JOSEPH Kuriakose
2024, ജൂലൈ 18, വ്യാഴാഴ്ച
2024, മാർച്ച് 24, ഞായറാഴ്‌ച
ഒരു ഹോശാന ഞായറും കുറെഓർമ്മകുറിപ്പുകളും.
ഓസ്ട്രേലിയയിലെ മെൽബനിലുള്ള സൈന്റ്റ് ഫ്രാൻസിസ് കാത്തോലിക്ക ദേവാലയത്തിലാണ് ഞങ്ങൾ ഈ വർഷത്തെ ഹോശന ഞായർ ആഘോഷിച്ചത്. ഇറ്റലി യിൽ നിന്നും വർഷങ്ങൾക്കുമുൻപ് കുടിയേറിയ കത്തോലിക്കാ വിശ്വാസികളാണ് ഈ മനോഹരമായ ദേവാലയം ഇവിടെ പണികഴിപ്പ്പിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു പുരോഹിതനാണ് ഇവിടുത്തെ വികാരി. ഇന്ത്യക്കാരനായ മറ്റൊറു വൈദീകനും ഇവിടെയുണ്ട്. ഇപ്പോൾ പള്ളിയിലെത്തുന വിശ്വാസികളിൽ ബഹുഭൂരിപഷവും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും അടുത്ത കാലത്തു ഇവിടെ കുടിയേറിയ ഇമ്മീഗ്രന്റ്സ് ആണ്..
പാൻ മരത്തിന്റെ (pan tree)ഓലകൾ കൊണ്ട് പള്ളി നന്നായിഅലങ്കരിച്ചുഹോശാനയുടെ അന്തരീക്ഷം സ്രഷ്ടിച്ചിരുന്നു. വശ്വാസികളിൽ പലരും വിവധ തരം പൈൻ മരത്തിന്റെ ശാഖ കളു മായിട്ടാണ് പള്ളിയിലെത്തിയത്.സൃധിമധുരമായ പിന്നണി ഗാനത്തോടെ ഭക്തി നിർബരമായ കുർബാനകഴിഞ്ഞു സ്വന്തം കയ്യിലുള്ള പൈൻ മര കൊമ്പുകൾ പള്ളിയിലെ ഹോളി വാട്ടറിൽ മുക്കി ഓരോരുത്തരും യാത്രയായി. മരക്കൊമ്പുകൾ ഇല്ലാതെവന്ന ഞങ്ങൾ പള്ളിയിലെ പാൻ മരത്തിന്റെ ഓരോ ശാഖകൾ എടുത്തുഹോളിവാട്ടറിൽ മുക്കി തിരിച്ചുപോന്നു.
പെസഹാ വ്യാഴാഴ്ച അപ്പം ഉണ്ടാക്കാൻ കുരുത്തോലയ്ക്കു പകരം ഈ പാൻ മരത്തിന്റെ ഇലകളാണ് ഇവിടെ ഞങ്ങൾക്ക്ഉ പയോഗിക്കേണ്ടത്.
കേരളത്തിലെ ഹോശാന പെരുന്നാൾ വേറിട്ട ഒരു ആഘോഷമാണ്. വീട്ടിലേക്കു മടങ്ങുബോൽ ആ ഓർമകൾ മനസ്സിൽ കടന്നുവന്നു. ഒരു പാടുപോലും വീഴാത്ത കുരുത്തോലാക്കായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത ഒരു കുട്ടിക്കാലം! അടുത്ത വർഷത്തെ ഭാഗ്യദോഷങ്ങൾ തനിക്കു കിട്ടുന്ന കുരുത്തോലയിൽ ഗുണിച്ചും ഹരിച്ചും നോക്കിയിരുന്നതും അതൊക്കെ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്ന തുമായ കുരുത്തോല പ്പെരുന്നാൽ എനിക്കിവിടെ ഒരു ഓർമ്മ മാത്രമായി.
ആഫ്രിക്കയിൽ ആടിയും പാടിയും അവിടുത്തെ കറുത്ത സഹോദരങ്ങളോടൊപ്പമാണ് ഞങ്ങൾ ഹോശാന ത്തിരുന്നാളുകൾ ആഘോഷിച്ചി രുന്നത് . എത്തിയോപ്യയിൽ എത്തിയോപ്യൻ ഓർത്തഡോസ് ചർച്ചുകാരുടെ കൂടയും നൈജീരിയയിൽ കാത്തോലിക്കുചർച്ചിലും ആഗ്ലിക്കാൻ പള്ളിയിലും അവരോടൊപ്പം ഒത്തുചേർന്നു.
ലെസോതോ കത്തോലിക്കർ കൂടുതലുമുള്ള ഒരു ചെറിയ രാജ്യമാണ്. സാമ്പത്തിക പരാധിനതകളുള്ള അവിടുത്തെ ജനങ്ങൾ തങ്ങളുടെ പരാധീനതകളുംവേദനകളും മറക്കാൻ പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. അവരുടെ കൂടെ നൃത്തച്ചുവടുകൾ വച്ചും പാടിയും ആഘോഴിച്ച രണ്ടു ഹോശാന തിരുന്നാളുകളും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളായി ഓയർമയിലുണ്ട്.
സൗത്താഫ്രിക്കയിൽ 23 വർഷം വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്കൊപ്പമായിരുന്നു ഞങ്ങൾ ഓശാന തിരുന്നാൾ ആഘോഴിച്ചത്. വർണവിവചന നിയമത്തിൽ നൂറ്റാണ്ടുകൾ വിവചനമനുഭവിച്ചിരുന്ന ഒരു ജനതയുടെ ദീനരോധനങ്ങൾ അവരുടെ സംഗീതത്തിലും നൃത്തചുവടുകളിലും ആവേശം പകർന്നു. ക്രിസ്തു അവരുടെ പ്രതീക്ഷയുടെ അടയാളമായിരുന്നു.
സൗത്താഫ്രിക്കയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം നടത്തിയ ഹോളിലൻഡ് യാത്രക്കിടയിൽ ഞങ്ങൾ ക്രിസ്തു കഴുതപുറത്തു കയറി തന്റെ ആരാധകരോടൊപ്പം ആവേശകരമായി ഹോശന ആഘോഴിച്ച തെരുവുകൾ കാണുകയുണ്ടായി . യെറുസലേം ദേവാലയം മുതൽ യറുസലേം കോട്ടവരെ ഞങ്ങൾ ഒലി വുമാരകോമ്പുകളുമായി ഹോശാന ഗാനം പാടി അന്നു നടത്തിയ യാത്രയാണ് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഹോശാന..
ഹോശാന എന്നത് ഹീബ്രു ബൈബിളിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ്. ക്രിസ്ത്യൻ ആരാധനയിൽ ആരാധനയും സ്തുതിയും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നു, പ്രത്യേകിച്ച് പാം സൺഡേ ആഘോഷങ്ങളിൽ.യാഹുദമതത്തിൽ ഇതു ദൈവീക സഹായത്തിനുള്ള അഭ്യർഥന പ്രകടിപ്പിക്കുന്ന നിലവിളിയെ സൂചിപ്പിക്കുന്നു.
ഒരു വിപ്ലവ നേതാവെന്ന നിലയിൽ ക്രിസ്തുവിൻ്റെ അംഗീകാരത്തിൻ്റെ പശ്ചാത്തലത്തിൽ, സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും സാമൂഹിക മാറ്റത്തിനായി വാദിക്കുകയും ചെയ്യുന്ന ഒരു നേതാവെന്ന നിലയിൽ യേശുവിൻ്റെ അംഗീകാരത്തെയും പിന്തുണയെയും പ്രതീകപ്പെടുത്താൻ "ഹോസാന"യ്ക്ക് കഴിയും. സ്‌നേഹത്തിനും നീതിക്കും സമത്വത്തിനും വേണ്ടി വാദിച്ച തൻ്റെ കാലത്തെ മത-രാഷ്ട്രീയ അധികാരികളെ വെല്ലുവിളിച്ച വിപ്ലവകാരിയായാണ് യേശു. യേശുവിൻ്റെ ജറുസലേമിലേക്കുള്ള പ്രവേശന വേളയിൽ ജനക്കൂട്ടം "ഹോസാന" വിളിച്ചത് അദ്ദേഹത്തിൻ്റെ നേതൃത്വത്തെയും ദൗത്യത്തെയും ആത്മീയവും സാമൂഹികവുമായ പരിവർത്തനം വരുത്തിയ വിപ്ലവകരമായി സ്ഥിരീകരിക്കുന്നതായി വ്യാഖ്യാനിക്കാം.
2024, മാർച്ച് 12, ചൊവ്വാഴ്ച
നൈജീരിയയിലെ ഒരു നിയമലംഘനവും അറസ്റ്റും കോടതിയും ഏ .കെ .ജി യും.
"ബോക്കോ ഹോറാം " എന്നുപേരുള്ള ഒരു തീവ്രവാദി പ്രസ്ഥാനത്തിന്റെ പേരിലായിരിക്കും നൈജീരിയയെ ഇപ്പോൾ അധികം പേരും കെട്ടിട്ടുണ്ടാവുക.
എന്നാൽ ആഫ്രിക്കയിലെ 54 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും സമ്പന്നവുമായ ഒരു രാജ്യംകൂടിയാണ് നൈജീരിയ. വിത്യസ്തങ്ങളായഭാഷകളും മതങ്ങളും ഗോത്രങ്ങളുമെല്ലാം ഉൾകൊള്ളുന്ന ആഘോഷപരമായ ജീവിതം നയിക്കുന്ന ഒരു ജനതയാണ്ഈ നാട്ടിലുള്ളത്.
1960 ൽ ബ്രിട്ടീഷ് കോളോണിയലിസത്തിൽ നിന്നും നൈജീരിയ സ്വതന്ത്രമാകുകയും 1963 ൽ ഒരു പരമാധികാര റിപ്പബ്ലിക് ആയി മാറുകയും ചെയ്തു. പിന്നീട് നൈജീരിയ തുടർച്ചയായി പട്ടാള ഭരണത്തിൻറെ നിയന്ത്രണത്തിലായിരുന്നു . 1979 ൽ അദ്ധ്യാപകനായിരുന്ന അൽഹാജി ഷെഹു ഷെഹാറി ബാലറ്റുപേപ്പറിലൂടെ പ്രെസിഡെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഈ കാലഘട്ടത്തിൽ നൈജീരിയ ആഫ്രിക്കയിലെ ഏറ്റവും വലിയ പെട്രോളിയം ഖനനം ചെയ്യുന്ന ഒരു സമ്പന്ന രാജ്യമായി മാറിയിരുന്നു. നൈജീരിയൻ സമൂഹത്തിൽ ഇതു സാമ്പത്തികമായി വലിയ ഉണർവ് ഉണ്ടാക്കി . വിദ്യാഭ്യാസമേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇത് കാരണമായി . ഇക്കാലത്തു ധാരാളം മലയാളികളായ അദ്ധ്യാപകർ കേരളത്തിൽ നിന്ന് നേരിട്ടും പല ആഫ്രിക്കൻ രാജ്യങ്ങളിലൂടെയും നൈജീരിയയിൽ അദ്ധ്യാപകരായി എത്തിച്ചേരുകയും ചെയ്തു .ഉയർന്ന വേതനവും താമസസൗകര്യവും കുടുംബമായി അവധിക്കാലങ്ങളിൽ നാട്ടിൽ വന്നു പോകാനുള്ള വിമാന ടിക്കറ്റുകളും നമ്മുടെ അദ്ധ്യാപകർ ക്ക് നൽകിയിരുന്നു.. 1970 കളിൽ നൈജീരിയൻ കറൻസി യായ നയാറയുടെ വില ഏതാണ്ട് ഒരു അമേരിക്കൻ ഡോളറിനു തുല്യമായിഉയർന്നി രുന്നു.
1981 ൽ ഞങ്ങൾ നൈജീരിയയിൽ അധ്യാപകരായി എത്തുമ്പോൾ അൽഹാജി ഷെഹു ഷഹാരി യായിതന്നെ ആയി രുന്നു നൈജീരിയയുടെ പ്രസിഡണ്ട് . രാജ്യത്തു വളർന്നുവന്ന അഴിമതിയും അക്രമങ്ങളുംമൂലം നൈജീരിയൻ ക റ ൻസിയുടെ വില തകർന്നു തുടങ്ങിയിരുന്നു . രാജ്യത്താകെ നിലവിൽ വന്ന ഭക്ഷണ സാധനങ്ങളുടെ ധൗർലഭ്യവും വിലക്കയറ്റവും തൊഴിൽ ഇല്ലായ്മയും സ്വന്തം ഭരണകൂടത്തിലെ അഴിമതിയും മൂലം .1983 ഡിസംബർ 31 നു നടന്ന ഒരു പട്ടാള അട്ടിമറിയിൽ പ്രസിഡണ്ട് ഷഹാരി സ്ഥാനബ്രഷ്ടനായി .തുടർന്ന് മേജർ മുഹമ്മദ് ബുഹാരി യുടെ നേതൃത്വത്തിലും പിന്നീട് 1985 ൽ ഇബ്രാഹിം ബാബാങ്കിടയുടെ നേതൃത്വത്തിലും പട്ടാള ഗവണ്മെന്റ്കൾ അധികാരത്തിൽ വന്നു .
ബാബാങ്കിട അധികാരത്തിലെത്തിയപ്പോൾ നൈജീരിയുടെ നോർത്തേൺ അതിർത്തിയിലുള്ള ഗാഷ്വാ എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ ജോലി ചെയ്തിരുന്നത്. ഭാര്യ ആനിയമ്മ അവിടെ ഡേ സെക്കൻഡറി സ്കൂളിലും ഞാൻഗാഷ്വാ സീനിയർ സെക്കണ്ടറി സ്കൂളിലും ആണ് ജോലി ചെയ്തിരുന്നത് സഹാറ മരുഭൂമിയോട് ചേർന്നുകിടക്കുന്ന നിജർ എന്ന രാജ്യത്തിന്റെ അടുത്തായിരുന്നു ഈ പ്രദേശം .
.നൈജീരിയയുടെ സുവർണ കാലത്തു ഇ വിടെ എത്തിയ നിരവധി മലയാളി അധ്യാപകർ ഈ കാലത്തു നൈജീരിയ വിട്ട് ആഫ്രിക്കയിലെ മറ്റുരാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കുമൊക്കെ തിരിച്ചുപോയി . പട്ടാളഭരണകാലത്തു നൈജീരിയ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലായി .രോഷാകുലരായ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനായി പട്ടാള ഭരണകൂടം എല്ലാമാസവും നാഷണൽ ക്ലീനിംഗ് ഡേ യും ഇടക്കൊക്കെ പ്രൊവിൻഷ്യൽ ക്ലീനിങ് ഡേയും സംഘടിപ്പിച്ചിരുന്നു; ജോലിക്കുപോകാതെ എല്ലാവരും ആ ദിവസംമുഴുവൻ നഗരങ്ങളും ഗ്രാമങ്ങളുമൊക്കെ ശുചീകരിക്കുന്ന ജോലി ചെയ്യണം എന്നത് പട്ടാളത്തിൻറെ ഒരു കർശനമായ നിർദ്ദേശമായിരുന്നു ,
പതുവുപോലെ ഒരു ദിവസം അതിരാവിലെ ആനിയമ്മയെ അവളുടെ സ്കൂളിൽ ഡ്രോപ്പ് ചെയ്ത തിരിച്ചുവരുമ്പോൾ പോലീസും കുറെ പട്ടാളക്കാരും എൻ്റെ കാർ തടഞ്ഞുനിർത്തി എന്നെ അറസ്റ്റ് ചെയ്‍തു . ഞാൻ പട്ടാളത്തിൻറെ ഉത്തരവ് ലെങ്കിച്ചെന്നും കോടതിയിൽ ഹാജരാക്കാൻ പോകുകയാണെന്നും പറഞ്ഞു . അന്ന് അവർ ഒരു റീജിയണൽ ക്ലീനിങ് ഡേ പ്രഖ്യപിച്ചിരുന്നത്രെ . ഈ വിവരം എനിക്കോ ഞങ്ങളുടെ സ്കൂളുകൾക്കോ അറിയില്ലായിരുന്നു അന്നു രാവിലെ പ്രോവിൻഷ്യൽ പട്ടാള നേതൃത്തം പെട്ടന്ന് എടുത്ത തീരുമാനമായിരുന്നുവത്രേ അത്.
എൻ്റെ കാർ റോഡ് സൈഡിൽ പാർക്കുചെയ്‌തു മിലിട്ടറിവാനിൽ അവര് എന്നെ കോടതിയിൽ എത്തിച്ചു . വാനിൽ നിന്നും പുറത്തിറങ്ങി നോക്കുമ്പോൾ എന്നെപോലെ നിയമം ലെങ്കിച്ച നൂറുകണക്കിന് കുറ്റവാളികളെ കുത്തിനിറച്ച ഒരു മുറി കണ്ടു ; ഒരു പോലീസുകാരൻ എന്നെ ആ മുറിയുടെ വാതിൽക്കലേക്കു കൂട്ടികൊണ്ടുപോയി . തടവുകാർ വലിയ അട്ടഹാസത്തോടെ എന്നെ സ്വീകരിക്കാൻ മത്സരിച്ചു , അവരെല്ലാം തന്നെ തെരുവിൽ ഏന്തെങ്കിലും ചെറിയ കച്ചവടം ചെയ്‌തു ജീവിക്കുന്ന അർദ്ധപട്ടിണിക്കാരായ സാധാരണക്കാരായിരുന്നു,
സത്യത്തിൽ ആ മുറിയിലേക്ക് കടക്കാൻ എനിക്ക് ഭയം തോന്നി , പതുക്കെ ഞാൻ പുറകോട്ടു തിരിഞ്ഞുനോക്കി . നൈജീരിയയിലെ ഒരു TV ചാനൽ ഈ കാഴ്ചകളെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു . തിരി ഞ്ഞു നിന്ന എന്നെ അവർക്ക് കുറച്ചുനേരം നന്നായി പകർത്താൻ കഴ്ഞ്ഞു , നിയമം ലെങ്കിച്ചു അറസ്റ്റുചെയ്യപ്പെട്ട ഒരു വിദേശി എന്ന കവറേജ് കൊടുത്തു നന്നായി ഫോക്കസ് ചെയ്‌തു അന്നു വൈകുന്നേരത്തെ T V ന്യൂസിൽ അവർ ഈ സംഭവം ബ്രോഡ്‌കാസ്റ് ചെയ്യു കയുകയും ചെയ്‌തു ;
മിലിട്ടറിയിലെ ഒരു സീനിയർ പട്ടാളക്കാരൻറെ നിർദേശമനുസരിച്ചു എന്നെ പോലീസുക്കർ മറ്റൊരുമുറിയിലേക്കുകൂട്ടി കൊണ്ടുപോയി . അധികം താമസിയാതെ മറ്റു നാലുതടവുകാരെയും കൂട്ടി ഏന്നെ ജഡ്‌ജിയുടെ ചേംബറിൽ പ്രതികളായി എത്തിച്ചു , ജഡ്‌ജി ഞങ്ങളുടെ ഒഫൻസ് വായിച്ചുകേൾപ്പിച്ചു . മിലിട്ടറി ഗോവെർന്മെന്റിന്റെ ഉത്തരവ് ലെങ്കിച്ചവർക്കുള്ള 6 മാസത്തെ തടവോ 250 നിയറാ ഫൈനോ ശിക്ഷയായി പ്രഖ്യപിച്ചു . കുറ്റം സമ്മതിച്ചു 250 നിയറാ ഫൈൻ കൊടുത്താൽ തടവില്ലാതെ അന്നു തന്നെ വീട്ടിൽ പോകുകയും ചെയ്യാവുന്നതാണ് .
എൻ്റെ കൂടെ ഉണ്ടായിരുന്ന നാലുപേരും കുറ്റം സമ്മതിക്കുകയും അന്നുതന്നെ ഫൈൻ അടക്കാമെന്നു സമ്മതിക്കുകയും ചെയ്തു , ഏതായാലും ഞാൻ കുറ്റം സമ്മതിക്കാനും ഫൈൻ അടക്കാനും തയാറായില്ല . ഞാൻ ഒരുകൂറ്റവും ചെയ്തതായി തോന്നുന്നില്ലെന്നും എൻ്റെ ഡ്യൂട്ടി നിയമമനുസരിച്ചു ചെയ്യുകമാത്രമാണ് ചെയ്തതെന്നും കോടതിയെ അറിയിച്ചു , എന്നെ അറസ്റ്റുചെയ്തവരാണ് തെറ്റുചെയ്തതെന്നായിരുന്നു എൻ്റെ നിലപാട് .തെറ്റ്സമ്മതിക്കാതിരുന്നാൽ എനിക്ക് അനുഭവിക്കേണ്ടി വരുന്ന തടവ് ശിക്ഷയെപ്പറ്റി ജഡ്ജി എന്നെ ഓർമിപ്പിച്ചു , ഏതായാലും എൻ്റെ നിലപാടിൽ നിന്നും ഞാൻ പിന്മാറിയില്ല ; കോടതി അൽപം കുപിതനായി എന്നെ അവിടെനിന്നും ഇറക്കിവിട്ടു .പോലീസ് എന്നെ സംരഷിതമായി മറ്റൊരു മുറിയിലാക്കി .
1972 കേരളത്തിൽ നടന്ന മിച്ചഭൂമി സമരത്തിൽ പാർലിമെന്റ് എം പി യായിരുന്ന ശ്രി എ കെ ഗോപാലൻ (AKG ) തിരുവന്തപുരം രാജാവിന്റെ തോട്ടത്തിലേക്ക് മതിലുചാടി കടന്നു സമരം ചെയ്യുകയും അറസ്റ്റുചെയ്യപ്പെടുകയും ചെയ്തിരുന്നു . രാജാവിന്റെ ഭൂമിയിൽ അനധികൃതമായി പ്രവേശിച്ച A K G നിയമലങ്കനം നടത്തിയെന്നും കുറ്റം ഏറ്റുപറഞ്ഞു ഫൈൻ അടക്കുകയോ ജയിൽശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നായിരുന്നു കോടതി നിർദ്ദേശം . മിച്ചഭൂമി വിട്ടുകൊടുക്കാതെ നിയമം ലെങ്കിച്ചതു രാജാവാണെന്നായിരുന്നു എ കെ ജി യുടെ വാദം . വളരെ നീണ്ട വാദപ്രതിവാദങ്ങൾക്കും കുത്തിയിരുപ്പിനുശേഷം അന്ന് കോടതിക്കു അദ്ദേഹത്തെ മോചിപ്പിക്കേണ്ടി വന്നു
ഗാഷ്വ യിലെ പട്ടാള കോടതിയിലും അന്ന് എനിക്ക് ധൈര്യം തന്നത് AKG യുടെ ഈ നിയമലെങ്കന ത്തിന്റെ ഓർമ്മകളാണ് . കേരളത്തിൽ അന്നുനടന്ന 600 ഓളം മിച്ചഭൂമി സമരങ്ങളിൽ ഒന്നിൽ ഞാനും പങ്കെടുത്തിരുന്നു . നിരവധി ബഹുജന സമരകളിലൂടെ വളർന്ന മലയാളിയായ AKG അന്ന് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതീക്ഷയും പാർലമെന്റിലെ ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു.
കുറ്റം സമ്മതിക്കാനും ഫൈൻ അടച്ചു പുറത്തുപോകാനും എനിക്ക് ഇനിയും അവസരമുണ്ടാണ് പോലീസുകാർ എന്നെ ഉപേദശിച്ചു ' പക്ഷേ ഞാൻ എൻ്റെ നിലപാടിൽ ഉറച്ചുനിന്നു . ഏതായാലും ഒരുപോലിസുകാരൻ എഡ്യൂക്കേഷൻ ഓഫീസറെ കോൺടാക്ട് ചെയ്തു . വിവരമറിഞ്ഞയുടനെ അദ്ദേഹം കോടതിയിൽ എത്തി എന്നെ കോൺടാക്ട് ചെയ്തു , എഡ്യൂക്കേഷൻ ഡിപ്പാര്ട്മെന്റ് ഈ സംഭവത്തിൽ എന്നോടൊപ്പം നിൽക്കുമെന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു , എൻ്റെ പ്രിൻസിപ്പാലിനേയും ആനീ യമ്മയുടെ പ്രിൻസിപ്പാലിനേയും അദ്ദേഹം വിളിച്ചുവരുത്തി ഉച്ചക്കു ബ്രേക്ക് ടൈമിൽ ജഡ്ജിയുമായി സംസാരിച്ചു എന്നെ നിരുപാധികം വിട്ടയക്കാൻ സമ്മതിച്ചതായി അദ്ദേഹം എന്നെ അറിയിക്കുകയും ചെയ്തു ; .
എന്നെ മോചിപ്പിക്കുമെന്നു അറിവുകിട്ടിയെങ്കിലും ഞാൻ മണിക്കൂറുകളോളം മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു കോടതികര്യങ്ങൾ അതുപോലെതന്നെ തുടർന്നു ഒരു പോലീസുകാരൻ എനിക്കു വെള്ളവും കുറചു ബിസ്ക്കറ്റും നൽകി .ഇത് ഇന്ത്യ അല്ലെന്നും താനൊരു ജനാധിപത്യ രാജ്യത്തല്ല ജീവിക്കുന്നതെന്നും അപ്പോഴാണ് ഓർമ്മയിൽ വന്നത് .എനിക്ക് ആറുമാസം തടവിൽ കഴിയേണ്ടിവരുമോ എന്ന് ഭയപ്പെട്ടു ,
ഏതായാലും ഒരു അഞ്ചുമണിയായപ്പോൾ ജഡ്ജി പുറത്തേക്കിറങ്ങി 'എൻ്റെ മുറിയിലേക്കൊന്നും വന്നില്ല , പതുക്കെ പുറത്തേക്കിറങ്ങി കാറിൽ കയറാനായിനീങ്ങി . എന്നെ പറഞ്ഞയക്കാൻ ജഡ്ജിക്ക് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ലന്ന് തോന്നി. ഈ സമയത്തു ഒരു പോലീസുകാരന്റെ സഹായത്തോടെ ഞാൻ പുറത്തു കടന്ന് ജഡ്ജിയുടെ അടുത്തെത്തി എൻ്റെ കാര്യം എന്തായി എന്ന് അന്വേഷിച്ചു , " തനിക്കു പോകണമല്ലേ? "എന്നു അദ്ദേഹം അൽപം പരുഷമായി ചോദിച്ചു. "പോകണം" എന്നു ഞാൻ മറുപടി പറഞ്ഞു. " താങ്കൾക്ക് പോകാം പക്ഷേ ഭാവിയിൽ ശ്രദ്ധിക്കുക " എന്നു അല്പം ഗൗരവത്തിൽ പറഞ്ഞു.. പോലീസ്‌കാർക്ക് നിർദ്ദേശം നൽകി യശേഷം അദ്ദേഹം പതുക്കെ കാറിൽ കയറി യാത്രയായി.
അങ്ങനെ വിദേശരാജ്യത്തെ ഒരു ദിവസത്തെ തടവു ജീവിതത്തിനു ശേഷം ഞാൻ സ്വതത്രനായി വീട്ടിലെത്തി. ഉൽക്കണ്ടയോടെ കാത്തിരുന്ന എന്റെ ഭാര്യയും രണ്ടു കുട്ടികളും നിറക്കണ്ണുകളോടെ എന്നെ സ്വീകരിച്ചു
.
.
2023, ഡിസംബർ 7, വ്യാഴാഴ്‌ച
ഒരു സീനിയർ സിറ്റിസൺ ന്റെ ഡയറി കുറിപ്പുകൾ.
ഒരു സീനിയർ സിറ്റിസന്റ്റെ ഡയറി കുറിപ്പുകൾ
2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച
ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും
ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും.
(സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കൾക്കൊപ്പം.)ഗോത്രങ്ങളും മതങ്ങളും ആരാധനകളും എല്ലാം നിലവിൽ വരാനിടയത് ചരിത്രപരവും സാമൂഹ്യവുമായ ചില കാരണങ്ങളാലാണ്.
പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലിന്റെ കാലത്ത് പ്രകൃതി ആരാധന സജീവമായി. ക്രമേണ മഴയുടെ ദേവനായ ഇന്ദ്രനും കാറ്റിന്റെ ദേവനായ വരുണനും തീയുടെ ദേവനായ അഗ്നിയും എല്ലാം രുപപ്പട്ടു.
കൃഷി ആരംഭിക്കുകയും മനുഷ്യ സമുഹത്തിന്റെ ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ അടിമ ഉടമ ബന്ധങ്ങളുണ്ടായി. ഇൻഡ്യയിൽ അത് വർണ ജാതിവ്യവസ്ഥയായി മാറി. പിന്നിട് ഇൻഡ്യയിൽ നിലവിൽ വന്ന ബുദ്ധമതവും ജൈനമതവും ഈ ജാതി വ്യവസ്ഥക്ക് ഒരു വെല്ലവിളിയായിരുന്നു.
പുരാതന റോമാ സാമ്രാജ്യത്വത്തിനു കീഴിൽ അടിമത്തത്തിനും യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അവിടത്തെ പൗരോഹിത്യ മേധാവിത്വത്തിനും എതിരായുള്ള കലാപത്തിന്റെ ഭാഗമായിട്ടാണ്ക്രിസ്തുമതം രൂപപ്പെടുന്നത്.
അറേബ്യൻ ഉപ ദീപിനെ അബിസീനിയായിൽ നിന്നും മോചിപ്പിക്കുന്നതിനും മറഞ്ഞുപോയ വ്യാപാര മാർഗ്ഗങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള അറബ് ദേശീയ ബോധത്തിന്റെ ഉന്നവു കൂടിയായിരുന്നു ഇസ്ളാം മതത്തിന്റെ രൂപികരണത്തിന് സാഹചര്യമായതെന്ന് കരുതപ്പെടുന്നു. അറബ്ഗോത്ര സമൂഹത്തിലെ പാവപ്പെട ജനതയുടെ പക്ഷത്തു നിന്നു ള്ള സമീപനമാണ് ഇസ്ലാം അന്ന് മുന്നോട്ടു വച്ചത്.
ഗോത്രങ്ങളും ഗോത്ര സംസ്ക്കാരങ്ങളും നിലവിൽ വന്നത് ആദ്യ കാലത്തെ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന സമൂഹങ്ങളിലാണ്. ആഫ്രിക്കയിൽ ഇന്നും വിത്യസ്തങ്ങളായനിരവധി ഗോത്രസമൂഹങ്ങളുണ്ട്.
ഇന്ന് ശാസ്ത്രം വളരുകയും ലോകം വളരെ ചെറുതാകുകയും ചെയ്തത്തോടെ ഗോത്രങ്ങളുടെയും മതങ്ങളുടെയും ആരാധനയുടെയും രുപവും ഭാവവും വളരെ അധികം മാറി കഴിഞ്ഞു. ശാസ്ത്രത്തിന്റെയും സാങ്കേത വിദ്യയുടെയും വളച്ചയിൽ നമ്മുടെ പല ധാരണകളും വിശ്വാസങ്ങളും മിത്തുകളും ചോദ്യചെയ്യപ്പെട്ടു കഴിഞ്ഞിരിക്കു ന്നു.
മനുഷ്യ സമൂഹത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും മറെറാന്നായി മാറിയതു കൊണ്ടാണ് ഈ മാറ്റം ഉണ്ടായത്.
ഇസ്രായേൽ ജനത ഈജീപ്റ്റിൽ നിന്നും ഇസ്രായേലിലേക്കു സിനായി മരുഭൂമിയിലൂടെ മോശയുടെ നേതൃത്വത്തിൽ ഏതാണ്ട് 32--4o km (20-25 miles) ദുരം യാത്ര ചെയ്യാൻ 40 വർക്ഷമെടുത്തു. ഇന്നതു വെറും 4 മണികൂറിൽ താഴെ മാത്രമായി ചുരുങ്ങിയിരിക്കുന്നു.
മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത സമൂഹങ്ങളും ഗോത്രങ്ങളും മതങ്ങളും ജാതികളും സംസ്ക്കാരങ്ങളും കലയും സാഹിത്യവും സാപ്രാജ്യങ്ങളും രാഷ്ട്രിയപ്രസ്ഥാനങ്ങളും വ്യക്തികളു മെല്ലാം ക്രമേണ സമൂഹത്തിൽ അപ്രസക്തമാവുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.
2023, മേയ് 19, വെള്ളിയാഴ്‌ച
ഒരു ഓർമ്മ ദിനവും കുറെ ഓർമ്മകുറിപ്പുകളും
കേരളത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ഈ കെ നയനാരുടെ 19ആം ഓർമ്മ ദിവസം ഇന്ന് പല പത്രങ്ങളും പ്രാധാന്യം കൊടുത്ത്പ്രസിദ്ധികരിച്ചിരുന്നു.