2021, ജനുവരി 13, ബുധനാഴ്‌ച

ഓസ്‌ട്രേലിയയിൽ നിന്നും കുറെ ക്രിക്കറ്റ് വിശേഷങ്ങൾ.


പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഒരു ജനകിയ വിനോദമായി നിലവിൽ വന്ന  ക്രിക്കറ്റ്  പതിനെട്ടാം നൂറ്റാണ്ടിലാണ് അവരുടെ കോളനികൾ വഴി ഒരു ഇന്റർനാഷൻ സ്പോർട്സ് ആയി അറിയപ്പെടാൻ തുടങ്ങിയത് .  പിന്നീട്  ടെലിവിഷന്റെ  വരവിനു ശേഷം  ആഗോളവൽക്കരണവും  പരസ്യങ്ങളും  മൂലം   കൂടുതൽ കൂടുതൽ  ജനങ്ങൾ    ക്രിക്കറ്റി ലേക്ക്  ആകർഷിക്കപ്പെട്ടു .

ഇന്ന്  ലോകത്തു  ഏറ്റവും കൂടുതൽ  ക്രിക്കറ്റ്  ആരാധകരുള്ള രാജ്യം ഇന്ത്യ ആണ്. അതിനു  പിന്നാലെ  ഏഷ്യൻ രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലദേശും ഉണ്ട് . ഏഷ്യക്കു പുറത്തു  ഏറ്റവും കൂടുതൽ ക്രിക്കറ്റ്‌  ആരാധകരുള്ള  രാജ്യം ഓസ്‌ട്രേലിയയാണ് .  ഫുട്ബോളാ(Soccer)യിരിന്നു   സൗത്ത് ആഫിക്കയിലെ 
ബഹു ഭൂരിപക്ഷം 
ജനവിഭാഗത്തിന്റെയും    ഏറ്റവും ജനകീയമായ ഗെയിം.   എങ്കിലും   അവരുടെ ഇടയിൽ നിന്നും  വളർന്നു വന്ന Makhaya Ntni   ക്രിക്കറ്റ്   ടീമിൽ  അംഗമായതിനുശേഷം  പൊതുവെ എല്ലാവർക്കും   ക്രിക്കറ്റ്   ഇഷ്ടമായിതുടങ്ങി . ലോകത്തിന്റെ   ക്രിക്കറ്റ്  ആരാധകരുടെ  
പട്ടികയിൽ  സൗത്ത് ആഫ്രിക്കയുടെ  സ്ഥാനം  9 ആണ്.
പക്ഷേ  ക്രിക്കറ്റ് ജന്മമെടുത്ത  ഇംഗ്ലണ്ടി ന്    ഇപ്പോൾ നുസിലാൻഡിനും  പുറകിൽ  11മത്തെ  സ്ഥാനമെയുള്ളു..

1860 യിൽ കൽക്കട്ടയിൽ  ക്രിക്കറ്റ്  ആരംഭിക്കുന്നതിനു  60 വർഷം  മുൻപു തന്നെ   കേരളത്തിലെ ഇന്നത്തെ കണ്ണൂർ  ജില്ലയിലെ   തലശ്ശേരിയിൽ ഈ കളി  ആരംഭിച്ചിരുന്നു.  ഇന്ത്യയിലെ പ്രമുഖരായ  പല പഴയ ക്രിക്കറ്റ്കളിക്കാരും  ഹോക്കി കളിക്കാരും   ഈ നാട്ടിൽ  നിന്നും  കളിച്ചു  വളർന്നു വന്നിട്ടുള്ളവരാണ്.  ബ്രിട്ടീഷ്  ഭരണകാലത്തു മലബാറിലെ  സബ് കളക്ടർ  ആയിരുന്ന  സർ  ആർതർ     വെല്ലസ്ലി യാണ്    ക്രിക്കറ്റിനെ  തലശ്ശേരിയിലെ     ജനങ്ങളിൽ  ഏത്തിച്ചത്.   തലശ്ശേരി   ക്രിക്കറ്റിന്റെ  200മത്തെ  ജന്മദിനം ഒരു ഇന്ത്യ ശ്രീലങ്ക  മത്സരത്തോടെ   2002 ൽ  തലശ്ശേരി  മുൻസിപ്പൽ സ്റ്റേടിയത്തിൽ  വച്ചു ആഘോഷിക്കുകയുണ്ടായി. 

ഒരുകാലത്തു  ലോകത്തിലെ  ഏറ്റവും നല്ല  ഒരു ക്രിക്കറ്റ് ടീമിന്റെ   പട്ടികയിൽ   സൗത്ത് അഫിക്കയും ഉണ്ടായിരുന്നു. ജോണ്ടി റോഡ്‌സിനെ പ്പോലെയും  ഹാൻസി ക്രോണിയെപ്പോലെയും  ഡിവിലിയേഴ്‌സിനെ പ്പോലെയും  ഒക്കെ   കരുത്തരയാ ധാരാളം കളികാർ   സൗത്ത് ആഫ്രിക്കൻ ടീമിൽ ഉണ്ടായിരുന്നു. നിർബാഗ്യവശാൽ  ഒന്നിലധികം തവണ  world cup  അവരുടെ കയ്യിൽ നിന്നും വഴുതി പോയി!

  പ്രകൽപ്പരായിരുന്നസച്ചിൽ തെണ്ടുക്കറും   അനിൽ കുമ്പളയും   ഗാംഗുലിയു  മൊക്കെയാണ്   അന്നത്തെ   ഇന്ത്യൻ  ടീമിൽ  ഉണ്ടായിരുന്നത്  .1983 ൽ  ഇന്ത്യക്ക്  വേൾഡ് കപ്പ്  നേടിത്തന്ന ക്രിക്കറ്റ്  ഇതിഹാസനായകൻ   കപിൽ ദേവും ഒരിക്കൽ  സൗത്ത്  ആഫ്രിക്കയിൽ  വന്ന് കളിച്ചകാര്യം ഓർക്കുന്നു . അനിതര സാധാരമായ  ബൌളിംഗ്  പ്രകടങ്ങളോടെ   ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന മലയാളിയായ ചെറുപ്പക്കാരൻ    ശ്രീശാന്ത്  എല്ലാവർക്കും  ഒരു  പുതിയ  അനുഭവവും ആവേശവുമായിരുന്നു. 

    സൗത്ത് ആഫ്രിക്കയുമായും പാകിസ്താനുമായുമൊക്കെ  ഇന്ത്യ    ഏറ്റുമുട്ടുമ്പോൾ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ 
 സൗത്ത് ആഫ്രിക്കൻ ജനതയോടൊപ്പം   മലയാളികളായ  ഞങ്ങളും   കളി   കാണാൻ ഏത്തി യിരുന്നു . മലയാളികൾ  ഇന്ത്യൻ ടീമിന്റെ  ആരാധകരായിരുന്നെങ്കിലും  സൗത്ത് ആഫ്രിക്കൻ  സ്കൂളുകളിൽ  പഠിക്കുകയും  അവിടെ ക്രിക്കറ്റ്  കളിക്കുകയും ചെയ്തിരുന്ന  ഞങ്ങളുടെ  മകനും  
മകളും ഉൾപ്പടെ   പലരുടേയും  കുട്ടികൾക്ക്‌  താൽപ്പര്യം    സൗത്ത് ആഫിക്കൻടീമിനോടൊപ്പമായിരുന്നു.

അന്നൊക്കെ  ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  ആവേശത്തോടെ ഉയർത്തി പിടിച്ചിരുന്ന   ഇന്ത്യൻ പതാകയും  സൗത്ത് ആഫ്രിക്കൻ പതാകയും ഒക്കെ  ഈ പെൻഷൻ കാലത്തും  ഞങ്ങൾ   കാഞ്ഞങ്ങാട്ടെ  ഞങ്ങളുടെ  വീട്ടിൽ  ഭദ്രമായി  സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഇന്ത്യയും  പാകിസ്ഥാനും തമ്മിൽ  നടന്നിരുന്ന മാച്ചുകൾ  ഇന്ത്യയിലെ പ്പോലെ തന്നെ  സൗത്ത് ആഫ്രിക്കയിലും  ഒരു   യുദ്ധത്തിന്റെ  പ്രതീതി  ഉണ്ടാക്കിയിരുന്നു.  ഇന്ത്യയും പാക്കിസ്താനുമോന്നുമില്ലാത്ത   ഒരു കളിക്കും  ഇത്രമാത്രം  കാണികളും ആവേശവും ആരവങ്ങളും  ഉണ്ടാകാറില്ലായിരുന്നു.

 ഏറ്റവും കൂടുതൽ സൗത്ത് ആഫ്രിക്കൻ 
 ഇന്ത്യക്കാർ  താമസിച്ചിരുന്ന   Durban നിൽ   മാസങ്ങൾക്ക്  മുൻപുതന്നെ   ടിക്കറ്റുകൾ  വിറ്റു  തീർന്നിരിക്കും.
ഏതാണ്ട്  15 ലക്ഷത്തി ലധികം   ഇന്ത്യൻ  വംശജർ  ഇപ്പോൾ   സൗത്ത് ആഫ്രിക്കയിൽ   ജീവിക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കൻ  പൗരത്വ മുള്ളവരാണെങ്കിലും    ഇന്ത്യൻ സംസ്കാരവും ഇന്ത്യൻ ഭാഷകളും കുടുംബ ബന്ധങ്ങളും ഇന്ത്യൻ ആത്മീയതയും  ജാതി ചിന്തകളും  ഇന്ത്യൻ സിനിമപ്രേമവും  എല്ലാമുള്ള  ഇന്ത്യ കണ്ടിട്ടുപോലുമില്ലാത്ത ഇവിടുത്തെ  ഇന്ത്യക്കാർക്ക്   ഇന്ത്യൻ  ക്രിക്കറ്റ് ടീമിനോടും  കടുത്ത ആരാധനയായിരുന്നു.

അവിഭക്ത ഇന്ത്യയുടെ കാലത്ത് ഇവിടെ എത്തിയ   പല ഇന്ത്യക്കാരും ഇപ്പോൾ   പാക്കിസ്ഥാൻ ആരാധകാരാണ്.    ഇന്ത്യയിൽ നിന്നും   പാകിസ്ഥാനിൽ നീന്നും   ശ്രീലെങ്കയിൽ നിന്നുമൊക്ക ധാരാളം ഏഷ്യക്കാർ  അടുത്ത കാലത്തും  ഇവിടെ  വന്നു   പലതരത്തിലുള്ള  ജോലിചെയ്തു ജീവിക്കുന്നുണ്ട്.



2021 ജനുവരി  15 നാണു  ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യയും  ഓസ്ട്രേലിയമായുള്ള  നാലാമത്തെ നിർണായകമായ  ടെസ്റ്റ് മത്സരം. ഇതു നടക്കുന്നത്  ഓസ്‌ട്രേലിയയിലെ  ബ്രിസ്‌ബേൻ നഗരത്തിലുള്ള  ഗാബ സ്റ്റേഡിയത്തിലാണ്. താമസിക്കുന്ന വീട്ടിൽ നിന്നും 14 മിനിറ്റ്  യാത്ര ചെയ്താൽ ഇപ്പോൾ എനിക്ക് ബ്രിസ്‌ബേനിലെ  Gabba സ്റ്റേഡിയത്തിലെത്താൻ കഴിയും. 

ബ്രിസ്ബനിൽ  COVID19  ഇപ്പോൾ വളരെ നിയന്ത്രവിധേയമാണ്. ഏങ്കിലും  നഗരത്തിൽ     എല്ലായിടത്തും   സുരക്ഷ നിർദേശങ്ങൾ  നിലവിലുണ്ട്.  ജനത്തിരക്ക്  കുറക്കാനായി  സ്റ്റേഡിയത്തിൽ 50%  കാണികൾക്ക് മാത്രമേ  പ്രവേശനം ഉണ്ടാവു. സ്റ്റേഡിയത്തിലേക്കുള്ള  യാത്രകൾ ക്കിടയിൽ  മാസ്ക്  നിർബന്ധുമയും  ധരിച്ചിരിക്കണം.

 കോവിഡ് കാലത്ത്   കടുത്ത 
യന്ത്രണകൾക്കിടയിൽ  ഓസ്ട്രേലിയയിലേ  മൂന്നു 
നഗരങ്ങളിൽ    ക്രിക്കറ്റ്  ടെസ്റ്റ്‌ മാച്ചുകൾ കഴിഞ്ഞാണ്  ഇന്ത്യൻ ടീം ബ്രിസ്ബനിൽ എത്തിയത്.  പലർക്കും കളിക്കിടയിൽ സാരമായ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. താമസിക്കുന്ന   മുറിയിൽ നിന്നും പുറത്തുവരാനും   ഹോട്ടലിൽ  മറ്റ്  കളിക്കാർ  തമ്മിൽ  പരസ്പ്പരം ഇടപഴകാനുമെല്ലാം  ഇവിടെ അനുവദിച്ചിട്ടുണ്ടന്നുള്ളത്  ആശാവഹമാണ്.
ബുദ്ധിമുട്ടുകൾക്കിടയിലും  മെൽബൺ ടെസ്റ്റ്‌ ജയിക്കാനും  സിഡ്നി  ടെസ്റ്റിൽ  കരുത്തോടെ പിടിച്ചു നിൽക്കാനും  കഴിഞ്ഞ ഇന്ത്യൻ ടീമിന്  ബ്രിസ്ബൺ  ടെസ്റ്റിലും  ജയിക്കാൻ  കഴിയുമെന്നും   ടെസ്റ്റ്‌ മാച്ചിന്റെ  ട്രോഫി  നേടാനാവുമെന്നുമുള്ള ആത്മവിശ്വാസമുണ്ട്.

 ഓസ്ട്രേലിയയും  കരുത്തുള്ള  ഒരു സ്പോർട്സ്  രാജ്യമാണ്.   ക്രിക്കറ്റിന്റ കാര്യത്തിലും ഇവർ     ലോകത്തിലെ  ഏറ്റവും നല്ല  ടീമുകളിൽ  ഒന്നാണ്‌ .  Gabba   സ്റ്റേഡിയത്തിൽ 1988 ശേഷം നടന്ന  28  കളിയിലും     പരാജയപ്പെട്ടിട്ടില്ലാത്ത   ഓസ്ട്രേലിയൻ ടീം  ഈ തവണയും  ഇവിടെ   പരാജയം  പ്രതീക്ഷിക്കുന്നില്ല. നല്ല മത്സരം  പ്രതീക്ഷിക്കാം.

ഏതായാലും  നമുക്ക്  കാത്തിരിക്കാം.




















2021, ജനുവരി 8, വെള്ളിയാഴ്‌ച

മഴവില്ലിന്റെ നാട്ടിൽ 1

 John Ryan  എന്ന  എഴുത്തുകാരൻ  തന്റെ  One Men's Africa എന്ന  പുസ്തകത്തിൽ  ഒരു Rainbow Nation  എന്ന  ഒരു  ആശയം  അവതരിപ്പിക്കുകയുണ്ടായി. എത്ര പ്രായവും പട്ടിണിയും  പരാധിനതകളും ഉള്ളപ്പോഴും തന്റെ കുഞ്ഞുകളെ  മാറോടു ചേർത്ത്  താലോലിക്കുന്ന ഒരു അമ്മയെപ്പോലെ  വിത്യസ്തമയ  രാജ്യങ്ങളിൽ നിന്നും  സംസ്കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ  നിന്നും  വരുന്ന

ജനാവിഭാഗങ്ങളെ  ഒരു  strong magnet  പോലെ  തന്റെ  മണ്ണിലേക്ക്  ആകർഷിക്കാൻ  കഴിയുന്ന  ഒരു രാജ്യമാണ്  അദ്ദേഹത്തിലെ  Rainbow Nation.

1994 ൽ സൗത്ത് ആഫ്രിക്ക  apartheid അവസാനിപ്പിച്ചു  Nelson Mandela യുടെ നേതൃത്വത്തിൽ ഒരു  ജനാധിപത്യ രാജ്യമായി  രൂപം പ്രാപിച്ചപ്പോൾ  അവിടത്തെ  Arch Bishop  Desmond Tutu
South Africa   ഒരു  Rainbow  Nation ആയതായി  ചിത്രീകരിക്കുകയുണ്ടായി.
അതിനുശേഷം " Rainbow Nation" എന്നു സൗത്ത് ആഫിക്കയെപ്പറ്റി അറിയപ്പെടാറുണ്ട്. അതിനു കാരണം ആ നാടിൻ്റെ  മനോഹാരിത മാത്രമല്ല , അവിടെ    വിത്യസ്തരായ   ജനാവിഭാഗങ്ങൾ  ജീവിക്കുന്ന്തു  എന്നതു   കൊണ്ടുകൂടിയാണ്.

അപ്പാർത്തിഡ്കാലത്ത് ഈ   ജനങ്ങളെ 
 ഏല്ലാം  Whites, Blacks, Coloured, Indiansഎന്നെല്ലാം  പേരിൽ  രാജ്യത്തെ  ഓരോ പ്രദേശങ്ങളിൽ  മാത്രമേ താമസിക്കാൻ   അനുവദിച്ചിരുന്നുള്ളു. Bishop Tutu വിന്റെ  സ്വപ്നങ്ങൾ  ഒരു പരിധി വരെ  പരിഹരിക്കാൻ  സാധിച്ചെങ്കിലും    വിവേചനത്തിൻ്റെ  ചില അവശിഷ്ടങ്ങൾ  ഇപ്പോഴു  ആ രാജ്യത്ത്നിന്ന് ഇനിയും  പൂർണമായി   തുടച്ചു നീക്കാൻ  കഴിഞ്ഞിട്ടില്ല.   

ഏതാണ്ട്  37 വർഷം  Ethiopia, Nigeria, Lesotho, South Africa  എന്നി ആഫ്രിക്കൻ രാജ്യങ്ങളിൽ   അധ്യാപകരായി  ജോലി ചെയ്തതിനുശേഷം  ഭാര്യയും ഞാനും 
റിട്ടയേർമെന്റ് കാലം  കേരളത്തിൽ   ചിലവഴിക്കുന്നതിനിടയിൽ   ഓസ്‌ട്രേലിയയിൽ  ജോലിചെയ്യുന്ന മക്കളുടേയും  കൊച്ചു മക്കളുടേയും       അടുത്ത്  എത്തിയപ്പോഴാണ്  ആസ്ട്രേലിയയെപ്പറ്റി കൂടുതൽ    
 ശ്രദ്ധിക്കാൻ സാധിച്ചത്.   

ആഫ്രിക്കയിൽ നിന്നും  നോക്കുമ്പോൾ ഓസ്ട്രേലിയ വളരെ  വിത്യസ്തമായി അനുഭവപ്പെട്ടു .നല്ലതുപോലെ  പ്ലാൻ ചെയ്‌തു നിർമിച്ച നഗരങ്ങളും  താമസസ്ഥലങ്ങളും പാർക്കുകളും പ്ലൈഗ്രൗണ്ടുകളും  ലൈബ്രറികളും എല്ലാം  ഇവിടെയുമുണ്ട് . വൃത്തിയുള്ള  നഗരങ്ങളും വഴിയിടങ്ങളും ടോയ്‌ലെറ്റുകളും കൃത്യമായ  മാലിന്യനിർമ്മാർജ്ജനവും  പബ്ലിക്  ട്രാൻസ്‌പോർട്  സംവിധാനവുമെല്ലാം    ഈ നാടിനെ   മനോഹരമാക്കി യിരിക്കുന്നു . ധാരാളം മലയാളികൾ കുടുംബങ്ങളും  മറ്റ്  ഇന്ത്യക്കാരും  ഇവിടെ   സന്തോഷത്തോടെ    ജോലിചെയ്ത്  ജീവിക്കുന്നുന്നുണ്ട്.

മെച്ചപ്പെട്ട ജീവിത സാഹച ര്യങ്ങളും  ഗോവെർന്മെന്റിന്റെ  കരുതലും  ജനങ്ങൾ ക്ക്  കൂടുതൽ ആത്മവിശ്വാസവും  സമാധാനവും നല്കുന്നതുപോലെ തൊന്നി . ലോകത്തിലെ മിക്കവാറും എല്ലാരാജ്യങ്ങ്ളിൽ നിന്നുമുള്ള  വ്യത്യസ്ഥ ജനവിഭാഗങ്ങൾ  ഒന്നിച്ചു ചേർന്ന്  നടന്നു നീങ്ങുന്ന  നഗരങ്ങളും  വഴിയിടങ്ങളും  സ്കൂളുകളും  പാർക്കുകളും എല്ലാം  ഒരു പുതിയ  ലോകത്തിന്റെ  മനോഹരമായ ഒരു  നേർകാഴ്ചയായി  അനുഭവപ്പെട്ടു. 
ആഫ്രിക്കനെന്നോ ഏഷ്യനെന്നോ യൂറോപ്യനെന്നോ  ലാറ്റിനമേരിക്കാനെന്നോ  വിത്യസമില്ലാതെ ഇവിടെ യുവജനങ്ങളും  കുടുംബങ്ങളും   കുട്ടികളും ഒന്നിച്ചു  നീങ്ങുന്നത്  പുതിയ ഒരു  ലോകത്തിലേക്കുള്ള  ചരിത്രപരമായ  ചുവടുവയ്പ്പു പോലെ  തോന്നി.

  ലോകത്തിന്റെ നാനാഭാഗത്തുനിന്നും  വര്ഷം തോറും എത്തുന്ന  വിദ്യാസമ്പന്നരായ  ചെറുപ്പക്കാരാന് ഓസ്ട്രേലിയയുടെ ഒരു  വലിയ മുതൽക്കൂട്ട്.  
ഓസ്‌ട്രേലിയയിലെ ഏതാണ്ട്  25 മില്ല്യൺ  ജനങ്ങളിൽ  ഏതാണ്ട്  4 ൽ ഒരാൾ ഏതെങ്കിലും  വിദേശ രാജ്യങ്ങളിൽ  ജനിച്ചവരാണ്‌. അതിലധികം പേർ   ഒന്നോ രണ്ടോ തലമുറയ്ക്ക് മുൻപ് ഇവിടെ കുടിയേറ്റക്കാരായോ അഭ്യർത്ഥികകളായി  വന്നവരുടെ  മക്കളായി  ഇവിടെ  ജനിച്ചവരും.
ഓസ്ട്രേലിയുടെ  യ്ഥാർത്ഥ  സൗന്ദര്യം  ലോകത്തിലെ വിത്യസ്തകളായ  ജനാവിഭാഗങ്ങളുടെ
 കൂടിച്ചേരലാണ്. 

250 വർഷങ്ങൾക്ക് മുൻപ്   500 ഓളം  വിത്യസ്ത  ആചാരങ്ങളും  വിശ്വാസങ്ങളും  ഭാഷകളും സംസാരിക്കുന്നവരുമായ  ഒരു ജനത  ഓസ്ട്രേലിയൻ  ഭൂഘണ്ഡത്തിൽ  ജീവിച്ചിരുന്നു എന്ന്  അറിയുമ്പോഴാണ്    ഈ നാടിന്റെ  യഥാർഥ  സൗന്ദര്യം  നമുക്ക്കാണാൻ കഴിയുക.

1770 ൽ  ക്യാപ്റ്റൻ കുക്ക്  ഓസ്‌ട്രേലിയയിൽ  വരുമ്പോൾ  സ്വന്തമായി  വേട്ടയാടിയും കൃഷിചെയ്തും  കാലാവസ്ഥ അനുസരിച്ചു  ചുറ്റികറങ്ങിയും   മരങ്ങളെയും അരുവികളെയും മലകളെയും കല്ലുകളെയും  ഭൂമിയെയും പ്രകൃതിയെയും തങ്ങളുടെ ജീവനോടൊപ്പം സ്നേഹിച്ചു  ചില റിച്വലുകളിലും  ആചാരപരമായ അനുഷ്ടനങ്ങളിലും  ഉത്സവങ്ങളിലും കൂടിച്ചേരലുകളിലും   വിനോദകളിലും മുഴുകിയൂമാണ്   ഇവിടെ  ജനങ്ങൾ   
ജീവിച്ചിരുന്നത് . 60000  ൽ അധികം  വര്ഷങ്ങളോളം   ഇവിടെ 
അധിവാസിച്ചിരുന്ന   ഈ   ജനതയെ പൊതുവെ   അബോർജിൻസ്‌  എന്നാണ്
ഇപ്പോൾ അറിയപ്പെടുന്നത്.

 Black Life Matter  issue  അമേരിക്കൻ  നഗരങ്ങളെ  കലാപഭൂമിയാക്കിയപ്പോൾ  അതിനു സാമാന്തരമായി ഓസ്‌ട്രേലിയയിൽ നഗരങ്ങളിലും  വലിയ   പ്രകടനങ്ങൾ  നടക്കുകയുണ്ടായി.
ഓസ്‌ട്രേലിയയിലെ  അബോർജിൻ  ജനതയുടെപിൻതലമുറക്കാരും അവരുടെ സുഹൃത്തുക്കളുമായിരുന്നു ഈ പ്രകടനകളിൽ  പങ്കെടുത്തത്  എന്ന്   പിന്നീട്എനിക്ക്മനസിലാക്കാൻ കഴിഞ്ഞു.    ഈ  ജനതയുടെ  ചരിത്രവും  പാരമ്പര്യവും പരിഗണിക്കാതെ  250 വർഷത്തെമാത്രം  പഴക്കമുള്ള  ഒരു പുതിയ  രാജ്യമായി ഓസ്ട്രേലിയ മാറുകയാണെന്നായിരുന്നു  ഇവരുടെ  പരാതി . 

അധിനിവേശ കാലത്തു  കാനഡയിലും  ന്യൂസിലാൻഡിലും  സൗത്ത് ആഫ്രിക്കയിലും  മറ്റും നടന്നതുപോലെ ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളുമായി എന്തെങ്കിലും  ചർച്ചകളോ  ഉടമ്പടികളോ പോലും നടത്താൻ  ക്യാപ്റ്റൺ കുക്കോ അയാളുടെ പിൻഗാമികളോ അന്ന്  തയ്യാറാ യിരുന്നില്ല.കടുത്ത  യാതനകളും അവഗണകളും  അടിച്ചമർത്തുകളും  നേരിട്ട്   സ്വന്തം  നാടും  സംസ്കാരവും ഭാഷയും  ആത്മാഭിമാനവും  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ  ജനതയുടെ  ജീവിതം    ചരിത്രത്തിൻറെ  ഒരു  വികൃതി യാണെന്ന്  പറയാം.  ഗവെർന്മെന്റിന്റെ  നിർദേശമനുസരിച്ചു  വിവിധ ക്രിസ്ത്യൻ  സഭകൾ  ഇവരുടെ കുഞ്ഞുങ്ങളെ  മാതാപിതാക്കളിൽ നിന്നും വേർപെടുത്തി  ഇംഗ്ലീഷ്  പഠിപ്പിച്ചു .അവരുടെ മാതാപിതാക്കളിൽ നിന്നും സമൂഹത്തിൽ  നിന്നും  അവരുടെ  സംസ്കാരത്തിൽ നിന്നും  അകറ്റി. Stolen  Generation  എന്നപേരിൽ  ചരിത്രത്തിലെ  ഒരു  കറുത്ത അദ്ധ്യായമായി ഇതെല്ലാം  ഇന്ന്   നിലനിൽക്കുന്നു .

 ഓസ്‌ട്രേലിയയിലെ 25 മില്യനോളം  ജനങ്ങളിൽ  ഏതാണ്ട് 3% പേർ  ഈ   അബോർജിൻസ്‌  വിഭാഗത്തിൽ  പെട്ടവരോ അവരുടെ  lenage  ഉള്ളവരോ ആണ്.   

  ഇവരുടെ  ആരോഗ്യകരവും  വിദ്യാഭ്യാസപരവുമായ  കാര്യങ്ങളിൽ ഇന്നത്തെ ഗവണ്മെന്റ്  കൂടുതൽ  ശ്രദ്ധചെലുത്തുന്നുണ്ടന്നുള്ളത്  വളരെ  സന്തോഷകാരമായ കാര്യമാണ്.ഓസ്ട്രേലിയൻ  സമൂഹത്തിന്റെ  മുഖ്യധാരായിലേക്ക്  അവർ  ഇപ്പോൾ  വന്നുകണ്ടിരിക്കുന്നു.  എല്ലാ  പൊതു പരിപാടികളിലും  ഇവരുടെ  ഈ രാജ്യത്തെ  പ്രാധാന്യം  എടുത്തുപറയുകയും പ്രകടമാക്കുകയും ചെയ്യാറുണ്ട്..

2008 ഫെബ്രുവരി 13ന്  അന്നത്തെ പ്രധാന മന്ത്രി Kevin Rudd  ഓസ്ട്രേലിയയിലെ   indigenenous community യോട്   അവരുടെ കുട്ടികളെ നിർബന്ധിതമായി  മാതാപിതാക്കളിൽ നിന്നും  കമ്മ്യൂണിറ്റിയിൽ നിന്നും  വേർപെടുത്തിയതിനും  അവഗണിച്ചതിനും    പരസ്യമായി  മാപ്പുപറയുകയും ചെയ്തു.
 

ഏതായാലും   2021 ജനുവരി  ഒന്നിന് വെള്ളിയാഴ്ച്ച  ഓസ്‌ട്രേലിയ  ഉണർന്നെഴുന്നേറ്റതു അൽപം  വിത്യസ്ഥമായ  ഒരു  National Anthem  കേട്ടുകൊണ്ടാണ് . പുതുവർഷത്തിന്  മുന്നോടിയായി .Prime Minister  Scout Morrison    ഈ രാജ്യത്തെ Indegenouse  Community യുടെ  ചരിത്രപരമായ   പ്രാധന്യവും    ഇവിടുത്തെ സാനിധ്യവും  പ്രകടമാക്കുകയായിരുന്നു.   
1878 ൽ  രെചിക്കപ്പെട്ട  National Anthem ത്തിലെ   We are  young and free   എന്നതിനു  പകരം  We  are  one and  free എന്നു  തിരുത്തിയെഴുതി . ഒരു  വാക്ക്  മാറ്റിയെഴുതിയതിലൂടെ  
ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികളെ 
ആംഗീകരിക്കുകയും അവരുടെ ചരിത്രത്തെ  ഈ രാജ്യത്തിന്റെ ചരിത്രമായി അഗികരിക്കുകയും അങ്ങനെ ഒരു തെറ്റു തിരുത്തുകയു മായിരുന്നു, 
 
".Happy  New  Year  Australia , we  are  one and   free "  Scout Morrison twitts.

അങ്ങനെ 2021 ൽ  വെറും  250  വർഷം മാത്രം  പ്രായമായിരുന്ന  ഓസ്ട്രേലിയ  60000  വർഷത്തെ  ഒരു  ചരിത്രത്തിൻറെയും ജനതയുടെയും  ഭാഗമായി  മാറി .  ഓസ്‌ട്രേലിയൻ ജനത  പൊതുവെയും   പ്രമുഖരായ   പല  indegeneous  community  പ്രവർത്തകരും   ഗോവർണ്മെന്റിന്റെ  പുതിയ  തീരുമാനത്തെ സ്വാഗതം  ചെയ്യുകയും  അഭിനന്ദിക്കുകയും ചെയ്തു.
എല്ലാത്തരത്തിലുമുള്ള   ഇവിടുത്തെ  ജനവിഭാഗങ്ങൾക്കൊപ്പം  വളരെ വിത്യസ്തമായ  പക്ഷികളും മൃഗങ്ങളും  പുഷ്‌പ്പങ്ങളും  മനോഹരമായ  പ്രകൃതിദർശ്യങ്ങളും  ഏല്ലാം  ഈ നാടിന്റെ  ഒരു  വേറിട്ട അനുഭവമാണ്.

രാജ്യത്തിനുള്ളിലെ  വേറിട്ടുനിൽക്കുന്ന   സംസ്കാരങ്ങളും  ആചാരങ്ങളും  ചരിത്രവും  എല്ലാം  ഉൾക്കൊണ്ടുകൊണ്ടു  മാത്രമേ  ഏതൊരു  പരിഷ്‌കൃത  ജനാധിപത്യ രാജ്യത്തിനും  സുഖമമായി മുന്നോട്ടു 
പോകാൻ കഴിയു എന്ന  ചരിത്ര സത്യമാണ് ഇവിടെ അംഗീകരിക്കപ്പെട്ടത്. ലോകത്ത് മറ്റെവിടയും കാണാൻ കഴിയാത്ത  ഒരു  അത്ഭുത പ്രതിഭാസമായി  ഓസ്ട്രേലിയ ഇവിടെ  മാറിയിരിക്കുന്നു. 
 Indigenous community കൂടി  രാജ്യത്തിൻറെ മുഖ്യ ധാരയിലേക്ക്  വരുന്നതോടുകൂടി   ലോകത്തിലെ ഞാൻ കാണാനിടയായ  ഏറ്റവും  നല്ല  "Rainbow Nation Bow Nation " ഇപ്പോൾ  ഓസ്‌ട്രേലിയ  തന്നെയാ ണെന്ന്  പറയാൻ  എനിക്ക്  ഇപ്പോൾ ഒട്ടും 
സംശയമില്ല.
 
മതത്തിന്റയും സംസ്കാരത്തിന്റയും നിറ ത്തിന്റയും ഭാഷയുടെയും  പേരിൽ  തമ്മിലടിക്കുന്നവർക്കും  മതിലുകൾ തീർക്കുന്നവർക്കും  ഈ  രാജ്യം   ഒരു നല്ല  മാതൃകയാണ്. 
ഒരു പക്ഷേ John Ryan ന്റെ  ഭാവനയിൽ  രൂപം കൊണ്ട  ആ  സ്വപ്നലോകം   ഇന്നത്തെ ഓസ്ട്രേലിയ തന്നെ ആയിരിക്കാം.