ഈ വർഷം ജനുവരിമാസത്തിൽ കേരളത്തിൽ COVID19 ഏത്തി ച്ചേരുന്നതിനു കുറച്ചു മുൻ പാണ് ഓസ്‌ട്രേലിയയിൽ കുട്ടികളുടെ അടുത്തു വന്നത് . അവസാന ദിവസം മുടങ്ങിപ്പോയ ഒരു വിയറ്റ്നാം കമ്പോഡിയ യാത്രയുടെ സങ്കടം കൊച്ചുമകളയും മക്കളെയും കണ്ടും പറഞ്ഞും തീർക്കാമെന്നുകരുതികൂടിയാണ് അവർ വിളിച്ചപ്പോൾത്തന്നെ ഓടി വന്നത്.അധികം താമസിക്കാതെ ചൈനയിൽ നിന്നെത്തിയ COVID 19 ലോകത്തെമുഴുവൻ കരാഗ്രഹത്തിലാക്കുകയും ഉണ്ടാക്കിയ രാജ്യങ്ങളുടെ അതിർത്തികളും മറ്റു എല്ലാ വൻ മതിലുകളും (മതവും ജാതിയും പണക്കാരുംപാവപ്പെട്ടവരും) എല്ലാം തകർത്താണ് അത് മനുഷ്യരെ മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കുന്നത് .ഇതിനോടകം അത് 7 കോടിയിലധികം മനുഷ്യരെ രോഗികളാക്കുകയും 1 കോടിയോളം പേരെ ഭൂമിയിൽ നിന്നും പറഞ്ഞയക്കുകയും ചെയ്തുകഴിഞ്ഞു . വർധിച്ച പ്രഹര ശേഷിയോടഇന്ത്മനുഷ്യന്റെ സാധാരണ
ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയർത്തി നമ്മുടെ മുൻപിൽ നിൽക്കുന്നു
പ്രകൃതി ദുരിതങ്ങളയും സംക്രമിക രോഗങ്ങളുടേയും മുൻപിൽ ഏന്നുംപതറാതെ പിടിച്ചു നിന്നിരുന്ന കേരളം ഈ മഹാമാരിക്കുമുൻപിൽഇപ്പോഴുപ്രതീക്ഷയോടെ അതിജീവനത്തിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
ഏതായാലും പല കാരണങ്ങളാലും ഈ പ്രതിസന്ധിയുടെ കാലത്തു മക്കൾ ഓസ്ട്രേലിയിലേക്ക് ക്ഷണിച്ചത് ഒരു ഭാഗ്യമായി . സാമൂഹ്യമായ കൂടിച്ചേരലുകലില്ലാതെ കേരളത്തിലെ റിട്ടയേർഡ് ലൈഫ് ഈ കാലത്തു വളരെ ബുദ്ധമുട്ടുകൾ ഉണ്ടാക്കുമായിരുന്നു. വിദേശത്തു വളരെക്കാലം ജോലിചയ്തശേഷം നാട്ടിൽ എത്തുന്നവരുടെ കുട്ടികൾ പോലും നാട്ടിൽ ഉണ്ടാവാറില്ലല്ലോ?
. ഇവിടെ മികച്ച ജീവിത സൗകര്യങ്ങളും ആരോഗ്യപരിപാലനവുമുണ്ടകിലും നമ്മുടെ നാട്ടിലതുപോലെയുള്ള വ്യപകമായ സാക്രമിക രോഗങ്ങളെയും ആയിരിക്കണക്കിനുള്ള അത്തരം രോഗികളയും ചികിൽസിക്കാൻ ആദ്യം പര്യാപ്തമായിരുന്നില്ല. അതുപോലെ തന്നെ വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സ്വതന്ദ്രമായ യാത്രകളും ദിനചര്യകളും ഏല്ലാം നിയത്രിക്കാനും ഗവണ്മെന്റിന് എളുപ്പമായിരുന്നില്ല.
COVD 19 മഹാമാരിയെ നേരിടുന്നതിൽ ഓസ്ട്രേലിയ ആദ്യം ഒന്നു പകച്ചു നിന്നെങ്കിലും വളരെ വിജയകരമായി അതിന്റെ ഗതിയെ നിയത്രിക്ഓസ്ട്രേലിയക്കുകഴിഞ്ഞു.
ഒരു വർഷത്തോളമായി ക്വീൻസ്‌ലാണ്ടിലെ മക്കയിലും ബ്രിസ്ബാനിലും കഴിഞ്ഞ ഞങ്ങളെ കോവിഡ് കാലത്തിന്റെ ആശ്വാസ്ഥ്യങ്ങൾ കാര്യമായി അലട്ടിയിട്ടില്ല. പബ്ലിക് ട്രാൻസ്‌പോർട് ഏന്നും ഓടിക്കൊണ്ടിരിക്കുന്നു. കോവിഡ് നിയന്ത്രങ്ങളൂടെ നഗരവും സ്കൂളുകളും കളിസ്ഥലങ്ങളും പാർക്കുകളും സാമൂഹ്യമായ ഒത്തുകൂടലുകളും എല്ലായിടതുമുണ്ട്. മാസ്‌ക്കുകൾ ഉപയോഗിക്കുന്നതിനുള്ള ഉത്തരവുകളൊന്നും ഞങ്ങളുടെ പ്രദേശത്തു വന്നിട്ടില്ല. റോഡിന്റെ ഇറുവശത്തുമുള്ള നടപ്പാതകളിൽ കൂടി രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളം വേണമെങ്കിൽ നടക്കാം. ഇടക്കൊക്കെ പാർക്കുകളിൽ ഇരിക്കുകയോ അവിടെയുള്ള മെഷിനുകളിൽ വ്യായാമം ചെയ്യുകയോ ചെയ്യാം. മിക്കവാറും എല്ലാദിവസവും ഞങ്ങൾ സായാഹ്നസവാരിക്കൂ പോയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ