2026 ഒക്‌ടോബർ 10, ശനിയാഴ്‌ച

 നവനീതം പിള്ളയും നൊബെൽ  അവാർഡ് നൽകുന്ന സന്ദേശവും. 



മനുഷ്യാവകാശ അഭിഭാഷകയെന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കാണ് നവനീതം പിള്ളയ്ക്ക് നോബൽ പുരസ്കാരം സമ്മാനിക്കപ്പെട്ടത്‌. അവാർഡ് നൽകിയ നൊബെൽ കമ്മറ്റി പറഞ്ഞതുപോലെ അന്താരാഷ്ട്ര നിയമസംവിധാനം വലിയ "സമ്മർദ്ദം നേരിടുകയും " വിവിധ സ്ഥാപനങ്ങൾ "ആക്രമണങ്ങൾക്ക് വിധേയമാകുകയും ചെയ്യപ്പെടുന്ന ഒരു കാല ഘട്ടത്തിലാണ് അവർക്ക്‌ മനുഷ്യാവകാശപ്രവർത്തനങ്ങൾക്കുള്ള ഈ അവാർഡ്  നൽകപ്പെട്ടത്.

അന്തരിച്ച നെൽസൺ മണ്ടേലയുടെ നാടായ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകയും അന്താരാഷ്ട്ര നീതിന്യായാധിപയുമായ മാഡം നവനീതം പിള്ളയ്ക്ക് 2026-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ലോകത്തിന് നൽകുന്ന വലിയ സന്ദേശമാണ്.


1941-ൽ ഡർബനിൽ ഇന്ത്യൻ തമിഴ് വംശജരായ കുടുംബത്തിൽ ജനിച്ച നവി പിള്ള, വർണ്ണവിവേചനത്തിന് കീഴിൽ വളർന്നു. ഒരു യുവ അഭിഭാഷക എന്ന നിലയിൽ റോബൻ ദ്വീപിൽ തടവിലായിരുന്ന രാഷ്ട്രീയ തടവുകാർക്ക്, മണ്ടേല ഉൾപ്പെടെയുള്ളവർക്ക്, അവകാശങ്ങൾ നേടിക്കൊടുക്കാൻ അവർ പ്രവർത്തിച്ചു. വർണ്ണവിവേചനം അവസാനിച്ച ശേഷം പ്രസിഡന്റ് മണ്ടേല തന്നെ അവരെ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെളുത്തവരല്ലാത്ത വനിതാ ജഡ്ജിയായി നിയമിച്ചു. പിന്നീട് അവർ റുവാണ്ട അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിന്റെ പ്രസിഡന്റായും, അന്താരാഷ്ട്ര ക്രിമിനൽ കോടതി ജഡ്ജിയായും, 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചു.

1994-ലെ റുവാണ്ടൻ വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്താരാഷ്ട്ര ട്രൈബ്യൂണലിന് അവർ നേതൃത്വം നൽകി.വ്യാപകമായ ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും വംശഹത്യയുടെ ഭാഗമായി കണ

ക്കാക്കാമെന്ന സുപ്രധാനമായ വിധി ആ ട്രൈബ്യൂണൽ പുറപ്പെടുവിക്കുകയുണ്ടായി.

കഴിഞ്ഞ വർഷം, അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കമ്മീഷന് പിള്ള അധ്യക്ഷത വഹിച്ചു. അന്വഷണത്തിൽ ഗാസ മുനമ്പിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഈ കമ്മീഷൻ കണ്ടെത്തുകയുണ്ടായി. ഇതേ തുടർന്ന് ഫണ്ടിംഗ് നിഷേധിച്ചുകൊണ്ട് ഇസ്രായേൽ സർക്കാർ അവരുടെ പാനലിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

നവനിതം പിള്ള ഇപ്പോൾ മ്യാൻമറിനെതിരായ വംശഹത്യ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ, ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായി തന്റെ 85മത്തെ വയസ്സിലും സേവനമനുഷ്ഠിക്കുന്നു

"നിയമവാഴ്ചയെയും സ്വതന്ത്രമായ കോടതികളെയും തത്വങ്ങളിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര നിയമവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി നാം ഒറ്റക്കെട്ടായി നിലകൊള്ളണം എന്ന എന്റെ ബോധ്യത്തെ ഈ പുരസ്‌കാരം ശക്തിപ്പെടുത്തുന്നു," സമാധാനത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ച ശേഷം അവർ പറഞ്ഞു.


അവരെ തിരഞ്ഞെടുത്തതിലൂടെ ലോകം മൂന്ന് കാര്യങ്ങൾ വിളിച്ചുപറയുന്നു.


ഒന്ന്, നീതിക്ക് മുകളിൽ ആരുമില്ല. വംശഹത്യ നടത്തിയവർ, സ്വേച്ഛാധിപതികൾ, വൻശക്തികൾ ആരായാലും അന്താരാഷ്ട്ര നിയമത്തിന് മുന്നിൽ ഉത്തരവാദികളാണ് എന്ന തത്വമാണ് അവരുടെ ജീവിതം.


രണ്ട്, മണ്ടേലയുടെ മഴവില്ല് രാഷ്ട്രത്തിന്റെ പൈതൃകം ജീവിക്കുന്നു. പ്രതികാരമല്ല, അനുരഞ്ജനവും നീതിയുമാണ് സമാധാനത്തിന്റെ വഴി എന്ന് ദക്ഷിണാഫ്രിക്ക ഒരിക്കൽ കൂടി ലോകത്തെ പഠിപ്പിക്കുന്നു.

മൂന്ന്, സ്ത്രീകളുടെ ശബ്ദവും കുടിയേറ്റ സമൂഹത്തിന്റെ ശക്തിയും. അടിച്ചമർത്തപ്പെട്ട ഒരു ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു സ്ത്രീക്ക് ലോകത്തിന്റെ ഏറ്റവും ഉയർന്ന നീതിപീഠങ്ങളിൽ എത്താനാകും എന്നത് എല്ലാ പെൺകുട്ടികൾക്കുമുള്ള പ്രതീക്ഷയാണ്.

ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ചു വളർന്ന നവി പിള്ള എന്നറിയപ്പെടുന്ന നവനീതം പിള്ള ഒരു ഇന്ത്യൻ തമിഴ് വംശജയാണ്.

 അവളുടെ മുത്തശ്ശൻമാർ 1890-കളിൽ ഇന്ത്യയിൽ നിന്ന് കരാർ തൊഴിലാളികളായി  ദക്ഷിണാഫ്രിക്കയിലെ നേറ്റൽ  പ്രദേശത്തെ പഞ്ചസാര തോട്ടങ്ങളിൽ ജോലി ചെയ്യാൻ എത്തിയവരാണ്.

ചുരുക്കത്തിൽ, നവനീതം പിള്ളയുടെ അംഗീകാരം ഒരു വ്യക്തിക്കുള്ള ബഹുമതി മാത്രമല്ല, മനുഷ്യാവകാശം സാർവത്രികമാണെന്നും സത്യം പറയാൻ ധൈര്യമുള്ളവർ ഒടുവിൽ വിജയിക്കുമെന്നുമുള്ള ലോകത്തിനുള്ള ഓർമ്മപ്പെടുത്തലാണ്.