2021, ജനുവരി 13, ബുധനാഴ്‌ച

ഓസ്‌ട്രേലിയയിൽ നിന്നും കുറെ ക്രിക്കറ്റ് വിശേഷങ്ങൾ.


പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഒരു ജനകിയ വിനോദമായി നിലവിൽ വന്ന  ക്രിക്കറ്റ്  പതിനെട്ടാം നൂറ്റാണ്ടിലാണ് അവരുടെ കോളനികൾ വഴി ഒരു ഇന്റർനാഷൻ സ്പോർട്സ് ആയി അറിയപ്പെടാൻ തുടങ്ങിയത് .  പിന്നീട്  ടെലിവിഷന്റെ  വരവിനു ശേഷം  ആഗോളവൽക്കരണവും  പരസ്യങ്ങളും  മൂലം   കൂടുതൽ കൂടുതൽ  ജനങ്ങൾ    ക്രിക്കറ്റി ലേക്ക്  ആകർഷിക്കപ്പെട്ടു .

ഇന്ന്  ലോകത്തു  ഏറ്റവും കൂടുതൽ  ക്രിക്കറ്റ്  ആരാധകരുള്ള രാജ്യം ഇന്ത്യ ആണ്. അതിനു  പിന്നാലെ  ഏഷ്യൻ രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലദേശും ഉണ്ട് . ഏഷ്യക്കു പുറത്തു  ഏറ്റവും കൂടുതൽ ക്രിക്കറ്റ്‌  ആരാധകരുള്ള  രാജ്യം ഓസ്‌ട്രേലിയയാണ് .  ഫുട്ബോളാ(Soccer)യിരിന്നു   സൗത്ത് ആഫിക്കയിലെ 
ബഹു ഭൂരിപക്ഷം 
ജനവിഭാഗത്തിന്റെയും    ഏറ്റവും ജനകീയമായ ഗെയിം.   എങ്കിലും   അവരുടെ ഇടയിൽ നിന്നും  വളർന്നു വന്ന Makhaya Ntni   ക്രിക്കറ്റ്   ടീമിൽ  അംഗമായതിനുശേഷം  പൊതുവെ എല്ലാവർക്കും   ക്രിക്കറ്റ്   ഇഷ്ടമായിതുടങ്ങി . ലോകത്തിന്റെ   ക്രിക്കറ്റ്  ആരാധകരുടെ  
പട്ടികയിൽ  സൗത്ത് ആഫ്രിക്കയുടെ  സ്ഥാനം  9 ആണ്.
പക്ഷേ  ക്രിക്കറ്റ് ജന്മമെടുത്ത  ഇംഗ്ലണ്ടി ന്    ഇപ്പോൾ നുസിലാൻഡിനും  പുറകിൽ  11മത്തെ  സ്ഥാനമെയുള്ളു..

1860 യിൽ കൽക്കട്ടയിൽ  ക്രിക്കറ്റ്  ആരംഭിക്കുന്നതിനു  60 വർഷം  മുൻപു തന്നെ   കേരളത്തിലെ ഇന്നത്തെ കണ്ണൂർ  ജില്ലയിലെ   തലശ്ശേരിയിൽ ഈ കളി  ആരംഭിച്ചിരുന്നു.  ഇന്ത്യയിലെ പ്രമുഖരായ  പല പഴയ ക്രിക്കറ്റ്കളിക്കാരും  ഹോക്കി കളിക്കാരും   ഈ നാട്ടിൽ  നിന്നും  കളിച്ചു  വളർന്നു വന്നിട്ടുള്ളവരാണ്.  ബ്രിട്ടീഷ്  ഭരണകാലത്തു മലബാറിലെ  സബ് കളക്ടർ  ആയിരുന്ന  സർ  ആർതർ     വെല്ലസ്ലി യാണ്    ക്രിക്കറ്റിനെ  തലശ്ശേരിയിലെ     ജനങ്ങളിൽ  ഏത്തിച്ചത്.   തലശ്ശേരി   ക്രിക്കറ്റിന്റെ  200മത്തെ  ജന്മദിനം ഒരു ഇന്ത്യ ശ്രീലങ്ക  മത്സരത്തോടെ   2002 ൽ  തലശ്ശേരി  മുൻസിപ്പൽ സ്റ്റേടിയത്തിൽ  വച്ചു ആഘോഷിക്കുകയുണ്ടായി. 

ഒരുകാലത്തു  ലോകത്തിലെ  ഏറ്റവും നല്ല  ഒരു ക്രിക്കറ്റ് ടീമിന്റെ   പട്ടികയിൽ   സൗത്ത് അഫിക്കയും ഉണ്ടായിരുന്നു. ജോണ്ടി റോഡ്‌സിനെ പ്പോലെയും  ഹാൻസി ക്രോണിയെപ്പോലെയും  ഡിവിലിയേഴ്‌സിനെ പ്പോലെയും  ഒക്കെ   കരുത്തരയാ ധാരാളം കളികാർ   സൗത്ത് ആഫ്രിക്കൻ ടീമിൽ ഉണ്ടായിരുന്നു. നിർബാഗ്യവശാൽ  ഒന്നിലധികം തവണ  world cup  അവരുടെ കയ്യിൽ നിന്നും വഴുതി പോയി!

  പ്രകൽപ്പരായിരുന്നസച്ചിൽ തെണ്ടുക്കറും   അനിൽ കുമ്പളയും   ഗാംഗുലിയു  മൊക്കെയാണ്   അന്നത്തെ   ഇന്ത്യൻ  ടീമിൽ  ഉണ്ടായിരുന്നത്  .1983 ൽ  ഇന്ത്യക്ക്  വേൾഡ് കപ്പ്  നേടിത്തന്ന ക്രിക്കറ്റ്  ഇതിഹാസനായകൻ   കപിൽ ദേവും ഒരിക്കൽ  സൗത്ത്  ആഫ്രിക്കയിൽ  വന്ന് കളിച്ചകാര്യം ഓർക്കുന്നു . അനിതര സാധാരമായ  ബൌളിംഗ്  പ്രകടങ്ങളോടെ   ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന മലയാളിയായ ചെറുപ്പക്കാരൻ    ശ്രീശാന്ത്  എല്ലാവർക്കും  ഒരു  പുതിയ  അനുഭവവും ആവേശവുമായിരുന്നു. 

    സൗത്ത് ആഫ്രിക്കയുമായും പാകിസ്താനുമായുമൊക്കെ  ഇന്ത്യ    ഏറ്റുമുട്ടുമ്പോൾ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ 
 സൗത്ത് ആഫ്രിക്കൻ ജനതയോടൊപ്പം   മലയാളികളായ  ഞങ്ങളും   കളി   കാണാൻ ഏത്തി യിരുന്നു . മലയാളികൾ  ഇന്ത്യൻ ടീമിന്റെ  ആരാധകരായിരുന്നെങ്കിലും  സൗത്ത് ആഫ്രിക്കൻ  സ്കൂളുകളിൽ  പഠിക്കുകയും  അവിടെ ക്രിക്കറ്റ്  കളിക്കുകയും ചെയ്തിരുന്ന  ഞങ്ങളുടെ  മകനും  
മകളും ഉൾപ്പടെ   പലരുടേയും  കുട്ടികൾക്ക്‌  താൽപ്പര്യം    സൗത്ത് ആഫിക്കൻടീമിനോടൊപ്പമായിരുന്നു.

അന്നൊക്കെ  ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  ആവേശത്തോടെ ഉയർത്തി പിടിച്ചിരുന്ന   ഇന്ത്യൻ പതാകയും  സൗത്ത് ആഫ്രിക്കൻ പതാകയും ഒക്കെ  ഈ പെൻഷൻ കാലത്തും  ഞങ്ങൾ   കാഞ്ഞങ്ങാട്ടെ  ഞങ്ങളുടെ  വീട്ടിൽ  ഭദ്രമായി  സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഇന്ത്യയും  പാകിസ്ഥാനും തമ്മിൽ  നടന്നിരുന്ന മാച്ചുകൾ  ഇന്ത്യയിലെ പ്പോലെ തന്നെ  സൗത്ത് ആഫ്രിക്കയിലും  ഒരു   യുദ്ധത്തിന്റെ  പ്രതീതി  ഉണ്ടാക്കിയിരുന്നു.  ഇന്ത്യയും പാക്കിസ്താനുമോന്നുമില്ലാത്ത   ഒരു കളിക്കും  ഇത്രമാത്രം  കാണികളും ആവേശവും ആരവങ്ങളും  ഉണ്ടാകാറില്ലായിരുന്നു.

 ഏറ്റവും കൂടുതൽ സൗത്ത് ആഫ്രിക്കൻ 
 ഇന്ത്യക്കാർ  താമസിച്ചിരുന്ന   Durban നിൽ   മാസങ്ങൾക്ക്  മുൻപുതന്നെ   ടിക്കറ്റുകൾ  വിറ്റു  തീർന്നിരിക്കും.
ഏതാണ്ട്  15 ലക്ഷത്തി ലധികം   ഇന്ത്യൻ  വംശജർ  ഇപ്പോൾ   സൗത്ത് ആഫ്രിക്കയിൽ   ജീവിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ  പൗരത്വ മുള്ളവരാണെങ്കിലും    ഇന്ത്യൻ സംസ്കാരവും ഇന്ത്യൻ ഭാഷകളും കുടുംബ ബന്ധങ്ങളും ഇന്ത്യൻ ആത്മീയതയും  ജാതി ചിന്തകളും  ഇന്ത്യൻ സിനിമപ്രേമവും  എല്ലാമുള്ള  ഇന്ത്യ കണ്ടിട്ടുപോലുമില്ലാത്ത ഇവിടുത്തെ  ഇന്ത്യക്കാർക്ക്   ഇന്ത്യൻ  ക്രിക്കറ്റ് ടീമിനോടും  കടുത്ത ആരാധനയായിരുന്നു.

അവിഭക്ത ഇന്ത്യയുടെ കാലത്ത് ഇവിടെ എത്തിയ   പല ഇന്ത്യക്കാരും ഇപ്പോൾ   പാക്കിസ്ഥാൻ ആരാധകാരാണ്.    ഇന്ത്യയിൽ നിന്നും   പാകിസ്ഥാനിൽ നീന്നും   ശ്രീലെങ്കയിൽ നിന്നുമൊക്ക ധാരാളം ഏഷ്യക്കാർ  അടുത്ത കാലത്തും  ഇവിടെ  വന്നു   പലതരത്തിലുള്ള  ജോലിചെയ്തു ജീവിക്കുന്നുണ്ട്.



2021 ജനുവരി  15 നാണു  ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യയും  ഓസ്ട്രേലിയമായുള്ള  നാലാമത്തെ നിർണായകമായ  ടെസ്റ്റ് മത്സരം. ഇതു നടക്കുന്നത്  ഓസ്‌ട്രേലിയയിലെ  ബ്രിസ്‌ബേൻ നഗരത്തിലുള്ള  ഗാബ സ്റ്റേഡിയത്തിലാണ്. താമസിക്കുന്ന വീട്ടിൽ നിന്നും 14 മിനിറ്റ്  യാത്ര ചെയ്താൽ ഇപ്പോൾ എനിക്ക് ബ്രിസ്‌ബേനിലെ  Gabba സ്റ്റേഡിയത്തിലെത്താൻ കഴിയും. 

ബ്രിസ്ബനിൽ  COVID19  ഇപ്പോൾ വളരെ നിയന്ത്രവിധേയമാണ്. ഏങ്കിലും  നഗരത്തിൽ     എല്ലായിടത്തും   സുരക്ഷ നിർദേശങ്ങൾ  നിലവിലുണ്ട്.  ജനത്തിരക്ക്  കുറക്കാനായി  സ്റ്റേഡിയത്തിൽ 50%  കാണികൾക്ക് മാത്രമേ  പ്രവേശനം ഉണ്ടാവു. സ്റ്റേഡിയത്തിലേക്കുള്ള  യാത്രകൾ ക്കിടയിൽ  മാസ്ക്  നിർബന്ധുമയും  ധരിച്ചിരിക്കണം.

 കോവിഡ് കാലത്ത്   കടുത്ത 
യന്ത്രണകൾക്കിടയിൽ  ഓസ്ട്രേലിയയിലേ  മൂന്നു 
നഗരങ്ങളിൽ    ക്രിക്കറ്റ്  ടെസ്റ്റ്‌ മാച്ചുകൾ കഴിഞ്ഞാണ്  ഇന്ത്യൻ ടീം ബ്രിസ്ബനിൽ എത്തിയത്.  പലർക്കും കളിക്കിടയിൽ സാരമായ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. താമസിക്കുന്ന   മുറിയിൽ നിന്നും പുറത്തുവരാനും   ഹോട്ടലിൽ  മറ്റ്  കളിക്കാർ  തമ്മിൽ  പരസ്പ്പരം ഇടപഴകാനുമെല്ലാം  ഇവിടെ അനുവദിച്ചിട്ടുണ്ടന്നുള്ളത്  ആശാവഹമാണ്.
ബുദ്ധിമുട്ടുകൾക്കിടയിലും  മെൽബൺ ടെസ്റ്റ്‌ ജയിക്കാനും  സിഡ്നി  ടെസ്റ്റിൽ  കരുത്തോടെ പിടിച്ചു നിൽക്കാനും  കഴിഞ്ഞ ഇന്ത്യൻ ടീമിന്  ബ്രിസ്ബൺ  ടെസ്റ്റിലും  ജയിക്കാൻ  കഴിയുമെന്നും   ടെസ്റ്റ്‌ മാച്ചിന്റെ  ട്രോഫി  നേടാനാവുമെന്നുമുള്ള ആത്മവിശ്വാസമുണ്ട്.

 ഓസ്ട്രേലിയയും  കരുത്തുള്ള  ഒരു സ്പോർട്സ്  രാജ്യമാണ്.   ക്രിക്കറ്റിന്റ കാര്യത്തിലും ഇവർ     ലോകത്തിലെ  ഏറ്റവും നല്ല  ടീമുകളിൽ  ഒന്നാണ്‌ .  Gabba   സ്റ്റേഡിയത്തിൽ 1988 ശേഷം നടന്ന  28  കളിയിലും     പരാജയപ്പെട്ടിട്ടില്ലാത്ത   ഓസ്ട്രേലിയൻ ടീം  ഈ തവണയും  ഇവിടെ   പരാജയം  പ്രതീക്ഷിക്കുന്നില്ല. നല്ല മത്സരം  പ്രതീക്ഷിക്കാം.

ഏതായാലും  നമുക്ക്  കാത്തിരിക്കാം.




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ