സെപ്റ്റംബർ പതിനൊന്നും ചില ഓര്മക്കുറിപ്പുകളും (ii)
സെപ്റ്റംബർ 11 അറ്റാക്കിന് ആസൂത്രണം നൽകിയ അൽ കൈട എന്ന ഭീകര സംഘടനയുടെ നേതാവ് ബിൻ ലാദൻ ഏതാണ്ട് 10 വർഷങ്ങൾക്ക് ശേഷം മെയ് 2, 2011 ൽ പാകിസ്ഥാനിലെ ഒരു ഒളിവ് സങ്കേതത്തിൽ വച്ച് വധിക്കപ്പെട്ടു. ഞങ്ങൾ അപ്പോൾ സൗത്താഫ്രിക്കയിലെ കുറെ സഹപ്രവർത്തകരുമൊത്തുള്ള ഒരു ഹോളി ലാൻഡ് യാത്രക്കിടയിലായിരുന്നു . ഇസ്രായേലിലെ നിന്നും ഈജിപ്റ്റ്ലേക്കുള്ള താബ ബോർഡർ ക്രോസ്ടിങ്നോട് അടുത്തുള്ള ഈലത് (Eilat) എന്ന നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ഒരു ബ്രേക്കിങ് ന്യൂസ് ആയി ഈ വാർത്ത അറിഞ്ഞത്.
ഏതാണ്ട് 10 വർഷം നീണ്ടുനിന്ന അന്വഷണത്തിനോടുവിൽ പാക്കിസ്ഥാനിലെ ബിലാൽ ടൗണിലുള്ള ഒസാമ ബിൻ ലാഡന്റ് കോംപണ്ടിൽ എത്തിയാണ് അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചത്. അഫ്ഗാനിസ്ഥാനിൽ താവളമടിച്ചിരുന്ന ബിൻ ലാദൻ കൂടുതൽ സുരഷിതമായി ജീവിക്കാനാണ് പാക്കിസ്ഥാനിലേക്ക് താമസം മാറ്റിയത് .
അഫ്ഗാനിസ്ഥാനിലെ ആനുകാലിക രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കുമ്പോൾ മാത്രമേ അമേരിക്കക്ക് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ നേരിടേണ്ടിവന്ന പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുകയുള്ളു .
1978 ൽ അഫ്ഗാനിസ്ഥാനിൽ People's Democratic Party(P D P) എന്ന ഒരു ഇടതുപക്ഷ പാർട്ടി ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരുകയും അവിടെ നിലനിന്നിരുന്ന അസമത്വങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ വിപ്ലവകരമായ പല മാറ്റങ്ങൾക്കും തുടക്കം കുറിക്കുകയുണ്ടായി . .ഈ കാലത്തു അഫ്ഗാനിസ്ഥാനിലെ 90% പേരും നിരക്ഷരരും സ്വന്തമായി കൃഷിഭൂമി പോലും ഇല്ലാത്തവറും ആയിരുന്നു. പെൺകുട്ടികളുടെ പ്രായപൂർത്തിയാകാതെയുള്ള വിവാഹവും സ്ത്രീകളുടെ കുടുംബത്തിലെയും സമൂഹത്തിലെയും അവഗണയും അന്ന് അതികഠിനമായിരുന്നു .P D P ഗവണ്മെന്റിന്റെ മതനിരപേക്ഷ സോഷ്യലിസ്റ്റ്നി ലപാടുകളോട് പല മതപണ്ഡിതൻ മാരും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തു വരുകയും ചെയ്‌തു .തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മുജാവുദിൻ ഗ്രൂപ്പുകളുടെയും അൽ കൈട സ്ഥാപകനായ ബിൻ ലാതന്റെയും പിന്തുണയോടെ അഫ്ഗാനിസ്ഥാനിലെ P D P ഗോവെര്ന്മേന്റിനെതിരെ കലാപം തുടങ്ങുകയുണ്ടായി.
1979 ൽ സോവ്യറ്റ് യൂണിയൻ പിഡിപി ഗോവെര്ന്മേന്റിനു നൽകിയ പിന്തുണയും സൈനീക സഹായവും അമേരിക്കയെയും അവരുടെ സഹയാത്രികരെയും ചോടുപ്പിച്ചു. ഈ കാലഘട്ടത്തിൽ അമേരിക്ക മുജാവുദീൻ ഗ്രുപ്പുകൾക്കും ബിൻ ലാദൻറെ നേതൃത്വത്തിലുള്ള അൽകൈദ ക്കും ആയുധങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി അവരുടെ കലാപത്തിന് ശക്തി നൽകി .1986 ൽ അമേരിക്കയുടെ മിസൈലുകൾ സോവിയറ്റ് യൂ ണിയൻറെ ഹെലികോപ്റ്ററുകൾ തകർക്കുകയുണ്ടായി .
ആഭ്യന്തര പ്രശ്നങ്ങളും അഫ്ഗാനിസ്ഥാനിൽ നേരിട്ട വെല്ലുവിളികളും ഈ കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനെ അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറാൻ നിർബന്ധിതരാക്കി .അവസാനം 1989ൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ വിട്ടുപോയി.
സോവിയറ്റ് പിന്മാറ്റത്തെത്തുടർന്ന്ഗവെർന്മെന്റും കലാപകാരികളുമായുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടർന്നു ; എങ്കിലും 1992 വിൽ അന്നത്തെ P D P യുടെ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഡോക്ടർ നജീബുള്ളക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു .
1996 ൽ അധികാരത്തിലെത്തിയ താലിബാൻ ഗവണ്മെന്റ് U N കോമ്പൗണ്ടിൽ അഭയം തേടിയ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു കഠിനമായി പീഡിപ്പിക്കുകയും കല്ലെറിയുകയും കാബൂൾ നഗരത്തിന്റെ തെരുവിലൂടെ ഒരു മെലിട്ടറി ട്രാക്കിന്റെ പുറകിൽ കെട്ടിവലിക്കുകയും ചെയ്തു ,അതിനുശേഷം പരസ്യമായി വലിയ ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ച് തൂക്കിക്കൊന്നു .
.താലിബാൻ സ്ത്രീകളെ ജോലികളിൽ നിന്നും പെൺകുട്ടികളെ സ്കൂളുകളിൽ നിന്നും മാറ്റിനിർത്തി . .ടെലിവിഷനും സംഗീതവും വീഡിയോയും നിരോധിച്ചു. ദിവസംതോറും പ്രാര്ഥിക്കാത്ത പുരുഷൻ മാരെ അടിക്കുകയും അവരുടെ താടി മീശ വടിച്ചുകളയുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിൽ P D P ഗോവെർന്മേന്റിനെ പുറത്താക്കാനും താലിബാൻ അധികാരത്തിൽ എത്തുന്നതിനും ഇറാക്കിനെതിരെ നടന്ന ആക്രമണങ്ങൾക്കും അമേരിക്കയുമായി പൂർണമായി സഹകരിച്ചിരുന്നെങ്കിലും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അടുത്ത സഹൃതം ബിൻ ലാദനെ അമേരിക്കയുമായി അകറ്റാൻ കാരണമായി . സൗദി അറേബ്യായുടെ അതിർത്തികളിലും ഇറാക്കിലുമുള്ള അമേരിക്കൻ പട്ടാളക്കാരുടെ അമിതമായ സാന്നിത്യവും അമേരിക്ക ഇറക്കിനെതിരെ ഏർപ്പെടുത്തിയിരുന്ന തുടർച്ചയായ ഉപരോധനവും ക്രമേണ അയാളെ അമേരിക്കയുടെ ഒരു ശതൃവാക്കിമാറ്റുകയും ചെയ്തു .
1998 ൽ ആഫിക്കയിലെ ചില അമേരിക്കൻ എംബസികൾക്കുനേരെ ബിൻ ലാദൻ ആക്രമണം നത്തുകയും തുടർന്ന് അൽ കയിദയുടെ ഒളിത്താവളങ്ങളിലേക്കു അമേരിക്ക മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു . ഇതേതുടർന്നുള്ള സംഘർഷങ്ങളുടെ കാലഘട്ടത്തിലാണ് ലോകത്തെത്തന്നെ ഞട്ടിച്ചുകൊണ്ടുള്ള 2001 ലെ സെപ്തംബര് 11 ഇരട്ടഗോപുര ആക്രമണം നടന്നത് . ഏതാണ്ട് 3000 ത്തോളം പേർ കൊല്ലപ്പെട്ട ഈ അറ്റാക്കിനു ശേഷമാണു അമേരിക്ക "വാർ എഗൈൻസ്റ് ടെററിസം " പ്രഖ്യപിച്ചു അൽഖയിദയുടെ സംരക്ഷകരായി കരുതിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാനെതീരെ തിരിഞ്ഞതും അവരെ അധികാരത്തിൽ നിന്നു പുറത്താക്കിയതും .തുടർന്ന് താലിബാൻ വിരുദ്ധ സൈന്യം കാബുളിലെത്തി നാറ്റോ സഖ്യത്തിന്റെ നിയന്ത്രണത്തിൽ പുതിയ ഒരു താൽക്കാലിക ഗോവെർന്മേന്റിനു രൂപം കൊടുത്തു .
2006 ൽ ഹമീദ് കസായി ഒരു പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുകയും നാറ്റോ സഖ്യത്തിന്റെ പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ എത്തുകയും ചെയ്തു ---===================================
താലിബാന്റെ തിരിച്ചുവരവും അമേരിക്കയുടെ വിടവാങ്ങലും (തുടരും )
,
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ