John Ryan എന്ന എഴുത്തുകാരൻ തന്റെ One Men's Africa എന്ന പുസ്തകത്തിൽ ഒരു Rainbow Nation എന്ന ഒരു ആശയം അവതരിപ്പിക്കുകയുണ്ടായി. എത്ര പ്രായവും പട്ടിണിയും പരാധിനതകളും ഉള്ളപ്പോഴും തന്റെ കുഞ്ഞുകളെ മാറോടു ചേർത്ത് താലോലിക്കുന്ന ഒരു അമ്മയെപ്പോലെ വിത്യസ്തമയ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും വരുന്ന
ജനാവിഭാഗങ്ങളെ ഒരു strong magnet പോലെ തന്റെ മണ്ണിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് അദ്ദേഹത്തിലെ Rainbow Nation.
1994 ൽ സൗത്ത് ആഫ്രിക്ക apartheid അവസാനിപ്പിച്ചു Nelson Mandela യുടെ നേതൃത്വത്തിൽ ഒരു ജനാധിപത്യ രാജ്യമായി രൂപം പ്രാപിച്ചപ്പോൾ അവിടത്തെ Arch Bishop Desmond Tutu
South Africa ഒരു Rainbow Nation ആയതായി ചിത്രീകരിക്കുകയുണ്ടായി.
അതിനുശേഷം " Rainbow Nation" എന്നു സൗത്ത് ആഫിക്കയെപ്പറ്റി അറിയപ്പെടാറുണ്ട്. അതിനു കാരണം ആ നാടിൻ്റെ മനോഹാരിത മാത്രമല്ല , അവിടെ വിത്യസ്തരായ ജനാവിഭാഗങ്ങൾ ജീവിക്കുന്ന്തു എന്നതു കൊണ്ടുകൂടിയാണ്.
അപ്പാർത്തിഡ്കാലത്ത് ഈ ജനങ്ങളെ
ഏല്ലാം Whites, Blacks, Coloured, Indiansഎന്നെല്ലാം പേരിൽ രാജ്യത്തെ ഓരോ പ്രദേശങ്ങളിൽ മാത്രമേ താമസിക്കാൻ അനുവദിച്ചിരുന്നുള്ളു. Bishop Tutu വിന്റെ സ്വപ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ സാധിച്ചെങ്കിലും വിവേചനത്തിൻ്റെ ചില അവശിഷ്ടങ്ങൾ ഇപ്പോഴു ആ രാജ്യത്ത്നിന്ന് ഇനിയും പൂർണമായി തുടച്ചു നീക്കാൻ കഴിഞ്ഞിട്ടില്ല.
ഏതാണ്ട് 37 വർഷം Ethiopia, Nigeria, Lesotho, South Africa എന്നി ആഫ്രിക്കൻ രാജ്യങ്ങളിൽ അധ്യാപകരായി ജോലി ചെയ്തതിനുശേഷം ഭാര്യയും ഞാനും
റിട്ടയേർമെന്റ് കാലം കേരളത്തിൽ ചിലവഴിക്കുന്നതിനിടയിൽ ഓസ്‌ട്രേലിയയിൽ ജോലിചെയ്യുന്ന മക്കളുടേയും കൊച്ചു മക്കളുടേയും അടുത്ത് എത്തിയപ്പോഴാണ് ആസ്ട്രേലിയയെപ്പറ്റി കൂടുതൽ
ശ്രദ്ധിക്കാൻ സാധിച്ചത്.
ആഫ്രിക്കയിൽ നിന്നും നോക്കുമ്പോൾ ഓസ്ട്രേലിയ വളരെ വിത്യസ്തമായി അനുഭവപ്പെട്ടു .നല്ലതുപോലെ പ്ലാൻ ചെയ്‌തു നിർമിച്ച നഗരങ്ങളും താമസസ്ഥലങ്ങളും പാർക്കുകളും പ്ലൈഗ്രൗണ്ടുകളും ലൈബ്രറികളും എല്ലാം ഇവിടെയുമുണ്ട് . വൃത്തിയുള്ള നഗരങ്ങളും വഴിയിടങ്ങളും ടോയ്‌ലെറ്റുകളും കൃത്യമായ മാലിന്യനിർമ്മാർജ്ജനവും പബ്ലിക് ട്രാൻസ്‌പോർട് സംവിധാനവുമെല്ലാം ഈ നാടിനെ മനോഹരമാക്കി യിരിക്കുന്നു . ധാരാളം മലയാളികൾ കുടുംബങ്ങളും മറ്റ് ഇന്ത്യക്കാരും ഇവിടെ സന്തോഷത്തോടെ ജോലിചെയ്ത് ജീവിക്കുന്നുന്നുണ്ട്.
മെച്ചപ്പെട്ട ജീവിത സാഹച ര്യങ്ങളും ഗോവെർന്മെന്റിന്റെ കരുതലും ജനങ്ങൾ ക്ക് കൂടുതൽ ആത്മവിശ്വാസവും സമാധാനവും നല്കുന്നതുപോലെ തൊന്നി . ലോകത്തിലെ മിക്കവാറും എല്ലാരാജ്യങ്ങ്ളിൽ നിന്നുമുള്ള വ്യത്യസ്ഥ ജനവിഭാഗങ്ങൾ ഒന്നിച്ചു ചേർന്ന് നടന്നു നീങ്ങുന്ന നഗരങ്ങളും വഴിയിടങ്ങളും സ്കൂളുകളും പാർക്കുകളും എല്ലാം ഒരു പുതിയ ലോകത്തിന്റെ മനോഹരമായ ഒരു നേർകാഴ്ചയായി അനുഭവപ്പെട്ടു.
ആഫ്രിക്കനെന്നോ ഏഷ്യനെന്നോ യൂറോപ്യനെന്നോ ലാറ്റിനമേരിക്കാനെന്നോ വിത്യസമില്ലാതെ ഇവിടെ യുവജനങ്ങളും കുടുംബങ്ങളും കുട്ടികളും ഒന്നിച്ചു നീങ്ങുന്നത് പുതിയ ഒരു ലോകത്തിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പു പോലെ തോന്നി.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും വര്ഷം തോറും എത്തുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാരാന് ഓസ്ട്രേലിയയുടെ ഒരു വലിയ മുതൽക്കൂട്ട്.
ഓസ്‌ട്രേലിയയിലെ ഏതാണ്ട് 25 മില്ല്യൺ ജനങ്ങളിൽ ഏതാണ്ട് 4 ൽ ഒരാൾ ഏതെങ്കിലും വിദേശ രാജ്യങ്ങളിൽ ജനിച്ചവരാണ്. അതിലധികം പേർ ഒന്നോ രണ്ടോ തലമുറയ്ക്ക് മുൻപ് ഇവിടെ കുടിയേറ്റക്കാരായോ അഭ്യർത്ഥികകളായി വന്നവരുടെ മക്കളായി ഇവിടെ ജനിച്ചവരും.
ഓസ്ട്രേലിയുടെ യ്ഥാർത്ഥ സൗന്ദര്യം ലോകത്തിലെ വിത്യസ്തകളായ ജനാവിഭാഗങ്ങളുടെ
കൂടിച്ചേരലാണ്.
250 വർഷങ്ങൾക്ക് മുൻപ് 500 ഓളം വിത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസാരിക്കുന്നവരുമായ ഒരു ജനത ഓസ്ട്രേലിയൻ ഭൂഘണ്ഡത്തിൽ ജീവിച്ചിരുന്നു എന്ന് അറിയുമ്പോഴാണ് ഈ നാടിന്റെ യഥാർഥ സൗന്ദര്യം നമുക്ക്കാണാൻ കഴിയുക.
1770 ൽ ക്യാപ്റ്റൻ കുക്ക് ഓസ്‌ട്രേലിയയിൽ വരുമ്പോൾ സ്വന്തമായി വേട്ടയാടിയും കൃഷിചെയ്തും കാലാവസ്ഥ അനുസരിച്ചു ചുറ്റികറങ്ങിയും മരങ്ങളെയും അരുവികളെയും മലകളെയും കല്ലുകളെയും ഭൂമിയെയും പ്രകൃതിയെയും തങ്ങളുടെ ജീവനോടൊപ്പം സ്നേഹിച്ചു ചില റിച്വലുകളിലും ആചാരപരമായ അനുഷ്ടനങ്ങളിലും ഉത്സവങ്ങളിലും കൂടിച്ചേരലുകളിലും വിനോദകളിലും മുഴുകിയൂമാണ് ഇവിടെ ജനങ്ങൾ
ജീവിച്ചിരുന്നത് . 60000 ൽ അധികം വര്ഷങ്ങളോളം ഇവിടെ
അധിവാസിച്ചിരുന്ന ഈ ജനതയെ പൊതുവെ അബോർജിൻസ് എന്നാണ്
ഇപ്പോൾ അറിയപ്പെടുന്നത്.
Black Life Matter issue അമേരിക്കൻ നഗരങ്ങളെ കലാപഭൂമിയാക്കിയപ്പോൾ അതിനു സാമാന്തരമായി ഓസ്‌ട്രേലിയയിൽ നഗരങ്ങളിലും വലിയ പ്രകടനങ്ങൾ നടക്കുകയുണ്ടായി.
ഓസ്‌ട്രേലിയയിലെ അബോർജിൻ ജനതയുടെപിൻതലമുറക്കാരും അവരുടെ സുഹൃത്തുക്കളുമായിരുന്നു ഈ പ്രകടനകളിൽ പങ്കെടുത്തത് എന്ന് പിന്നീട്എനിക്ക്മനസിലാക്കാൻ കഴിഞ്ഞു. ഈ ജനതയുടെ ചരിത്രവും പാരമ്പര്യവും പരിഗണിക്കാതെ 250 വർഷത്തെമാത്രം പഴക്കമുള്ള ഒരു പുതിയ രാജ്യമായി ഓസ്ട്രേലിയ മാറുകയാണെന്നായിരുന്നു ഇവരുടെ പരാതി .
അധിനിവേശ കാലത്തു കാനഡയിലും ന്യൂസിലാൻഡിലും സൗത്ത് ആഫ്രിക്കയിലും മറ്റും നടന്നതുപോലെ ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളുമായി എന്തെങ്കിലും ചർച്ചകളോ ഉടമ്പടികളോ പോലും നടത്താൻ ക്യാപ്റ്റൺ കുക്കോ അയാളുടെ പിൻഗാമികളോ അന്ന് തയ്യാറാ യിരുന്നില്ല.കടുത്ത യാതനകളും അവഗണകളും അടിച്ചമർത്തുകളും നേരിട്ട് സ്വന്തം നാടും സംസ്കാരവും ഭാഷയും ആത്മാഭിമാനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ജനതയുടെ ജീവിതം ചരിത്രത്തിൻറെ ഒരു വികൃതി യാണെന്ന് പറയാം. ഗവെർന്മെന്റിന്റെ നിർദേശമനുസരിച്ചു വിവിധ ക്രിസ്ത്യൻ സഭകൾ ഇവരുടെ കുഞ്ഞുങ്ങളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തി ഇംഗ്ലീഷ് പഠിപ്പിച്ചു .അവരുടെ മാതാപിതാക്കളിൽ നിന്നും സമൂഹത്തിൽ നിന്നും അവരുടെ സംസ്കാരത്തിൽ നിന്നും അകറ്റി. Stolen Generation എന്നപേരിൽ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി ഇതെല്ലാം ഇന്ന് നിലനിൽക്കുന്നു .
ഓസ്‌ട്രേലിയയിലെ 25 മില്യനോളം ജനങ്ങളിൽ ഏതാണ്ട് 3% പേർ ഈ അബോർജിൻസ് വിഭാഗത്തിൽ പെട്ടവരോ അവരുടെ lenage ഉള്ളവരോ ആണ്.
ഇവരുടെ ആരോഗ്യകരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ ഇന്നത്തെ ഗവണ്മെന്റ് കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ടന്നുള്ളത് വളരെ സന്തോഷകാരമായ കാര്യമാണ്.ഓസ്ട്രേലിയൻ സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് അവർ ഇപ്പോൾ വന്നുകണ്ടിരിക്കുന്നു. എല്ലാ പൊതു പരിപാടികളിലും ഇവരുടെ ഈ രാജ്യത്തെ പ്രാധാന്യം എടുത്തുപറയുകയും പ്രകടമാക്കുകയും ചെയ്യാറുണ്ട്..
2008 ഫെബ്രുവരി 13ന് അന്നത്തെ പ്രധാന മന്ത്രി Kevin Rudd ഓസ്ട്രേലിയയിലെ indigenenous community യോട് അവരുടെ കുട്ടികളെ നിർബന്ധിതമായി മാതാപിതാക്കളിൽ നിന്നും കമ്മ്യൂണിറ്റിയിൽ നിന്നും വേർപെടുത്തിയതിനും അവഗണിച്ചതിനും പരസ്യമായി മാപ്പുപറയുകയും ചെയ്തു.
ഏതായാലും 2021 ജനുവരി ഒന്നിന് വെള്ളിയാഴ്ച്ച ഓസ്‌ട്രേലിയ ഉണർന്നെഴുന്നേറ്റതു അൽപം വിത്യസ്ഥമായ ഒരു National Anthem കേട്ടുകൊണ്ടാണ് . പുതുവർഷത്തിന് മുന്നോടിയായി .Prime Minister Scout Morrison ഈ രാജ്യത്തെ Indegenouse Community യുടെ ചരിത്രപരമായ പ്രാധന്യവും ഇവിടുത്തെ സാനിധ്യവും പ്രകടമാക്കുകയായിരുന്നു.
1878 ൽ രെചിക്കപ്പെട്ട National Anthem ത്തിലെ We are young and free എന്നതിനു പകരം We are one and free എന്നു തിരുത്തിയെഴുതി . ഒരു വാക്ക് മാറ്റിയെഴുതിയതിലൂടെ
ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികളെ
ആംഗീകരിക്കുകയും അവരുടെ ചരിത്രത്തെ ഈ രാജ്യത്തിന്റെ ചരിത്രമായി അഗികരിക്കുകയും അങ്ങനെ ഒരു തെറ്റു തിരുത്തുകയു മായിരുന്നു,
".Happy New Year Australia , we are one and free " Scout Morrison twitts.
അങ്ങനെ 2021 ൽ വെറും 250 വർഷം മാത്രം പ്രായമായിരുന്ന ഓസ്ട്രേലിയ 60000 വർഷത്തെ ഒരു ചരിത്രത്തിൻറെയും ജനതയുടെയും ഭാഗമായി മാറി . ഓസ്‌ട്രേലിയൻ ജനത പൊതുവെയും പ്രമുഖരായ പല indegeneous community പ്രവർത്തകരും ഗോവർണ്മെന്റിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു.
എല്ലാത്തരത്തിലുമുള്ള ഇവിടുത്തെ ജനവിഭാഗങ്ങൾക്കൊപ്പം വളരെ വിത്യസ്തമായ പക്ഷികളും മൃഗങ്ങളും പുഷ്‌പ്പങ്ങളും മനോഹരമായ പ്രകൃതിദർശ്യങ്ങളും ഏല്ലാം ഈ നാടിന്റെ ഒരു വേറിട്ട അനുഭവമാണ്.
രാജ്യത്തിനുള്ളിലെ വേറിട്ടുനിൽക്കുന്ന സംസ്കാരങ്ങളും ആചാരങ്ങളും ചരിത്രവും എല്ലാം ഉൾക്കൊണ്ടുകൊണ്ടു മാത്രമേ ഏതൊരു പരിഷ്‌കൃത ജനാധിപത്യ രാജ്യത്തിനും സുഖമമായി മുന്നോട്ടു
പോകാൻ കഴിയു എന്ന ചരിത്ര സത്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. ലോകത്ത് മറ്റെവിടയും കാണാൻ കഴിയാത്ത ഒരു അത്ഭുത പ്രതിഭാസമായി ഓസ്ട്രേലിയ ഇവിടെ മാറിയിരിക്കുന്നു.
Indigenous community കൂടി രാജ്യത്തിൻറെ മുഖ്യ ധാരയിലേക്ക് വരുന്നതോടുകൂടി ലോകത്തിലെ ഞാൻ കാണാനിടയായ ഏറ്റവും നല്ല "Rainbow Nation Bow Nation " ഇപ്പോൾ ഓസ്‌ട്രേലിയ തന്നെയാ ണെന്ന് പറയാൻ എനിക്ക് ഇപ്പോൾ ഒട്ടും
സംശയമില്ല.
മതത്തിന്റയും സംസ്കാരത്തിന്റയും നിറ ത്തിന്റയും ഭാഷയുടെയും പേരിൽ തമ്മിലടിക്കുന്നവർക്കും മതിലുകൾ തീർക്കുന്നവർക്കും ഈ രാജ്യം ഒരു നല്ല മാതൃകയാണ്.
ഒരു പക്ഷേ John Ryan ന്റെ ഭാവനയിൽ രൂപം കൊണ്ട ആ സ്വപ്നലോകം ഇന്നത്തെ ഓസ്ട്രേലിയ തന്നെ ആയിരിക്കാം.