മാലിന്യ പ്രശ്നങ്ങളും മാധ്യമചർച്ചകളും.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും ഉൽക്കണ്ട
യോടെ കാത്തിരുന്നതും ചിന്തിച്ചിരുന്നതും തിരുവനന്തപുരത്തെ
ആമയിഴഞ്ഞാൽ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിയെന്ന തൊഴിലാളിയുടെ തിരോധനത്തെ പ്പറ്റിയായിരുന്നേല്ലോ ?
ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും തുടർന്ന് നാവികേ സേനാ വിഭാഗവും എല്ലാം നടത്തിയ തെരച്ചിലുകൾക്കു ശേഷം മൂന്നാം ദിവസം അദേഹത്തിന്റെ. ചേതനയറ്റ ശരീരമാണ് കോർപറേഷൻ ശുചീകരണ തൊഴിലാളികൾ മാലിന്യങ്ങൾക്കിടയിൽ കണ്ടെത്തിയത്. തന്റെ കുടുബത്തിനു വേണ്ടി കൂലിപ്പണിയെടുത്താണ് അദേഹം ജീവിച്ചിരുന്നതു്. നിർദ്ധനരായ ഈ കുടുബത്തിന് ഈ മരണം ഒരു തീരാ നഷ്ടമാണ്. .
കേരളത്തിലെ T Vചാനലുകൾ ഈ വാത്തയാണ് തൽസമയം സംപ്രേ ഷണം ചെയ്തിരുന്നത്. ഈ ദുരന്തത്തിന്റെ കാരണത്തെ പ്പറ്റിയും അതിന്റെ കുറ്റക്കാരെ യുംഉത്തരവാദിത്വപ്പെട്ട വരെ
പറ്റിയുമുള്ള ചച്ചകളാണ് ഇപ്പോൾ നടക്കുന്നത്.
ഓരോ Tv ചാനലുകളും അവരുടെ രാഷ്ട്യയ താൽപ്പര്യങ്ങക്ക് അനുകൂലമായ വാദഗതികൾ പ്രകടിപ്പിക്കുന്ന വ്യക്തികളെയാണ് ഈ ചർച്ചകൾക്കായി ഉപയോഗിക്കുക. പൊതു സ്ഥങ്ങളിലും നദികളിലും മാലിന്യങ്ങൾ വലിച്ച എറിയുന്ന സാമൂഹ്യ വിരുദ്ധരെ
പ്പറ്റിയോ മഴക്കാലത്ത് മാലിന്യം ഒന്നിച്ചു കുട്ടാനുള മുൻ കരുതലുകളെപ്പറ്റി യോ മലിന്യങ്ങൾനിർമാർജനം. ചെയ്യുന്നതിനുള്ള ക്രീയേറ്റിവായ മാർഗ്ഗ നിർദേശങ്ങളോ പ്ലാസ്റ്റിക് മാലിന്യം അലക്ഷിണമായി വലിച്ചപുറത്തെറിയുന്ന വ്യക്തികളെ പ്പറ്റിയോ ഇത്തരം ചാനൽ ചർച്ചകളിൽ അധികം പ്രാധാന്യം നൽകാറുമില്ല.
രാഷ്ടീയ പാർട്ടികളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു കുറ്റക്കാരെ ഉണ്ടാക്കകയാണ് പല പ്പോഴും ഇവർ ചെയ്യുന്നതു . പ്രശനത്തിനുള്ള പരിഹാരം ഉണ്ടാക്കുന്നതിനു ള്ള താൽപ്പര്യത്തെക്കാൾ ചാനലുകൾക്ക് കുടുതൽ കാണികളെ ആകർഷിച്ച് റേറ്റ് വർദ്ധിപ്പിക്കുന്നതിനും കൂടുതൽ പരസ്യങ്ങൾ കിട്ടുന്നതിനും മാത്രമാണ് ഇവർക്ക് താൽപ്പര്യം.
രാഷ്ടിയ കൊലപാതങ്ങളുടെയും രാഷ്ടിയവും സമുദായികവും വർഗ്ഗീയവുമായ സംഘട്ടനങ്ങളുടെയും കാലത്തും പകർച്ചവ്യാധികളുടെ കാലത്തും നരബലിയുടെയും അഭിമാന ക്കൊലയും അന്തവിശ്വാസ ങ്ങളുടെയും കാര്യത്തിലും വികസനപ്രവർത്തന ങ്ങളിലും അഴിമതി ആരോപണങ്ങളിലും എല്ലാം ചാനലുകളുടെ നിലപാടുകൾ ഏതാങ്ങ് എന്നും ഒന്നു തന്നെയാണ്.
ചാനൽ ചർച്ചകളിലൂടെ നാടും ജനങ്ങളും നന്നാകുമെ
ന്ന് കരുതേണ്ടതില്ല. മാലിന്യ സംസ്ക്കരണംപോലുള്ള നമ്മുടെ നാടിനെ അഭിമുഖീകരിക്കന്ന മിക്കവാറും എല്ലാ പ്രശനങ്ങളെ
യുംകൈകാര്യം ചെയ്യാൻ ആവശ്യമായ നിയമങ്ങൾ ഈ രാജ്യത്ത് ഇപ്പോൾത്തന്നെ നിലവിലുണ്ടു.
ഭാഷാ പരവും മതപരവും ജാതിയുടെയും വർഗ്ഗത്തിന്റെയും താൽപ്പര്യങ്ങളും സാംബത്തികമായ
വൈരുദ്ധ്യങ്ങളും പ്രാദേശിക വാദങ്ങളും എല്ലാം മൂലം നിലവിലുള്ള പല നിയമങ്ങളും നടപ്പിൽ വരുത്താനുള്ള ഒരു ധൈര്യവുംആത്മവിശ്വാസം പല ഭരണകൂടങ്ങളും കാണിക്കാറില്ലന്നു മാത്രം. ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്ടിയപാര്ടികളുടെ ഓട്ടു ബാങ്ക് രാഷ്ടീയമാണ് ഇതിന് പലപ്പോഴും കാരണമെന്നു കാണാം. ജനങ്ങളെ
തമ്മിൽ അടിപ്പിച്ചും വിഢികളാക്കിയുമാണ് രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കുന്നത്.
ജനങ്ങളുടെ മാനാഭാ വത്തിനാണ് ഇവിടെ ഒരു മാറ്റം ഉണ്ടാ
വേണ്ടത്.. സമൂലമായ അത്തരം ഒരു മാറ്റം ഉടനെ അത്ര എളുപ്പമല്ല. പഴയ തലമുറ മാറ്റങ്ങളെ വളരെ സംശയത്തോടെയാണ് നോക്കി കാണുന്നത്.
നമ്മുടെസ്ക്കൂൾവിദ്യാഭ്യസസംവിധാനത്തിലാണ് ആദ്യമായി ഇവിടെ ഒരുമാറ്റം ഉണ്ടാവേണ്ടത്. വളരെെ ചെറിയ പ്രായത്തിൽ തന്നെ സഹജീവികളെയും പ്രകൃതിയെയും സ്നേഹിക്കാനും സംരഷിക്കുവാനുമാണ് നമ്മൾ കുട്ടികളെ പഠിപ്പൊക്കേണ്ടത്. പകൃതി സംരക്ഷണത്തിന ന്റെയും മതേ
തര സമൂഹത്തിനെ
ന്റെയും ബാലപാഠങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ
അവരെ പഠിപ്പിക്കണം.
വികസിതരാജ്യങ്ങളിൽ ഇത്തരം മാലിന്യമലകൾ ഉണ്ടാവാത്തത് അവിടത്തെ നിയമസംവിധാനങ്ങളുടെയും ജയിൽ വാസത്തിന്റയും ഭയം കൊണ്ടു മാത്രമല്ല.അതു സാധിക്കുന്നത്ഓരോ വ്യക്തിയും അവൻ ജീവിക്കുന്ന
സമൂഹത്തൊടും പ്രകൃതിയോടുമുള്ള ബഹുമാനത്തിൽ നിന്നും അതിന്റെ സുഗമമായ നിലനിൽപ്പിനുള്ള അവന്റെ ഉത്തരവാദിത്വത്തിൽ നിന്നുമാണ്. ഇത്തരം ഒരു സ്വായം അവബോധം ( self awareness ) വളർത്തി എടുക്കാനുള്ള വിദ്യാഭ്യാസ സംവിധാനമാണ് അവിടെയെല്ലാം നിലനിൽക്കുന്നത്..അതാണ് നമുക്കും ഉണ്ടാവേണ്ടത്.
കുറച്ചു മാസങ്ങൾക്ക് മുൻപ് ഞങ്ങൾ ഓസ്ട്രേലിയയിൽ കുട്ടികളുമൊത്തും ഒരു വിജനമായ ഗ്രാമത്തിലൂടെ കാറിൽ യാത്രചെയ്യുമ്പോൾ ഞങ്ങൾ പൊളിച്ചുതിന്ന ഓറഞ്ചിന്റെ തൊലി കാറിന്റെ സൈഡിലുള്ള ചെടികളുടെ ഇടയിലേക്ക് വലിച്ചെറിയാനായി ശ്രമിച്ചു.. മണ്ണിൽ അലിഞ്ഞു ചേരുന്ന ഒരു ജൈവ വസ്തു ആയതിനാലാണ് അത് വലിച്ചെറിയാൻ ഞാൻ ആഗ്രഹിച്ചത്.
പക്ഷേ പ്രീ പ്രൈമറി സ്കൂളിൽ പഠിക്കുന്ന ഞങ്ങളുടെ പേരക്കുട്ടി എന്നെ അതിനു അനുവദിച്ചില്ല. അവൾ എന്നോട് പ്രതിഷേധം അറിയിക്കുകയും അതെല്ലാം എന്റെ
കയ്യിൽ നിന്നും പിടിച്ചുവാങ്ങി വണ്ടിയിലെ ഒരു ബാഗിൽ ഇടുകയും ചെയ്തു. മാലിന്യങ്ങൾ പുറത്തു വലിച്ചെറിയുന്നത് തെറ്റാണന്നുള്ള ഒരു അവബോധം ഈ കൊച്ചുപ്രായത്തിൽ തന്നെ അവൾ സ്കൂളിൽ നിന്നും നേടിക്കഴിഞ്ഞിരുന്നു. മാലിന്യം വലിച്ചെറിയുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മാലിനികരണത്തെപ്പറ്റിയും അത് ഉണ്ടാക്കുന്ന ഭാവിഷത്വങ്ങളെ പറ്റി
ഒരു കൊച്ചു കുട്ടിപോലും അവിടെ മനസിലാക്കിയിരിക്കുന്നു.
പോലീസിനെയും കോടതിയെയും ദൈവത്തെയും ഭയപ്പെട്ടു മാത്രം തെറ്റായകാര്യങ്ങൾ ചെയ്യാതിരിക്കാൻ പഠിപ്പിക്കുന്നതിനേക്കാൾ പ്രകൃതിയുടെയും അവിടെ ജീവിക്കുന്ന മനുഷ്യരുടേയും സുഗമമായ ജീവിതത്തിനും നിലനിൽപ്പിനു വേണ്ടിയാണന്നുള്ള ഒരു അവബോധമാണ് കുട്ടികളിൽ വളർത്തി എടുക്കേണ്ടത്. അതിനു മുൻഗണന നൽകുന്ന ഒരു വിദ്യാഭ്യാസ മാണ് നമ്മുടെ കുട്ടികൾക്ക് ഇനി നൽകേണ്ടത്. നമ്മുടെ മീഡിയായും TV ചാനലുകളുകളും ഗവണ്മെന്റും ആ വഴിക്കു ചിന്തിച്ചാൽ നന്നായിരിക്കും. ജനങ്ങളുടെ മനോ ഭാവത്തിൽ മാറ്റ മുണ്ടാവു ബോൾ മാത്രമെ നമ്മുടെ രാഷ്ടിയ പാർട്ടികളും നാടും മാറുകയുള്ളു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ