2026 ജൂൺ 21, ഞായറാഴ്ച
2026 മാർച്ച് 28, ശനിയാഴ്ച
ഒരുഹോശാന ഞായർകൂടി ആഘോഷിക്കുമ്പോൾ......
ക്രിസ്തു വിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഓർമ്മ ദിവസമാണ് പാം സൺഡേ(ഓശന ഞായറാഴ്ച്ച )എന്ന് എനിക്കു തോന്നുന്നു. ഇസ്രായലിലെ പാർശ്വ വൽക്കരിപ്പെട്ട ജനതയുടെ വിമോചനത്തിന്റെ നായകനായി അന്ന് അദ്ദേഹം ഉയർത്തപ്പെടുകയായിരുന്നു . ഏതൊരു വിപ്ലവാകരിയുടെയും സാമൂഹിക പരിഷ്കാർത്താവിന്റെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം അവന്റെ ജനം അവനെ പൂർണമായും തിരിച്ചറിയുന്നതാണല്ലോ?ഈ തിരിച്ചറിവാണല്ലോ അദ്ദേഹത്തിന്റെ ശത്രുക്കളെ പ്രകോപിപ്പിച്ചതും പിന്നീട് ഒരു കുരിശുംമരണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതും.
ഓസ്ട്രേലിയയിലെ മെൽബനിലുള്ള സൈന്റ്റ് ഫ്രാൻസിസ് കാത്തോലിക്ക ലാറ്റിൻ ദേവാലയത്തിലാണ് ഞങ്ങൾ കുട്ടികളുമൊത്തു ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ് ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും ഇവിടെയുണ്ട്. ഇപ്പോൾ പള്ളിയിലെത്തുന വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, ഫിലിപ്പയൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..
പക്ഷേ പാം സൺഡേ ദിവസമായത് കൊണ്ടാവാം തദ്ദേശ വാസികളായ ധാരാളം വിശ്വാസികൾ ഇന്ന് പള്ളയിൽ വന്നിരുന്നു, അവരെല്ലാം സീനിയർ സിറ്റിസൺസ് ആയിരുന്നു. മലയാളികൾ ഈ പ്രദേശത്തു ധാരാളം ഉണ്ടങ്കിലും അവരെല്ലാംതന്നെ ഇവിടുത്തെ സിറോ മലബാർ ചർച്ചിലും കനനായ കാത്തോലിക്കാ ചർച്ചിലുമാണ് ഇന്നത്തെ ഹോശന ആഘോഷിക്കുന്നത്. യാക്കോബക്കാർക്കും മാർതൊമ്മക്കാർക്കും അവരുടെയെല്ലാം മലയാളം പള്ളികളും പുരോഹിതന്മാരുമുണ്ട്.
പാൻ മരത്തിന്റെ (palm tree)ഓലകൾ കൊണ്ട് പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു.
പലരും വിവധ തരം ഒലിവ് മര (olive )ശാഖ കളു മായിട്ടാണ് പലവിശ്വാസികളും പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള ഒലിവ് കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിൽ ഉണ്ടായിരുന്ന ഒലിവ് ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.
പെസഹാ വ്യാഴാഴ്ച അപ്പം ഉണ്ടാക്കാൻ കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്. അതുകൊണ്ട് പള്ളിയിൽ നിന്ന്ഒരു പാൻ മരത്തിന്റെ ബ്രാഞ്ചും കളക്റ്റ് ച്യ്താണ് ഞങ്ങൾ പൊന്നത്.
കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു ആഘോഷമാണ്. വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം! അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.
ആഫ്രിക്കയിൽ ആടിയും പാടിയും അവിടുത്തെ കറുത്ത സഹോദരങ്ങളോടൊപ്പമാണ് 37 വർഷത്തോളം ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് . എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും നൈജീരിയയിൽ കാത്തോലിക് ചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും ലേസോതോയിലും സൗത്ത് ആഫ്രിക്കയിലും കാത്തോലിക് പള്ളികളിലും അവരോടൊപ്പം ഒത്തുചേർന്നാണ് ഈ ദിവസം ആഘോഷിച്ചത്.
മതപരമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും ഹോശന പോലെയുള്ള ആഘോഷങ്ങൾക്ക് കുട്ടികാലം മുതൽ ഞാൻ എല്ലാ വർഷവും പങ്കെടുത്തിരുന്നു.
സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വർഷങ്ങൾക്കു മുൻപ്ത്തി നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ കാണുകയുണ്ടായി . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമരകോമ്പുകളുമായി ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഹോശാന..
അന്നത്തെ ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാം ഇപ്പോൾ റിട്ടയേർഡ് ആയി സൗത്ത് ആഫ്രിക്കയിലും ഇന്ത്യയിലും ഓസ്ട്രേലിയയിലും അമേരിക്കയുൾപ്പടെ ലോകത്തിന്റെ പാലാരാജ്യങ്ങളുമായി കുട്ടികളുമൊത്തു ജീവിക്കുന്നു. പലരും ഇതിനകം നാടുനീങ്ങി കഴിഞ്ഞു.!!
ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു,
സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ് യേശു. യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.
നിർഭാഗ്യവശാൽ സ്നേഹത്തിന്റെയും മനുഷ്യ സ്നേഹത്തിന്റയും സന്ദേശവഹകനായി വന്നതുമൂലം സ്വന്തം ജീവിതം ബലിയർപ്പിക്കേണ്ടിവന്ന യേശുവിന്റെ നാട് ഇന്ന് വീണ്ടും അധികൃരമായ മനുഷ്യഹത്യക്കും വംശീയ ആക്രമണത്തിനുമുള്ള ഒരു പ്രദേശമായി മാറിയിരിക്കുകയാണ് എന്നത് നിർഭാഗ്യകരമാണ് . ലോകം മുഴുവൻ ഇന്ന് അതിന്റെ കടുത്ത അസ്ഥിരതയിലും ഭയത്തിലും ഉൽക്കണ്ടയിലുമാണ്. ക്രിസ്തുവിന്റെ സ്നേഹത്തിനും പരസ്പര സഹായത്തിനും മനുഷ്യ പുരോഗതിക്കും പകരം ലോകം ഇപ്പോൾ "ലാഭം" മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന കോര്പറേറ്റുയുടെയും ചില ഭരണാധികാരികളുടേയും നിയന്ത്രണാതീലാണ്. അവരുടെ ലാഭകൊതിയും കച്ചവടത്താൽപ്പര്യങ്ങളുമാണ് ഇന്ന് ലോകം മുഴുവൻ നിയന്ത്രിക്കുന്നതെന്നാനാണ് നമുക്ക്കാണാൻ സാധിക്കുന്നത്. സഹജീവികളുടെ ജീവനും ജീവിതവും കുടുംബവും ഒന്നും അവർക്ക് ഒരു ഒരു വിഷയമല്ല.
ഇന്ന്ലോകം മുഴുവൻ ഹോശന ആഘോഴിക്കുമ്പോൾ ക്രിസ്തു ജനിക്കുകയും ജീവിക്കുകയും മരിക്കേണ്ടിവരുകയും ചെയ്ത വിശുദ്ധ ഭൂമിയിയിലെ ജനങ്ങൾക്ക് അതിനു സാധിക്കുന്നില്ലന്നുള്ളത് നമുക്ക് കാണാതിരിക്കാൻ സാധിക്കുകയില്ല!!
2026 ജനുവരി 23, വെള്ളിയാഴ്ച
റിട്ടയേർമെന്റ് കാലവും ഓർമകളും
.
മെൽബർണിലും ഇതുപോലെ രണ്ടുപേർ കാത്തിരുപ്പുണ്ട്. മാക്കയിൽ നിന്നും മൂന്നുമണിക്കൂറിലധികം പ്ലെയിനിൽ യാത്ര ചെയ്തു വേണം മെൽബർണിൽ എത്താൻ.
കൊച്ചുമക്കളുമൊത്തുള്ള റിട്ടയേർമെന്റ് ജീവിതത്തിലെ ദിവസങ്ങൾ വളരെ മനോഹരമാണ്. അവരുമായി കളിക്കുമ്പോളാണ് നമ്മൾ ജീവിക്കുന്നത്. "നിങ്ങൾ കുട്ടികളെ പോലെ ആകുവിൻ " എന്നു ക്രിസ്തു ഒരിക്കൽ തന്റെ ശിഷ്യന്മാരാണ് പറഞ്ഞത് വെറുതെ അല്ല.
എങ്കിലും കാലം കഴിയുബോൽ മക്കൾ ഓരോരുത്തരായി ഓരോകാലഘട്ടത്തിൽ അവരുടെ ജീവിതത്തിലേക്കു കടന്നുപോകുന്നു. അവരുടെ മക്കളും അവരുടെ ഭാവി ജീവിതത്തിലേക്കു പതുക്കെ കടന്നു പോകേണ്ടിവരുമല്ലോ. അതുകൊണ്ട്
കുട്ടിക്കാലത്തെ മാത്രമേ നമുക്ക് അവരെ കിട്ടുകയുള്ളു.
കുട്ടികളെ വിട്ട്പോകുന്നതിലും പുതിയ മാറ്റാങ്ങളെ നേരിടുന്നതിലും തീർച്ചയായും എനിക്കും അൽപ്പം വിഷമം ഉണ്ടായിരുന്നു.അതുകൂടികരുതിയാവാം ഇന്ന് മകൾ എന്നെ അവളുടെ പ്രഭാത സവാരിക്കൂ കൂട്ടിയത്. യാത്രക്കിടയിൽ അവൾ എന്റെ പഴയ കൊച്ചുകുട്ടിയായി, സൗഹൃത്തായി പിന്നെ അദ്ധ്യാപികയും ഡോക്ടറും ഒക്കെ ആയി മാറിക്കൊണ്ടിരുന്നു.
ഇതിനിടയിലാണ് ഞങ്ങളുടെ ചർച്ച ആഫ്രിക്കയിലേക്ക് മാറിയത്. നൈജീരിയയിൽ ജനിച്ച അവൾ ലേസോതോയിലാണ് സ്കൂൾ ജീവിതം ആരംഭിച്ചതെങ്കിലും. സൗത്താഫിക്കയാണ് അവളെ രൂപപ്പെടുത്തിയതും വളർത്തി വലുതാക്കിയതും. ആഫ്രിക്കൻ ജനതയും അവിടത്തെ ജീവിതവും ഇന്നും അവളുടെ ഓർമകളിൽ മനോഹരമായി മായാതെ നിലനിൽക്കു ന്നു.
സൗത്ത് ആഫ്രിക്കയിലെ ധാരാളം ഇന്ത്യക്കാർ ജീവിക്കുന്ന മനോഹരമായ ഒരു നഗരമാണ് ഡർബൻ. ഡിബാനിലെ ബീച്ച് ലോകത്തിലെ ഏറ്റവും മനോഹരനായ ഒരു കടൽത്തീരമാണ്.
ഒരിക്കൽ അവിടെ എത്തിയ ഒരാൾക്കും അവിടത്തെ ഓർമകൾ മറക്കാനാവില്ല.ഞങ്ങളുടെ മകൾ കുറേക്കാലം ഡർബൻ ബീച്ചിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആയി ജോലിചെയ്തിരുന്നു. ഞങ്ങൾ പഠിപ്പിച്ചിരുന്ന സ്കൂൾ
നെൽസൺ മണ്ടേലയുടെ ജന്മനാടായ ട്രാൻസ്കൈ എന്ന "ബ്ലാക്ക് ഹോംലാൻഡിൽ" ആയിരുന്നെങ്കിലും റിട്ടയേർമെന്റിനുശേഷം കുറച്ചുകകാലം ഡാർബൻ നഗരത്തിലും താമസിച്ചിരുന്നു. ഡർബണിൽ ഒരു ജാപ്പാനീസ് കാർ കമ്പനിയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഞങ്ങളുടെ മകനും കുടുംബവും പിന്നീട് ഓസ്ട്രേലിയയിലേക്ക് പോയപ്പോൾ ആയിരുന്നു അത്.
"ആഫ്രിക്കയിലെ അനുഭവങ്ങളും ഓർമ്മകളും എന്നോട്പറയുകയും തുടർന്നു എഴുത്തുകയും ചെയ്യുമോ? " ഞങ്ങളുടെ പ്രഭാത യാത്രക്കിടയിൽ മകൾ എന്നോട് ആവശ്യപ്പെട്ടു.
37 വർഷം ജീവിതത്തിലെ സുവർണക്കഘട്ടം ഞങ്ങൾ അഫ്റിക്കയിലാണ് സേവനം ചെയ്തു ജീവിച്ചത്അതിൽ 24 വർഷവും സൗത്ത് ആഫ്രിക്കയിലും . നാലുരാജ്യങ്ങളും 8 സ്കൂളുജളും. അവിടുത്തെജനങ്ങൾ അവരുടെജീവിതം വിപ്ലവങ്ങൾമലയാളി സുഹൃത്തുക്കൾ കുട്ടികളുടെ വിദ്യഭ്യാസം അങ്ങനെ കഥകളും ഓർമകളും നിരവധിയാണ്.
വേദനകളും ഓർമ്മകളും പറഞ്ഞാൽ കേൾക്കാൻ ആളെക്കിട്ടാ ത്തതാണ്
ഏറ്റവും വലിയ ഇന്നത്തെ ദുഃഖം എന്നു മദർ തെരേസ ഒരിക്കൽ പറഞ്ഞതായി വായിച്ചിരുന്നു റിട്ടയേർനെന്റ് കാലത്തു അത് കൂടുതൽ സത്യമാണെന്ന് തോന്നുന്നു.. ഏതായാലും ഞാൻ ആ കാര്യത്തിൽ ഭാഗ്യവാനാണ് എന്നു അറിഞ്ഞപ്പോൾ മനസ്സിൽ വളരെ സന്തോഷം തോന്നി ജീവിതത്തിൽ വളരെ ടച്ചിങ് ആയി ഓർത്തു വച്ചിരുന്ന പല കാര്യങ്ങളും പതുക്കെ അവളോട് പറയണം. അത് അവളുടെകൂടി കഥ യാണ്. അവൾ ആഗ്രഹിക്കുന്നതുപോലെ എനിക്കത് ഏഴുതൻ കഴിയാതെവന്നാൽ അവൾ അത് പൂർത്തിയാക്കാതിരിക്കില്ല.
.
2025 ജൂലൈ 27, ഞായറാഴ്ച
Social medias.& Senior Citizens
സാമൂഹ്യമാധ്യമങ്ങളും മുതിർന്ന പൗരന്മാരും.
Mark Zukarberg2025 ജൂലൈ 17, വ്യാഴാഴ്ച
പത്രപാരായണവും വാർത്തകളും കേരളത്തിലും ഓസ്ട്രേലിയായിലും.
കഴിഞ്ഞ ഒരു വർഷത്തോളം ഞങ്ങൾ നാട്ടിൽ രാവിലെ ഉണർന്നു പുറത്തേക്കുള്ള കതകുതുറക്കുമ്പോൾ കാത്തുനിൽക്കുന്നത് മൂന്ന് വർത്തമാന പത്രങ്ങൾ ആയിരുന്നു. അതിൽ രണ്ടുപത്രങ്ങളായിരുന്നു ഞങ്ങൾ സബ്സ്ക്രൈബ്ചെയ്തിരുന്നത്. അയൽവാസിയായിരുന്ന സുഹൃത്ത് തൊമ്മസും ഭാര്യ ലെതയും മറ്റു രണ്ടു പത്രങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്. അതിൽ ഒരെണ്ണം കൂടി ഞങ്ങളുടെ വീട്ടിലായിരുന്നു എത്തിയിരുന്നത്. ആദ്യമായി മൂന്നാമത്തെ പത്രം വായിച്ചു കഴിഞ്ഞു താമസിയാതെ അത് തൊമ്മസിന് നൽകിയിരുന്നു. അപ്പോഴേക്കും ചായയുമായി എത്തുന്ന ആനിയമ്മയും ഞാനും കൂടി മറ്റു രണ്ടു പത്രകളും കൂടി വായിച്ചു തീർക്കും. സൗകര്യപ്പെടുമ്പോൾ അടുത്തുള്ള K മാധവൻ ഫൗണ്ടേഷൻ ലൈബ്രറിയിലോ കാഞ്ഞങ്ങാട് സി കണ്ണൻനായർ മുൻസിപ്പൽ ലൈബ്രറിയിലോ പോയി ഇംഗ്ലീഷ് ഉൾപ്പടെയുള്ള മറ്റുമലയാളം പത്രങ്ങളും വായിച്ചിരുന്നു. നമുക്ക് ധാരാളം TVചാനലുകൾ ഉണ്ടെങ്കിലും പത്രവായന ഒരു വേറിട്ട അനുഭവമാണല്ലോ ?.
രണ്ടാഴ്ച്ചയായി ഓസ്ട്രേലിയയിലെ മെൽബണിൽ മക്കളുടെ വീട്ടിലെത്തിയപ്പോൾ നല്ലതണുപ്പ്. രാവിലെ ജാക്കറ്റ് എല്ലാം ഇട്ട് പുറത്തുവരുമ്പോൾ ഇവിടെ പത്രമൊന്നുമില്ല. ഇവിടെ അങ്ങനെ പത്രമൊന്നും രാവിലെ കിട്ടാറില്ല. ഇവിടെ ആർക്കും അതിൽ വലിയ താല്പര്യവും ഇല്ല. രാവിലെ മക്കൾ അനൂപും കിറ്റിയും ജോലിക്കുപോകുന്നതിനും കൊച്ചുമക്കളെ സ്കൂളിൽ അയക്കുന്നതിനുമുള്ള തിരക്കിലാവും.
ഞങ്ങൾ TV ചാനലിൽ കയറി ലോക്കൽ ന്യൂസും ഇന്റർനാഷണൽ ന്യൂസും പിന്നെ കേരളത്തിലെ മലയാളം ന്യൂസും എല്ലാം കേൾക്കും. ഏങ്കിലും നാട്ടിലെ പോലെ വാർത്തകൾ ചൂടായി പത്രത്തിൽ നിന്നും വായിക്കുന്ന ഒരു ആവേശം കിട്ടാറില്ല.
ജോലിക്ക് പോകുന്നതിനിടയിൽ കാറിലെ റേഡിയോയിൽ നിന്നും വാർത്തകളോ പട്ടുകളോ കേൾക്കുകയാണ് ഇവിടെ പലരും ചെയ്യുക. ഓൺലൈനിലാണ് എല്ലാവരും. തിരക്കുള്ള ജീവിതത്തിനിടയിൽ വാർത്തകൾക്കും രാഷ്ട്രീയത്തിനും മതത്തിനും ജാതിക്കുമൊന്നും ഒന്നും ഇന്ത്യയിലെപോലെ ഓസ്ട്രേലിയപോലുള്ള വികസിത രാജ്യങ്ങളിൽ വലിയ പ്രധാന്യം കാണുന്നില്ല . എല്ലാവരെയുംപ്പോലെ അവരുടെ തിരഞ്ഞെടിക്കപ്പെടുന്ന ഗവണ്മെന്റും ഗവണ്മെന്റ് ഡിപ്പാര്ട്ടുകളും എല്ലാം കൃത്യമായി അവരുടെ ജോലികൾ ചെയ്യുന്നുമുണ്ടന്നു തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നതും . ആർക്കും ഈ സമൂഹത്തിൽ കൂടുതൽ ബഹുമാനമോ ആരാധനായോ കൊടുക്കാറുമില്ല .
ഓൺലൈനിൽ കൂടിയാണ് അധികം പേരും വായിക്കുന്നതെങ്കിലും കുറച്ചു അകലെയിട്ടുള്ള ലൈബ്രറികളിൽ ധാരാളം പത്രങ്ങൾ വായിക്കാനായി ഉണ്ടാവും. മൂന്നും നാലും നിലയുള്ള ലൈബ്രറികളിൽ ധാരാളം ബുക്കുകളും കമ്പ്യൂട്ടരുകളും സ്കൂളിലെയും യൂണിവേഴ്സിറ്റികളിലെയുംകുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങളും പ്രോജെക്ടിനും റിസേർച്ചിനുമുള്ള മെറ്റീരിയൽസും എല്ലാം ഉണ്ട്. നഴ്സറിക്കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും പ്രത്യേകം മുറികളും ചർച്ചാ ക്ലാസ്സുകളുമുണ്ട്. അവിടെ എത്താൻ കാറിലോ പബ്ലിക് ട്രാൻസ്പോർട്ടിലോ പോകണം. അവിടെപ്പോയി മെമ്പർഷിപ് എടുത്താൽ ദിവസം മുഴുവൻ കമ്പ്യൂട്ടറും പത്രങ്ങളും മാസികകളും റഫറൻസ് ബുക്കുകളും ഉപയോഗിക്കാം. മെമ്പർഷിപ്പിന് ഫീസ് ഒന്നുമില്ല. ഇവിടെയുള്ള അഡ്രസ് നൽകിയാൽ മതി. പുസ്തകങ്ങൾ വായിക്കാനായി എടുത്തു വീട്ടിൽ കൊണ്ടുപോകാം. അതെല്ലാം ഒരു കമ്പ്യൂട്ടർ സ്കാനാർ വഴിയാണ് എടുക്കുക. തിരിച്ചു കൊണ്ടുവരുമ്പോളും സ്കാനർ വഴിയാണ് അവിടെ കൊടുക്കുന്നതും.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇവിടെ തണുപ്പുകാലമാണ്. ഭൂമിയുടെ സതേൺ ഹെമിസ്പീയറിയറിലുള്ള രാജ്യങ്ങൾ ആയതുകൊണ്ട് ഓസ്ട്രേലിയപോലെ ഞങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്ന സൗത്ത് ആഫ്രിക്കയിലും ഇപ്പോൾതണുപ്പുകാലമാണ്.
മഴയും കാറ്റു മില്ലെങ്കിൽ ജാക്കറ്റ് ധരിച്ചു ഇവിടെ ഈവെനിംഗ് വാക്കിനുപോകാം. നടക്കാനായി വളരെ നന്നായി നല്ല വീതിയിൽ നിർമ്മിച്ച കോൺക്രീറ്റ് ചെയ്യ്ത നടപ്പാതകൾ എല്ലാ റോഡിനും പാരലൽ ആയി നിർമിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ പ്പോലെ തെരുവു നായ്ക്കളും പ്ലാസ്റ്റിക്ക് കൂടുകളും ഇവിടെ എവിടേയും കാണാറില്ല. യാത്രക്കിടയിൽ വളർത്തു നായ്ക്കളുമായി നടക്കുന്ന വഴിയിൽ പലരും ഉണ്ടാവും. അവർ പരസ്പരം പുഞ്ചിരിക്കുകയും ഗ്രീറ്റു ചെയ്യുകയും ചെയ്ത് കടന്നുപോകും. നടപ്പാതയുടെ ഒരു സൈഡിലൂടെ ബൈസിക്കിളിൽ റൈഡ് ചെയ്യാനും സൗകര്യമുണ്ട്. ധാരാളം പേർ ഇതിനിടയിലൂയിടെ ശാന്തമായി കടന്നുപോകും. പൊതുവെ വളരെ ശാന്തമായ ഈ അന്തരക്ഷത്തിൽ ഒരു മണിക്കൂറിൽ അധികം സമയം ഭാര്യയും ഞാനും കൂടി നടക്കാറുണ്ട്. ചില ഭാഗങ്ങളിൽ ഒറ്റക്കും കൂട്ടമായും കങ്കാരുവിനെ കാണാം. ഇടക്കെല്ലാം പാർക്കുകളും ധാരാളം താറാവുകൾ സ്വതന്ത്രമായി നീന്തി നടക്കുന്ന പോണ്ടുകളുമുണ്ട്. അവിടെയെല്ലാം ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇടക്കെല്ലാം ഈ പാർക്കുകളിൽ കേരളത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ മക്കളെ വിസിറ്റ് ചെയ്യനെത്തുന്ന ഇന്ത്യാക്കാരും മലയാളികളുമായ സീനിയർ സിറ്റിസൺസിനെയും കാണാം.
ഇന്നലെ യാത്രക്കിടയിൽ ഞങ്ങൾ ഇടക്കുള്ള ഒരു "കോൾസ്" എന്ന വലിയ ഒരു സൂപ്പർ മാർക്കറ്റിൽ ഒന്നു കയറി. ഇന്ത്യൻ സ്പൈസും വെജിറ്റബിൾസ് എല്ലാം ഉൾപ്പടെ ധാരാളം ഗ്രോസറി സാധനങ്ങൾ അവിടെ കണ്ടു.സാധങ്ങൾക്ക് ഡോളറിലുള്ള വില ഇവിടെ ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ വളരെ കൂടുതലാണ്. എങ്കിലും ഇവിടെ ജോലിചെയ്യുന്നവർക്ക് അത് വാങ്ങിക്കാൻ വലിയ ബുദ്ധിമുട്ടില്ല.
ഏതായാലും അവിടെ കണ്ട "THE AUSTRALIAN" എന്നു പേരുള്ള ഒരു ന്യൂസ് പേപ്പർ ഞാൻ വാങ്ങി. AUD 4.50 (ഓസ്ട്രേലിയൻ ഡോളർ) ആണ് അതിന്റെ വില. നമ്മുടെ ഏതാണ്ട് 260 രൂപ. കേരളത്തിൽ ഒരു പത്രം ഒരു മാസം ഡെലിവർ ചെയ്യാനുള്ള വിലയായി. ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റർ Anthony Albanese ന്റെ 6 ദിവസത്തെ ചൈനസന്ദർശനവും ചൈനിസ് ലീഡർ Xi Jinpig മായുള്ള കൂടികാഴ്ചയും ചർച്ചയും നിലപാടുകളും പത്രത്തിന്റെ പ്രധാന വാർത്തയായിരുന്നു.തുടർന്ന് Xi Albensi യെ lunch നു ക്ഷണിച്ചതും എല്ലാം ഇതിൽ വിശദവമായി റിപ്പോർട്ട് ചെയ്തിരുന്നു. Xi തന്നെ സന്നർശിക്കാരുള്ള വളരെ ചുരുക്കം പ്രമുഖരായ നേതാക്കന്മാരെ മാത്രമേ ലഞ്ചിനു ക്ഷണിക്കാറുള്ളു.
ചൈന ഓസ്ട്രേലിയായുടെ ഏറ്റവും വലിയ ട്രെഡിങ് പാർട്ണർ ആണ് . ഓസ്ട്രേലിയയുടെ ഏതാണ്ട് 25%ത്തിൽ അധികം എക്പോർട്ടും ചൈനയിലേക്കാണ് നടക്കുന്നത്. ഒരു മൈനിങ് രാജ്യമായ ഓസ്ട്രേലിയയിൽ ഖനനം ചെയ്യപ്പെടുന്ന അയേൺ ഓർ, നാച്ചുറൽ ഗ്യാസ്, ഗോൾഡ്, കോപ്പർ തുടങ്ങിയ മെറ്റീരിയൽസിനുപുറമേ വൂൽ , മീറ്റ്, റെഡ് വൈൻ തുടങ്ങിയ നിരവധി കാർഷിക വിഭവങ്ങളും ചൈനയിലേക്കു കയറ്റി അയക്കുണ്ട്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയൻ ഇക്കോണമി ചൈനയുടെ എക്കോണമിയുമായി അടുത്തു ബന്ധമുള്ളതാണ്.
വളരെക്കാലമായി അടുത്ത സഹൃദങ്ങളുള്ള USA യുമായി ഓസ്ട്രേലിയ 5 % മാത്രമാണ് വ്യാപാരം നടത്തുന്നത് .ചൈനയുടെ ഇൻഡോ പസബിക് മേഖലയിലെ സ്വാധീനം നിയന്ത്രിക്കാനും തയ്വനെ ചൈനയുടെ ഭാഗമാക്കാനുമുള്ള നീക്കത്തെ പരാജയെപ്പെടുത്താനുമായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപം പ്രാപിച്ച AUKUS എന്ന കൂട്ടായ്മയിൽ ഒരു അംഗവുമാണ്ഓസ്ട്രേലിയ.UK, USA, ജപ്പാൻ തുടങ്ങായവരാണ് ഈ കൂട്ടായ്മയിൽ ഉള്ള മറ്റുരാജ്യങ്ങൾ . അതുകൊണ്ടുതന്നെ ഓസ്ട്രേലിയ ഇപ്പോൾ അമേരിക്കക്കും ചൈനക്കുമിടയിൽ കടുത്ത രാഷ്ട്രിയ സമ്മർദ്ദത്തിലുമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും ലോകരാജ്യങ്ങളും ഓസ്ട്രേലിയയിലെ ജനങ്ങളും ഓസ്ട്രേലിയയിലെ ലേബർ പാർട്ടി ലീഡറും പ്രൈം മിനിസ്റ്ററുമായ ആല്ബനീസിന്റെ ചൈന സന്നർശനത്തെ വളരെ ആകാംഷയോടെ ഇപ്പോൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ത്. T V യിലൂടെ ന്യൂസ് അറിയാൻ കഴിയുമെങ്കിലും പത്രപാരായണത്തിലൂടെയെ നമുക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
-------------//--------------
2024 ജൂലൈ 18, വ്യാഴാഴ്ച
മാലിന്യ പ്രശ്നങ്ങളും മാധ്യമചർച്ചകളും.
2024 മാർച്ച് 24, ഞായറാഴ്ച
ഒരു ഹോശാന ഞായറും കുറെഓർമ്മകുറിപ്പുകളും.
ഓസ്ട്രേലിയയിലെ മെൽബനിലുള്ള സൈന്റ്റ് ഫ്രാൻസിസ് കാത്തോലിക്ക ദേവാലയത്തിലാണ് ഞങ്ങൾ ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ് ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും ഇവിടെയുണ്ട്. ഇപ്പോൾ പള്ളിയിലെത്തുന വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..
പാൻ മരത്തിന്റെ (pan tree)ഓലകൾ കൊണ്ട് പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു. വശ്വാസികളിൽ പലരും വിവധ തരം പൈൻ മരത്തിന്റെ ശാഖ കളു മായിട്ടാണ് പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള പൈൻ മര കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിലെ പാൻ മരത്തിന്റെ ഓരോ ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.
പെസഹാ വ്യാഴാഴ്ച അപ്പം ഉണ്ടാക്കാൻ കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്.
കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു ആഘോഷമാണ്. വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം! അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.
ആഫ്രിക്കയിൽ ആടിയും പാടിയും അവിടുത്തെ കറുത്ത സഹോദരങ്ങളോടൊപ്പമാണ് ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് . എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും നൈജീരിയയിൽ കാത്തോലിക്കുചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും അവരോടൊപ്പം ഒത്തുചേർന്നു.
ലെസോതോ കത്തോലിക്കർ കൂടുതലുമുള്ള ഒരു ചെറിയ രാജ്യമാണ്. സാമ്പത്തിക പരാധിനതകളുള്ള അവിടുത്തെ ജനങ്ങൾ തങ്ങളുടെ പരാധീനതകളുംവേദനകളും മറക്കാൻ പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. അവരുടെ കൂടെ നൃത്തച്ചുവടുകൾ വച്ചും പാടിയും ആഘോഴിച്ച രണ്ടു ഹോശാന തിരുന്നാളുകളും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളായി ഓയർമയിലുണ്ട്.
സൗത്താഫ്രിക്കയിൽ 23 വർഷം വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കൊപ്പമായിരുന്നു ഞങ്ങൾ ഓശാന തിരുന്നാൾ ആഘോഴിച്ചത്. വർണവിവചന നിയമത്തിൽ നൂറ്റാണ്ടുകൾ വിവചനമനുഭവിച്ചിരുന്ന ഒരു ജനതയുടെ ദീനരോധനങ്ങൾ അവരുടെ സംഗീതത്തിലും നൃത്തചുവടുകളിലും ആവേശം പകർന്നു. ക്രിസ്തു അവരുടെ പ്രതീക്ഷയുടെ അടയാളമായിരുന്നു.
സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ കാണുകയുണ്ടായി . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമാരകോമ്പുകളുമായി ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഹോശാന..
ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് പാം സൺഡേ ആഘോഷങ്ങളിൽ.യാഹുദമതത്തിൽ ഇതു ദൈവീക സഹായത്തിനുള്ള അഭ്യർഥന പ്രകടിപ്പിക്കുന്ന നിലവിളിയെ സൂചിപ്പിക്കുന്നു.
ഒരു വിപ്ലവ നേതാവെന്ന നിലയിൽ ക്രിസ്തുവിൻ്റെ അംഗീകാരത്തിൻ്റെ പശ്ചാത്തലത്തിൽ, സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ് യേശു. യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.




