2021, നവംബർ 6, ശനിയാഴ്‌ച

കെ റെയിൽ പ്രോജക്റ്റും  കേരളത്തിൻ്റെ കടക്കെണിയും (ii)

വികസനത്തിൻറെ പുതിയ പാഠങ്ങൾ .



ലോകത്ത് ഇതുവരെ ഏതാണ്ട് 26 കോടിയോളം ജനങ്ങളെ  രോഗികളാക്കുകയും  50ലക്ഷത്തോളം പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത കോവിഡ് മഹാമാരി ഇപ്പോഴും  ഒരു വെല്ലുവിളിപോലെ നമ്മുടെ ഇടയിൽ നിലനിൽക്കുകയാണല്ലോ?  ശാസ്ത്രലോകത്തിന്റയും ആരോഗ്യപ്രവർത്തകരുടേയും  ജനങ്ങളുടെ സഹകരണത്തോടെയുള്ള സർക്കാർ സംവിധാങ്ങളുടെയും  കൂട്ടായ പ്രവർത്തന ങ്ങ്ളിലൂടേ ഒരു പരിധിവരെ ഈ മഹാമാരിയെ  നേരിടാൻ നമുക്ക് സാധിക്കുന്നുണ്ടനുള്ളത്  തീർച്ചയായും ആശ്വാസകരമാണ്.


ഈ മഹാമാരികാലത്തു  ജോലി നഷ്ടപ്പെട്ടു ജീവിതം വഴിമുട്ടിയവരും  ഇവിടെ തൊഴിലൊന്നും  കിട്ടാനില്ലാതെ ചുറ്റികറങ്ങിനടന്നിരുന്നവരുമായ നിരവധി അഭ്യസ്ഥവിദ്യരുമായ  ചെറുപ്പക്കാരും ഇപ്പോൾ  വ്യാപകമായി   വികസിതരാജ്യങ്ങളിലെക്ക്  ചേക്കേറികൊണ്ടിരിക്കുകയാണല്ലോ?  
ഏതെങ്കിലും യൂണിവേഴ്സിറ്റിൽ സ്റ്റുഡന്റസ് ആയി പോകുന്നവരാണ്അവരിൽ അധികംപേരും . പഠിക്കുന്ന കാലത്തും പഠനശേഷവും അവിടെ ജോലിചെയ്ത് മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പെടുക്കാൻ  കഴിയുമെന്നു അവർ കരുതുന്നു. അത്തരം തീരുമാനങ്ങൾ  എടുത്തു നാടുവിട്ട അവരുടെ പല സുഹൃത്തുക്കളും അവിടെ കുടുംബമായി ജോലിയൊക്കെ ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നതായി അവർ  മനസ്സിലാക്കിയിട്ടുണ്ട്.

 മികച്ച ആരോഗ്യ സംവിധാനങ്ങ
ളും  സമൂഹ്യ സംരക്ഷണവും  ഉള്ള പല വികസിത രാജ്യങ്ങളും മറ്റു അവികസിത രാജ്യങ്ങളിലെപ്പോലെതന്നെ  ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽത്തന്നെയാണ്.  ഈ മഹാമാരി എല്ലാവരുടേയും ബഡ്ജന്റ് താറുമാറാക്കി. സമ്പന്നമെന്നു  നാമെല്ലാം അറിയപ്പെടുന്ന ഈ രാജ്യങ്ങൾ എല്ലാം തന്നെ അവരുടെ ദേശിയവരുമാനത്തെക്കാൾ( GDP) വളരെ അധികം പണം കടമായി വാങ്ങിയാണ് അവരുടെ  പ്രൊജക്ടുകൾ പലതും  നടപ്പിലാക്കുന്നതെന്നത് , പ്രതിസന്ധികൾക്കിടയിലും  ജനങ്ങളുടെ ആരോഗ്യം വിദ്യാഭ്യാസം നാടിന്റെ വികസനം തുടങ്ങിയ വിവിധമേഖലകളിൽ  അവർ അവരുടെ  പ്രവർത്തങ്ങൾ  മാറ്റമില്ലാതെ തുടരുന്നുണ്ട്.


അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കേണ്ടതും  നവികരിക്കേണ്ടതും ഏതു രാജ്യത്തിന്റയും വികസനത്തിനും വ്യവസായിക വളർച്ചക്കും അത്യന്താവശ്യമാണല്ലോ.  വ്യവസായങ്ങൾ വികസിക്കുന്നതിലൂടെയാണ് ഈ രാജ്യങ്ങളിൽ ചെറുപ്പക്കാരായ ആളുകൾക്ക് കൂടുതൽ തെഴിൽ അവസരങ്ങൾ  ഉണ്ടാക്കാൻ  കഴിയുന്നതും  ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം നേടാൻ  സാധിക്കുന്നതും .സ്വഭാവികമായും തെഴിലും മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹ്യസുരക്ഷയും  ഉള്ള ഒരു സമൂഹത്തിലാണല്ലോ ഒരു ജനതയ്ക്ക്  ആത്മാഭിമാനത്തോടയും  സന്തോഷത്തോടയും  ജീവിക്കാൻ കഴിയുക.

അത്തരം ഒരു സമൂഹത്തിൽ ടൂറിസം ഒരു പ്രധാന വരുമാനമാർഗമാവുകയും കായിക എന്റെർറ്റൈൻട്മെന്റ് സൗകര്യങ്ങൾ വർധിക്കുകയുംചെയ്യും  .
രാജ്യത്തിലെ സാമ്പത്തിക മേഖല വളരുമ്പോൾ  സർക്കാരിൻറെ  വരുമാനം വർധിക്കുകയും  കടമായി വാങ്ങിയ പണം ബുദ്ധിമുട്ടില്ലാതെ  അടച്ചു തീർക്കാൻ കഴിയുകയും ചെയ്യും .

സത്യത്തിൽ ഇതാണ് ലോകത്തിൽ എല്ലാ വികസിത രാജ്യങ്ങളിലും നടക്കുന്നതും.
ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്കയാണ്  ലോകത്തിലെ ഏറ്റവും വലിയ കടക്കാരിൽ ഒന്ന് . അത് ഇപ്പോൾ 19,23 trillian US ഡോളർ ആണ്  കടം വാങ്ങിയിരിക്കുന്നത് .  ഇതു  USA യുടെ GDP യുടെ 106% വരും 
മറ്റൊരു സാമ്പത്തിക ശക്തിയായ ജപ്പാന്റെ വിദേശകടം 9,087 trillian USD. അത് അവരുടെ GDP യുടെ 237,54% ആണത്രേ!
ഇന്ത്യയുടെ GDP യുടെ 69,04% ആണ് നമ്മുടെ വിദേശകടം   GDP യുടെ 6,88% മാത്രം കടമുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ ഏറ്റവും കുറച്ചുവിദേശകടം ഉള്ളതും അവികസിതവുമായ ഒരു രാജ്യം( ഒരു പക്ഷേ അവർക്ക് കടം ആരും കൊടുക്കാത്തതുകൊണ്ടുമാവാം ).

K Rail പദ്ധതിക്കു വേണ്ടി ഇപ്പോൾ ശ്രമിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ വിദേശകടം ഇവിടുത്തെ GDP യുടെ 35% മാത്രമാണെന്നത് തീർച്ചയായും നമുക്ക് ആശാസകരമാണ്.

മാറുന്ന ലോകത്തിനൊപ്പം വികസിതരാജ്യങ്ങളെപ്പോലെ  മുന്നേറാൻ നമ്മുടെ പുതിയ തലമുറക്ക് കെ റെയിൽ പദ്ധധി  തീർച്ചയായും ഉപകാരപ്പെടുമെന്ന് കരുതുന്നതിൽ തെറ്റില്ല.എല്ലാ രംഗത്തും  നമുക്ക് കൂടുതൽ വ്യവസായങ്ങളും  നിക്ഷേപങ്ങളും  തൊഴിൽ അവസരങ്ങളും  ഉണ്ടാവുമെന്നതിൽ സംശയമില്ല .അതിനു പുറമെ  നമ്മുടെ ഏറ്റവും വലിയ സമ്പത്തായ വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന നമ്മുടെ  വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ സ്വന്തം മണ്ണിലേക്ക്  തിരിച്ചു വിളിക്കാനും   നാടിന്റെ  പുരോഗതിക്കായി  പ്രയോജനപ്പെടുത്താനും സാധിച്ചേക്കാം. 

കോർപറേറ്റുകളുടേയും കമ്പ്യൂട്ടറിന്റയും ഇന്റർനെറ്റിന്റയും മറ്റ് വിവിധ സാങ്കേതിക വിദ്യകളുടയും എല്ലാം വളർച്ചയുടെ ഈ കാലത്തു  ലോകത്താകെമാനം  വന്നുകൊണ്ടിരിക്കുന്ന മാറ്റാങ്ങൾ നമുക്കും കണ്ടില്ലന്നു നടിക്കാൻ സാധ്യമല്ല . ഒറ്റപ്പെട്ട തുരുത്തുകളായി ഒരു രാജ്യത്തിനും ഇന്ന് നിലനിൽക്കാൻ നിവർത്തിയില്ല.ഏങ്കിലും ഗാന്ധിജിയുടെ പല ആശങ്ങളും ഇന്ത്യക്ക്  ഇന്നും  പ്രസക്തവും  പ്രചോതനകരവുമാണ് .  കാലോചിതമായ മാറ്റങ്ങളിലൂടെ അത് ഇന്ത്യയിൽ  നടപ്പിലാക്കേണ്ടതുതന്നെയുമാണ്‌. ചൈന ക്രമേണ  അവരുടെ   കൺഫ്യൂഷ്യനി സത്തിൽ നിന്നും  മാവോയിസത്തിലേക്കും  മാവോയിസത്തിൽ നിന്നും  ഡെങ്   സിയാവോ പെൻഗി ന്റ്റെ    ലിബറലൈസേഷൻ   നയത്തിലേക്കും മാറിയതുപോലെ. .'  






2021, നവംബർ 1, തിങ്കളാഴ്‌ച

 കെ റെയിൽ പ്രൊജക്റ്റും കേരളത്തിൻ്റെ കടക്കെണിയും (i )

ഗാന്ധിജിയും സ്വദേശ വൽക്കരണവും .


വടക്ക് കാസർഗോഡ് മുതൽ തെക്ക് തിരുവന്തപുരം വരെയുള്ള 532 കിലോമീറ്റർ  ദുരം  4  മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് സഞ്ചരിക്കാനുള്ള  കേരളാ സർക്കാറിന്റെ സ്വപ്നപദ്ധതിയാണ്  കെ റെയിൽ പ്രൊജക്റ്റ്.  ഇപ്പോൾ 10 മുതൽ 12 മണിക്കൂറുകളാണ് ഈ യാത്രക്ക് വേണ്ടത്. 
പ്രോജെക്റ്റിൻറ്റെ  സാമ്പത്തിക ബാധ്യതയെപ്പറ്റി മീഡിയയിലും പൊതുസമൂഹത്തിനിടയിലും ഇന്ന് വളരെ ചൂടേറിയ  വിവാദങ്ങൾ  നടന്നുകൊണ്ടിരിക്കുകയാ ണല്ലോ ? ഏതാണ്ട്  65000  കോടിരൂപാ  വിദേശ രാജ്യങ്ങളിൾ നിന്നും കടം വാങ്ങിനടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ സംരംഭത്തിൽ പൊതുസമൂഹം അവരുടെ സംശയങ്ങളും ഉൽക്കണ്ടയും പ്രകടിപ്പിക്കുമെന്നത്  തികച്ചും  സ്വാഭാവികമായ   കാര്യം തന്നെയാണ്

 .പൊതുവിദ്യാഭാസമേഖല,  ബഹുജനാരോഗ്യമേഖല,  മലയോര ഹൈവേ ,  തീരപ്രദേശ ഹൈവേ തുടങ്ങി നാടിൻെ  നിരവധി  മേഖലകളിൽ  അടിസ്ഥാന സൗകര്യങ്ങൾക്കായി  വരെയധികം പണം നമ്മൾ ഇതിനുമുമ്പുതന്നെ വിദേശ രാജ്യങ്ങളിൽനിന്നു,കടമായി  കൈപ്പറ്റിക്കഴിഞ്ഞിരിക്കുന്നു  എന്ന  കാര്യം ഇവിടെ എടുത്തുപറയേണ്ടതാണ് .
അടുത്ത തലമുറക്കു  ഒരു വലിയ ബാദ്ധ്യതയായി  കെ റെയിൽ പദ്ധതി മാറുമോ എന്ന്‌  ജനങ്ങൾ  സംശയിക്കുക  സ്വാഭാവികമാണ് .തൊഴിലും മറ്റു ജീവിതമാർഗങ്ങളും ഇല്ലാതെ  കോവിഡ് മഹാമാരിയുടെ വേദനകളുമായി കഴിയുന്ന ഒരു ജനതക്കു  പലകാരണങ്ങ്ൾകൊണ്ടും  ഇത്തരം സംരംഭങ്ങളെ  സ്വീകരിക്കാൻ എളുപ്പമാവില്ല   .

കുടുംബസ്വത്തുക്കൾ   പണയംവച്ചു കടംവാങ്ങി ചൂതുകളിച്ചും മദ്യവും മറ്റുലഹരിവസ്തുക്കളും കഴിച്ചും ലൗകീകാസക്തിയിൽ   ജീവിച്ചും തറവാടു നശിപ്പിച്ച ചില കരണവന്മാരെപ്പറ്റി യും  നമ്മൾ ധാരാളം  കേട്ടുവളർന്ന  വരാനാണല്ലോ  നമ്മളിൽ അധികം പേരും. അതുകൊണ്ടുതന്നെ പാപവും നരകവും പിശാചും പോലെ കടം വാങ്ങുന്നതും    കുട്ടിക്കാലം മുതൽ നമ്മെ ഭയപ്പെടുത്തുകയും   എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്തിരുന്നല്ലോ ?  

അതുകൊണ്ടുതന്നെയാണ്  ബ്രിട്ടീഷ് സാബ്രാജ്യത്തിനെതിരെ നടന്ന സ്വാതന്ദ്ര്യ സമരത്തിൽ ഗാന്ധിജി  വിദേശരാജ്യങ്ങളുടെ  ആശ്രയം ഇല്ലാതാക്കാനായി ഇന്ത്യയിലെ ജനങ്ങൾക്ക് ധരിക്കാനുള്ള ഖാദിവസ്ത്രം സ്വയം നെയ്തുണ്ടാക്കാനും ഉപ്പ് കടലിൽ പോയി സ്വയം ഉണ്ടാക്കാനും ഒക്കെ ജനങ്ങളെ പഠിപ്പിച്ചത് .  അലോപ്പതിചികിത്സ ഒഴിവാക്കി  ഇന്ത്യയുടെ ട്രഡിഷണൽ ആയ ചികിത്സാ രീതികളാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നതും . സ്വയം സമ്പൂർണമായ ഗ്രാമങ്ങൾ ആയിരുന്നല്ലോ  അദ്ദേഹത്തിൻ്റെ സാമ്പത്തികനായത്തിന്റെ  ആത്മാവ് .


തൻ്റെ  21  വർഷത്തെ  സൗത്ത്  ആഫ്രിക്കയിലെ ജീവിതത്തിനിടയിലാണല്ലോ ഗാന്ധിജി  തൻ്റെ  സത്യന്വഷണ പരിഷണങ്ങൾ നടത്തിയതും  ജീവിത വീക്ഷണം  രൂപപ്പെടുത്തിയതും.  1893 ജൂൺ 7 ലെ തണുപ്പുള്ള രാത്രിയിൽ ഒരു    ഇന്ത്യൻ  യൂവാവായിരുന്ന  ഗാന്ധി എന്ന  വക്കീലിനേ തൻ്റെ  ഫസ്റ്റ് ക്ലാസ്സിലുള്ള    ട്രയിൻ  യാത്രക്കിടയിൽ    പീറ്റേഴ്‌സ്ബർഗ് റെയിൽവേ സ്റ്റേഷനലിൽ വച്ചു "കൂലി " എന്നു വിളിച്ചു   മർദിച്ചു   ഇറക്കി വിട്ട   സംഭവമാണ്  അദ്ദേഹത്തെ പിനീട് ഒരു മഹാത്മാവായി മാറ്റിമറിച്ചത് ;  1904 അദ്ദേഹം ദുർബനിലെ Phoenex Settlementil നിർമ്മിച്ച  ആശ്രമത്തിൻറെ സ്മാരകം ഇപ്പോൾ  "സേവാഗ്രാം ആശ്രമം "  എന്ന പേരിൽ    സന്ദര്ശകർക്കായി നിലകൊള്ളുന്നുണ്ട്.

1906 ൽ സൗത്ത് ആഫ്രിക്കയിൽ ഇന്ത്യൻ  വംശക്കാർക്കെതിരായി 
 നിലവിൽ വന്ന ഒരു നിയമനിര്മാണത്തിനെതിരെയാണ്  അദ്ദേഹം തൻ്റെ  പ്രസിദ്ധമായ സത്യഗ്രഹ സമരം ആദ്യമായി   ആരംഭിച്ചത് .  തുടർന്ന് തുടർച്ചയായ ജനകിയസമരങ്ങളിലൂടെയാണ് അദ്ദേഹം സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ വംശരുടെ  അവകാശങ്ങൾ പിടിച്ചുപറ്റിയതും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതും. സൗത്ത് ആഫ്രിക്കയിലെ വർണവിമോചനത്തിനെതിരായ സമരത്തിലും  ഗാന്ധിജിയുടെ ആശങ്ങൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

2006 ൽ  ഇന്ത്യയുടെ  പ്രൈം മിനിസ്റ്റർ   ആയിരുന്ന  മൻമോഹൻ  സിംഗാണ്   സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ്   താബോ ഇമ്പോക്കിയോടൊപ്പം  ഇന്ത്യക്കാരുടെയും ആഫ്രിക്കൻ വംശരുടേയും  നിറഞ്ഞു കവിഞ്ഞ ദർബൻ ക്രിക്കറ്റ്  സ്റ്റേഡിയത്തിൽ വച്ച്  സത്യാഗ്രഹ സമരത്തിന്റെ   സെഞ്ചുറി സെലിബ്രേഷൻസ്  ഉൽഘാടനം ചെയ്തത്. ആ നിറഞ്ഞ സദസിൽ  ഒരു ഭാഗത്തു കുട്ടികളുമൊത്തു ഞങ്ങൾക്കും  പങ്കെടുക്കാൻ ക്കഴിഞ്ഞു എന്നത് വളരെ  അഭിമാനത്തോടെ ഇന്നും ഓർക്കുന്നു .കൂടാതെ സേവാഗ്രാം ആശ്രമസ്മാരകവും  പീറ്റർമാരിസ്‌ബർഗിലെ  ഈ ചരിത്രത്തിൽ ഇടംപിടിച്ച റെയിൽവേ സ്റ്റേഷനും പിന്നിട് സന്നര്ശിക്കാൻ  ഞങ്ങൾക്ക്  അവസരം കിട്ടുകയും  ചെയ്‌തു . 
     

ഗാന്ധിജിയുടെ ജീവിത വീക്ഷണവും  അഹിംസാ സിദ്ധാധവും  മനുഷ്യസ്നേഹവും മതേതരമായ നിലപാടുകളും എല്ലാം അദ്ദേഹത്തെ ഇന്ത്യയുടെ   ഒരു രാഷ്ട്രപിതാവ് എന്നതിനുപുറമെ ഒരു ലോകആരാധ്യ പുരുഷനാക്കി മാറ്റുകയും ചെയ്‌തു .  ആകാലത്തുകോളോണിയലിസത്തിനെതിരെ ലോകത്താകെയുള്ള കോളനികളിൽ ഉയർന്നുവന്ന  ബഹുജനമുന്നേറ്റങ്ങൾക്കെല്ലാം ഗാന്ധിജിയും അദ്ദേഹത്തിൻ്റെ   സത്യാന്വഷനപരീക്ഷനങ്ങളും  സാമ്പത്തികനയവും  ഒരു വലിയ  ആവേശമായി മാറുകയും ചെയ്‌തു ;

(തുടരും ) .