2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

സെപ്റ്റംബർ പതിനൊന്നും കുറെ ഓർമകുറിപ്പുകളും (iii)

താലിബാൻറെ   തിരിച്ചുവരവും  അമേരിക്കയുടെവിടവാങ്ങലും 

             With school staff at Gashua Senior Secondary school Gashua in Borno state Nigeria.

                  2014 ൽ  ഏതാണ്ട്  300 ഓളം  പെൺകുട്ടികളെ   നൈജീരിയയിലെ   ബോർണോ  സ്റ്റേറ്റിലെ     ചിബോക്സ്  ഗേൾസ്  സ്കൂളിൽ  നിന്നും     ബോക്കോഹറാം  എന്ന  ഭീകര സംഘടന  തട്ടിക്കൊണ്ടുപോയ  സംഭവം  അന്ന് ലോകത്തെ മുഴുവൻ ഞ് ട്ടിച്ചിരുന്നു;    സെപ്റ്റംബർ 11  അറ്റാക്കിനും  അമേരിക്കപ്രഖ്യപിച്ച " War  Against Terrorism " ത്തിനും ശേഷം  ലോകത്താകെ  ശക്തി പ്രാപിച്ച  ഭീകര സംഘടനകളിൽ ഒന്നാണ്‌   ആഫ്രിക്കയിലെ ബോക്കോഹറാം,  2002ൽ  മുഹമ്മദ്‌  യുസഫ്  എന്ന  ഒരുഭീകരനായിരുന്നു  ആ സംഘടനക്ക്   രൂപംകൊടുത്തത്  . 

  1986 മുതൽ 1988 വരെ  ഞങ്ങൾ നൈജീരിയയിലെ  ഈ പ്രദേശത്തു  അദ്ധ്യാപകരായി  ജോലിചെയ്തിരുന്നു .  ബഹുഭൂരിപഷം ജനങ്ങളും  അവിടെ  വളരെ സാധാരണക്കാരായ  മുസ്ലിം  മതവിശ്വാസികളായിരുന്നു.. അന്നൊക്കെ  ആപ്രദേശം  പൊതുവെ  ശാന്തമായിരുന്നു  എങ്കിലും 1984 ൽ   അടുത്തുള്ള മറ്റൊരുസ്റ്റേറ്റിൽ    ഒരു ഭീകരരുടെ കലാപത്തിൽ നിരവധിപേർ കൊല്ലപ്പെടുകയുണ്ടായി .  ബൊക്കോഹറാമിന്  ജനിച്ചു വളരാൻ  അനുകൂലമായ ഒരു സാഹചര്യം  കുറേകാലമായി  ആ പ്രദേശത്തു നിലനിന്നിരുന്നു .  

ബോക്കോഹറാം പോലെയും താലിബാൻ പോലെയും   ഇസ്ലാമിക സ്റ്റേറ്റ് (IS)  എന്നപേരിൽ ഒരു ഭീകര സംഘടന  ഇറാക്കിലും സിറിയയിലും  ഈ കാലത്ത് രൂപം കൊള്ളുകയും ഒരു ഇസ്ലാമിക്ക്‌ രാജ്യ ത്തിനായി  യുദ്ധം  ആരംഭിക്കുകയും ചെയ്‌തു .ഇതിനുപുറമെ അൽ ഖൈദ മായി ബന്ധപ്പെട്ട  ലഷ്‌കർ തോയ്‌ബ പോലുള്ള പല ഗ്രൂപ്പുകളും  ഇന്ത്യ ഉൾപ്പടെ  ലോകത്തിന്റെ വിവിധ പ്രദേ ശങ്ങളിൽ  ഭീകര പ്രവർത്തങ്ങൾ  ആരംഭിക്കുകയും ചെയ്തു 

.ഇസ്ലാമിക്  സ്‌റ്റേറ്റ്   പോലുള്ള  പല പ്രസ്ഥാനങ്ങളും തുടർന്നുള്ള   യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും   2021ൽ  താലിബാൻ  അഫ്ഗാനിസ്ഥാനിൽ  അധികാരം  പിടിച്ചെടുക്കുകയും   ഓഗസ്റ്റ് 31 നു  വളരെ നാടകീയമായി  അമേരിക്കയും അവരുടെ സഖ്യകക്ഷികളും  കാബൂളിൽ നിന്നും തിരിച്ചു പോരാൻ നിർബന്ധിതരാകുകയും ചെയ്തു ,  അമേരിക്കയോടൊപ്പം നിലകൊണ്ടിരുന്ന ലക്ഷക്കണക്കിനുള്ള ജനങ്ങളെ  അവർക്കു കൈവെടിയേണ്ടിവന്നു .

  അഫ്ഗാനിസ്ഥാനിൽ 20 വർഷം നീണ്ടു നിന്ന യുദ്ധത്തിൽ ഉണ്ടായ  നഷ്ട്ടം വളരെ  വലുതാണ്  . അമേരിക്കയുടെ 2352  സൈനികരും   അഫ്ഗാൻ സൈന്യത്തിലെ 66000 പേരും   അവരുടെ സഖ്യക്ഷികളുടെ 1144 പേരും കൊല്ലപ്പെടുകയും 20000 ത്തോളം പേർക്ക് പരിക്ക്പറ്റുകയും ചെയ്തതായി  കണക്കാക്കിയിട്ടുണ്ട്.
ഇതിനു നുപുറമെ ഏതാണ്ട് 444 മനുഷ്യാവകാശപ്രവർത്തകരും 75 ജേര്ണലിസ്റ്റുകളും  51191  താലിബാൻ ഭീകരരും   47245  അഫ്ഗാനിലെ  സാധാരണ  പൗരന്മാരും  യുദ്ധത്തിനിടയിൽ  വധിക്കപ്പെട്ടു
.
അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനായി അമേരിക്ക 2 ,2  Trillian  dollar ($ 2 ,2 61 000000000 )ചിലവഴിച്ചത്രെ.  ഇതിനുപുറമെ  അഫ്ഗാനിസ്ഥന്റെ  നിർമാണപ്രവത്തനാൾക്കായി  145 മില്യൺ   ഡോളറും  ചിലവാക്കി .  ഏതാണ്ട് 3  ലെക്ഷത്തോളും  അഫ്‌ഗാൻ പട്ടാളക്കാരെ അമേരിക്കയിൽ വച്ചു  യുദ്ധത്തിനായി ട്രെയിൻ ചയ്യുകയുമുണ്ടായി . യുദ്ധ ത്തിന്റെ  കാലത്തു ഏതാണ്ട് 25  ലക്ഷത്തോളം   അഫ്‌ഗാൻ പൗരന്മാർ അഭയാർഥികളായി പാക്കിസ്ഥാനിലും ഇറാനിലും മറ്റുപല രാജ്യങ്ങളിലുമായി  പാലായനം ചയ്യുകയും അതിനേക്കാൾ അധികം പേർ രാജ്യത്തിലെ പലഭാഗങ്ങളിലുമായി  ചിതറി പോവുകയും ചെയ്തു , 

 2001നു  ശേഷം  നടന്ന യുദ്ധങ്ങളിലും  ഭീകരപ്രവർത്തങ്ങളിലുമായി  പലരാജ്യങ്ങളിലുമായി ഏതാണ്ട് 3870000(3,8millian) സാധാരണ  ജനങ്ങൾ കൊല്ലപ്പെട്ടു .  38 മില്യൺ   പേർ  അഫ്ഗാനിസ്ഥാൻ ,യെമൻ ,സോമാലിയ ,ലിബിയ ,സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും  അഭയാർഥികളായി നടുവിട്ടു.

21 വർഷം (1954 to 1975) നീണ്ടുനിന്ന വിയറ്റ്നാം യുദ്ധവുമായി  അമേരിക്കയുടെ 
അഫ്‌ഗാൻ  യുദ്ധത്തിന്  ഏറെ  സാധുര്ശ്യമുണ്ട്. വിയറ്റ്നാമിൽ അമേരിക്കയുടെ 58220 പട്ടാളക്കാരും  അമേരിക്കയുടെ കൂടെ യുദ്ധം ചെയ്തിരുന്ന സൗത്ത് വിയറ്റ്നാമിൽ  നിന്നുവന്ന   250000 പേരും സൗത്ത് കൊറിയ, തായ്‌ലൻഡ്, ഓസ്ട്രേലിയ, നുസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള 4886 പട്ടാളക്കാരും മരിച്ചിരുന്നു.  വിയറ്റ്നാമിന്റെ  വിജയം അക്കാലത്തു  ലോകം വളരെ  ആവേശത്തോടെയാണ് സ്വീകരിച്ചത്. പക്ഷേ അമേരിക്കയുടെ അഫ്ഗാനിസ്ഥാനിൽ  നിന്നുള്ള പാലയണം വലിയ ഉൽക്കണ്ടയോടെയാണ് ജനങ്ങൾ   കണ്ടുകൊണ്ടിരുന്നത് .  അമേരിക്കയിലെത്തന്നെ 62% ത്തോളം ജനങ്ങൾ  അവരുടെ  അഫ്ഗാൻ യുദ്ധത്തെ  തള്ളിപ്പറയുകയുണ്ടായി.

കുട്ടികളെ  സ്കൂളിളിൽ നിന്നും  സ്ത്രീകളെ  ജോലിയിൽനിന്നും പൊതുരംഗത്തുനിന്നും  മാറ്റിനിർത്തുകയും   മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു  ഭീകരസംഘടന  നയിക്കുന്ന   സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഇന്ന് ഈ രാജ്യം.
ലോകത്തിലെ  സാമ്പത്തികമായി ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളതും  യുദ്ധം കൊണ്ടും ഭീകരപ്രവർത്തങ്ങളും മൂലം  വലയുന്നതുമായ അഫ്‌ഗാൻ ജനതയെ  താലിബന്റെ കയ്യിൽ ഏൽപ്പിച്ചു അമേരിക്ക ഇപ്പോൾ കടന്നു പോകുന്നത്   തികച്ചും  ഉൽക്കണ്ടാജനകവും വേദനിപ്പിക്കുന്നതുമാണ് .  

ഓരോരോ  രാജ്യങ്ങളിലും  പ്രദേശത്തും  വളർന്നു വരുന്ന  ജനകീയ സമരങ്ങളെ ഓരോ ലേബലുകളുടെ പേരുപറഞ്ഞു   ആക്രമിക്കാതെ  അവരെയെല്ലാം    അവരുടെ  വഴിക്കു  ചിന്തിക്കാനും വളരാനും അനുവദിച്ചാൽ  ഇനിയും മറ്റൊരു വിറ്റ്‌നാമും അഫ്ഗാനിസ്ഥാനും  ഉണ്ടാകാതിരിക്കുമെന്ന്  എനിക്കുതോന്നുന്നു .  നിർഭാഗ്യവശാൽ  ചരിത്രത്തിൽ നിന്നും  കോവിഡ്  മഹാമാരിയിൽ നിന്നും  ഒന്നും  പഠിക്കാൻ  നമുക്ക് ഇന്നും കഴിയുന്നില്ല , 

  ആയുധങ്ങളും   ആയുധക്കച്ചവടവും  അതിലൂടെയുള്ള ലാഭവും ലോകത്തിലെ  മനുഷ്യരുടെ ആരോഗ്യത്തെക്കാളും  മെച്ചപ്പെട്ട  ജീവിതത്തെക്കാളും  അവരുടെ  സമാധാനത്തെക്കാളും  പ്രധാനമായി കാണുന്ന സമ്പന്ന രാജ്യങ്ങൾ പുതിയ ശത്രുക്കളെ കണ്ടെത്താനും  യുദ്ധത്തിനുള്ള  പുതിയ സമരമുഖങ്ങൾ തുറക്കാനും  ഇനിയും ശ്രമിക്കുമെന്നതിൽ സംശയമില്ല .  എങ്കിലും  മനുഷ്യസമൂഹം  ഇന്നല്ലെങ്കിൽ നാളെ  അവരുടെ  സാമാധാനത്തിന്റെയും  പരസ്പ്പര സഹകരണത്തിന്റയും വഴികൾ കണ്ടെത്തുമെന്ന് നമുക്കാശിക്കാം ,


  






 

    .                 

2021, സെപ്റ്റംബർ 18, ശനിയാഴ്‌ച

 സെപ്റ്റംബർ പതിനൊന്നും ചില ഓര്മക്കുറിപ്പുകളും (ii)

                                                                               
                                                   Eilat  city.in the Thaba border crossing.

സെപ്റ്റംബർ 11 അറ്റാക്കിന്  ആസൂത്രണം നൽകിയ അൽ കൈട  എന്ന ഭീകര സംഘടനയുടെ  നേതാവ്  ബിൻ ലാദൻ  ഏതാണ്ട്  10 വർഷങ്ങൾക്ക് ശേഷം മെയ്‌ 2, 2011 ൽ  പാകിസ്ഥാനിലെ ഒരു  ഒളിവ് സങ്കേതത്തിൽ  വച്ച് വധിക്കപ്പെട്ടു. ഞങ്ങൾ  അപ്പോൾ  സൗത്താഫ്രിക്കയിലെ കുറെ സഹപ്രവർത്തകരുമൊത്തുള്ള    ഒരു  ഹോളി ലാൻഡ് യാത്രക്കിടയിലായിരുന്നു .   ഇസ്രായേലിലെ നിന്നും ഈജിപ്റ്റ്ലേക്കുള്ള  താബ ബോർഡർ ക്രോസ്ടിങ്നോട്  അടുത്തുള്ള ഈലത്   (Eilat)  എന്ന  നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ്  ഒരു ബ്രേക്കിങ് ന്യൂസ്‌ ആയി  ഈ  വാർത്ത  അറിഞ്ഞത്.

ഏതാണ്ട് 10 വർഷം നീണ്ടുനിന്ന അന്വഷണത്തിനോടുവിൽ പാക്കിസ്ഥാനിലെ  ബിലാൽ ടൗണിലുള്ള ഒസാമ ബിൻ ലാഡന്റ് കോംപണ്ടിൽ എത്തിയാണ് അമേരിക്കൻ  സൈന്യം  അദ്ദേഹത്തെ വധിച്ചത്. അഫ്ഗാനിസ്ഥാനിൽ താവളമടിച്ചിരുന്ന  ബിൻ ലാദൻ കൂടുതൽ സുരഷിതമായി ജീവിക്കാനാണ്  പാക്കിസ്ഥാനിലേക്ക്  താമസം മാറ്റിയത് .

അഫ്ഗാനിസ്ഥാനിലെ  ആനുകാലിക രാഷ്ട്രീയ പശ്ചാത്തലം  മനസ്സിലാക്കുമ്പോൾ മാത്രമേ  അമേരിക്കക്ക്   ഇപ്പോൾ  അഫ്ഗാനിസ്ഥാനിൽ  നേരിടേണ്ടിവന്ന പരാജയത്തിന്റെ  കാരണങ്ങൾ  വ്യക്തമായി മനസ്സിലാക്കാൻ  കഴിയുകയുള്ളു .

1978 ൽ അഫ്ഗാനിസ്ഥാനിൽ   People's  Democratic Party(P D P)  എന്ന ഒരു ഇടതുപക്ഷ  പാർട്ടി   ജനാധിപത്യത്തിലൂടെ  അധികാരത്തിൽ വരുകയും അവിടെ നിലനിന്നിരുന്ന  അസമത്വങ്ങൾക്കും അനാചാരങ്ങൾക്കു  മെതിരെ  വിപ്ലവകരമായ പല  മാറ്റങ്ങൾക്കും  തുടക്കം കുറിക്കുകയുണ്ടായി .  .ഈ കാലത്തു അഫ്ഗാനിസ്ഥാനിലെ   90% പേരും  നിരക്ഷരരും സ്വന്തമായി  കൃഷിഭൂമി പോലും  ഇല്ലാത്തവറും ആയിരുന്നു.   പെൺകുട്ടികളുടെ   പ്രായപൂർത്തിയാകാതെയുള്ള വിവാഹവും  സ്ത്രീകളുടെ കുടുംബത്തിലെയും   സമൂഹത്തിലെയും  അവഗണയും  അന്ന്  അതികഠിനമായിരുന്നു .P D P   ഗവണ്മെന്റിന്റെ മതനിരപേക്ഷ സോഷ്യലിസ്റ്റ്നി ലപാടുകളോട്  പല മതപണ്ഡിതൻ മാരും കടുത്ത  വിയോജിപ്പ് പ്രകടിപ്പിച്ചു രംഗത്തു വരുകയും ചെയ്‌തു .തുടർന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള മുജാവുദിൻ  ഗ്രൂപ്പുകളുടെയും അൽ കൈട സ്ഥാപകനായ ബിൻ ലാതന്റെയും പിന്തുണയോടെ  അഫ്ഗാനിസ്ഥാനിലെ P D P ഗോവെര്ന്മേന്റിനെതിരെ കലാപം  തുടങ്ങുകയുണ്ടായി.

1979 ൽ  സോവ്യറ്റ് യൂണിയൻ പിഡിപി  ഗോവെര്ന്മേന്റിനു നൽകിയ പിന്തുണയും സൈനീക സഹായവും  അമേരിക്കയെയും അവരുടെ   സഹയാത്രികരെയും ചോടുപ്പിച്ചു.    ഈ കാലഘട്ടത്തിൽ  അമേരിക്ക  മുജാവുദീൻ  ഗ്രുപ്പുകൾക്കും  ബിൻ ലാദൻറെ  നേതൃത്വത്തിലുള്ള അൽകൈദ ക്കും   ആയുധങ്ങളും  സാമ്പത്തിക സഹായങ്ങളും   നൽകി അവരുടെ  കലാപത്തിന് ശക്തി നൽകി .1986 ൽ അമേരിക്കയുടെ  മിസൈലുകൾ    സോവിയറ്റ് യൂ ണിയൻറെ  ഹെലികോപ്റ്ററുകൾ  തകർക്കുകയുണ്ടായി . 

ആഭ്യന്തര പ്രശ്നങ്ങളും  അഫ്ഗാനിസ്ഥാനിൽ നേരിട്ട  വെല്ലുവിളികളും  ഈ കാലഘട്ടത്തിൽ സോവിയറ്റ്  യൂണിയനെ   അഫ്ഗാനിസ്ഥാനിൽ  നിന്നും പിന്മാറാൻ നിർബന്ധിതരാക്കി .അവസാനം  1989ൽ  സോവിയറ്റ് യൂണിയൻ  അഫ്ഗാനിസ്ഥാൻ   വിട്ടുപോയി. 

സോവിയറ്റ്  പിന്മാറ്റത്തെത്തുടർന്ന്ഗവെർന്മെന്റും   കലാപകാരികളുമായുള്ള  ഏറ്റുമുട്ടൽ  അതിരൂക്ഷമായി തുടർന്നു ;  എങ്കിലും  1992 വിൽ  അന്നത്തെ  P D P യുടെ   അഫ്ഗാനിസ്ഥാൻ  പ്രസിഡന്റ് ഡോക്ടർ   നജീബുള്ളക്ക്  സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു .

1996 ൽ അധികാരത്തിലെത്തിയ താലിബാൻ ഗവണ്മെന്റ്  U N  കോമ്പൗണ്ടിൽ  അഭയം തേടിയ   അദ്ദേഹത്തെ   കസ്റ്റഡിയിലെടുത്തു  കഠിനമായി  പീഡിപ്പിക്കുകയും  കല്ലെറിയുകയും    കാബൂൾ നഗരത്തിന്റെ തെരുവിലൂടെ  ഒരു മെലിട്ടറി  ട്രാക്കിന്റെ  പുറകിൽ  കെട്ടിവലിക്കുകയും ചെയ്തു ,അതിനുശേഷം  പരസ്യമായി വലിയ ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ച്     തൂക്കിക്കൊന്നു .

.താലിബാൻ  സ്ത്രീകളെ  ജോലികളിൽ നിന്നും  പെൺകുട്ടികളെ സ്കൂളുകളിൽ നിന്നും   മാറ്റിനിർത്തി . .ടെലിവിഷനും സംഗീതവും വീഡിയോയും നിരോധിച്ചു. ദിവസംതോറും പ്രാര്ഥിക്കാത്ത പുരുഷൻ മാരെ   അടിക്കുകയും അവരുടെ താടി മീശ  വടിച്ചുകളയുകയും   ചെയ്തു.

അഫ്ഗാനിസ്ഥാനിൽ  P D P ഗോവെർന്മേന്റിനെ  പുറത്താക്കാനും    താലിബാൻ അധികാരത്തിൽ എത്തുന്നതിനും ഇറാക്കിനെതിരെ നടന്ന ആക്രമണങ്ങൾക്കും    അമേരിക്കയുമായി   പൂർണമായി സഹകരിച്ചിരുന്നെങ്കിലും     അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അടുത്ത സഹൃതം  ബിൻ ലാദനെ അമേരിക്കയുമായി അകറ്റാൻ കാരണമായി . സൗദി അറേബ്യായുടെ  അതിർത്തികളിലും ഇറാക്കിലുമുള്ള  അമേരിക്കൻ പട്ടാളക്കാരുടെ  അമിതമായ സാന്നിത്യവും അമേരിക്ക ഇറക്കിനെതിരെ ഏർപ്പെടുത്തിയിരുന്ന തുടർച്ചയായ  ഉപരോധനവും  ക്രമേണ   അയാളെ  അമേരിക്കയുടെ ഒരു ശതൃവാക്കിമാറ്റുകയും  ചെയ്തു .

1998 ൽ  ആഫിക്കയിലെ  ചില അമേരിക്കൻ എംബസികൾക്കുനേരെ ബിൻ ലാദൻ ആക്രമണം നത്തുകയും തുടർന്ന്    അൽ കയിദയുടെ ഒളിത്താവളങ്ങളിലേക്കു അമേരിക്ക മിസൈൽ ആക്രമണങ്ങൾ നടത്തുകയും ചെയ്തു . ഇതേതുടർന്നുള്ള  സംഘർഷങ്ങളുടെ  കാലഘട്ടത്തിലാണ്  ലോകത്തെത്തന്നെ ഞട്ടിച്ചുകൊണ്ടുള്ള  2001 ലെ  സെപ്തംബര് 11  ഇരട്ടഗോപുര ആക്രമണം നടന്നത് . ഏതാണ്ട്  3000 ത്തോളം  പേർ  കൊല്ലപ്പെട്ട ഈ  അറ്റാക്കിനു ശേഷമാണു  അമേരിക്ക "വാർ എഗൈൻസ്റ് ടെററിസം "  പ്രഖ്യപിച്ചു അൽഖയിദയുടെ  സംരക്ഷകരായി കരുതിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാനെതീരെ  തിരിഞ്ഞതും അവരെ  അധികാരത്തിൽ നിന്നു പുറത്താക്കിയതും .തുടർന്ന്  താലിബാൻ  വിരുദ്ധ  സൈന്യം കാബുളിലെത്തി    നാറ്റോ  സഖ്യത്തിന്റെ  നിയന്ത്രണത്തിൽ  പുതിയ  ഒരു താൽക്കാലിക  ഗോവെർന്മേന്റിനു  രൂപം കൊടുത്തു .

2006 ൽ ഹമീദ് കസായി  ഒരു പൊതുതെരഞ്ഞെടുപ്പിലൂടെ  അധികാരത്തിലെത്തുകയും   നാറ്റോ സഖ്യത്തിന്റെ  പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ  ഭരണത്തിൽ എത്തുകയും ചെയ്തു                                         ---===================================

 

    താലിബാന്റെ  തിരിച്ചുവരവും  അമേരിക്കയുടെ  വിടവാങ്ങലും   (തുടരും )


   ,  


.





2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

സെപ്റ്റംബർ പതിനൊന്നും കുറെ ഓർമകുറിപ്പുകളും(1)

 



ഇരുപതു വർഷങ്ങൾക്കുമുൻ പുഒരു ചൊവ്വാഴ്ച്ച  സെപ്തംബര് 11നു   സ്കൂളിൽ ജോലികഴിഞ്ഞു വീട്ടിലെത്തി ടീ.വീ പതിവുപോലെ  ഓൺ ചെയ്‌തപ്പോൾ  അമേരിക്കയിലെ  ന്യൂയോർക്കിൽ   തലഉയർത്തി നിന്നിരുന്ന   വേൾഡ് ട്രേഡ് സെൻഡറിൻ്റെ  ആസ്ഥാനമായ ട്വിൻ ടവർ കത്തിതകരുന്ന  അവിശ്വസനീമായ  കാഴ്ച്ച  ലൈവ് ആയി പ്രേഷേപണം ചെയ്യുകയായിരുന്നു . വിമാനങ്ങൾ  പറന്നുവന്നു ടവറിൽ ഇടിക്കുന്നതും tടവർ കത്തിയെരിയുന്നതും തകർന്നുവീഴുന്നതും  ആളുകൾ അതിനടയിലും തെരുവുകളിലും നിസഹായരായി നിലവിളിക്കുന്നതുമെല്ലാം  ഇന്നും മനസ്സിൽ  മറക്കാൻ കഴിയാത്ത ഒരു ദുസ്വപ്നം  പോലെ  നിലനിൽക്കുന്നു.


ലോകത്തെ മുഴുവൻ  പിടിച്ചുലച്ച  സെപ്‌റ്റംബർ 11 ന്   ഞങ്ങൾ  സൗത്ത് ആഫ്രിക്കയിലെ മലൂട്ടി  സിബി സീനിയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകരായി ജോലിചെയ്യുകയായിരുന്നു .  സൗദിഅറേബ്യായിലും  അമേരിക്കയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും  തൻ്റെ  ബിസിനസ് സാബ്രാജ്യം  കെട്ടിപ്പടുത്ത ബിൻ ലാദൻ  എന്നഭീകരപ്രവർത്തകനും  അദ്ദേഹത്തിൻ്റെ  അൽഖയിദ എന്ന  പ്രസ്ഥാനവുമായിരുന്നു ഇതിൻ്റെ പുറകിൽ പ്രവർത്തിച്ചിരുന്നതെന്ന്   പിന്നി ട്   വ്യക്തമാകുകയുണ്ടായി . ഈ  ആക്രമണത്തെ ലോകം മുഴുവൻ അപലപിക്കുകയുണ്ടായി . 

2004 ലെ   ഞങ്ങളുടെ അമേരിക്കൻ യാത്രക്കിടയിൽ  ന്യൂയോർക്കിൽ  തകർന്നുപോയ ഈ ഇരട്ട ഗോപുരത്തിന്റെ അവസ്ഥയും മഹത്വവും നേരിട്ട് കാണാൻ അവസരം ലഭിക്കുകയുണ്ടായി.
 ഞങ്ങളുടെ സുഹൃത്ത് തോമസ് കുട്ടിയും ഭാര്യ ജിജിയു മാണ് ഞങ്ങളെ  ന്യൂയോർക്കിലെ തകർന്നുപോയ ഇരട്ടഗോപുരങ്ങളുടെ ഏരിയാ കാണിച്ചുതന്നത്.   
  അവശിഷ്ട്രങ്ങൾ പൂർണമായും നീക്കം ചെയ്തിരുന്നു എങ്കിലും   കെട്ടിടത്തിന്റെ  ചുറ്റും  ഉണ്ടായിരുന്ന പല ടവറുകളും ഈ അത്യാഹിതത്തിന്റെ ഫലമായി ഷെതം ഏറ്റ്  പൊട്ടലുകളോടെ  കറുത്ത പാടുകളുമായി നിലനിന്നിരുന്നു. ട്വിൻ ടവറുകളുടെ  സ്ഥാനത്  പുതിയ സ്മാരകങ്ങ്ൾ നിർമ്മിക്കാനായി രണ്ടു വലിയ കുളങ്ങളുടെ രൂപത്തിൽ കുഴികൾ കാണപ്പെട്ടു. 2983 പേർ  ടവറുകളുടെ അകത്തും പുറത്തും വിമാനത്തിലുമായി  ഈ അത്യാഹിത്തിനിടയിൽ  മരണപ്പെട്ടുവെന്ന് കരുതപ്പെടുന്നു.

മരണമടഞ്ഞ വരുടെ ബന്ധുക്കളും ടൂറിസ്റ്റുകളുമെല്ലാമായി ആയിരക്കണക്കിനാളുകൾ  അവിടെ തടിച്ചു കൂടിയിരുന്നു..  മരിച്ച  വ്യക്തികളുടെയും ഏല്ലാം പേരുകൾ  അവിടെ വലിയ ഫലകങ്ങളിൽ  രേഖപ്പെടുത്തിയിരുന്നു. അബരചുംബികളായ ന്യൂ യോർക്കിലെ ഗോപുരങ്ങളുടെ ഇടയിൽ  ജനക്കൂട്ടത്തോടൊപ്പം വാടിയ മുഖങ്ങളുമായി ഞങ്ങളും കുറെ സമയം ചിലവഴിച്ചു. സെപ്റ്റംബർ 11ന്റെ ആക്രമണത്തിന്ന്മു ൻപ്
ലക്ഷകണക്കിനാളുകൾ ഓരോ ദിവസവും ഈ പ്രദേശം സന്ദർശിക്കുകയും ഏതാണ്ട് 80000ത്തോളം പേർ 110 നിലയുണ്ടായിരുന്ന ട്വിൻ ടവറിന്റെ  മുകളിലെ ഒബ്സെർവട്ടറിയിൽ കയറിനിന്ന്നിന്നു ന്യൂ യോർക്ക് നഗരത്തെ ഒന്നാകെ കാണുകയും ചെയ്തിരുന്നത്രെ! 

തോമസ്കുട്ടിയും ഭാര്യ ജിജിയും കൂടിയാണ്ഞങ്ങളെ  ന്യൂ യോർക്കിലെ  ജോൺ ഫ് കെന്നഡി എയർപോർട്ടിൽ നിന്നും  collect  ചെയ്തത്. ഈ സുഹൃത്തും ഞാനും ഒന്നിച്ചായിരുന്നു 1977 ൽ  എത്യോപ്യയിൽ അദ്ധ്യാപകരായി ജോലിക്കുവന്നത് .പിന്നീട് നൈജീരിയയിലും ലെസോത്തോയിലും ഒരുമിച്ചാണ് ജോലിചെയ്‌തിരുന്നതും . 1989 വിവാഹിതനായതിനെ തുടർന്നാണ്അദ്ദേഹം അമേരിക്കയിലേക്കു വന്നത്.

ചിക്കാഗോയിൽ സഹോദരന്റെ പുത്രൻ ജോബിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ശേഷമാണ്  ആനിയമ്മയും ഞാനും ന്യൂ യോർക്കിൽ എത്തിയത്. ന്യൂ യോർക്കിൽ നിന്നും ഞങ്ങൾ ന്യൂ ജെഴ്‌സിയിലെ ക്കും വാഷിംഗ്‌ ടൺ ഡിസി യിലേക്കും അവിടെനിന്നും കാലിഫോണിയായിലെക്കും  തുടർന്ന് ടെക്സസ് ലേക്കു എല്ലാമുള്ള യാത്രകൾ കഴിഞ്ഞു  ഒരു മാസത്തിനു ശേഷമാണു  ഞങ്ങൾ ചിക്കാഗോയിൽ നിന്നും സൗത്ത് അഫിക്കയിലേക്ക് തിരിച്ചു പോന്നത്.


 അമേരിക്കയിലെ പലനഗരങ്ങളിലും  സഹോദരങ്ങളും അപ്പാപ്പനും അമ്മമ്മമാരും സുഹൃത്തുക്കളും ഏല്ലാം ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക്  യാത്രകൾ വളരെ സന്തോഷകരവും അനായാസകാരവും വിജ്ഞാനപ്രദവുമായിരുന്നു.

New York ലെ Statue of Liberty,  Empire state 
Building സാൻഫ്രാൻസിസ്‌കോയിലെ Goldern Bridge ചിക്കാഗോയിലെ 110 stories Willis Tower
വാഷിങ്ങ്ടനിലെ Whilte House, Capitol Building, Lincoln memorial,Basilica of the National Shine,John F Kennadi യുടയും  കുടുംബത്തിന്റെയും ശവകുടീരങ്ങൾ ഹുസ്റ്റനിലെ NASA Space Center,  പാർക്കുകളും മ്യൂസിങ്ങളും  ഉൾപ്പടെ 
നി രവധി പ്രദേശങ്ങൾ ഈ യാത്രക്കിടയിൽ ഞങ്ങൾക്ക്സ ന്ദർശിക്കാൻ സാധിച്ചു. 

എല്ലാപ്രദേശങ്ങളിലും കണ്ടെത്തിയ നമ്മുടെ നാട്ടിൽ നിന്നുമുള്ള ആളുകൾ‌ വളരെ  സന്തോഷത്തോടെ യാണ് അമേരിക്കയിൽ ജീവിച്ചിരുന്നത്. ഏങ്കിലും സെപ്റ്റംബർ 11 ന്റെ ആക്രമണത്തെ  തുടർന്നുണ്ടായ ഉൽക്കണ്ടയും  ഷെയർ മാർക്കറ്റിലുണ്ടായ സാമ്പത്തികമായ  പ്രശ്‌നങ്ങളും  അവരിൽ പലരിലും സാമ്പത്തിക ബുദ്ധിമുട്ടുകളും  അസ്വസ്ഥതയും ഉൽക്കണ്ടയും ഉണ്ടാക്കിയിരുന്നുവെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.


 "War Against Terrorism "എന്നപേരിൽ  അമേരിക്കയും  അതിൻ്റെ  സഖ്യകഷികളും  ഭീകരപ്രസ്ഥാങ്ങൾക്കെതിരെ   ശക്തമായ നിലപാടുകളുമായി മുന്നോട്ടുവന്നു . അമേരിക്കയുടെ നിലപാടുകളുമായി പൂർണമായും സഹകരിക്കാത്ത രാജ്യങ്ങളെ  പ്രസിഡണ്ട്  ബുഷ്  ശത്രുക്കളുടെ പട്ടികയിൽ  ഉൾപ്പെടുത്തിയിരുന്നു .

ബിൻ ലാദനും  കൂട്ടാളികൾക്കും  സഹായവും സംരെക്ഷണവും കൊടുക്കുന്നു വെന്നും  രഹസ്യമായി  അണുവായുധം  നിർമിക്കുന്നു വെന്നും ആരോപിച്ച അമേരിക്ക  ഇറാക്ക് ആക്രമിക്കുകയും  കയ്യേറുകയും ഒളിവിൽ പോയിരുന്ന അവരുടെ പ്രസിഡണ്ട് സദ്ദം ഹുസൈനെ 2003 ഡിസംബർ 13 ന്  തടവുകാരനാക്കുകയും 2006 ഡിസംബർ 30 ന്  തൂക്കി കൊല്ലുകയും ചെയ്‌തു . 

ഏതാണ്ട്  ഇതേ കാരണം പറഞ്ഞു  2011  മാർച്ച് 2ന്അമേരിക്ക   ലിബിയയിൽ  കൈയേറുകയും   ഒക്ടോബർ  20 ന്  അവരുടെ പ്രസിഡണ്ടായിരുന്ന  മുഹമ്മദ് ഗദ്ദാഫിയെ  വധിക്കുകയും ചെയ്‌തു .

(തുടരും )