2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ആഫ്രിക്കൻ ഓർമക്കുറിപ്പുകൾ .

സൗത്തഫിക്കക്കുള്ളിലെ  ലെസോതോ 



 

വേൾഡ് മാപ്പിൽ  പൂർണമായും   മറ്റൊരു  രാജ്യത്തിനുള്ളിൽ  ചുറ്റപ്പെട്ടുകിടക്കുന്ന    മൂന്നു  രാജ്യങ്ങലുണ്ട്   - വർത്തിക്കാനും സാൻ മറിയയും  ലെസോത്തോയും.   ഇതിൽ വർത്തിക്കാനും  സാൻ മരിയായും   ഇറ്റലിക്കുള്ളിലും  ലെസോത്തോ  സൗത്ത് ആഫ്രിക്കക്കുള്ളിലുമാണ്‌ സ്ഥിതി ചെയ്യ്യുന്നത്   . 

 "മൗണ്ടൻ കിങ്ങിടം " എന്നാണ്  ലേസോത്തോ  അറിയപ്പെടുന്നത്.  ഏതാണ്ട് 20 ലക്ഷത്തോളം മാത്രംജനസംഖ്യയുള്ള ഈ   കൊച്ചു  രാജ്യംമുഴുവൻ സമുദ്രനിരപ്പിൽനിന്നും ഏതാണ് 1000  മീറ്ററിൽഅധികംഉയരത്തിലാണ്സ്ഥിതിചെയ്യുന്നത്,80% 1800 മീറ്ററിൽ അധികം ഉയരത്തിലും.തികച്ചും വിത്യസ്തമായ  ചെടികളും മൃഗങ്ങളും പക്ഷികളും  കൊണ്ട്   സമ്പന്നമാണ്  ഈ  രാജ്യം . ജൂൺ ജൂലൈ മാസങ്ങളിലെ  ശീതകാലത്തു   ലെസോത്തോയിലെ  മഞ്ഞു മൂടിക്കിടക്കുന്ന  തബാന  ന്ടലിന്യനാ ,  മലൂട്ടി മൗണ്ടൻസ്    തുടങ്ങിയ   പർവ്വതനിരകളുടെ (3482 meter above sea level ) മനോഹാരിത ഒരു വേറിട്ട  കാഴ്ച്ചയാണ് .ചീഫ്   മോഷെഷേ    ചക്രവർത്തിതൻ്റെ    സോത്തോ  ട്രൈബിനുവേണ്ടി  1871 ൽ  സ്‌ഥാപിച്ച ബെസോത്തു  ലാൻഡ്  എന്ന രാജ്യമാണ് പിന്നീട് ലെസോത്തോ ആയി മാറിയത് .   ലെസോത്തോയിൽ  പ്രധാനമായും  ജീവിക്കുന്നത്   സോസോത്തോ  എന്ന ഭാഷ  സംസാരിക്കുന്ന  ഈ   ജനതയാണ് .

തികച്ചും  ശാന്തരും സമാധാനപ്രീയരുമായ സോത്തോ ജനത  സൗത്താഫിക്കയോട് ചേരാതെ  ബ്രിട്ടീഷ്  പ്രൊട്ടക്ഷൻ  ട്രീറ്റി  അനുസരിച്ചു  സൗത്ത് ആഫ്രിക്കക്കുള്ളിലിൽ  സ്വതന്ത്രമായ  ഒരു രാജ്യമായി  രൂപം കൊള്ളൂ കയായിരുന്നു  .  ഇപ്പോൾ ഭരണഘടനാ പരമായി  ഭരണത്തലവൻ  രാജാവാണെങ്കിലും  പാർലിമെന്ററി സമ്പ്രദായത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന  പ്രധാനമന്ത്രിയും  മന്ത്രിമാരും  പാർലിമെന്റുമാണ്‌     ഇവിടെ  ഭരണം നടത്തുന്നത് . മസൂരു  എന്ന  സുന്ദര മായ ഒരു ചെറിയ പട്ടണമാണ്  ലെസോത്തോയുടെ  ഭരണകേന്ദ്രവും തലസ്ഥാനവും .

ഈസ്റ്റ്‌  ആഫ്രിക്കയും വെസ്റ്റാഫ്രിക്കയും കഴിഞ്ഞു ഞങ്ങൾ  1988 ലാണ് സതേൻ  ആഫ്രിക്കയിലെ ഈ ലെസോത്തോയിൽ അദ്ധ്യാപകരായി എത്തിയത്.ആ കാലത്തു അഫിക്കയിലെ നൈജീരിയ, കെനിയ, സാമ്പിയ തുടങ്ങിയ  പല രാജ്യങ്ങളിലും അദ്ധ്യാപകരാ യി ജോലിചെയ്തിരുന്ന ധാരാളം മലയാളികൾ ലേസോത്തോ യിലേക്ക്  ചേക്കേറിയിരുന്നു. സാമ്പിയായിൽ  നിന്നും കുറേപേർ  ഇന്ത്യ ഗവണ്മെന്റിന്റെ  വിലക്കുകൾ  നിലനിൽക്കെത്തന്നെ സൗത്ത് അഫിക്കയിലെ "ഹോം ലാണ്ടുകളിൽ "ജോലിക്കായി പ്രവേശിച്ചിരുന്നു.സത്യത്തിൽ എല്ലാവരുടേയും ലക്ഷ്യം സൗത്ത് ആഫ്രിക്കആയിരുന്നു. ഇന്ത്യയുമായി നയതന്ദ്ര ബന്ധമുള്ള ലേസോത്തോ എല്ലാവരും ഒരു ഇടത്താവളമായി ഉപയോഗിക്കുകയായിരുന്നു

വർഷത്തിൽ അധികം സമoയവും ഐസ്  വീണുകിടന്ന്  തണുത്ത കാറ്റ്  അടിച്ചുകൊണ്ടിരുന്നു മലോട്ടി  മൗണ്ടൈൻ റേഞ്ചിനാൽ   ചുറ്റപ്പെട്ട ക്വാച്ചസ്‌  നെഗ്‌  എന്ന  സ്ഥലത്തുള്ള  മഹാവൂല സീനിയർ സെക്കണ്ടറി  സ്കൂളിലാണ്  ഞാൻ  പഠിപ്പിച്ചിരുന്നത് . ഈ സ്കൂൾ ഒരു പ്രോട്ടേസ്റ്റന്റ് ചർച്ചിന്റെ  നിയന്ത്രണത്തിലായിരുന്നു.

അവിടെ അടുത്തുള്ള  ഈഗ്ൾസ് പീക്ക്  സീനിർ സെക്കണ്ടറി സ്‌കൂളിലാണ് ആനിയമ്മ പഠിപ്പിച്ചിരുന്നത്. ആ സ്കൂൾ ഫ്രാൻസിലെ കത്തൊലിക്കാ മിഷനറിമാരുടെ നിയന്ത്രണത്തിൽ നല്ല  നിലയിൽ  പ്രവർത്തിച്ചിരുന്നു.  ഒരു മലയുടെ  മുകളിൽ  വളരെ മനോഹരമായി  നിർമ്മിക്കപ്പെട്ട  ഈ സ്കൂളിൽ ലേസോത്തോ യുടെ പല പ്രദേശങ്ങളിൽ നിന്നുമുള്ള കുട്ടികൾ  പഠിച്ചിരുന്നു.  സ്കൂളിന്റെ കോമ്പൗണ്ടിൽ തന്നെ ബിഷോപ്പിന്റെ വസ്തിയും  അവരുടെ സെമിനാരിയും ഉണ്ടായിരുന്നു.

പലപ്പോഴും ബിഷോപ്പിനോടൊപ്പം ബാറ്റ്മെന്റൻ കളിക്കാനും സായാഹ്ന സവാരിക്കുപോകാനും അദ്ദേഹം എന്നെ ക്ഷനിച്ചിരുന്നു. അദ്ദേഹം വളരെ ഹ്യൂമറസും ജനകീയനായ ഒരു മനുഷ്യനായിരുന്നു. ഞങ്ങളുടെ കു ട്ടികൾ  അവിടെ ഹെർമിറ്റേജ് പ്രൈമറി സ്കൂളിലാണ് പഠനം ആരംഭിച്ചത്.

 നൈജീരിയയിൽ  സാഹാറാ മരുഭുമിയോട് ചേർന്നുകിടക്കുന്ന  Borno സ്റ്റേറ്റിലെ Gashua  എന്ന സ്ഥലത്തെ കഠിനമായ ചുടിൽനിന്നാണ്  ഞങ്ങൾ  ലെസോത്തോയിലെ  കൊടും തണുപ്പിലേക്ക്  ഇറങ്ങിവന്നത്!! ഇപ്പോൾ  നൈജീരിയയിലെ ആ  പ്രദേശങ്ങളിലാണ്  "ബോക്കോഹറാം "  എന്ന ഭീകര സംഘടന  ആധിപത്യം  സ്ഥാപിച്ചിരിക്കുന്നത് .വളരെ പരിമിതമായ ജീവിതസൗകര്യങ്ങളും പ്രതികൂലമായ കാലാവസ്ഥയും  മൂലം  ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും  സോത്തോകളുടെ  സ്നേഹവും കരുതലും  ഞങ്ങൾക്ക്   നല്ലതുപോലെ അനുഭവിക്കാൻ സാധിച്ചു.   വളരെ വലിയ ആഗ്രഹങ്ങളും  പരിഭവങ്ങളുമൊന്നുമില്ലാതെ  പരസ്പ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്നവരാണ്  ലേസോത്തോയിലെ ജനങ്ങൾ. മറ്റു അഫിക്കൻ വംശരെപ്പോലെ  സംഗീതവും നൃത്തവും  ഇവരുടേയും ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.   

 സാമ്പത്തികമായി  വളരെ പിന്നോക്കമായിരുന്നതിനാൽ  എല്ലാ കാര്യത്തിനും ഇവർ സൗത്താഫ്രിക്കയെയാണ്  ആശ്രയിച്ചിരുന്നത് .  പുരുഷന്മാർ അധികംപേരും  സൗത്താഫ്രിക്കയിലെ  സ്വർണഖനികളിൽ കഠിനമായി  ജോലിചെയ്‌ത്‌ ജീവിക്കുന്നവരായിരുന്നു.   വളരെ കാലത്തിനുശേഷമാണ് പലരും ജോലിക്കിടയിൽ സ്വന്തം വീട്ടിൽ എത്തിയിരുന്നത്.  അവരുടെ  അധ്വാനമായിരുന്നു ലെസോത്തോയുടെ പ്രധാനപ്പെട്ട  വരുമാനമാർഗം.  അതുകൊണ്ടുതന്നെ  ഒരു ഖനി തെഴിലാളി  അവധിക്കു വരുമ്പോൾ  ഒരു നാടുമുഴുവൻ  അയാളെ സ്വീകരിക്കാൻ എത്തിയിരുന്നു,   പുരുഷന്മാരുടെ  അഭാവം കുടുംബത്തിലും സമൂഹത്തിലും  അവിടത്തെ സ്ത്രീ കളുടെ ജീവിതത്തിലും  വളരെ  പ്രകടമായി കാണപ്പെട്ടിരുന്നുവെന്ന്  പറയേണ്ടതില്ലല്ലോ ?

ക്വാച്ചസ് നെഗ്‌  അയാൽ രാജ്യമായ സൗത്ത് ആഫിക്കയുമായി വളരെ അടുത്തുതന്നെ ആയിരുന്നെങ്കിലും  പലകാരണങ്ങള്കൊണ്ടും അവിടെ പോയി കാണാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും  ഇതിനിടയിൽ പരാജയപ്പെട്ടു. അടിയന്തിരാമായിട്ടുള്ള  മെഡിക്കൽ ചെക്കപ്പിനായി  പോകുന്നതിനു  ഇന്ത്യ അനുവദിച്ചിരുന്നെങ്കിലും ഇമിഗ്രേഷൻ ബോർഡർ  ട്രാൻസ്‍കൈ എന്ന ഹോംലാൻഡിൻെ നിയന്ത്രണത്തിലായിരുന്നതിനാൽ അതിനും സാധിച്ചില്ല . സൗത്ത് ആഫ്രിക്കയും അവരുടെ ഹോം ലാൻഡുകളുമായി   ആ കാലത്തു ഇന്ത്യക്കു നയതന്ത്ര ബന്ധങ്ങൾ ഉണ്ടായിരുന്നില്ല . അപ്പാർതീഡ്  കാലത്തു  ആഫ്രികാൻ വംശർക്കായി  മാറ്റിവച്ചിരുന്നു കുറെ  മോശമായ  പ്രദേശങ്ങളായിരുന്നു "ബ്ലാക്ക്ഹോം ലാൻഡ്‌സ് " എന്ന് അറിയപ്പെട്ടിരിന്നതു.

നെൽസൺ    മണ്ടേലയുടെ നേതൃത്വത്തിൽ അന്ന് സൗത്ത് ആഫ്രിക്കയിൽ  ശക്തമായ ജനകീയ  സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു  കാലമായിരുന്നു.കാരാഗൃഹത്തിൽ  നിന്ന്  നെൽസൺ മണ്ടേലയെയും മറ്റു രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുന്നതിനും എല്ലാവർക്കും വോട്ടവകാശവും തുല്യമായ പരിഗണയും സ്വാതന്ദ്ര്യവും ലഭിക്കുന്നതിനുമുള്ള ചർച്ചകളും  ഇതിനകം  ആരംഭിച്ചിരിക്കുന്ന   എന്ന ശുഭ    വാർത്ത ഇതിനിടയിൽ പ്രചരിച്ചിരുന്നു എന്നത്   പ്രതീക്ഷകൾ  നൽകുന്നതായിരുന്നു.

മണ്ടേലയുടെ  മോചനത്തിനായി ആഫ്രിക്കൻ ജനതയോടൊപ്പം   ഞങ്ങളും  കാത്തിരുന്നു .മണ്ടെയുടെ മോചനംത്തോടെ സൗത്താഫിക്കയുടെ വാതിലുകൾ  തുറക്കുമെന്ന പ്രതീക്ഷയോടെ!!



 








 




  

.