ഒരു ഹോശാന ഞായറും കുറെഓർമ്മകുറിപ്പുകളും.
ഓസ്ട്രേലിയയിലെ മെൽബനിലുള്ള സൈന്റ്റ് ഫ്രാൻസിസ് കാത്തോലിക്ക ദേവാലയത്തിലാണ് ഞങ്ങൾ ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ് ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും ഇവിടെയുണ്ട്. ഇപ്പോൾ പള്ളിയിലെത്തുന വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..
പാൻ മരത്തിന്റെ (pan tree)ഓലകൾ കൊണ്ട് പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു. വശ്വാസികളിൽ പലരും വിവധ തരം പൈൻ മരത്തിന്റെ ശാഖ കളു മായിട്ടാണ് പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള പൈൻ മര കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിലെ പാൻ മരത്തിന്റെ ഓരോ ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.
പെസഹാ വ്യാഴാഴ്ച അപ്പം ഉണ്ടാക്കാൻ കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്.
കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു ആഘോഷമാണ്. വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം! അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.
ആഫ്രിക്കയിൽ ആടിയും പാടിയും അവിടുത്തെ കറുത്ത സഹോദരങ്ങളോടൊപ്പമാണ് ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് . എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും നൈജീരിയയിൽ കാത്തോലിക്കുചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും അവരോടൊപ്പം ഒത്തുചേർന്നു.
ലെസോതോ കത്തോലിക്കർ കൂടുതലുമുള്ള ഒരു ചെറിയ രാജ്യമാണ്. സാമ്പത്തിക പരാധിനതകളുള്ള അവിടുത്തെ ജനങ്ങൾ തങ്ങളുടെ പരാധീനതകളുംവേദനകളും മറക്കാൻ പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. അവരുടെ കൂടെ നൃത്തച്ചുവടുകൾ വച്ചും പാടിയും ആഘോഴിച്ച രണ്ടു ഹോശാന തിരുന്നാളുകളും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളായി ഓയർമയിലുണ്ട്.
സൗത്താഫ്രിക്കയിൽ 23 വർഷം വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കൊപ്പമായിരുന്നു ഞങ്ങൾ ഓശാന തിരുന്നാൾ ആഘോഴിച്ചത്. വർണവിവചന നിയമത്തിൽ നൂറ്റാണ്ടുകൾ വിവചനമനുഭവിച്ചിരുന്ന ഒരു ജനതയുടെ ദീനരോധനങ്ങൾ അവരുടെ സംഗീതത്തിലും നൃത്തചുവടുകളിലും ആവേശം പകർന്നു. ക്രിസ്തു അവരുടെ പ്രതീക്ഷയുടെ അടയാളമായിരുന്നു.
സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ കാണുകയുണ്ടായി . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമാരകോമ്പുകളുമായി ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഹോശാന..
ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് പാം സൺഡേ ആഘോഷങ്ങളിൽ.യാഹുദമതത്തിൽ ഇതു ദൈവീക സഹായത്തിനുള്ള അഭ്യർഥന പ്രകടിപ്പിക്കുന്ന നിലവിളിയെ സൂചിപ്പിക്കുന്നു.
ഒരു വിപ്ലവ നേതാവെന്ന നിലയിൽ ക്രിസ്തുവിൻ്റെ അംഗീകാരത്തിൻ്റെ പശ്ചാത്തലത്തിൽ, സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്‌നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ് യേശു. യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ