2026 സെപ്റ്റംബർ 30, ബുധനാഴ്‌ച

 ഓസ്ട്രേലിയയിലെ വസന്തോത്സവങ്ങൾ - പൂക്കളുടെ ഉത്സവം


ലോകത്തിലെ മിക്കവാറും എല്ലാ സംസ്കാരങ്ങളിലും ഉത്സവങ്ങൾ കാലാവസ്ഥയുമായും കൃഷിയുമായും ബന്ധപ്പെട്ടാണ് ഉണ്ടായത്. വിളവെടുപ്പിനോടും വസന്തത്തിന്റെ വരവിനോടും നന്ദി പറയാനുള്ള മനുഷ്യന്റെ സ്വാഭാവികമായ ആഗ്രഹമാണ് ഇവയുടെ പിന്നിൽ.

കൃഷി കഴിഞ്ഞ് ധാന്യങ്ങൾ വീട്ടിലെത്തുന്നതിന്റെ സന്തോഷമാണ്  വിളവെടുപ്പ് ഉത്സവങ്ങൾ. 

കേരളത്തിലെ  ഓണം മഹാബലി ചക്രവർത്തിയുടെ ഓർമ്മയ്ക്കും വിളവെടുപ്പിന്റെ സമൃദ്ധിക്കുമായിട്ടാണ്ആഘോഷിക്കപ്പെടുന്നത്. അത്‌  മലയാളികളുടെ ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകവുമാണല്ലോ?

പൊങ്കൽ തമിഴ്നാട്ടിൽ സൂര്യദേവൻ, കന്നുകാലികൾ, ഭൂമി എന്നിവയോടുള്ള നന്ദി പ്രകടനമായാണ്ഉത്ഭവിച്ചത്.. നാല് ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ ഉത്സവം.

 അമേരിക്കയിലെ താങ്ക്സ് ഗീവിങ്   1621-ൽ ആദ്യ കുടിയേറ്റക്കാർക്ക് വിളവെടുപ്പിൽ സഹായിച്ച നേറ്റീവ് അമേരിക്കക്കാരോടുള്ള നന്ദി സൂചകമായി തുടങ്ങിയതാണ്.. ഇന്ന് അത്‌ കുടുംബം ഒത്തുചേരലിന്റെ ഉത്സവമാണ്.

നൈജീരിയയിലെ യാം (yam) ഫെസ്റ്റിവൽ ഒരു വിളവെടുപ്പുത്സവമാണ്. കൊറിയയിലെ ചുസോക്, യഹുദരുടെ  സൂക്കോത് തുടങ്ങിയ ഇത്തരം ആഘോഷങ്ങളുടെ  എല്ലാം പ്രാധാന്യം അവരുടെ പ്രകൃതിയോടുള്ള ബഹുമാനവും, ഭക്ഷണം നൽകിയ ഭൂമിയോടുള്ള കടപ്പാടുമാണ്.

ഓസ്ട്രേലിയയിലെ വസന്തകാലം എന്നാൽ പൂക്കളുടെ കാലമാണ്. തണുപ്പ് മാറി, പ്രകൃതി വീണ്ടും ഉണരുന്നതിന്റെ ആഘോഷമാണ് ഇവിടുത്തെ സ്പ്രിംഗ് ഫെസ്റ്റിവലുകൾ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്  ഇവിടെ വസന്തകാലം. എല്ലാ പ്രധാന  ഉത്സവങ്ങളും ഈ സമയത്താണ്. നടത്തപ്പെടുന്നത്.

അതിൽ പ്രശസ്തമാണ് ക്വീൻസ്‌ലാൻഡിലെ ടൂവൂമ്പ(Toowoomba)യിലെ  പുഷ്പംങ്ങളുടെ പറേഡ്.

Toowoomba Carnival of Flowers 2026-ൽ സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 5 വരെയാണ്നടത്തപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനം  മനോഹരമായ ഗ്രാൻഡ് ഫ്ലവർ പരെഡ്. 

ഗ്രാൻഡ് ഫ്ലോറൽ പരെഡ്   നടക്കുമ്പോൾ പൂക്കൾ കൊണ്ട് പൂർണ്ണമായും അലങ്കരിച്ച വലിയ ഫ്ലോട്ടുകൾ, സ്കൂൾ ബാൻഡുകൾ, നൃത്ത സംഘങ്ങൾ, കമ്മ്യൂണിറ്റി ക്ലബ്ബുകൾ എന്നിവ നഗരത്തിലൂടെ പ്രയാണം ചെയ്യും. ടൂവൂമ്പയിൽ ആയിരക്കണക്കിന് ആളുകൾ റോഡിന്റെ ഇരുവശവും നിന്ന് ഇത് കാണും.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കഷ്ടപ്പാടുകൾക്ക് ശേഷം ജനങ്ങളുടെ മനോവീര്യം ഉയർത്താനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമാണ് 1949-ൽ ഈ ആശയം ഉണ്ടായത്. Essex Tait എന്ന വ്യക്തിയുടെയും Toowoomba Chamber of Commerce-ന്റെയും ബുദ്ധിയിലുദിച്ച ആശയമായിരുന്നു ഇത്, നഗരത്തിന്റെ "Garden City" എന്ന പേര് ഉപയോഗിച്ച് സാമ്പത്തിക പ്രവർത്തനം വർദ്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആദ്യത്തെ പരേഡ് 1950 ഒക്ടോബർ 21-ന് മൂന്ന് മൈൽ നീളത്തിൽ നടന്നു.


Floriade: 1988-ൽ കാൻബറ നഗരത്തിന്റെ 75-ാം ജന്മദിനവും ഓസ്ട്രേലിയയുടെ Bicentenary-യും ആഘോഷിക്കാൻ ഒരു തവണത്തേക്ക് തുടങ്ങിയതാണ്. ഡച്ച്-ഓസ്ട്രേലിയൻ ലാൻഡ്സ്കേപ്പ് ആർക്കിടെക്ടായ Chris Slotemaker de Bruine ആണ് ഇത് നിർദ്ദേശിച്ചത്. 'Floriade' എന്നാൽ 'പൂക്കൾ കൊണ്ട് ഡിസൈൻ ചെയ്യുക' എന്നാണ് അർത്ഥം. ജനപ്രീതി കാരണം പിന്നീട് എല്ലാ വർഷവും നടത്താൻ തുടങ്ങി.


Tulip Time: ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കമുള്ള പൂവിള ഉത്സവങ്ങളിലൊന്നാണ്, 60 വർഷത്തിലധികമായി നടന്നു വരുന്നു. 1961 മുതൽ Bowral-ലെ Corbett Gardens-ൽ, Ada Corbett എന്ന പ്രാദേശിക ദീർഘദർശി ആദ്യമായി നട്ടുപിടിപ്പിച്ച സ്ഥലത്ത് നിന്നാണ് ഇത് തുടങ്ങിയത് 

Laurel Bank Park, Queens Park, Commonwealth Park, Corbett Gardens തുടങ്ങിയ പാർക്കുകളിൽ ഈ സമയത്തു ലക്ഷക്കണക്കിന് പൂക്കൾ പ്രത്യേക ഡിസൈനുകളിൽ നട്ടുപിടിപ്പിക്കും.

 ഫെസ്റ്റിവൽ പോലെ പ്രാദേശിക ഭക്ഷണം, വൈൻ, കൈവേല ഉൽപ്പന്നങ്ങൾ, സംഗീതം, കലാപരിപാടികൾ എന്നിവ ഇതിന്റെ ഭാഗമാണ്.

Paw Parade പോലെ വളർത്തുമൃഗങ്ങൾക്കുള്ള പരേഡ്, കുട്ടികൾക്കുള്ള വർക്ക്ഷോപ്പുകൾ, സ്വകാര്യ പൂന്തോട്ടങ്ങൾ  തുടങ്ങിയവ ഇവിടെ പൊതുജനങ്ങൾക്കുള്ളകുടുംബസംഘമത്തിനായി തുറന്നു കൊടുക്കുകയും ചെയ്യും.


ഈ ഉത്സവങ്ങളുടെ എല്ലാം ലക്ഷ്യം വെറും വിനോദം മാത്രമല്ല.

 തണുപ്പുകാലത്തുശേഷം ശേഷം പ്രകൃതി വീണ്ടും ഉണരുന്നത് പോലെ, ജീവിതത്തിലും പ്രതീക്ഷയുടെ സന്ദേശം നൽകുക..യുദ്ധാനന്തരം തകർന്ന മനോവീര്യം വീണ്ടെടുക്കാൻ തുടങ്ങിയതുപോലെ, ഇന്നും സമൂഹത്തെ ഒരുമിപ്പിക്കുക. പൂക്കൾ, ചെടികൾ, പരിസ്ഥിതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ആളുകളെ പഠിപ്പിക്കുക.

Floriade തുടങ്ങിയത് കാൻബറയുടെ ബഹുസ്വര സംസ്കാരത്തെ ആഘോഷിക്കാൻ ആയിരുന്നു. എല്ലാ സംസ്കാരത്തിൽ നിന്നുള്ള ആളുകളും ഒരുമിച്ച് വസന്തത്തെ വരവേൽക്കുന്നു.

ടുറിസം വഴി ഇത്ചെറു പട്ടണങ്ങൾക്ക് വലിയ സാമ്പത്തിക ഉണർവ് നൽകുകയും ചെയ്യുന്നു.


അതുകൊണ്ട് ടൂവൂമ്പയിലെ പരേഡ് വെറും പൂക്കളുടെ ഘോഷയാത്രയല്ല, അത് ഓസ്ട്രേലിയയുടെ ചരിത്രവും, കൂട്ടായ്മയും, പ്രകൃതിയോടുള്ള സ്നേഹവും വിളിച്ചോതുന്ന ഒരു വലിയ വസന്ത സന്ദേശമാണ്.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ