ്ത്രലോകത്തിന്റയും ആരോഗ്യപ്രവർത്തകരുടേയും ജനങ്ങളുടെ സഹകരണത്തോടെയുള്ള സർക്കാർ സംവിധാങ്ങളുടെയും കൂട്ടായ പ്രവർത്തന ങ്ങ്ളിലൂടേ ഒരു പരിധിവരെ ഈ മഹാമാരിയെ നേരിടാൻ നമുക്ക് സാധിക്കുന്നുണ്ടനുള്ളത് തീർച്ചയായും ആശ്വാസകരമാണ്.
ഈ മഹാമാരികാലത്തു ജോലി നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടിയവരും ഇവിടെ തൊഴിലൊന്നും കിട്ടാനില്ലാതെ ചുറ്റികറങ്ങിനടന്നിരുന്നവരുമായ നിരവധി അഭ്യസ്ഥവിദ്യരുമായ ചെറുപ്പക്കാരും ഇപ്പോൾ വ്യാപകമായി വികസിതരാജ്യങ്ങളിലെക്ക് ചേക്കേറികൊണ്ടിരിക്കുകയാണല്ലോ?
ഏതെങ്കിലും യൂണിവേഴ്സിറ്റിൽ സ്റ്റുഡന്റസ് ആയി പോകുന്നവരാണ്അവരിൽ അധികംപേരും . പഠിക്കുന്ന കാലത്തും പഠനശേഷവും അവിടെ ജോലിചെയ്ത് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പെടുക്കാൻ കഴിയുമെന്നു അവർ കരുതുന്നു. അത്തരം തീരുമാനങ്ങൾ എടുത്തു നാടുവിട്ട അവരുടെ പല സുഹൃത്തുക്കളും അവിടെ കുടുംബമായി ജോലിയൊക്കെ ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നതായി അവർ മനസ്സിലാക്കിയിട്ടുണ്ട്.
മികച്ച ആരോഗ്യ സംവിധാനങ്ങ
ളും സമൂഹ്യ സംരക്ഷണവും ഉള്ള പല വികസിത രാജ്യങ്ങളും മറ്റു അവികസിത രാജ്യങ്ങളിലെപ്പോലെതന്നെ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽത്തന്നെയാണ്. ഈ മഹാമാരി എല്ലാവരുടേയും ബഡ്ജന്റ് താറുമാറാക്കി. സമ്പന്നമെന്നു നാമെല്ലാം അറിയപ്പെടുന്ന ഈ രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ ദേശിയവരുമാനത്തെക്കാൾ( GDP) വളരെ അധികം പണം കടമായി വാങ്ങിയാണ് അവരുടെ പ്രൊജക്ടുകൾ പലതും നടപ്പിലാക്കുന്നതെന്നത് , പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ആരോഗ്യം വിദ്യാഭ്യാസം നാടിന്റെ വികസനം തുടങ്ങിയ വിവിധമേഖലകളിൽ അവർ അവരുടെ പ്രവർത്തങ്ങൾ മാറ്റമില്ലാതെ തുടരുന്നുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കേണ്ടതും നവികരിക്കേണ്ടതും ഏതു രാജ്യത്തിന്റയും വികസനത്തിനും വ്യവസായിക വളർച്ചക്കും അത്യന്താവശ്യമാണല്ലോ. വ്യവസായങ്ങൾ വികസിക്കുന്നതിലൂടെയാണ് ഈ രാജ്യങ്ങളിൽ ചെറുപ്പക്കാരായ ആളുകൾക്ക് കൂടുതൽ തെഴിൽ അവസരങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം നേടാൻ സാധിക്കുന്നതും .സ്വഭാവികമായും തെഴിലും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യസുരക്ഷയും ഉള്ള ഒരു സമൂഹത്തിലാണല്ലോ ഒരു ജനതയ്ക്ക് ആത്മാഭിമാനത്തോടയും സന്തോഷത്തോടയും ജീവിക്കാൻ കഴിയുക.
അത്തരം ഒരു സമൂഹത്തിൽ ടൂറിസം ഒരു പ്രധാന വരുമാനമാർഗമാവുകയും കായിക എന്റെർറ്റൈൻട്മെന്റ് സൗകര്യങ്ങൾ വർധിക്കുകയുംചെയ്യും .
രാജ്യത്തിലെ സാമ്പത്തിക മേഖല വളരുമ്പോൾ സർക്കാരിൻറെ വരുമാനം വർധിക്കുകയും കടമായി വാങ്ങിയ പണം ബുദ്ധിമുട്ടില്ലാതെ അടച്ചു തീർക്കാൻ കഴിയുകയും ചെയ്യും .
സത്യത്തിൽ ഇതാണ് ലോകത്തിൽ എല്ലാ വികസിത രാജ്യങ്ങളിലും നടക്കുന്നതും.
ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ കടക്കാരിൽ ഒന്ന് . അത് ഇപ്പോൾ 19,23 trillian US ഡോളർ ആണ് കടം വാങ്ങിയിരിക്കുന്നത് . ഇതു USA യുടെ GDP യുടെ 106% വരും
മറ്റൊരു സാമ്പത്തിക ശക്തിയായ ജപ്പാന്റെ വിദേശകടം 9,087 trillian USD. അത് അവരുടെ GDP യുടെ 237,54% ആണത്രേ!
ഇന്ത്യയുടെ GDP യുടെ 69,04% ആണ് നമ്മുടെ വിദേശകടം GDP യുടെ 6,88% മാത്രം കടമുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ ഏറ്റവും കുറച്ചുവിദേശകടം ഉള്ളതും അവികസിതവുമായ ഒരു രാജ്യം( ഒരു പക്ഷേ അവർക്ക് കടം ആരും കൊടുക്കാത്തതുകൊണ്ടുമാവാം ).
K Rail പദ്ധതിക്കു വേണ്ടി ഇപ്പോൾ ശ്രമിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ വിദേശകടം ഇവിടുത്തെ GDP യുടെ 35% മാത്രമാണെന്നത് തീർച്ചയായും നമുക്ക് ആശാസകരമാണ്.
മാറുന്ന ലോകത്തിനൊപ്പം വികസിതരാജ്യങ്ങളെപ്പോലെ മുന്നേറാൻ നമ്മുടെ പുതിയ തലമുറക്ക് കെ റെയിൽ പദ്ധധി തീർച്ചയായും ഉപകാരപ്പെടുമെന്ന് കരുതുന്നതിൽ തെറ്റില്ല.എല്ലാ രംഗത്തും നമുക്ക് കൂടുതൽ വ്യവസായങ്ങളും നിക്ഷേപങ്ങളും തൊഴിൽ അവസരങ്ങളും ഉണ്ടാവുമെന്നതിൽ സംശയമില്ല .അതിനു പുറമെ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന നമ്മുടെ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സ്വന്തം മണ്ണിലേക്ക് തിരിച്ചു വിളിക്കാനും നാടിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താനും സാധിച്ചേക്കാം.
കോർപറേറ്റുകളുടേയും കമ്പ്യൂട്ടറിന്റയും ഇന്റർനെറ്റിന്റയും മറ്റ് വിവിധ സാങ്കേതിക വിദ്യകളുടയും എല്ലാം വളർച്ചയുടെ ഈ കാലത്തു ലോകത്താകെമാനം വന്നുകൊണ്ടിരിക്കുന്ന മാറ്റാങ്ങൾ നമുക്കും കണ്ടില്ലന്നു നടിക്കാൻ സാധ്യമല്ല . ഒറ്റപ്പെട്ട തുരുത്തുകളായി ഒരു രാജ്യത്തിനും ഇന്ന് നിലനിൽക്കാൻ നിവർത്തിയില്ല.ഏങ്കിലും ഗാന്ധിജിയുടെ പല ആശങ്ങളും ഇന്ത്യക്ക് ഇന്നും പ്രസക്തവും പ്രചോതനകരവുമാണ് . കാലോചിതമായ മാറ്റങ്ങളിലൂടെ അത് ഇന്ത്യയിൽ നടപ്പിലാക്കേണ്ടതുതന്നെയുമാണ്. ചൈന ക്രമേണ അവരുടെ കൺഫ്യൂഷ്യനി സത്തിൽ നിന്നും മാവോയിസത്തിലേക്കും മാവോയിസത്തിൽ നിന്നും ഡെങ് സിയാവോ പെൻഗി ന്റ്റെ ലിബറലൈസേഷൻ നയത്തിലേക്കും മാറിയതുപോലെ. .'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ