2016, ഡിസംബർ 22, വ്യാഴാഴ്‌ച


വഴിയോരകാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും 1 


ഉത്സവങ്ങളുടേയും തിരുന്നാളുകളുടേയും നാടാണല്ലോ നമ്മുടെ കേരളം.;ഓണവും ക്രിസ്റ്മസും ഈതുപെരുന്നാലും പൂരവും എല്ലാം നമ്മുടെ നാടിന്റ മറക്കാനാവാത് ഓർമകളായി പ്രവാസികൾ എന്നും മനസ്സിൽ കൊണ്ടുനടക്കും.വിദേശവാസം അവസാനിപ്പിച്ഛ് നാട്ടിലെത്തി അതിലൊക്കെ ഒന്നുകൂടി അലിഞ്ഞുചേക്കാറാൻ അവരൊക്കെ കൊതിക്കാറുണ്ട്ട്. അവധിക്കാലങ്ങൾ അതിനായി ഉപയോഗിക്കാൻ ശ്രമിക്കും..... നടക്കാറില്ലെങ്കിലും.

37 വര്ഷത്തെ ഞങ്ങളുടെ അഫ്രിക്കൻ  അദ്ധ്യാപക ജീവിതത്തിനിടയിൽ ക്രിസ്റ്മസ്സും ഓണവുമല്ലാം ഞങ്ങൾ മലയാളികൾ എല്ലാവരുടേയും ഒത്തുചേരലുകളായിട്ടാണ്  ആഘോഷിച്ചത്‌ .മതവും ജാതിയും ആരും ചിന്തിച്ചതിരുന്നില്ല . കേരളത്തിൽനിന്നുള്ള ചില മതാചാര്യന്മാരും രാഷ്ട്രിയനേതാക്കന്മാരും ഇടക്കൊക്കെ ഞങ്ങളെ കണ്ടിരുന്നാക്കിലും അതൊന്നും ഞങളുടെ ജീവിതത്തിൽ കാര്യമായ സ്വാധിനമൊന്നും ചുമത്തിയിരുന്നില്ല .

സംഗീതവും നിർത്തവും ആഫ്രിക്കൻ ജീവിതത്തിന്റ ഭാഗമായിരിക്കുന്നതുമൂലം പള്ളികളിലെ ക്രിസ്റ്മസ് ആഘോഷങ്ങൾ വളരെ സന്തോഷകരമായിരുന്നുതാനും. ജനനവും വിവാഹവും ഒത്തുകുടലുകളും മരണവും എല്ലാം അവർ ആടിയും പാടിയുമാണ് ആഘോഷിച്ചിരുന്നത് തങ്ങളുടെ
ജീവിതത്തിലെ ദുഃഖങ്ങളും പരാധീനതകളും മറക്കാനും ജീവിക്കാനുമുള്ള  ഒരുമാർഗമായിരുന്നു അവരുടെ  പാട്ടുകൾ .മതത്തിന്റ സ്വാധീനതക്കൾ സംഗീതത്തോടുള്ള അഭിരുചിയാണ് അവരെ ക്രിസ്ത്യവിശ്വാസികളാക്കിയത് .കേരളത്തിലേതുപോലെ  ക്രിസ്റ്മസ്‌കാരോൾ ഒന്നും അവിടെ ഉണ്ടായിരുന്നില്ല .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ