2021, ഏപ്രിൽ 21, ബുധനാഴ്‌ച

വിഷുവും ഈസ്റ്ററും കുറെ നാട്ടുവിശേഷങ്ങളും




നമ്മുടെ  മനസ്സിലെ നാടിൻ്റെ ഓർമ്മകളി  ഒരിക്കലും മറക്കാൻ കഴിയാതെ നില നിൽക്കു ക  അവിടത്തെ പ്രകൃതി ഭംഗിയും   നമ്മുടെ  കൂട്ടായ്മ്മകളുമാണല്ലോ/? വിവാഹഘോഷങ്ങളും  ഉത്സവങ്ങളും കലോത്സവങ്ങളും  കലാ സാംസ്‌കാരിക രാഷ്ട്രീയ സമ്മേളനങ്ങളും  സിനിമ നാടക സായാഹ്നകളും  തട്ടുകടകളും  പുഴകളും നദികളും കടലും  കടൽത്തീരങ്ങളും  എല്ലാം ലോകത്തിൽ എവിടേയും ജീവിക്കുന്ന മലയാളികളുടെ മനസ്സിൽ  എന്നും  ഒരു ഗൃഹാതുരത  ഉണ്ടാക്കികൊണ്ടിരിക്കും . വിദേശത്തു ജനിച്ചുവളർന്ന  കുട്ടികൾപോലും  നമ്മുടെ  നാട്ടി ലേക്കുള്ള  യാത്രകൾഎന്നും മറക്കാതെ   മനസ്സിൽ കൊണ്ടുനടക്കുകകയും ചെയ്യും  

ജാതിമത വിത്യാസമില്ലാതെ നാം കൊല്ലംതോറും ആഘോഴിക്കുന്ന നാട്ടിലെ ഓണം ,വിഷു, ക്രിസ്തുമസ്, ഈദ്, പൂരം  തുടങ്ങിയ ആഘോഷങ്ങൾ ആർക്കാണ് വിസ്മരിക്കാൻ കഴിയുക.  ലോകത്തിലെ വിനോദസഞ്ചാരികളുടെ ഭൂപടത്തിൽ കേരളത്തിൻ്റെ സ്ഥാനം വളരെ  മുകളിലാണ് .  അതുകൊണ്ടുതന്നെ  ലക്ഷക്കണക്കിനു  സഞ്ചാരികകൾ കൊല്ലം തോറും ഇവിടെ എത്തിചേരുകയും  ഈ  നാടിനെ  സ്നേഹിക്കുകയും സമ്പന്നമാക്കുകയും   ചെയ്തുകൊണ്ടിരിക്കുന്നു .

നിർഭാഗ്യവശാൽ കോവിഡ് മഹാമാരി  ലോകത്തിൽ മറ്റെവിടെയും  എന്നപോലെ നമ്മുടെ  നാടിൻ്റെയും ജന ജീവിതത്തെയും  ഒരു പരിധി വരേയെങ്കിലും   താറുമാറാക്കി . നിലനില്പിനുള്ള  കൂട്ടായ  ശ്രമങ്ങൾക്കിടയിൽ   നമ്മുടെ  പല ആഘോഷങ്ങളും  വേണ്ടന്നുവയ്ക്കാൻനിർബന്ധിതരായിരിക്കുകയാണല്ലോ!!

ഒരു വർഷം മുൻപ്  ഓസ്‌ട്രേലിയിൽ വിസിറ്റിംഗ്  വിസയിൽ  ഏത്തിയ  ഞങ്ങൾക്ക്  ഇവിടുത്തെ   M.A.Q എന്ന മലയാളി സംഘടനയുടെ ഒരു സംഗമത്തിൽ പങ്കെടുത്തു മക്കളോടും കൊച്ചുമക്കളോടും ഒത്തു  വിഭവസമുദ്ധമായ ഒരു  "വിഷു - ഈസ്റ്റർ"   സദ്യ  കഴിക്കാൻ  അവസരം കിട്ടി..അസോസിയേഷൻ മെമ്പർമാരുടെ   വിസിറ്റിംഗ്  മാതാപിതാക്കൾ  എന്നനിലയിൽ   ഞങ്ങൾക്ക്  പ്രവേശനവും സദ്യയും  ഫ്രീ ആയിരുന്നു. കോവിഡ്  പ്രോട്ടോക്കോൾ എല്ലാം  പാലിച്ചു  വള രെ നന്നായി  ഓർ ഗനൈസ്  ചെയ്ത പാർട്ടി ആയിരുന്നു. ആഴ്ച്ചകൾക്കു മുൻപേ  ബുക്ക് ചെയ്തിരുന്ന 360  പേർക്കുമാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു .  അതും  രണ്ടു ടൈമിലാണ് അറേഞ്ച് ചയ്തിരുന്നതും . 

 വളരെ  നല്ലനിലയിൽ  ഇവിടെ  ജോലിചെയ്യുന്ന   ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളുമായിരുന്നുമായിരുന്നു  അവിടെ  അധികം ഉണ്ടായിരുന്നത് .  കേരളത്തിൽ നിന്നും ഇന്ത്യയിലെ മാറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെല്ലാമെത്തിയ  മലയാളികളായ  പലരെയും  കാണാനും സംസാരിക്കാനും  അവിടെവച്ചു സാധിച്ചു . ഇംഗ്ലണ്ടിൽ നിന്നും  ന്യൂസീലൻഡിൽനിന്നും  ആഫ്രിക്കയിൽ നിന്നുമെല്ലാമെത്തിയ  വരും ഉണ്ടായിരുന്നു.   മെഡിക്കൽ ഡോക്ടർസ് ,എഞ്ചിനിയേർസ്,  ഐ റ്റി മേഖലയിലുള്ളവർ, നേഴ്സ്സ്മാർ  തുടങ്ങിയ  എല്ലാരംഗത്തും  ഉള്ള  നമ്മുടെ നാടിൻ്റെ  മുഖ്യ ധാരയിലുള്ളവരുടെ   ഒരു  യുവജന സംഗമം  എന്നുപറയുന്നതിൽ തെറ്റില്ല .

സൗത്താഫ്രിക്കയിലെ  പീറ്റർ മാരിസ് ബർഗിൽ   നിന്നും  20  വര്ഷം മുൻപ്  എവിടെ എത്തിയ ഒരു  ഡോക്ടറേയും  ഇദി അമീൻറ്റെ  കാലത്തു  അദ്ധ്യാപകരായിരുന്ന മാതാ പിതാക്കളോടൊപ്പമെത്തിയ മറ്റൊരു   ഡോക്ടറെയും ഭർത്താവിനേയും  കാണാനും പരിചയപ്പെടാനും കഴിഞ്ഞു . അവർ പഠിച്ചതും വളന്നതും ഓസ്‌ട്രേലിയിൽ തന്നെ ആയിരുന്നു. വളരെക്കാലത്തെ വിദേശ  വാസം  നയിച്ച അവർ  രണ്ടുപേരും   ഇന്നും  മലയാളം  സംസാരിക്കാനും  പുതിയ സൗഹൃദങ്ങൾ  ഉണ്ടാക്കാനും    ഓടിനടന്നു ശ്രമിക്കുന്നുണ്ടായിരുന്നു .

ഇതിനിടയിൽ  ഞങ്ങളുടെ നാടായ കാഞ്ഞങ്ങാടുനിന്നും  ഇവിടെ എത്തിയ സുഹൃ ത്തിനെയും ഭാര്യയേയും  കുട്ടികളുമൊത്തു ഇവിടെവച്ചു  കണ്ടുമുട്ടി . രണ്ടുമൂന്നുമാസത്തെ  വിസിറ്റിങ് വിസയിൽ  മക്കളെക്കാണാൻ  അവർ  എത്തിയിട്ട് ഇപ്പോൾ  ഒരുവർഷം കഴിഞ്ഞു . അവരുടെ രണ്ടുകുട്ടികളും  മരുമക്കളും ഇവിടെ  മെഡിക്കൽ  ഡോക്ടർസ് ആയി ജോലിചെയ്യുന്നു .

.മലയാളി അസോസിയേഷൻ  ഓഫ് ക്യുൻസ്ലാൻഡ്‌ (  M I Q )   ഇവിടെ   ആയിരക്കണക്കിന്  മലയാളികളുടെ പങ്കാളിത്തമുള്ള  വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് .   കോവിഡ്  ലോക്ക് ടൗൻ  നിലവിൽ വന്ന കാലത്തു അവർ  വീട്ടിൽ ഇരുന്നു വിഷമിക്കുന്ന  നാട്ടിൽ നിന്നും വിസിറ്റെർസ് ആയി  എത്തിയ  മാതാപിതാക്കൾക്കായി കംപ്യൂട്ടറിൽ  ഒരു സൂം പ്രോഗ്രാം  നടത്തി .ഞങ്ങളും അതിൽ പങ്കെടുത്തിരുന്നു .  കേരളത്തിൻ്റെ പല ഭാഗത്തുനിന്ന്  എത്തിയ പലരുമായി  സംസാരിക്കാനും  സഹൃദങ്ങൾ ഉണ്ടാക്കാനും  അത്‌  പ്രയോജനപ്പെട്ടു . 

ജൂൺ  5  നു  M I Q  ഒരു   കലാസന്ധ്യക്കുള്ള  ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു . വർഷം തോറും  പബ്ലിഷ് ചെയ്‌തുകൊണ്ടിരിക്കുന്ന "ജാലകം"  എന്ന പേരിലുള്ള  ഓൺലൈൻ  കല സാഹിത്യ വാര്ഷികപ്പതിപ്പിന്റ്റെ ഈ വർഷത്തെ കോപ്പി    പ്രകാശനം ചെയ്യുന്നത്തിനുള്ള  പണിപ്പുരയിലാണ്‌  അവരിപ്പോൾ  . കോവിഡ്   ഒരു ഭീഷണിയായി  മുൻപിലുണ്ടെങ്കിലും  എല്ലാവരും  ഇവിടെ  ശുഭ പ്രതീക്ഷ യിലാണ് .