ഒരു നുഴഞ്ഞു കയറ്റത്തിന്റ്റെ കഥ
(Darkin`s burg Moutain range behind the Mahaula High School Quacha`s Nek in Lesotho .)
മലയാളികൾ പത്തേമാരി കയറി അറബിക്കടലിലൂടെ ഗൾഫ് രാജ്യങ്ങളിലേക്കും ശ്രീലങ്കക്കാരും വിയറ്റ്നാംകാരും ബോട്ടുകളിൽ കയറി ഓസ്‌ട്രേലിയയിലേക്കും ലാറ്റിൻ അമെരിക്കക്കാർ മെക്സിക്കോ വഴി U S A യിലേക്കും ബംഗ്ലാദേശികൾ അതിർത്തി കടന്ന് ഇന്ത്യയിലേക്കും ആഫ്രിക്കൻ അഭയാർഥികൾ മെഡിറ്ററേനിയൻ സമുദ്രം നീന്തിക്കടന്ന് യൂറോപ്പിലേക്കും എല്ലാം അനധികൃതമായി നുഴഞ്ഞു കയറുന്ന വാർത്തകൾ നമുക്ക് അറിവുള്ളതാണല്ലോ ? ലോകചരിത്രം തന്നെ ഓരോകാലത്തും മനുഷ്യർ ഒറ്റക്കും കൂട്ടായും അനധികൃതമായും അധികൃതവുമായും നടത്തിയ രാജ്യങ്ങളുടെ അതിർത്തികൾ കടന്നുള്ള കുടിയേറ്റങ്ങളുടെകൂടി യാണല്ലോ?
ഏതാണ്ട് 33 വർഷങ്ങൾക്കിമുൻപ്അനധികൃതമായി എനിക്കും ലെസോത്തോയിൽ നിന്നും സൗത്താഫ്രിക്കയിലേക്ക് ഒരു നുഴഞ്ഞുകേറ്റം നടത്തേണ്ടിവന്നു . നെൽസൺ മണ്ടേല അന്ന് കാരാഗ്രഹത്തിലായിരുന്നു .
ലെസോത്തോയിലെ മഹാവൂലാ ഹൈസ്കൂളിൽ എന്നോടൊപ്പം ജോലിചെയ്തിരുന്ന ആ നാട്ടു കാരിയായ മപ്പലെസ എന്ന അദ്ധ്യാപികയാണ് ഞങ്ങളുടെ സ്കൂളിൽ നിന്നും ഡാർകിൻസ്ബർഗ് പർവ്വതനിരകൾക്കു താഴെ 6 കിലോമീറ്റർ മാത്രം ദൂരെയുള്ള സൗത്താഫ്രിക്കയിലേ ലക്രഞ്ചെ സീനിയർ സെക്കണ്ടറി സ്കൂളിനെപ്പറ്റിയും അവിടുത്തെ മലയാളി അദ്ധ്യാപക ദമ്പതികളെ കുറിച്ചും എന്നോട് സൂചിപ്പിച്ചത് . ലെസോത്തോക്കാർക്കും സൗത്താഫ്രിക്കൻ പൗരന്മാർക്കും പരസ്പ്പരം അതിർത്തി കടക്കാൻ സാധിച്ചിരുന്നുവെങ്കിലും ഇന്ത്യക്കാർക്കു സൗത്താഫ്രിക്കയിൽ പ്രവേശനമില്ലായിരുന്നു .
അപ്പാർത്തീഡ് കാലത്തു 80% വരുന്ന സൗത്താഫ്രിക്കയിലെ ബ്ലാക്ക് വംശജരായ സൗത്താഫ്രിക്കൻ ജനതയ്ക്ക് നൽകിയിരുന്ന ട്രാൻസ്‍കൈ എന്ന "ബ്ലാക്ക്ഹോം ലാൻഡി"ലായിരുന്നു ഈ സൂചിപ്പിച്ച സ്കൂൾ. രാജ്യത്തെ ഫലഭൂവിഷ്ടമായ കൃഷിസ്ഥലങ്ങളും സ്വർണഖനികളും
രാജ്യത്തിൻറെ ഭരണവും ജനസംഖ്യയിൽ വെറും 15% മാത്രമുള്ള യൂറോപ്യൻ വൈറ്റ് സെറ്റലേർസിൻറെ നിയന്ത്രണത്തിലായിരുന്നു .
അതുകൊണ്ടുതന്നെ സൗത്താഫ്രിക്കയുടെ "ബ്ലാക്ക് ഹോംലാൻഡ് " കളെ ഇന്ത്യ അംഗീകരിച്ചിരുന്നില്ല.
ഇന്ത്യാ ഗോവെന്മേന്റിന്റെ അംഗീകാരമില്ലാത്തതിനാൽ ട്രാൻസ്‌കൈ ബോർഡർ വഴി ലക്രാഞ്ചെ സ്കൂളിലുള്ള മലയാളി അദ്ധ്യാപരെ കാണാനുള്ള എന്റെ ശ്രമം വിജയിച്ചല്ല.
ഇതിനിടയിൽ സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയ ഇന്ത്യൻ വംശ്ജനായഒരു ഇദ്രിസ് മുഹമ്മദ് ലെസോതോയിലുള്ള ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് ഒരു ഫർണിചർ കട ആരംഭിക്കുകയും തുടർന്ന് ഇന്ത്യക്കാരായ ഞങ്ങളുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. അദേഹത്തിന്റെ പിതാമഹാന്മാർ ഏതാണ്ട് 80 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽനിന്നും സൗത്താഫ്രിക്കയിൽ കുടിയേറിയവരായിരുന്നു.
ഇന്ത്യയിൽ വരുകയോ നമ്മുടെ നാട് നേരിട്ടു കാ ണുകയോ ചെയ്തിട്ടില്ലങ്കിലും ഇന്ദ്രിസിനെപ്പോലുള്ള ഏതാണ്ട് എല്ലാ സൗത്താഫ്രിക്കൻ ഇന്ത്യൻ വംശജരും (they are more than 2 % of the Sout African population ) ഇന്ത്യക്കാരോടും ഇന്ത്യയോടും കടുത്ത ആരാധനയും സ്നേഹവും മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അപ്പാർത്തിഡ് കാലത്ത് അവരുടെ പലരുടെയും മനസ്സിൽ ഇന്ത്യ ഒരു സ്വപ്നവും പ്രതീക്ഷയും അഭിമാനവമായി രുന്നു .
എന്റെ ആഗ്രഹം മനസ്സിലാക്കിയ ഇദ്രിസ് സൗത്ത്ആഫിക്കയുടെ
ബോർഡർപോസ്റ്റിൽ കൂടെ അല്ലാതെ ഒരു മലയുടെ ചുരം വഴി എന്നെ സൗത്താഫിക്കയിലെ ട്രാൻസക്കായിലുള്ള ലക്രാഞ്ചെ സെക്കന്ററി സ്കൂളിൽ കൊണ്ടുപോകാൻ ഒരു പ്ലാൻ ആസുത്രണം ചെയ്തു.
1989 ഡിസംബർ 11 ന് ഒരു ശനിയാഴ്ച എന്റെ സുഹൃത്ത് ഇദ്രിസ് അയാളുടെ പ്ലാൻ അനുസരിച് എന്നെ ബോർഡർപോസ്റ്റിന്റ ഏതാണ്ട് ഒരു കിലോമീറ്റർ മുൻപായി അയാളുടെ ട്രക്കിൽ നിന്നും ഇറക്കി.
മറ്റൊരാളോടൊപ്പം ഒരു വളഞ്ഞ വഴിയേ അതിർത്തി കടത്തി. യാത്രക്കിടയിൽ എനിക്ക് അൽപ്പം ഭയം തോന്നിയെങ്കിലും അതിർത്തിയിൽ കാവൽനിന്നിരുന്ന പട്ടാളക്കാരുടെ ശ്രദ്ധയിൽ പെടാതെ ഒരുവിധം രക്ഷപ്പെട്ടു.
അപ്പോഴേക്കും അദ്ദേഹംതന്നെ വന്ന് ഞങ്ങളെ കളക്ട് ചെയ്ത് ലക്രാഞ്ച് സെക്കന്ററിസ്കൂളിൽ മലയാളികളായ അധ്യാപകരുടെ അടുത്ത്ഏ തിക്കുകയും ചെയ്തു.
1984ൽ മറ്റൊരു സഹസികയാത്രയിലൂടെ സാംമ്പിയായിൽ നിന്നും അനധികൃതമായി സൗത്ത് ആഫ്രിക്കയിൽ എത്തി ജോലിസമ്പാദിച്ച
ആ മലയാളി കുടുംബം വളരെ സ്നേഹപൂർവ്വം എന്നെ സ്വീകരിക്കുകയും സൽക്കരിക്കുകയും എല്ലാ വിവരങ്ങളും അൽപ്പം ഭയത്തോടെയാണെങ്കിലും തുറന്നു പറയുകയും ചെയ്തു. സൗത്താഫ്രിക്കൻ ജനതയെപ്പറ്റിയും അവിടെ ഭാവിയിൽ ഉണ്ടാകാനിടയുള്ള രാഷ്ട്രീയ സാമൂഹ്യ മാറ്റാങ്ങളെപ്പറ്റിയും തൊഴിൽ സാധ്യതകളെപ്പറ്റിയും കാര്യഗ്രഹത്തിൽ കഴിയുന്ന
മണ്ടേലയുടെ ഭാവിയെപ്പറ്റിയുമെല്ലാം ഞങ്ങൾ സംസാരിക്കുകയും പരസ്പ്പരം മനസ്സിലാക്കുകയും ചെയ്തു.
എതാണ്ട് രണ്ടുവർഷമായി കുട്ടികളെ പഠിപ്പിക്കാൻ പോലും സൗകര്യമില്ലാതെ കടുത്ത തണുപ്പും വളരെ പരിമിതമായ ജീവിതസൗകര്യങ്ങളുമായി ലെസോതോയിൽ ജീവിച്ചിരുന്ന എനിക്ക് ഈ സന്ദർശനം വളരെ പ്രയോജനകരമായി അനുഭവപ്പെട്ടു.
എങ്കിലും എൻ്റെ അനധികൃതമായ ഈ യാത്രയെപ്പറ്റി അവർ എന്നെ കുറ്റപ്പെടുത്താൻ മറന്നില്ല . അത് ഒരു പരിധിവരെയെങ്കിലും ശരിയായിരുന്നു താനും. കുറച്ചുദിവസങ്ങജൽക്കുമുൻപ് ഇത്തരം ചില യാത്രക്കാരെ സൗത്ആഫ്രിക്കൻ പട്ടാളക്കാർ വെടിവയ്ക്കുകയും ഗുരുതരമായി പരുക്കുപറ്റുകയും ചെയ്തത്രേ. ഭാര്യയെയും രണ്ടു കുട്ടികളെയും തനിയെ ആക്കി ഇത്തരം ഒരു സാഹസത്തിനു ഇറങ്ങിയത് ശരിയായില്ലന്നായിരുന്നു അവരുടെ അഭിപ്രായം.
തിരിച്ചു പോകുമ്പോൾ സത്യത്തിൽ ഞാൻ അൽപ്പം ഭയപ്പെട്ടിരുന്നു. മൊബൈൽ സൗകര്യവും ടെലിഫോൺ കണക്ഷനും ഒന്നും അന്ന് ഇല്ലാതിരുന്നതുകൊണ്ട് വീടുമായി ബന്ധപ്പെടാനും നിവർത്തിയില്ലായിരുന്നുതാനും.
ഏതായാലും ഏതാണ്ട് 2 മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത് ഒരുലോഡ് ഫാർണിച്ചറുമായി വളരെ വൈകിയ സമയത്തു എന്നെ കളക്ട് ചെയ്തു.
മടക്കയാത്രയുടെ ഇടക്കുവച്ചു സഹായിയോടൊപ്പം എന്നെ നടപ്പാതയിൽ ഇറക്കി വിട്ടശേഷം അയാൾ മുന്നോട്ടുപോയി. അപ്പോഴേക്കും സമയം രാത്രിയാവുകയും എനിക്ക് അൽപ്പം ആത്മവിശ്വാസം നഷ്ടപ്പെട്ടതുപോലെ തോന്നുകയും ചെയ്തു. ഭയപ്പെട്ടതുപോലെ ഇടക്കുവെച്ചു കുറേപേർ വലിയ ശബ്ദം ഉണ്ടാക്കി വേഗത്തിൽ കുതരി ഓടി കാട്ടിൽ ഒളിക്കുന്നതും കാണാൻ ഇടയായി . അവരിൽ പലരും അനധികൃതമായി ബോർഡർ ക്രോസ്സ് ചെയ്തു പെട്രോളും ലെഹരി മരുന്നുമൊക്കെ കള്ളക്കടത്തു നടത്തുന്നവരായിരുന്നെന്നു പിന്നീട് മനസ്സിലാക്കാൻ സാധിച്ചു . ഏതായാലും ഞങ്ങളും കാടുപിടിച്ചുകിടന്ന കൂർത്ത കല്ലുകളും മുള്ളുകളുമുള്ള മലം ചെരുവിലൂടെ ആ രാത്രി ഓടി രക്ഷപ്പെട്ടുവെന്നു പറയാം . ഇതിനിടയിൽ മറ്റൊരു സൈഡിൽ നിന്നും സൗത്താഫിക്കൻ പട്ടാളക്കാരുടെ ഗൺ ഷോട്ടുകളുടെ ശബ്ദം കേൾക്കുകയും ചെയ്തു. അവസാനം ഭയന്നു വിറച്ചാണ് ഞങ്ങൾ രണ്ടുപേരും ലേസോതോയുടെ സൈഡിൽ ഞങ്ങളെ കത്ത് കിടന്നിരുന്ന സുഹൃത്തിന്റെ ട്രക്കിന്റെ അടുത്ത് എത്തിയത്.
വീട്ടിൽ എത്തുമ്പോൾ സമയം രാത്രി 9 മണി കഴിഞ്ഞിരുന്നു. ഭാര്യയും കുട്ടികളും അത്രയും സമയം എന്നെകാണാതെ വലിയ ഉൽക്കണ്ടയിലായിരുന്നു. ഏതായാലും തിരിച്ചുവന്നപ്പോൾ ഒരു സാഹസികയാത്ര നടത്തിയ വലിയ ഹീറോ ആയി അവർ എന്നെ സ്വീകരിച്ചു.
സത്യത്തിൽ യാത്രക്കിടയിൽ എനിക്കു അനുഭവപ്പെട്ട ബുദ്ധിമുട്ടുകൾ ഞാൻ മനഃപൂർവം അന്ന് അവരെ അറിയിച്ചില്ല.
സത്യത്തിൽ ഈ യാത്ര തീരുമാനിച്ചതും നടത്തിയതും എല്ലാം ഞാൻ മാത്രമായിരുന്നല്ലോ ?. എന്തെകിലും സംഭവിച്ചിരുന്നെങ്കിൽ ചിലപ്പോൾ എൻ്റെ സുഹൃത്തുക്കളും എന്തിന് ഇന്ത്യഗവണ്മെന്റുപോലും എന്റെ യാത്രയേ ന്യായികരിക്കാൻ സാധ്യതയില്ലായിരിക്കും .
ഏതായാലും എൻ്റെ നുഴഞ്ഞുകയറ്റം ഒരു നഷ്ടമായില്ല . ഏതാനം മാസങ്ങൾക്കുശേഷം ഞങ്ങൾ സൗത്ത് ആഫ്രിക്കയിൽ ലീഗൽ ആയി പ്രവേശിക്കുകയും ലക്രാഞ്ചേ സീനിയർ സെക്കണ്ടറിസ്കൂളിൽ ത്തന്നെ അധ്യാപകരയിചാർജ് എടുക്കുകയും ചെയ്തു എന്നത് മറ്റൊരു തുടക്കഥ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ