2026 മാർച്ച് 28, ശനിയാഴ്‌ച

ഒരുഹോശാന ഞായർകൂടി ആഘോഷിക്കുമ്പോൾ......




 




ക്രിസ്തു വിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഓർമ്മ ദിവസമാണ് പാം സൺ‌ഡേ(ഓശന ഞായറാഴ്ച്ച )എന്ന്  എനിക്കു തോന്നുന്നു. ഇസ്രായലിലെ പാർശ്വ വൽക്കരിപ്പെട്ട ജനതയുടെ  വിമോചനത്തിന്റെ നായകനായി അന്ന് അദ്ദേഹം ഉയർത്തപ്പെടുകയായിരുന്നു . ഏതൊരു  വിപ്ലവാകരിയുടെയും സാമൂഹിക പരിഷ്കാർത്താവിന്റെയും ജീവിതത്തിലെ  ഏറ്റവും സന്തോഷകരമായ നിമിഷം അവന്റെ ജനം അവനെ പൂർണമായും തിരിച്ചറിയുന്നതാണല്ലോ?ഈ തിരിച്ചറിവാണല്ലോ അദ്ദേഹത്തിന്റെ ശത്രുക്കളെ പ്രകോപിപ്പിച്ചതും പിന്നീട് ഒരു കുരിശുംമരണത്തിലേക്ക്  അദ്ദേഹത്തെ എത്തിച്ചതും.


2000 വർഷങ്ങൾക്കുശേഷവും  ലോകം ഇന്നും ആ സത്യം തിരിച്ചറിയുന്നു എന്നതാണ്  അദ്ദേഹത്തിന്റെ  മഹത്വം.

ഓസ്ട്രേലിയയിലെ മെൽബനിലുള്ള  സൈന്റ്റ്‌ ഫ്രാൻസിസ് കാത്തോലിക്ക ലാറ്റിൻ ദേവാലയത്തിലാണ്  ഞങ്ങൾ കുട്ടികളുമൊത്തു ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ്  ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും  ഇവിടെയുണ്ട്. ഇപ്പോൾ  പള്ളിയിലെത്തുന  വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ, ശ്രീലങ്ക, വിയറ്റ്നാം, ഫിലിപ്പയൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..

പക്ഷേ  പാം സൺ‌ഡേ  ദിവസമായത് കൊണ്ടാവാം തദ്ദേശ വാസികളായ ധാരാളം വിശ്വാസികൾ ഇന്ന് പള്ളയിൽ വന്നിരുന്നു, അവരെല്ലാം  സീനിയർ സിറ്റിസൺസ് ആയിരുന്നു. മലയാളികൾ ഈ പ്രദേശത്തു ധാരാളം ഉണ്ടങ്കിലും അവരെല്ലാംതന്നെ ഇവിടുത്തെ സിറോ മലബാർ ചർച്ചിലും കനനായ കാത്തോലിക്കാ ചർച്ചിലുമാണ് ഇന്നത്തെ ഹോശന ആഘോഷിക്കുന്നത്. യാക്കോബക്കാർക്കും മാർതൊമ്മക്കാർക്കും അവരുടെയെല്ലാം മലയാളം പള്ളികളും പുരോഹിതന്മാരുമുണ്ട്. 


പാൻ മരത്തിന്റെ (palm tree)ഓലകൾ കൊണ്ട്   പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ  അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു. 

 പലരും വിവധ തരം ഒലിവ് മര (olive )ശാഖ കളു മായിട്ടാണ് പലവിശ്വാസികളും പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള ഒലിവ് കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിൽ ഉണ്ടായിരുന്ന ഒലിവ്  ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.

പെസഹാ വ്യാഴാഴ്ച  അപ്പം ഉണ്ടാക്കാൻ  കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്. അതുകൊണ്ട് പള്ളിയിൽ നിന്ന്ഒരു പാൻ മരത്തിന്റെ ബ്രാഞ്ചും കളക്റ്റ് ച്യ്താണ് ഞങ്ങൾ പൊന്നത്.

കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു  ആഘോഷമാണ്.  വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം!  അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.

ആഫ്രിക്കയിൽ   ആടിയും പാടിയും അവിടുത്തെ  കറുത്ത സഹോദരങ്ങളോടൊപ്പമാണ് 37 വർഷത്തോളം ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് .  എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും  നൈജീരിയയിൽ  കാത്തോലിക്  ചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും  ലേസോതോയിലും സൗത്ത് ആഫ്രിക്കയിലും കാത്തോലിക് പള്ളികളിലും അവരോടൊപ്പം ഒത്തുചേർന്നാണ് ഈ ദിവസം ആഘോഷിച്ചത്.

മതപരമായ വിശ്വാസങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും ഹോശന പോലെയുള്ള ആഘോഷങ്ങൾക്ക്‌ കുട്ടികാലം മുതൽ ഞാൻ എല്ലാ വർഷവും പങ്കെടുത്തിരുന്നു.

സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം വർഷങ്ങൾക്കു മുൻപ്ത്തി  നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ   ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ  കാണുകയുണ്ടായി  . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമരകോമ്പുകളുമായി  ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും  അവിസ്മരണീയമായ ഹോശാന..

അന്നത്തെ ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാം ഇപ്പോൾ റിട്ടയേർഡ് ആയി സൗത്ത് ആഫ്രിക്കയിലും  ഇന്ത്യയിലും ഓസ്ട്രേലിയയിലും അമേരിക്കയുൾപ്പടെ ലോകത്തിന്റെ പാലാരാജ്യങ്ങളുമായി കുട്ടികളുമൊത്തു ജീവിക്കുന്നു. പലരും ഇതിനകം നാടുനീങ്ങി കഴിഞ്ഞു.!! 

ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഈ പദം ഉപയോഗിക്കുന്നു, 

സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്‌നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ്  യേശു.  യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.

നിർഭാഗ്യവശാൽ   സ്നേഹത്തിന്റെയും മനുഷ്യ സ്നേഹത്തിന്റയും സന്ദേശവഹകനായി വന്നതുമൂലം സ്വന്തം ജീവിതം ബലിയർപ്പിക്കേണ്ടിവന്ന യേശുവിന്റെ നാട് ഇന്ന് വീണ്ടും അധികൃരമായ  മനുഷ്യഹത്യക്കും  വംശീയ ആക്രമണത്തിനുമുള്ള ഒരു പ്രദേശമായി മാറിയിരിക്കുകയാണ് എന്നത് നിർഭാഗ്യകരമാണ് . ലോകം മുഴുവൻ ഇന്ന് അതിന്റെ  കടുത്ത അസ്ഥിരതയിലും ഭയത്തിലും ഉൽക്കണ്ടയിലുമാണ്. ക്രിസ്തുവിന്റെ സ്നേഹത്തിനും പരസ്പര സഹായത്തിനും മനുഷ്യ പുരോഗതിക്കും പകരം ലോകം ഇപ്പോൾ  "ലാഭം"  മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന കോര്പറേറ്റുയുടെയും ചില ഭരണാധികാരികളുടേയും നിയന്ത്രണാതീലാണ്.   അവരുടെ ലാഭകൊതിയും കച്ചവടത്താൽപ്പര്യങ്ങളുമാണ് ഇന്ന് ലോകം മുഴുവൻ നിയന്ത്രിക്കുന്നതെന്നാനാണ് നമുക്ക്കാണാൻ സാധിക്കുന്നത്. സഹജീവികളുടെ ജീവനും ജീവിതവും കുടുംബവും ഒന്നും അവർക്ക് ഒരു  ഒരു വിഷയമല്ല. 

ഇന്ന്ലോകം മുഴുവൻ ഹോശന ആഘോഴിക്കുമ്പോൾ ക്രിസ്തു ജനിക്കുകയും ജീവിക്കുകയും മരിക്കേണ്ടിവരുകയും ചെയ്ത വിശുദ്ധ ഭൂമിയിയിലെ ജനങ്ങൾക്ക് അതിനു സാധിക്കുന്നില്ലന്നുള്ളത്   നമുക്ക് കാണാതിരിക്കാൻ  സാധിക്കുകയില്ല!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ