വഴിയോരക്കാഴ്ച്ചകളും കുറെ ഓർമ്മകുറിപ്പുകളും 2
ഓസ്ട്രേലിയായിലേ കുറേ വി(ശഷങ്ങൾ .
അവധിക്കാലങ്ങൾ നാട്ടിൽ അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുമെങ്കിലും കഴിയൂന്നതുംവേഗം ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാൻ എല്ലാപ്രവാസിയും തിരക്കുകൂട്ടും . നാട്ടിൽ നിന്നും കുറേക്കാലമെങ്കിലും അകന്നുകഴിയുബോൾ പ്രവാസികൾ വിദേശികള)വും .സാoബ ത്തികമായും വിദ്യാഭ്യസപരമായും നമ്മുടെ നാട്ടിൽ വലിയ പുരോ ഗതിയുണ്ടായ ങ്കിലും നമ്മുടെ സാമുഹ്യ ജീവിതത്തിൽ അത് കുറേ പിരിമുറുക്കങ്ങൾ ഉണ്ടാക്കി . . അണുകുടുംബ മായി മാറിക്കൊണ്ടിരിക്കുന്ന കേരളസമൂഹം കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുകയും അസംതൃപ്തരും ഉൽക്കണ്ഠയുള്ളവരും ആയതുപോലെ കാണപ്പെട്ടു. ഭക്തിമാർഗവും കരിസ്മാറ്റിക് ധ്യാനങ്ങളും രോഗശാന്തിയും നാട്ടിൽ ശക്തിപ്രാപിച്ചു .ഒരുകാലത്തുകേരളത്തിൽ ശക്തമായിരുന്ന പുരോഗമനപ്രസ്ഥാനങ്ങളുടെ സ്ഥാനത്തു മതവുംജാതിയും പുതിയ മതിലുകൾ നിർമ്മിച്ചു കേരളസമൂഹത്തെ കുറെക്കൂടി പി ന്നോട്ടടിച്ചതു പോലെതോന്നി .
നാട്ടിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാനും പിടിച്ചുനിൽക്കാനും സ്ഥിരതാമസത്തിനെത്തുന്ന പ്രവാ സിക് കുറച്ചുസമയമെടുക്കും .. തിരക്കുള്ള ജീവിതത്തിനിടയിൽ സുഹൃത്തുക്കളുടേയും ബന്ധുക്കളുടെയും സഹായത്തിനും പരിധിയുണ്ടല്ലോ ?ബാങ്കിൽ സേവിങ്ണ്ടങ്കിൽ പിടിച്ചുനിൽക്കാമെന്നുമാത്രം. സഹായത്തിനു നാട്ടിൽ ജോലിക്കാരെ കിട്ടാനും എളുപ്പമല്ലല്ലോ ? വിദേശത്തുജനിച്ചുവളർന്ന കുട്ടികൾ നാട്ടിൽ വരാനും ഇ വിടെതാമസിക്കാനും താൽപ്പര്യം കാണിക്കാറുമില്ല . ഒരു പ്രവാസി യുടെ റിട്ടയേർഡ് ജീവിതത്തിലെ ചില അനുഭവങ്ങൾ ഇതൊക്കയാണ് .എല്ലാവരുംഈ അഭിപ്രായത്തോട് യോജിക്കണമെന്നില്ല .
ഏതായാലുംഞങ്ങൾ സൗത്ത് ആഫ്രിക്കയിൽനിന്ന് പെൻഷനായി നാട്ടിലെത്തി ഒരുവിധം അഡ്ജസ്റ്റ് ചെയ്തു തുട ങ്ങിയപ്പൊഴാ ണ് ഓസ്ട്രേലിയയിൽനിന്ന് മക്കളുടെ വിളി വന്നത് . പേരക്കുട്ടികളെ കാണാനും താലോലിക്കാനും കിട്ടിയകുറച്ചുകാലത്തെ അവസാരം മുതലാക്കി ഓസ്ട്രേലിയയിലെത്തി.
ഇന്ത്യയെക്കാൾ രണ്ടുമൂന്നിരട്ടി വലിപ്പമുള്ള ഓസ്ട്രേലിയയിലെ ജനസംഖ്യ കേരളത്തേക്കാൾ കുറവാണ്,ഏതാണ്ട് 2,4 കോടി മാത്രം . 1770 ൽ British കാരനായ ക്യാപ്റ്റൻ Cook പിടിച്ചെടുത്ത് ബ്രിട്ടീഷ് കോളണി യുടെ ഭാഗമാക്കിയതാണ് ഈപ്രദേശ൦ . ഏകദേശം 770000 ത്തോളം വരുന്ന ഇവിടുത്തെ ആദിവാസികളായ Aborginal people അക്കാലത്തു ഇവിടെ ജീവിച്ചിരുന്നു. അൻപതിനായിരത്തിലധികം വർഷത്തെ അവരുടെ സംസ്കാരവും ജീവിച്ചിരുന്ന ചുറ്റുപാടുകളും രാജ്യവും ഇതോടെ അവർക്ക് നഷ്ടമായി അവരെ കീഴടക്കിയ ബ്രിട്ടീഷ്കാ രുടെ നിയമങ്ങൾ അവിടുത്തെ നിയമങ്ങളായി . അവർ കലാപകാരികളും barbarians എല്ലാം ആയിരുന്നു എന്നാണ് പിന്നീട് കോളോണിയലിസ്റ്റുകൾ ചരിത്രം എഴുതിയത് . സ്വന്തം കുട്ടികളെ ബലംപ്രയോഗിച് പിടിച്ചുകൊണ്ടുപോയി ഇംഗ്ലീഷ്പടിപ്പിച്ചും പണിയെടുപ്പിച്ചും മാതാപിതാക്കളിൽനിന്നും അകറ്റി .അവരുടെ ഭാഷയും സംസ്കാരവും നശിപ്പിച്ചു ഇവരുമായി പേരിനുപോലും സന്ധിയുണ്ടാക്കുകയോ ഒരു ചർച്ചപോലുംനടത്തുകയോ ചെയ്യാൻ ഇവർ തയാറായില്ല. അനു സ രിപ്പി ക്കുക അല്ലെങ്കിൽ അവസാനിപ്പിക്കുക എന്നതായിരുന്നു"കൈയേറ്റക്കാരുടെ നയം.
1900 മാണ്ടാ യപ്പോൾ ഇവരുട എണ്ണം 84 % കുറഞ്ഞു ഒരുലക്ഷ0 മാത്ര മായികുറഞ്ഞു .ഒരു സങ്കര വർഗ്ഗമായി മാറിയ ഇവരിപ്പോൾ ഇവിടെ ഏതാണ്ട് 4 ലക്ഷ൦ മാത്രമേയുള്ളു. രാജ്യത്തെ ജനസംഖ്യയുടെ വെറും 2 % ത്തിലധികം മാത്രം. 2008 ൽ ഓസ്ട്രേലിയൻ prime Minister Kelvin Rude തെറ്റുകൾ ഏറ്റുപറഞ്ഞങ്കിലും അവർക്കായി ഒരു സ്മാരകംപോലും നിർമ്മിച്ചല്ല .അധിനിവേശ കാലത്തു അതിക്രമങ്ങൾക്ക് നിശ്ശബ്ദമായി കൂട്ടുനിന്ന ക്രിസ്ത്യൻ ചർച്ചുകളും ഒരു apology ൽ കാര്യങ്ങൾ ഒതുക്കി .ഇ തൊക്കെഓസ്ട്രേലിയയുടെ ഇവിടുത്തെ പഴയകഥ .
ഓസ്ട്രേലിയൻ സമൂഹം ഈ കാലത്തിനിടയിൽ വളരെ മാറിക്കഴിഞ്ഞു .പു തിയ ഓസ്ട്രേലിയായിക്ക് 246വർഷത്തെ ചരിത്രമേ ഉള്ളുവെങ്കിലും ഇംഗ്ലണ്ടിലേയും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലെയും കുടിയേറ്റക്കാർ ഈ രാജ്യത്തെ ഒരു വികസിതരാജ്യമായി മാറ്റിയെടുത്തു.സ്വർണഖനികൾ കണ്ടുപിടിച്ചതോടെ യൂറോപ്പിൽനിന്നും കുടിയേറ്റക്കാരുടെ ഒരു പ്രവാഹംതന്നെ ഉണ്ടായി Mining ഉ Faming മാണ് ഇവിടുത്തെ പ്രധാ നപ്പെട്ട വരുമാനമാർഗം . ഒരു വികസിത മുതലാളിത്ത രാജ്യമാണെങ്കിലും എല്ലാ ജനത്തിനും മാന്ന്യമായ ജീവിതസൗകര്യകൾ ഇവിടെയുണ്ട് . തൊഴിൽതേടുന്നവർക്കും കുട്ടികൾക്കും പ്രായമായവർക്കും ആവശ്യമായ എല്ലാ സഹായവും ഗവണ്മെന്റ് Centerlink വഴി ചെയ്തുകൊടുക്കുന്നു
. ആരോഗ്യപരിപാലനവും വിദ്യഭ്യാസവും സൗജന്യവും സർവത്രികവുമാണ് .നല്ലറോഡുകളും സമയത്തുതന്നെയോടുന്ന പബ്ലിക്ട്രാൻസ്പോർട്ടു സിസ്റ്റംവും നന്നായി പ്ലാൻചെയ്തുണ്ടാക്കിയ താമസസ്ഥലങ്ങളും കളിസ്ഥലങ്ങളും പാർക്കുകളും പുബ്ലിക്ലൈബ്രറികളും വിശാലമായ നടപ്പാതകളും ഈ നാടിനെ വിത്യസ്തമാക്കുന്നു
.സ്ത്രീ കൾക്കും ഈ രാജ്യത്ത്തനിയെ രാത്രിയിൽപോലും എവിടേയും യാത്രചെയ്യാം .ഒന്നും സംഭവിക്കാറില്ല . പുരുഷനെപ്പോലെ ഇതെല്ലാം അവർക്കും ഇവിടെ അവകാശപ്പെട്ടതാണ് .ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തിൽ മതവും ജാതിയും മറ്റുള്ളവരും അനാവശ്യമായി ഇടപെടാറില്ല . ലോകത്തിലെ ജീവിക്കാൻ ഏറ്റവും നല്ല നഗരങ്ങളായി തിരഞ്ഞെടുത്ത 10 നഗരങ്ങളിൽ നാലും ഓസ്ട്രേലിയയിലാണ് . ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന Melbourne ലോകത്തിലെ ജീവിക്കാൻ പറ്റിയ ഏറ്റവും നല്ല നഗരമായി മൂന്നാമത്തെവര്ഷവും തിരഞ്ഞെടുത്തിരുന്നു .ഞങ്ങളുടെ മകൻ അനൂപും കുടുംബവുമാണ് ഇവിടെയൂള്ളത് .
ഇന്ത്യക്കാരുൾപ്പെടെയുള്ള ഏഷ്യാക്കാരെ ഇവിടെ അധികം welcome ചെയ്തിരുന്നില്ല.അഭയാർഥികളായി ബോട്ടിൽകയറി കുറെ ശ്രീലങ്കക്കാരും വിയറ്റ്നാമികളും ആഫ്രിക്കൻവംശജരും ഇതിനിടയിൽ ഇവിടെ എത്തിയിരുന്നു . മൈനിങ്ങിനായി ഇവിടെ എത്തിയ ചൈനക്കാരും തിരിച്ചുപോകാതെ ഇവിടെ പിടിച്ചുനിന്നു . 21 )0 നൂറ്റാണ്ടായപ്പോഴക്കും ഓസ്ട്രേലിയായിലെ ഇമിഗ്രേഷൻ നിലപാടുകളിൽ മാറ്റംവന്നു. 10 ലക്ഷത്തോളം ചൈനക്കാരും 5 ലക്ഷത്തോളം ഇന്ത്യക്കാരും ഇപ്പോൾ ഇവിടെഎത്തിയിട്ടുണ്ട് .
ആരോഗ്യരംഗത്തും ഐടി യിലും വിദ്യഭ്യാസമേഖലയിലുമെല്ലാം ജോലിചെയ്യുന്ന മു പ്പ തിനായിരത്തി നമുകളിൽ ചെറുപ്പക്കാരായ മലയാളികൾ അടുത്തകാലത്ത് ഇവിടെ എത്തിച്ചേർന്നിട്ടുണ്ട് . കുടുംബവും കുഞ്ഞുങ്ങളുമായ് ഇവരെല്ലാം സുഖമായി ഇവിടെ ജീവിക്കുന്നു .അധികംപേരും ഇവിടിത്തെ പൗരൻമാരായിക്കഴിഞ്ഞു . രണ്ടുപേരും ജോലിചെയ്താൽ വലിയ വീടുകളും വിലകുടിയാകാറുകളുമെല്ലാം വാങ്ങാൻ ആർക്കും ബുദ്ധിമുട്ടില്ല .
മലയാളിസംഘടനകളും അവരുടെഒത്തുകൂ ടലുകളും ഇവിടെ പലയിടത്തും നടക്കുന്നുണ്ട് . ഓണാഘോഷം അതിലൊന്നുമാത്രം. കേരളത്തിൽനിന്നും കലാകാരന്മാരും രാഷ്ട്രിയക്കാരുമെല്ലാം ഇവിടെ വന്ന് ഇതിലൊക്കെ പങ്കെടുക്കാറുണ്ട് . പുലരി എന്നപേരിലുള്ള ഒരു കലാവേദിയും ഇവിടെയുണ്ട് . ശ്രീ മധുസൂധനൻ നായർ പങ്കെടുത്ത പുലരിയുടെ കാവ്യാസദസ്സും തകഴിമെമ്മോറിയൽ പ്രഭാഷണവും കഴിഞ്ഞവർഷം Queensland Province ലുള്ള ഗോൾഡ് കോസ്റ്റ് എന്ന സ്ഥലത്തുവച്ചുനടന്നപ്പോൾ ഞാനും എൻ്റെ മകളുടെ ഭർത്താവ് മനോജും അതിൽ പങ്കെടുത്തിരുന്നു .രണ്ടുമൂന്നുമലയാളം പത്രങ്ങൾ ഇവിടെ പ്രചാരത്തിലുണ്ട് .ഇവിടുത്തെ ടെലിവിഷൻ ചാനലിൽ ആഴ്ച്ചതോറും രണ്ടു ദിവസം മലയാളം പ്രോഗ്രാം കേൾക്കാം. അംഗീകരിച്ച മൈനോറിറ്റി ഭാഷകളുടെ കൂടെ മലയാളവും ഉൾപ്പെടുത്തിയിട്ടുണ്ട് .ചില സ്കൂളുകളിൽ ഗവണ്മെന്റ് സബ്സിഡിയോടെ മലയാളികൾ നമ്മുടെ കുട്ടികളെ weekend class കളിൽ അയക്കുന്നുണ്ട് .
ഓ സ്ട്രേലിയയിലെ 61 % ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള ക്രിസ്തുമത ത്തിലുള്ളവരാണെങ്കിലും പ്രാക്ടീസ് ചെയ്യുന്നവർ വളരെ കുറവാണ് . 25% ക്രിസ്ത്യാനികൾ Roman Catholic വിഭാഗത്തിലും 17 % പേര് Anglican വിഭാഗത്തിലുമാണുള്ളത് . അടുത്തകാലത്തു മറ്റുരാജ്യങ്ങ്ളിൽ നിന്നെത്തിയ കുടിയേറ്റക്കാരാണ് ഇവിടെ അധികവും പള്ളികളിൽ വരുന്നത് .2.5 % ബുദ്ധമതവിശ്വാസികളും 2 ,2 % ഇസ്ലാംമത വിശ്വാസികളുമാണ് ഇവിടെ യുള്ളത് . ഒരുമതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം ഇപ്പോൾ 23 % ത്തോളം വരും. ഹിന്ദുമതവിശ്വാസികൾ 1 ,3 % ഉണ്ട് .
കേരളത്തിലുള്ള സിറോ മലബാർ പള്ളിയും മാർത്തോമ്മാ പള്ളിയും യാക്കോബായ പള്ളിയും ക്നാനായ കാത്തോലി ക്കരുമൊക്കെ ഇവി ടേയുമുണ്ട് . നാട്ടിലെ സംസ്കാരവും ജീവിതവും വിശ്വാസവും ഭാഷയുമെല്ലാം ഇവിടേയും കാത്തുസൂക്ഷിക്കാനാണ് ഇവരെല്ലാം ഉപദേശിക്കുന്നതും പഠിപ്പിക്കുന്നതും ഓസ്ട്രേലിയായിൽ ജനിച്ചുവളരുന്ന .മലയാളികളുടെ പുതിയ തലമുറ ഇതൊക്കെ ത്തന്നെ ചെയ്യുമോയെന്ന് അറിയില്ല. .
.