താലിബാൻറെ തിരിച്ചുവരവും അമേരിക്കയുടെവിടവാങ്ങലും
2014 ൽ ഏതാണ്ട് 300 ഓളം പെൺകുട്ടികളെ നൈജീരിയയിലെ ബോർണോ സ്റ്റേറ്റിലെ ചിബോക്സ് ഗേൾസ് സ്കൂളിൽ നിന്നും ബോക്കോഹറാം എന്ന ഭീകര സംഘടന തട്ടിക്കൊണ്ടുപോയ സംഭവം അന്ന് ലോകത്തെ മുഴുവൻ ഞ് ട്ടിച്ചിരുന്നു; സെപ്റ്റംബർ 11 അറ്റാക്കിനും അമേരിക്കപ്രഖ്യപിച്ച " War Against Terrorism " ത്തിനും ശേഷം ലോകത്താകെ ശക്തി പ്രാപിച്ച ഭീകര സംഘടനകളിൽ ഒന്നാണ് ആഫ്രിക്കയിലെ ബോക്കോഹറാം, 2002ൽ മുഹമ്മദ് യുസഫ് എന്ന ഒരുഭീകരനായിരുന്നു ആ സംഘടനക്ക് രൂപംകൊടുത്തത് .
1986 മുതൽ 1988 വരെ ഞങ്ങൾ നൈജീരിയയിലെ ഈ പ്രദേശത്തു അദ്ധ്യാപകരായി ജോലിചെയ്തിരുന്നു . ബഹുഭൂരിപഷം ജനങ്ങളും അവിടെ വളരെ സാധാരണക്കാരായ മുസ്ലിം മതവിശ്വാസികളായിരുന്നു.. അന്നൊക്കെ ആപ്രദേശം പൊതുവെ ശാന്തമായിരുന്നു എങ്കിലും 1984 ൽ അടുത്തുള്ള മറ്റൊരുസ്റ്റേറ്റിൽ ഒരു ഭീകരരുടെ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയുണ്ടായി . ബൊക്കോഹറാമിന് ജനിച്ചു വളരാൻ അനുകൂലമായ ഒരു സാഹചര്യം കുറേകാലമായി ആ പ്രദേശത്തു നിലനിന്നിരുന്നു .
ബോക്കോഹറാം പോലെയും താലിബാൻ പോലെയും ഇസ്ലാമിക സ്റ്റേറ്റ് (IS) എന്നപേരിൽ ഒരു ഭീകര സംഘടന ഇറാക്കിലും സിറിയയിലും ഈ കാലത്ത് രൂപം കൊള്ളുകയും ഒരു ഇസ്ലാമിക്ക് രാജ്യ ത്തിനായി യുദ്ധം ആരംഭിക്കുകയും ചെയ്‌തു .ഇതിനുപുറമെ അൽ ഖൈദ മായി ബന്ധപ്പെട്ട ലഷ്‌കർ തോയ്‌ബ പോലുള്ള പല ഗ്രൂപ്പുകളും ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ വിവിധ പ്രദേ ശങ്ങളിൽ ഭീകര പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തു
.ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള പല പ്രസ്ഥാനങ്ങളും തുടർന്നുള്ള യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും 2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുക്കുകയും ഓഗസ്റ്റ് 31 നു വളരെ നാടകീയമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും കാബൂളിൽ നിന്നും തിരിച്ചു പോരാൻ നിർബന്ധിതരാകുകയും ചെയ്തു , അമേരിക്കയോടൊപ്പം നിലകൊണ്ടിരുന്ന ലക്ഷക്കണക്കിനുള്ള ജനങ്ങളെ അവർക്കു കൈവെടിയേണ്ടിവന്നു .
അഫ്ഗാനിസ്ഥാനിൽ 20 വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഉണ്ടായ നഷ്ട്ടം വളരെ വലുതാണ് . അമേരിക്കയുടെ 2352 സൈനികരും അഫ്ഗാൻ സൈന്യത്തിലെ 66000 പേരും അവരുടെ സഖ്യക്ഷികളുടെ 1144 പേരും കൊല്ലപ്പെടുകയും 20000 ത്തോളം പേർക്ക് പരിക്ക്പറ്റുകയും ചെയ്തതായി കണക്കാക്കിയിട്ടുണ്ട്.
ഇതിനു നുപുറമെ ഏതാണ്ട് 444 മനുഷ്യാവകാശപ്രവർത്തകരും 75 ജേര്ണലിസ്റ്റുകളും 51191 താലിബാൻ ഭീകരരും 47245 അഫ്ഗാനിലെ സാധാരണ പൗരന്മാരും യുദ്ധത്തിനിടയിൽ വധിക്കപ്പെട്ടു
.
അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനായി അമേരിക്ക 2 ,2 Trillian dollar ($ 2 ,2 61 000000000 )ചിലവഴിച്ചത്രെ. ഇതിനുപുറമെ അഫ്ഗാനിസ്ഥന്റെ നിർമാണപ്രവത്തനാൾക്കായി 145 മില്യൺ ഡോളറും ചിലവാക്കി . ഏതാണ്ട് 3 ലെക്ഷത്തോളും അഫ്‌ഗാൻ പട്ടാളക്കാരെ അമേരിക്കയിൽ വച്ചു യുദ്ധത്തിനായി ട്രെയിൻ ചയ്യുകയുമുണ്ടായി . യുദ്ധ ത്തിന്റെ കാലത്തു ഏതാണ്ട് 25 ലക്ഷത്തോളം അഫ്‌ഗാൻ പൗരന്മാർ അഭയാർഥികളായി പാക്കിസ്ഥാനിലും ഇറാനിലും മറ്റുപല രാജ്യങ്ങളിലുമായി പാലായനം ചയ്യുകയും അതിനേക്കാൾ അധികം പേർ രാജ്യത്തിലെ പലഭാഗങ്ങളിലുമായി ചിതറി പോവുകയും ചെയ്തു ,
2001നു ശേഷം നടന്ന യുദ്ധങ്ങളിലും ഭീകരപ്രവർത്തങ്ങളിലുമായി പലരാജ്യങ്ങളിലുമായി ഏതാണ്ട് 3870000(3,8millian) സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടു . 38 മില്യൺ പേർ അഫ്ഗാനിസ്ഥാൻ ,യെമൻ ,സോമാലിയ ,ലിബിയ ,സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അഭയാർഥികളായി നടുവിട്ടു.
21 വർഷം (1954 to 1975) നീണ്ടുനിന്ന വിയറ്റ്നാം യുദ്ധവുമായി അമേരിക്കയുടെ
അഫ്‌ഗാൻ യുദ്ധത്തിന് ഏറെ സാധുര്ശ്യമുണ്ട്. വിയറ്റ്നാമിൽ അമേരിക്കയുടെ 58220 പട്ടാളക്കാരും അമേരിക്കയുടെ കൂടെ യുദ്ധം ചെയ്തിരുന്ന സൗത്ത് വിയറ്റ്നാമിൽ നിന്നുവന്ന 250000 പേരും സൗത്ത് കൊറിയ, തായ്‌ലൻഡ്, ഓസ്ട്രേലിയ, നുസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള 4886 പട്ടാളക്കാരും മരിച്ചിരുന്നു. വിയറ്റ്നാമിന്റെ വിജയം അക്കാലത്തു ലോകം വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പക്ഷേ അമേരിക്കയുടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പാലയണം വലിയ ഉൽക്കണ്ടയോടെയാണ് ജനങ്ങൾ കണ്ടുകൊണ്ടിരുന്നത് . അമേരിക്കയിലെത്തന്നെ 62% ത്തോളം ജനങ്ങൾ അവരുടെ അഫ്ഗാൻ യുദ്ധത്തെ തള്ളിപ്പറയുകയുണ്ടായി.
കുട്ടികളെ സ്കൂളിളിൽ നിന്നും സ്ത്രീകളെ ജോലിയിൽനിന്നും പൊതുരംഗത്തുനിന്നും മാറ്റിനിർത്തുകയും മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭീകരസംഘടന നയിക്കുന്ന സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഇന്ന് ഈ രാജ്യം.
ലോകത്തിലെ സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളതും യുദ്ധം കൊണ്ടും ഭീകരപ്രവർത്തങ്ങളും മൂലം വലയുന്നതുമായ അഫ്‌ഗാൻ ജനതയെ താലിബന്റെ കയ്യിൽ ഏൽപ്പിച്ചു അമേരിക്ക ഇപ്പോൾ കടന്നു പോകുന്നത് തികച്ചും ഉൽക്കണ്ടാജനകവും വേദനിപ്പിക്കുന്നതുമാണ് .
ഓരോരോ രാജ്യങ്ങളിലും പ്രദേശത്തും വളർന്നു വരുന്ന ജനകീയ സമരങ്ങളെ ഓരോ ലേബലുകളുടെ പേരുപറഞ്ഞു ആക്രമിക്കാതെ അവരെയെല്ലാം അവരുടെ വഴിക്കു ചിന്തിക്കാനും വളരാനും അനുവദിച്ചാൽ ഇനിയും മറ്റൊരു വിറ്റ്‌നാമും അഫ്ഗാനിസ്ഥാനും ഉണ്ടാകാതിരിക്കുമെന്ന് എനിക്കുതോന്നുന്നു . നിർഭാഗ്യവശാൽ ചരിത്രത്തിൽ നിന്നും കോവിഡ് മഹാമാരിയിൽ നിന്നും ഒന്നും പഠിക്കാൻ നമുക്ക് ഇന്നും കഴിയുന്നില്ല ,
ആയുധങ്ങളും ആയുധക്കച്ചവടവും അതിലൂടെയുള്ള ലാഭവും ലോകത്തിലെ മനുഷ്യരുടെ ആരോഗ്യത്തെക്കാളും മെച്ചപ്പെട്ട ജീവിതത്തെക്കാളും അവരുടെ സമാധാനത്തെക്കാളും പ്രധാനമായി കാണുന്ന സമ്പന്ന രാജ്യങ്ങൾ പുതിയ ശത്രുക്കളെ കണ്ടെത്താനും യുദ്ധത്തിനുള്ള പുതിയ സമരമുഖങ്ങൾ തുറക്കാനും ഇനിയും ശ്രമിക്കുമെന്നതിൽ സംശയമില്ല . എങ്കിലും മനുഷ്യസമൂഹം ഇന്നല്ലെങ്കിൽ നാളെ അവരുടെ സാമാധാനത്തിന്റെയും പരസ്പ്പര സഹകരണത്തിന്റയും വഴികൾ കണ്ടെത്തുമെന്ന് നമുക്കാശിക്കാം ,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ