2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച

ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും

 ഗോത്രങ്ങളും മതങ്ങളും ശാസ്ത്രവും.

(സൗത്ത് ആഫ്രിക്കൻ സുഹൃത്തുക്കൾക്കൊപ്പം.)

ഗോത്രങ്ങളും മതങ്ങളും ആരാധനകളും എല്ലാം നിലവിൽ വരാനിടയത് ചരിത്രപരവും സാമൂഹ്യവുമായ  ചില കാരണങ്ങളാലാണ്.

പ്രകൃതിയുമായുള്ള മനുഷ്യന്റെ ഏറ്റുമുട്ടലിന്റെ കാലത്ത് പ്രകൃതി ആരാധന സജീവമായി. ക്രമേണ മഴയുടെ ദേവനായ ഇന്ദ്രനും കാറ്റിന്റെ ദേവനായ  വരുണനും തീയുടെ ദേവനായ അഗ്നിയും എല്ലാം രുപപ്പട്ടു. 

കൃഷി ആരംഭിക്കുകയും മനുഷ്യ സമുഹത്തിന്റെ ഉൽപ്പാദനം വർദ്ധിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ അടിമ ഉടമ ബന്ധങ്ങളുണ്ടായി. ഇൻഡ്യയിൽ അത് വർണ ജാതിവ്യവസ്ഥയായി മാറി.  പിന്നിട് ഇൻഡ്യയിൽ നിലവിൽ വന്ന ബുദ്ധമതവും ജൈനമതവും ഈ ജാതി വ്യവസ്ഥക്ക്  ഒരു  വെല്ലവിളിയായിരുന്നു.

പുരാതന റോമാ സാമ്രാജ്യത്വത്തിനു കീഴിൽ  അടിമത്തത്തിനും യഹൂദസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും അവിടത്തെ പൗരോഹിത്യ മേധാവിത്വത്തിനും എതിരായുള്ള കലാപത്തിന്റെ ഭാഗമായിട്ടാണ്ക്രിസ്തുമതം രൂപപ്പെടുന്നത്.

അറേബ്യൻ ഉപ ദീപിനെ അബിസീനിയായിൽ നിന്നും മോചിപ്പിക്കുന്നതിനും മറഞ്ഞുപോയ വ്യാപാര മാർഗ്ഗങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള അറബ് ദേശീയ ബോധത്തിന്റെ ഉന്നവു കൂടിയായിരുന്നു ഇസ്ളാം മതത്തിന്റെ രൂപികരണത്തിന് സാഹചര്യമായതെന്ന് കരുതപ്പെടുന്നു. അറബ്ഗോത്ര സമൂഹത്തിലെ പാവപ്പെട ജനതയുടെ പക്ഷത്തു നിന്നു ള്ള സമീപനമാണ്  ഇസ്ലാം അന്ന് മുന്നോട്ടു വച്ചത്.

ഗോത്രങ്ങളും ഗോത്ര സംസ്ക്കാരങ്ങളും നിലവിൽ വന്നത്  ആദ്യ കാലത്തെ ഒറ്റപ്പെട്ടു ജീവിച്ചിരുന്ന സമൂഹങ്ങളിലാണ്. ആഫ്രിക്കയിൽ ഇന്നും വിത്യസ്തങ്ങളായനിരവധി ഗോത്രസമൂഹങ്ങളുണ്ട്. 

ഇന്ന് ശാസ്ത്രം വളരുകയും ലോകം വളരെ ചെറുതാകുകയും ചെയ്തത്തോടെ ഗോത്രങ്ങളുടെയും മതങ്ങളുടെയും ആരാധനയുടെയും രുപവും ഭാവവും വളരെ അധികം മാറി കഴിഞ്ഞു.  ശാസ്ത്രത്തിന്റെയും സാങ്കേത വിദ്യയുടെയും വളച്ചയിൽ നമ്മുടെ പല ധാരണകളും വിശ്വാസങ്ങളും മിത്തുകളും  ചോദ്യചെയ്യപ്പെട്ടു കഴിഞ്ഞിരിക്കു ന്നു.

മനുഷ്യ സമൂഹത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും മറെറാന്നായി മാറിയതു കൊണ്ടാണ് ഈ മാറ്റം ഉണ്ടായത്.

ഇസ്രായേൽ ജനത ഈജീപ്റ്റിൽ നിന്നും ഇസ്രായേലിലേക്കു സിനായി മരുഭൂമിയിലൂടെ മോശയുടെ നേതൃത്വത്തിൽ   ഏതാണ്ട് 32--4o km (20-25 miles) ദുരം യാത്ര ചെയ്യാൻ 40 വർക്ഷമെടുത്തു. ഇന്നതു വെറും 4 മണികൂറിൽ താഴെ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

മാറ്റങ്ങളെ ഉൾക്കൊള്ളാൻ സാധിക്കാത്ത സമൂഹങ്ങളും ഗോത്രങ്ങളും മതങ്ങളും ജാതികളും സംസ്ക്കാരങ്ങളും കലയും സാഹിത്യവും സാപ്രാജ്യങ്ങളും രാഷ്ട്രിയപ്രസ്ഥാനങ്ങളും വ്യക്തികളു മെല്ലാം  ക്രമേണ സമൂഹത്തിൽ അപ്രസക്തമാവുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല.