ഇരുപതു വർഷങ്ങൾക്കുമുൻ പുഒരു ചൊവ്വാഴ്ച്ച സെപ്തംബര് 11നു സ്കൂളിൽ ജോലികഴിഞ്ഞു വീട്ടിലെത്തി ടീ.വീ പതിവുപോലെ ഓൺ ചെയ്‌തപ്പോൾ അമേരിക്കയിലെ ന്യൂയോർക്കിൽ തലഉയർത്തി നിന്നിരുന്ന വേൾഡ് ട്രേഡ് സെൻഡറിൻ്റെ ആസ്ഥാനമായ ട്വിൻ ടവർ കത്തിതകരുന്ന അവിശ്വസനീമായ കാഴ്ച്ച ലൈവ് ആയി പ്രേഷേപണം ചെയ്യുകയായിരുന്നു . വിമാനങ്ങൾ പറന്നുവന്നു ടവറിൽ ഇടിക്കുന്നതും tടവർ കത്തിയെരിയുന്നതും തകർന്നുവീഴുന്നതും ആളുകൾ അതിനടയിലും തെരുവുകളിലും നിസഹായരായി നിലവിളിക്കുന്നതുമെല്ലാം ഇന്നും മനസ്സിൽ മറക്കാൻ കഴിയാത്ത ഒരു ദുസ്വപ്നം പോലെ നിലനിൽക്കുന്നു.
ലോകത്തെ മുഴുവൻ പിടിച്ചുലച്ച സെപ്‌റ്റംബർ 11 ന് ഞങ്ങൾ സൗത്ത് ആഫ്രിക്കയിലെ മലൂട്ടി സിബി സീനിയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകരായി ജോലിചെയ്യുകയായിരുന്നു . സൗദിഅറേബ്യായിലും അമേരിക്കയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും തൻ്റെ ബിസിനസ് സാബ്രാജ്യം കെട്ടിപ്പടുത്ത ബിൻ ലാദൻ എന്നഭീകരപ്രവർത്തകനും അദ്ദേഹത്തിൻ്റെ അൽഖയിദ എന്ന പ്രസ്ഥാനവുമായിരുന്നു ഇതിൻ്റെ പുറകിൽ പ്രവർത്തിച്ചിരുന്നതെന്ന് പിന്നി ട് വ്യക്തമാകുകയുണ്ടായി . ഈ ആക്രമണത്തെ ലോകം മുഴുവൻ അപലപിക്കുകയുണ്ടായി .
2004 ലെ ഞങ്ങളുടെ അമേരിക്കൻ യാത്രക്കിടയിൽ ന്യൂയോർക്കിൽ തകർന്നുപോയ ഈ ഇരട്ട ഗോപുരത്തിന്റെ അവസ്ഥയും മഹത്വവും നേരിട്ട് കാണാൻ അവസരം ലഭിക്കുകയുണ്ടായി.
ഞങ്ങളുടെ സുഹൃത്ത് തോമസ് കുട്ടിയും ഭാര്യ ജിജിയു മാണ് ഞങ്ങളെ ന്യൂയോർക്കിലെ തകർന്നുപോയ ഇരട്ടഗോപുരങ്ങളുടെ ഏരിയാ കാണിച്ചുതന്നത്.
അവശിഷ്ട്രങ്ങൾ പൂർണമായും നീക്കം ചെയ്തിരുന്നു എങ്കിലും കെട്ടിടത്തിന്റെ ചുറ്റും ഉണ്ടായിരുന്ന പല ടവറുകളും ഈ അത്യാഹിതത്തിന്റെ ഫലമായി ഷെതം ഏറ്റ് പൊട്ടലുകളോടെ കറുത്ത പാടുകളുമായി നിലനിന്നിരുന്നു. ട്വിൻ ടവറുകളുടെ സ്ഥാനത് പുതിയ സ്മാരകങ്ങ്ൾ നിർമ്മിക്കാനായി രണ്ടു വലിയ കുളങ്ങളുടെ രൂപത്തിൽ കുഴികൾ കാണപ്പെട്ടു. 2983 പേർ ടവറുകളുടെ അകത്തും പുറത്തും വിമാനത്തിലുമായി ഈ അത്യാഹിത്തിനിടയിൽ മരണപ്പെട്ടുവെന്ന് കരുതപ്പെടുന്നു.
മരണമടഞ്ഞ വരുടെ ബന്ധുക്കളും ടൂറിസ്റ്റുകളുമെല്ലാമായി ആയിരക്കണക്കിനാളുകൾ അവിടെ തടിച്ചു കൂടിയിരുന്നു.. മരിച്ച വ്യക്തികളുടെയും ഏല്ലാം പേരുകൾ അവിടെ വലിയ ഫലകങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. അബരചുംബികളായ ന്യൂ യോർക്കിലെ ഗോപുരങ്ങളുടെ ഇടയിൽ ജനക്കൂട്ടത്തോടൊപ്പം വാടിയ മുഖങ്ങളുമായി ഞങ്ങളും കുറെ സമയം ചിലവഴിച്ചു. സെപ്റ്റംബർ 11ന്റെ ആക്രമണത്തിന്ന്മു ൻപ്
ലക്ഷകണക്കിനാളുകൾ ഓരോ ദിവസവും ഈ പ്രദേശം സന്ദർശിക്കുകയും ഏതാണ്ട് 80000ത്തോളം പേർ 110 നിലയുണ്ടായിരുന്ന ട്വിൻ ടവറിന്റെ മുകളിലെ ഒബ്സെർവട്ടറിയിൽ കയറിനിന്ന്നിന്നു ന്യൂ യോർക്ക് നഗരത്തെ ഒന്നാകെ കാണുകയും ചെയ്തിരുന്നത്രെ!
തോമസ്കുട്ടിയും ഭാര്യ ജിജിയും കൂടിയാണ്ഞങ്ങളെ ന്യൂ യോർക്കിലെ ജോൺ ഫ് കെന്നഡി എയർപോർട്ടിൽ നിന്നും collect ചെയ്തത്. ഈ സുഹൃത്തും ഞാനും ഒന്നിച്ചായിരുന്നു 1977 ൽ എത്യോപ്യയിൽ അദ്ധ്യാപകരായി ജോലിക്കുവന്നത് .പിന്നീട് നൈജീരിയയിലും ലെസോത്തോയിലും ഒരുമിച്ചാണ് ജോലിചെയ്‌തിരുന്നതും . 1989 വിവാഹിതനായതിനെ തുടർന്നാണ്അദ്ദേഹം അമേരിക്കയിലേക്കു വന്നത്.
ചിക്കാഗോയിൽ സഹോദരന്റെ പുത്രൻ ജോബിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷമാണ് ആനിയമ്മയും ഞാനും ന്യൂ യോർക്കിൽ എത്തിയത്. ന്യൂ യോർക്കിൽ നിന്നും ഞങ്ങൾ ന്യൂ ജെഴ്‌സിയിലെ ക്കും വാഷിംഗ് ടൺ ഡിസി യിലേക്കും അവിടെനിന്നും കാലിഫോണിയായിലെക്കും തുടർന്ന് ടെക്സസ് ലേക്കു എല്ലാമുള്ള യാത്രകൾ കഴിഞ്ഞു ഒരു മാസത്തിനു ശേഷമാണു ഞങ്ങൾ ചിക്കാഗോയിൽ നിന്നും സൗത്ത് അഫിക്കയിലേക്ക് തിരിച്ചു പോന്നത്.
അമേരിക്കയിലെ പലനഗരങ്ങളിലും സഹോദരങ്ങളും അപ്പാപ്പനും അമ്മമ്മമാരും സുഹൃത്തുക്കളും ഏല്ലാം ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് യാത്രകൾ വളരെ സന്തോഷകരവും അനായാസകാരവും വിജ്ഞാനപ്രദവുമായിരുന്നു.
New York ലെ Statue of Liberty, Empire state
Building സാൻഫ്രാൻസിസ്‌കോയിലെ Goldern Bridge ചിക്കാഗോയിലെ 110 stories Willis Tower
വാഷിങ്ങ്ടനിലെ Whilte House, Capitol Building, Lincoln memorial,Basilica of the National Shine,John F Kennadi യുടയും കുടുംബത്തിന്റെയും ശവകുടീരങ്ങൾ ഹുസ്റ്റനിലെ NASA Space Center, പാർക്കുകളും മ്യൂസിങ്ങളും ഉൾപ്പടെ
നി രവധി പ്രദേശങ്ങൾ ഈ യാത്രക്കിടയിൽ ഞങ്ങൾക്ക്സ ന്ദർശിക്കാൻ സാധിച്ചു.
എല്ലാപ്രദേശങ്ങളിലും കണ്ടെത്തിയ നമ്മുടെ നാട്ടിൽ നിന്നുമുള്ള ആളുകൾ വളരെ സന്തോഷത്തോടെ യാണ് അമേരിക്കയിൽ ജീവിച്ചിരുന്നത്. ഏങ്കിലും സെപ്റ്റംബർ 11 ന്റെ ആക്രമണത്തെ തുടർന്നുണ്ടായ ഉൽക്കണ്ടയും ഷെയർ മാർക്കറ്റിലുണ്ടായ സാമ്പത്തികമായ പ്രശ്‌നങ്ങളും അവരിൽ പലരിലും സാമ്പത്തിക ബുദ്ധിമുട്ടുകളും അസ്വസ്ഥതയും ഉൽക്കണ്ടയും ഉണ്ടാക്കിയിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
"War Against Terrorism "എന്നപേരിൽ അമേരിക്കയും അതിൻ്റെ സഖ്യകഷികളും ഭീകരപ്രസ്ഥാങ്ങൾക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുവന്നു . അമേരിക്കയുടെ നിലപാടുകളുമായി പൂർണമായും സഹകരിക്കാത്ത രാജ്യങ്ങളെ പ്രസിഡണ്ട് ബുഷ് ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു .
ബിൻ ലാദനും കൂട്ടാളികൾക്കും സഹായവും സംരെക്ഷണവും കൊടുക്കുന്നു വെന്നും രഹസ്യമായി അണുവായുധം നിർമിക്കുന്നു വെന്നും ആരോപിച്ച അമേരിക്ക ഇറാക്ക് ആക്രമിക്കുകയും കയ്യേറുകയും ഒളിവിൽ പോയിരുന്ന അവരുടെ പ്രസിഡണ്ട് സദ്ദം ഹുസൈനെ 2003 ഡിസംബർ 13 ന് തടവുകാരനാക്കുകയും 2006 ഡിസംബർ 30 ന് തൂക്കി കൊല്ലുകയും ചെയ്‌തു .
ഏതാണ്ട് ഇതേ കാരണം പറഞ്ഞു 2011 മാർച്ച് 2ന്അമേരിക്ക ലിബിയയിൽ കൈയേറുകയും ഒക്ടോബർ 20 ന് അവരുടെ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ഗദ്ദാഫിയെ വധിക്കുകയും ചെയ്‌തു .
(തുടരും )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ